ലീലാമ്മ (ജോര്‍ജ്) കോശി
ഗിണ്ടി
എഞ്ചിനീയറിങ്ങ് കോളെജിലെ ആദ്യത്തെ മൂന്നു വനിതാ എഞ്ചിനീയര്‍മാരില്‍
രണ്ടു
പേരെ, ശ്രീമതിമാര്‍ ഏ.ലളിത
എന്ന ആദ്യത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും ഏഷ്യയിലെ ആദ്യത്തെ
ചീഫ് എഞ്ചിനീയറായ ത്രേസ്യാമ്മയെയും ഈ ശ്രുംഖലയില്‍ അവതരിപ്പിച്ചു
കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തെ ആള്‍ ലീലാമ്മ
ജോര്‍ജ് ആയിരുന്നു. ചീഫ് എഞ്ചിനീയറായ ത്രേസ്യയെപ്പോലെ ലീലാമ്മയും
സിവില്‍ എഞ്ചിനീയറിങ്ങില്‍ ആണു ബിരുദം നേടിയത്. അപ്പോള്‍ അവര്‍ക്ക് വെറും
പത്തൊമ്പത് വയസ്സു മാത്രം
പ്രായമായിരുന്നു.
ലീലാമ്മ
1923ല്‍ കേരളത്തിലെ ഒരു സിറിയന്‍
ക്രൂസ്ത്യന്‍ കുടുംബത്തില്‍ ആയിരുന്നു ജനിച്ചത്.
അവരുടെ അച്ഛന്‍ ഏ.കെ.ജോര്‍ജ്
ബ്രിട്ടണില്‍ പഠിച്ചയാള്‍ ആയിരുന്നു.
അമ്മയുടെ പേര്‍ അന്നാമ്മ.
അച്ഛന്‍റെ പാശ്ചാത്യ വിദ്യാഭ്യാസം കാരണം ലീലാമ്മയുടെ കുടുംബവും പുരോഗമന
ആശയങ്ങള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ തയാറായി.
പൊതുവെ
പെണ്‍കുട്ടികളെ അധികം മുന്നോട്ട്
പഠിക്കാന്‍ അനുവദിക്കാത്ത ഒരു സമൂഹത്തില്‍ പതിവുകള്‍
തെറ്റിച്ചു കുട്ടികളെ ഉന്നത വിദ്യാഭ്യാസത്തിനു അയക്കണമെന്ന്
നിര്‍ബന്ധം ഉള്ളയാളായിരുന്നു ശ്രീ ജോര്‍ജ്. അസാധാരണ ബുദ്ധിവൈഭവം പ്രകടിപ്പിച്ച ലീലാമ്മ 13
വയസ്സായപ്പോള്‍ തന്നെ ഇന്‍റെര്‍മീഡിയറ്റ് പരീക്ഷ
പാസായി കഴിഞ്ഞിരുന്നു. അച്ഛന്‍ മകളെ
ഒരു മെഡിക്കല്‍ ഡോക്ടര്‍
ആക്കാനായിരുന്നു ആഗ്രഹിച്ചത്. അതിനനുസരിച്ച് അയാളെ 1938ല്‍ ലൂധിയാനായിലെ ക്റുസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍ ചേര്‍ത്തു. ഭാരതത്തിന്‍റെ
