ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

 

പി.കെ.ത്രേസ്യ -  ആദ്യത്തെ വനിതാ ചീഫ്  എഞ്ചിനീയര്‍


ഗിണ്ടി  എഞ്ചിനീയറിങ്ങ്  കോളെജില്‍  ആദ്യം  പ്രവേശനം  നേടിയ വനിത  ശ്രീമതി  ഏ.ലളിത  ആയിരുന്നു. അവരെപ്പറ്റി  കഴിഞ്ഞ  ദിവസം  എഴുതുകയുണ്ടായി. എങ്കിലും അവരുടെ  തൊട്ടുപുറകെ  ചേര്‍ന്ന  രണ്ട്   എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍   ആയിരുന്നു  പി.കെ, ത്രേസ്യയും ലീലാമ്മ ജോര്‍ജും.  ഇവര്‍  മൂന്നു പേരും  ഒരേ വര്‍ഷം,   1944ല്‍  തന്നെ ആയിരുന്നു   ബിരുദം  നേടിയത് , കാരണം   രണ്ടാം ലോകമഹായുദ്ധം  മൂലം  ത്രേസ്യായുടെ  ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ   പഠനകാലം   മൂന്നര  വര്‍ഷം  ആയി കുറച്ചു  എന്നതായിരുന്നു.


       ത് രേസ്യ  സിവില്‍  എഞ്ചിനീയറിങ്ങ്  ആയിരുന്നു  തിരഞ്ഞെടുത്തത്.ബിരുദം   നേടിയതിനു ശേഷം   അവര്‍  അന്നത്തെ കൊച്ചി  രാജാവിന്‍റെ  നാട്ടുരാജ്യത്തിലെ പൊതുമരാമത്തു വകുപ്പില്‍  ഒരു  സെക്ഷന്‍  ആഫീസറായി  ജോലിയില്‍  പ്രവേശിച്ചു. അന്നു ബ്രിട്ടീഷ്  ഭരണം  ആയിരുന്നു  ഇവിടെയൊക്കെ. സ്വാതന്ത്ര്യം  കിട്ടിയതിനു ശേഷം  കേരള  സര്‍ക്കാറിന്‍റെ  കീഴില്‍  പൊതുമരാമത്തു  വകുപ്പില്‍ 1971ല്‍  ചീഫ്  എഞ്ചിനീയര്‍ വരെ ആയിക്കഴിഞ്ഞാണ്  ജോലിയില്‍ നിന്നു  പിരിഞ്ഞത്. അങ്ങനെ  ഭാരതത്തിലെ  മാത്രമല്ല  ഏഷ്യയിലെ  തന്നെ  ആദ്യത്തെ  വനിതാ  ചീഫ് എഞ്ചിനീയറായി .



ശ്രീമതി. ത്രേസ്യ അവര്‍ക്ക്  ചീഫ് എഞ്ചിനീയറായി ജോലിക്കയറ്റം കിട്ടിയതിനു    ശേഷം   മനോരമ ദിനപ്പത്രം   കൊടുത്ത  അനുമോദന സമ്മേളനതില്‍ പറഞ്ഞു ഞാന്‍ ജോലിയില്‍   പ്രവേശിച്ചിട്ട് കഷ്ടിച്ച്   മൂന്നു  മാസം   മാത്രമെ  ആയിരുന്നുള്ളു,  എന്നാല്‍  അക്കാലം കൊണ്ട് തന്നെ  എനിക്കു മനസ്സിലായി ഒരു എഞ്ചിനീയറിന്‍റെ  ജോലി ചില സ്ത്രീകള്‍  വിചാരിക്കുന്നതു പോലെ അത്ര  വിഷമം ഉള്ളതല്ലെന്ന്.

