ഭാരതത്തിന്‍റെ ഭരണഘടന ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന ഒരേ ഒരു കേരളീയ വനിതയായിരുന്നു ശ്രീമതി. ദാക്ഷായണീ വേലായുധന്‍. 11 സ്ത്രീകള്‍ ഉണ്ടായിരുന്ന സഭയില്‍ ഒരേ ഒരു കേരളീയ വനിത, അതും കൊച്ചിയില്‍ ജനിച്ചു വളര്‍ന്നയാള്‍.
പല കാര്യത്തിലും ദാക്ഷായണി
അതുല്യയും മുമ്പില്‍ നിന്ന ആളും
ആയിരുന്നു. കീഴ് ജാതിക്കാര്‍ എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ നിന്നും ശരിക്കും ഭാരതത്തിന്‍റെ ഭാവി നിശ്ചയിച്ച ഭരണഘടന ഉണ്ടാക്കുന്ന സഭയില്‍
വരെ എത്തിയവര്‍. പുലയര്‍
സമുദായത്തില്‍ ജനിച്ച അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി
ഉന്നത വിദ്യാഭ്യാസം നേടി. അവരുടെ കുടുംബത്തില്‍ നിന്ന്
ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ
സ്ത്രീ, പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ ബിരുദധാരി, ശാസ്ത്ര വിഷയം
പഠിച്ചയാള്‍, കൊച്ചി നിയമസഭയില്‍ അംഗം അങ്ങനെ
ഭാരതത്തിന്‍റെ ഭരണ ഘടന നിര്‍മ്മാണ
സഭയില്‍ അംഗമായ സ്ത്രീകളില്‍
ഒരാള്‍ ഒക്കെ ആയിരുന്നു.
ഒരു പക്ഷേ മാറു മറച്ചവര്‍ ആദ്യം അവരുടെ
മൂത്ത സഹോദരിക്കും അമ്മക്കും അവകാശപ്പെട്ടതാവാം എങ്കിലും. അവരുടെ അമ്മ തയ്യിത്തറ മാണി സ്വാതന്ത്ര്യം കിട്ടിയതിനു
ശേഷം 1959 ല്‍ ആണ് മരണപ്പെട്ടത്.
കെരളത്തിലെ
ഒരേ ഒരു ദളിത് എം എല്‍ ഏ ആയിരുന്ന അവരെ
ബഹുമാനിക്കാന്‍ കേരള സര്‍ക്കാര്‍
ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്
എന്ന പേരില്‍ സ്ത്രീ ശാക്തീകരണത്തിലും സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടുകയും ചെയ്യുന്ന
ഒരു വനിതക്കു കൊടുക്കാന്‍
ഉണ്ടാക്കിയിട്ടൂണ്ട്. ബഡ്ജറ്റില്‍ 2 കോടി തുക ഇതിനു വേണ്ടി
വകയിരുത്തിയിട്ടുമുണ്ട്. 2019 ജനുവരിയി 31
നു കേരള
ധനമന്ത്രി തോമസ് ഐസക്കാണ് ഇതു അസംബ്ലിയില്‍
പ്രഖ്യാപിച്ചത്. അതിന്‍റെ
ആദ്യ നടപടികള്‍ ഒരു മന്ത്രി
0പരസ്യമിട്ടു. മേല്‍ നടപടികള്‍
നടന്നോ അറിയില്ല.
ദാക്ഷായണി എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കില്‍ മുളവുകാട് വില്ലേജില്‍ ആണ് 1912
ല്‍ ജനിച്ചത്. 1935 ല്‍ ബിഏ പാസായ അയാള്‍
മൂന്നു വര്‍ഷത്തിനു ശേഷം അവര്‍ മദിരാശി സര്‍വകലാശാലയില്‍
നിന്നു അദ്ധ്യാപക പരിശീലന കോര്‍സ് പാസായി. കൊച്ചി സംസ്ഥാനത്തിന്‍റെ സാമ്പത്തിക സഹായത്തോടെ ആയിരുന്നു അവരുടെ പഠനം. 1935 മുതല്‍ 1945 വരെ അവര്‍ തൃശ്ശൂരിലും തൃപ്പൂണിത്തുറയിലും സര്‍ക്കാര്‍
പാഠശാലകളില്‍ അദ്ധ്യാപികയായി ജോലി
ചെയ്തു.