തെക്കേ അറ്റത്തുള്ള കൊച്ചു കേരളത്തില്‍
നിന്നു. ആയിരക്കണക്കിനു മൈലുകള്‍
ട്രെയിനില്‍ യാത്ര ചെയ്തു
കഷ്ടിച്ച് 13 വയസു മാത്രം
പ്രായമുള്ള ലീലാമ്മ പഞ്ചാബില്‍
എത്തി തന്‍റെ മെഡിക്കല്‍
വിദ്യാഭ്യാസം തുടങ്ങി . അയാള്‍ ഒരു വര്‍ഷത്തോളം തന്‍റെ കുടുംബത്തിനെ
പിരിഞ്ഞു ദൂരത്തില്‍ താമസിക്കുന്നതില്‍ ഉള്ള ഗ്രൂഹാതുരത്വവും മറ്റു വിഷമങ്ങളും കടിച്ചമര്‍ത്തി ജീവിച്ചു. എന്നാല്‍ രണ്ടാമത്തെ
വര്‍ഷം അനാട്ടമി ക്ലാസ്സില്‍
മനുഷ്യ ശരീരം അറുത്തു
മുറിച്ചു പഠിക്കെണ്ടി വന്നപ്പോള്‍
ലീലാമ്മ ശരിക്കും വിഷമത്തിലായി .അനാട്ടമി ക്ലാസുകള്‍
അവര്‍ക്കു തീരെ സഹിക്കാന്‍ വയ്യാതായി. മാതാപിതാക്കള്‍ അവളുടെ
ഈ സ്ഥിതിയില്‍ വല്ലാതെ വിഷമിച്ചു. കുറെ ബുദ്ധിമുട്ടു
സഹിച്ചു അവര്‍ ലീലാമ്മയെ
ലൂധിയാനായില്‍ നിന്നു ഡല്‍ഹിയിലെ
ലേഡി ഹാര്‍ഡിഞ്ജ് മെഡിക്കല്‍ കോളെജിലേക്കു
മാറ്റി. എന്നാല്‍ അവിടെയും അനാട്ടമി
ക്ലാസുകള്‍ അവര്‍ക്കു തീരെ സഹിക്കാന്‍ വയ്യാതായി. ലീല്ലാമ്മയുടെ മെഡിക്കല്‍
പഠനം നിര്‍ത്തിവെക്കാതെ വേറെ മാര്‍ഗം
ഇല്ലാതെ വന്നു. അന്നും ഇന്നത്തെപ്പോലെ പഠിക്കാന്‍
മിടുക്കരായ കുട്ടികള്‍ക്കു മെഡിസിന്‍
കഴിഞ്ഞാല്‍ എഞ്ചിനീയറിങ്ങ് ആയിരുന്നു രണ്ടാമത്തെ പ്രൊഫഷന്‍. ലീലാമ്മയുടെ അച്ഛന്‍ ജോര്‍ജ് അന്നു ഗിണ്ടി എഞ്ചിനീയറിങ്ങ് കോളേജ് പ്രിന്സിപ്പല്‍ ആയിരുന്ന ശ്രീ.ചാക്കോയെ സമീപിച്ചു ലീലാമ്മക്കു
അവിടെ എഞ്ചിനീയറിങ്ങ് കോളെജില്‍ പ്രവേശനം നേടി. അങ്ങനെയാണ് ലീലാമ്മ ത്രേസ്യായുടെ
അതേ ബാച്ചില്‍ സിവില്‍
എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായത്
.