കൊച്ചിയില്‍  ജോലിയില്‍ പ്രവേശിച്ച് അധികം താമസിക്കാതെ അവര്‍ക്ക്   അസിസ്റ്റന്‍റ് നിര്‍മ്മാണ എഞ്ചിനീയറായി ഉദ്യോഗക്കയറ്റം കിട്ടി. അവര്‍  ആദ്യമായി ഏറ്റെടുത്ത്   നടത്തിയ  ഒരു ജോലി ആയിരുന്നു  മുളങ്കുന്നത്തു കാവ് എന്ന സ്ഥലത്തെ  ക്ഷയരോഗ ആശുപത്രി. തുടര്‍ന്ന്  എക്സ്സിക്യൂട്ടീവ്  എഞ്ചിനീയറായി 1956ല്‍  എറണാകുളത്തേക്കു   ആഫീസ്  മാറി. അറ്റിസ്ഥാന  സൌകര്യ  വികസനത്തില്‍   എര്‍പ്പെട്ട  അവര്‍  അവരുടെ  ഭരണകാലത്ത്  ഓരോ വര്‍ഷവും 35 ഓളം   പാലങ്ങള്‍  നിര്‍മ്മിക്കുന്നതിനു   ഭരണ  നേത്രുത്വം   കൊടുത്തു. റോഡ്  നിര്‍മ്മാണവും  അതോടൊപ്പം ചെയ്തിരുന്നു. പൊതുമരാമത്തു വകുപ്പിന്‍റെ   മേല്‍നൊട്ടത്തില്‍   നിര്‍മ്മിച്ച  പല  ആശുപത്രികളുടെയും  നിര്‍മ്മാണ മേല്‍നൊട്ടവും വഹിച്ചു. കൊഴിക്കോട്  മെഡിക്കല്‍  കോളേജിലെ സ്ത്രീകളുടെയും  കുട്ടികളുടെയും  ആശുപത്രി  കെട്ടിടം   ശ്രീമതി ത്രേസ്യയുടെ    അദ്ധ്യക്ഷതയില്‍  ആണു നിര്‍മ്മിച്ചത്. പുതിയ  പരീക്ഷണങ്ങള്‍  നടത്തുന്നതില്‍  മടി  ഇല്ലാഞ്ഞ അവര്‍ നമ്മുടെ  റോഡുകളില്‍   ബിറ്റുമിന്‍   റബ്ബര്‍  മിശ്രിതം  വിജയകരമായി ഉപയോഗിച്ചു തുടങ്ങി. അവര്‍  ഇന്ത്യന്‍ റോഡ് കോണ്ഗ്രെസ്സിന്‍റെ സ്പെസിഫിക്കേഷന്‍  &  സ്റ്റാന്ഡാര്‍ഡ്സ്  കമ്മിറ്റിയില്‍ അംഗമായും  പ്രവര്‍ത്തിച്ചു.

ആദ്യകാല  ജീവിതവും  വിദ്യാഭ്യാസവും

 

ത്രേസ്യ 1924   മാര്‍ച്ച്  12  ന്‍  ഒരു  യാഥാസ്തിതിക  സിറിയന്‍ കത്തോലിക്ക   കുടുംബത്തില്‍ ആണ്  ജനിച്ചത്. കാട്ടൂര്‍  എന്ന സ്ഥലത്തെ  സെന്‍റ് മേരീസ് ഹൈസ്കൂളില്‍ ആയിരുന്നു  പ്രാഥമിക  വിദ്യാഭ്യാസം .  അവരുടെ  പിതാവിന്‍റെ  പ്രോത്സാഹനത്തോടെ അവര്‍  മദിരാശിയിലെ  ഗിണ്ടി  എഞ്ചിനീയറിങ്ങ്   കോളെജില്‍  സിവില്‍  എഞ്ചിനീയറിങ്ങ്  വിദ്യാര്‍ത്ഥി  ആയി  ചേര്‍ന്നു. ലളിത  ഒരു വര്‍ഷം മുമ്പു  തന്നെ  അവിടെ  ചേര്‍ന്നിരുന്നു, ത്രേസ്യയുടെ  കൂടെ  ലീലാമ്മ ജോര്‍ജ്   എന്ന  വിദ്യാര്‍ത്ഥിനിയും   ഉണ്ടായിരുന്നു. മൂവരും 1944ല്‍  ഒരുമിച്ച് ബിരുദം നേടുകയും ചെയ്തു.