കല്ലച്ചാമുറി
കുഞ്ഞന്‍ എന്നായിരുന്നു ദക്ഷായണിയുടെ അച്ഛന്‍റെ പേരു. അമ്മ തായിത്തറ മാണിയമ്മ (എളംകുന്നത്തു
പുഴ വൈപ്പിന്‍ വില്ലേജ്), വീട്ടുപേരു
കല്ലച്ചാമുറി എന്നായത് കൊണ്ട് അവരുടെ
ഔദ്യോഗിക നാമം കല്ലച്ചാമുറി
കുഞ്ഞന്‍ (കെ.കെ) ദാക്ഷായണി എന്നായിരുന്നു. അക്കാലത്തെ
ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന കെ പി വള്ളോനെപ്പോലെ അവരും പുലയ
സമുദായത്തില്‍ പെട്ടവര്‍
ആയിരുന്നു. അവരുടെ ഇളയ സഹോദരന്‍ കെ
കെ മാധവനും രാഷ്ട്റീയത്തില്‍ സജീവം
ആയിരുന്നു. 1976ല്‍ അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പട്ടിക ജാതി
നേതാവും പാര്‍ലമന്‍റ് അംഗവുമായിരുന്ന ആര്‍. വേലായുധനെ ദാക്ഷായണി വിവാഹം കഴിച്ചു.
സേവാഗ്രാമിലെ വാര്‍ദ്ധായില്‍ ഗാന്ധിജിയുടെയും കസ്തൂര്‍ബാജിയുടെയും സാന്നിദ്ധ്യത്തില്‍
ആയിരുന്നു അവരുടെ വിവാഹം. അവര്‍ക്ക് അഞ്ചു കുട്ടികള്‍
ഉണ്ടായി. ഇന്ദിരാ ഗാന്ധിയുടെ ഡോക്ടര്‍ ആയിരുന്ന ഡോ.രഘു, പ്രഹ്ലാദന്‍, ധ്രുവന്‍
ഭഗീരഥ് ( ഇന്ത്യന്‍ സമുദ്ര റിം അസൊസിയേഷന്‍ (IORA)), മീര എന്നിവര്‍
ആയിരുന്നു മക്കള്‍. പ്രസിഡണ്ടായിരുന്ന
കെ ആര്‍ നാരായണന്‍റെ
ബന്ധുവുമായിരുന്നു അവര്‍.
1945
ല്‍ ദാക്ഷായണിയെ കൊച്ചി നിയമ
സഭസഭയിലേക്ക് നോമിനേറ്റ് ചെയ്തു.
1946ല്‍ ഭാരതത്തിന്‍റെ ഭരണ ഘടന
നിര്‍മ്മാണസഭയിലേക്ക് അവരെ തിരഞ്ഞെടുത്തു. ആ സഭയിലെ ഒരേ ഒരു പട്ടിക ജാതി
വനിതയായിരുന്നു അവര്‍. 1946 - 1952
വരെ അവര്‍ നിയമ നിര്‍മ്മാണസഭയുടെയും
താല്‍ക്കാലിക പാര്‍ലമെന്‍റിന്‍റെയും അംഗം
ആയി തുടര്‍ന്നു. പാര്‍ലമെന്‍റില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസത്തില്‍ അവര്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു.
തികഞ്ഞ ഗാന്ധിയനായിരുന്നു എങ്കിലും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരുടെ
കാര്യത്തില്‍ പല സന്ദര്‍ഭങ്ങളിലും അവര്‍
ബി.ആര്‍.അംബദ്കറോടൊപ്പമായിരുന്നു. പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി
പ്രത്യേക മണ്ഡലങ്ങള്‍ ഉണ്ടാക്കുന്നതോട് അവര്‍ക്ക്
എതൃപ്പ് ഉണ്ടായിരുന്നു. ഈ ആവശ്യം അവരുടെ
സാമൂഹ്യ പിന്നോക്കാവസ്ഥ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കില്ല എന്നവര്‍
വിശ്വസിച്ചു. പകരം വേണ്ടത് ധാര്‍മ്മികമായ സുരക്ഷ
ഉറപ്പുവരുത്തുകയാണ്.