തുടക്കത്തില്‍ ലീല്ലാമ്മക്കും ത്രേസ്യാക്കും
കോളെജില്‍ ഹോസ്റ്റല്‍ ഉണ്ടായിരുന്നില്ല. അവര്‍ പുറത്തെ
മദിരാശിയിലെ സെന്‍റ് തോമസ് മൌണ്ടിലെ
ഒരു സ്വകാര്യ ഹോസ്റ്റലില്‍
ആയിരുന്നു ആദ്യകാലത്ത് താമസം . ആദ്യത്തെ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയായ ലളിതയുടെ
കുടുംബം മദിരാശിയില്‍ തന്നെ ആയിരുന്നതുകൊണ്ട് അവര്‍ക്കു വീട്ടില്‍ നിന്നു പോയിവരാമായിരുന്നു. എന്നാല്‍ രണ്ടാം
വര്‍ഷം ആയപ്പോള്‍ ഇവര്‍
ത്രിമൂര്‍ത്തികള്‍ അവര്‍ക്ക് ഹോസ്റ്റല്‍ സൌകര്യം
വേണമെന്ന ആവശ്യം കോളേജ് അധിക്റുതരുടെ ശ്രദ്ധയില്‍
അല്‍പ്പം നാടകീയമായി തന്നെ കുട്ടികളുടെ മാഗസീനില്‍
കൂടി അവതരിപ്പിച്ചു. ഒരു പക്ഷേ ആദ്യത്തെ സ്ത്രീ വിമോചന സമരം എന്നു തന്നെ
പറയാവുന്ന രീതിയില്‍. തുടര്‍ന്നാണ്‍ പെണ്കുട്ടികള്‍ക്ക് ഗിണ്ടി എഞ്ചിനീയറിങ്ങ് കോളെജില്‍ ഹോസ്റ്റല്‍ സൌകര്യം ഉണ്ടാക്കിയത്. അങ്ങനെ 19 ആമത്തെ വയസ്സില്‍
ലീലാമ്മയും ത്രേസ്യായുടെയും ലളിതയുടെയും
കൂടെ എഞ്ചിനീയറിങ്ങ് ബിരുദധാരിയായി
ബിരുദധാരിയായതിനു ശെഷം ലീലാമ്മ തിരുവനന്തപുരത്തേക്ക് മടങ്ങി. അന്നത്തെ തിരുവിതാംകൂര്‍ മഹാറാണിയുടെ
സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പില്‍
സെക്ഷന്‍ ആഫീസറ് (ഇന്നത്തെ ജൂണിയര്‍ എഞ്ചിനീയര്‍)
ആയി ജോലിയില്‍ പ്രവേശിച്ചു. അന്നു ഭരണം വഹിച്ചിരുന്ന
മഹാറാണി ലീലാമ്മയെ ഇങ്ലണ്ടില്‍
അയച്ചു പഠിപ്പിക്കാന്‍ തയാറായി.
ഇങ്ലണ്ടില്‍ പഠിച്ച് തിരിച്ചു
വന്നാല്‍ ജോലിയില്‍ കയറ്റവും
വാഗ്ദാനം അന്നത്തെ യുവ റാണിയായ സേതു പാര്‍വതീ ബായി വാഗ്ദാനം
ചെയ്തു. ടൌണ്‍ പ്ലാനിങ്ങ് ആയിരുന്നു
അവര്‍ക്കു തിരഞ്ഞെടുത്ത വിഷയം . എന്നാല്‍ ലീലാമ്മക്ക്
ഈ അവസരം ഉപയോഗിക്കുവാന്‍ മടിയായിരുന്നു. കാരണം അവരുടെ അച്ഛന്‍ രോഗാതുരനായി
കിടപ്പിലായി എന്നത് തന്നെ.
എന്നാല്‍ താന്‍ രോഗിയായി കിടപ്പിലായത്
തന്‍റെ മകളുടെ ശോഭന ഭാവിയെ തകര്‍ക്കരുത് എന്ന് പിതാവിനു നിര്‍ബന്ധം
ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ബന്ധം
മൂലം ലീലാമ്മ മടിച്ച് മടിച്ച് ജോലിയില്‍ കയറി ഒരു വര്‍ഷം
പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ ഇങ്ലണ്ടിലേക്ക് തിരിച്ചു. ടൌണ്‍ പ്ലാനിങ്ങ് പഠിക്കാന്‍ . തിരിച്ചു വരുന്നതു വരെ
തന്‍റെ സ്നേഹ നിധിയായ പിതാവ്
ജീവിച്ചിരിക്കുമെന്നു അവര്‍ക്ക് ഉറപ്പില്ലായിരുന്നു. ലീലാമ്മ
പഠനം പൂര്‍ത്തിയാക്കി തിരിച്ചു
വരുന്നതിനു മുമ്പ് 1945 ല്‍
ശ്രീ.ജോര്‍ജ് മരണമടഞ്ഞു.