 

എഞ്ചിനീയറിങ്ങ്   ഉദ്യോഗം

 

മുമ്പ് സൂചിപ്പിച്ചതു  പോലെ  കൊച്ചി  നാട്ടുരാജ്യത്തിലെ പൊതുമരാമത്തു  വകുപ്പില്‍ ജോലിയില്‍  ചേര്‍ന്നു. ആ സമയത്താണ്   മുളംകുന്നത്തുകാവിലെ  ക്ഷയരോഗ  ആശുപത്രി   നിര്‍മ്മിച്ചത്. തുടര്‍ന്നു 1956 ല്‍ അവര്‍ എക്സിക്യുട്ടീവ് എഞ്ചിനീയറായി എറണാകുളത്തെത്തി. 1966 വരെ  എഞ്ചിനീയര്‍ ത്രേസ്യ എറണാകുളത്തു  ജോലിയില്‍ തുടര്‍ന്നു. 1966 ല്‍ അവര്‍ക്ക് കോഴിക്കോട് റോഡ്സ് &  ബ്രിഡ്ജസ്   വകുപ്പില്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയറായും പ്രവര്‍ത്തിച്ചു. 1971ല്‍  അവര്‍ക്കു  പൊതുമരാമത്തു  വകുപ്പില്‍  ചീഫ്  എഞ്ചിനീയറായി   സ്ഥാനക്കയറ്റം  കിട്ടി തിരുവനന്തപുരത്തേക്ക്   നീങ്ങി . എഞ്ചിനീയര്‍ ത്രേസ്യ   1979 ല്‍  കേരളാ പൊതുമരാമത്തു വകുപ്പില്‍ നിന്നു 34 വര്‍ഷത്തെ  ദീര്‍ഘകാല  സേവനം പൂര്‍ത്തിയാക്കി ജോലിയില്‍  നിന്ന് വിരമിച്ചു. അതിനുശെഷം ടാജ് എഞ്ചിനിയെര്‍സിന്‍റെ  സ്ഥാപക  ഉപദേശകയുമായി.

 

എഞ്ചിനീയര്‍  ത്രേസ്യ വിവാഹം കഴിച്ചിരുന്നില്ല. അവരുടെ അമ്മയും  സഹോദരങ്ങളും  ആയിരുന്നു അവരുടെ  കൂടെ  ഉണ്ടായിരുന്നത്.

1981 നവംബര്‍ 18 നു  അവര്‍  മസ്തിഷ്കത്തില്‍  ഒരു ട്യൂമര്‍  ബാധിച്ചു ദിവംഗതയായി.

അവലംബം

https://feminisminindia.com/2020/05/14/pk-thresia-woman-indias-first-chief-engineer/

https://en.wikipedia.org/wiki/P.K._Thressia

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

31.ലീലാമ്മ (ജോര്‍ജ്) കോശി

     ലീലാമ്മ (ജോര്‍ജ്)   കോശി   ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജിലെ   ആദ്യത്തെ മൂന്നു   വനിതാ   എഞ്ചിനീയര്‍മാരില്‍   രണ്ടു   പേരെ ,   ശ്രീമതിമാര്‍    ഏ.ലളിത   എന്ന   ആദ്യത്തെ   ഇലക്ട്രിക്കല്‍   എഞ്ചിനീയറെയും ഏഷ്യയിലെ   ആദ്യത്തെ   ചീഫ്   എഞ്ചിനീയറായ   ത്രേസ്യാമ്മയെയും   ഈ    ശ്രുംഖലയില്‍   അവതരിപ്പിച്ചു   കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍     മൂന്നാമത്തെ   ആള്‍ ലീലാമ്മ   ജോര്‍ജ്   ആയിരുന്നു.    ചീഫ്   എഞ്ചിനീയറായ    ത്രേസ്യയെപ്പോലെ   ലീലാമ്മയും   സിവില്‍   എഞ്ചിനീയറിങ്ങില്‍   ആണു   ബിരുദം    നേടിയത്.   അപ്പോള്‍ അവര്‍ക്ക്    വെറും   പത്തൊമ്പത്    വയസ്സു   മാത്രം   പ്രായമായിരുന്നു. ലീലാമ്മ   1923ല്‍   കേരളത്തിലെ   ഒരു   സിറിയന്‍ ക്രൂസ്ത്യന്‍ കുടുംബത്തില്‍   ആയിരുന്നു ജനിച്ചത്. അവരുടെ   അച്ഛന്‍...