1948
ല്‍ ഭരണഘടനയുടെ ഒന്നാമത്തെ നക്കല്‍ ബി ആര്‍ അംബദ്കര്‍ അവതരിപ്പിച്ചു പ്രസംഗിച്ചപ്പോള്‍ അവര്‍ നക്കലിനെ അനുകൂലിക്കുകയും കൂടുതല്‍
വികേന്ദ്രീകരണം ആവശ്യമാണ് എന്നും ആവശ്യപ്പെടുകയും
ചെയ്തു. അവസാനത്തെ നക്കല്‍ പൊതു തിരഞ്ഞെടുപ്പിനു ശേഷം ജനറല്‍ അസംബ്ലിയാണ് അംഗീകരിക്കേണ്ടത് എന്ന്
അവര്‍ ആവശ്യപ്പെട്ടു.
അവര്‍ 1948 നവംബര്‍
29 നു ആര്‍ട്ടിക്കിള്‍ 11 ന്‍റെ
ചര്‍ച്ചയില്‍ വീണ്ടും ഇടപെട്ടു. ജാതിയുടെ പേരില്‍ വിവേചനം നടത്തുന്നത് നിരോധിക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ആയിരുന്നു. സമയം വൈകിയതുകൊണ്ട് സഭയില്‍ അദ്ധ്യക്ഷത വഹിച്ച ഉപരാഷ്ട്റപതി അവര്‍ ഒരു സ്ത്രീ ആയതുകൊണ്ടൂ മാത്രം സമയം
അനുവദിക്കുന്നു എന്നു പറഞ്ഞു. അവര്‍ വിവേചനം
നിരോധിക്കാനുള്ള നിയമങ്ങള്‍
പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതോടോപ്പം
നടത്തണം എന്ന് ആവശ്യപ്പെട്ടു.
ജാതിയുടെ പേരില്‍ ഉള്ള വിവേചനം കുറ്റകരവും ഹീനവും ആണെന്ന് ഭരണ ഘടനാ
സഭ പ്രഖ്യാപിക്കുന്നത് വളരെ
നന്നായിരികും എന്നും അവര്‍ ബോധിപ്പിച്ചു. അവരുടെ തന്നെ വാക്കുകളില്‍ “ ഭരണ ഘടന എത്രമാത്രം പാലിക്കപ്പെടുന്നു എന്നത് ഭാവിയില്‍
ജനങ്ങള്‍ എത്രമാത്രം അത് സ്വീകരിക്കുന്നു
എന്നതിനെ ആശ്രയിച്ചിരിക്കുന്നു, അല്ലാതെ നിയമം ഭരണ സംവിധാനം ഉപയോഗിച്ചു
പാലിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല ”
എന്നും പറയുകയുണ്ടായി.
1971
ലെ പാര്‍ലമെണ്ട് തിരഞ്ഞെടുപ്പില്‍ അവര്‍
അടൂര്‍ ലോകസഭാ സീറ്റില്‍ നിന്നു മത്സരിച്ചു
എങ്കിലും നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ദാക്ഷായണി
അടിച്ചമര്‍ത്തപ്പെട്ട യുവജനങ്ങളുടെ ലളിത
കലാ ക്ലബ്ബിന്‍റെ അദ്ധ്യക്ഷയും ‘ദി കോമണ്‍
മാന്‍’ എന്ന പത്രത്തിന്‍റെ മാനേജിങ്ങ് എഡിറ്ററും ആയിരുന്നു. പിന്നീട് അവര്‍ മഹിളാ
ജാഗ്രതാ പരിഷത്തിന്‍റെ സ്ഥാപക
അദ്ധ്യക്ഷനും ആയി. 1978 ജുലായ് മാസം ഏതാനും ദിവസം അസുഖമായി കിടന്നു പെട്ടെന്നു ദിവംഗതയായി. അവര്‍ക്ക്
66 വയസ്സേ ആയിരുന്നുള്ളു. .
അവലംബം
https://en.wikipedia.org/wiki/Dakshayani_Velayudhan#:~:text=Velayudhan%20was%20elected%20to%20the,the%20Provisional%20Parliament%20of%20India.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