ഉന്നത പഠനത്തിനു ശേഷം 1947ല്‍
ലീലാമ്മ ഇന്ത്യയിലേക്ക് മടങ്ങി.
ഇന്ത്യക്കു അപ്പൊഴത്തേക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നു. തിരിച്ചു വന്നപ്പോള്‍ അവര്‍ കണ്ട ഭാരതം
വളരെ വ്യത്യസ്തമായിരുന്നു. തിരുവിതാംകൂര്‍ രാജ കുടുംബം
കൊടുത്ത വാഗ്ദാനങ്ങള്‍ പോലും നിറവേറ്റപ്പെടുകയുണ്ടായില്ല. പൊതുമരാമത്തു
വകുപ്പിലെ ജോലിക്കു മാത്രം വിഷമം ഉണ്ടായില്ല.
1949
ല്‍ ലീലാമ്മ തോമസ് കോശി എന്ന അക്കൌണ്ടന്‍റ്
ജനറല്‍ ആഫീസിലെ ഉദ്യോഗസ്ഥനെ
വിവാഹം കഴിച്ചു. അദ്ദേഹം കേരളത്തില്‍
തന്നെ വളര്‍ന്നു പഠിച്ചയാളായിരുന്നു. ലീലാമ്മ
പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരും. എങ്കിലും അവരുടെ ദാമ്പത്യത്തില്‍ മൂന്നു
ആണ്‍കുട്ടികള്‍ ജനിച്ചു. അവര്‍ മൂന്നു പേരും
അമ്മയുടെ പാത തുടര്‍ന്നു എഞ്ചിനീയര്‍മാരായി. മെക്കാനിക്കല്‍, മെറ്റല്ലര്‍ജി,
സൊഫ്റ്റ്വെയര്‍ എന്നീ മേഖലകളില്‍.
ലീലാമ്മ
അവരുടെ ഔദ്യോഗിക ജീവിതത്തില്‍
തിരുവനന്തപുരം നഗര വികസനത്തിനു പല പദ്ധതികളും
പൂര്‍ത്തിയാക്കിയിട്ടുണ്ട്. നഗരത്തിലെ
ഫ്ലാറ്റ് സമുച്ചയങ്ങളുടെ പ്ലാനിങ്ങ്
അതൊലൊന്നാണ്. നഗരത്തിലെ ക്രുസ്ത്യന്‍
ചര്‍ച്ചിന്‍റെ നിര്‍മ്മാണത്തില്‍ അവര്‍
ശ്രദ്ധ ചെലുത്തി. ജോലിയില്‍ ഇരില്ക്കുമ്പോള്‍
തന്നെ അവര്‍ ആത്മീയ
കാര്യങ്ങളില്‍ ശ്രദ്ധാലു ആയിരുന്നു.
1978
ല്‍ ലീലാമ്മ അസിസ്റ്റന്‍റ് ചീഫ് എഞ്ചിനീയറായി കേരള സര്‍ക്കാര്‍ പൊതുമരാമത്തു വകുപ്പില്‍
നിന്നു റിട്ടയര്‍ ചെയ്തു. ജോലിയില്‍ നിന്നു
വിരരമിച്ച് ഏതാനും മാസം കഴിഞ്ഞ്
അവര്‍ക്ക് സ്തനാര്‍ബുദ രോഗം ബാധിച്ചു. അധികം വഷളാകാതെ
രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞതു കൊണ്ട്
ശസ്ത്രക്രിയയില്‍ അവര്‍ രക്ഷപെട്ടു.
അതിനു ശേഷം ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിച്ചു
ജീവിച്ചു. 1989 ല്‍ അവര്‍ ദിവംഗതയായി.
അവലംബം
Roots and Wings: Inspiring
Stories of Indian Women in Engineering , Google Books m Shantha Mohan, Notion Press
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