ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

 

6 ഡോ.ആനന്ദിബായി ജോഷി

ആനന്ദിബായ് ജോഷി  ഇന്ത്യയില്‍  ആദ്യമായി  ആധുനിക  മെഡിസിന്‍ പ്രാക്റ്റീസ്  ചെയ്ത  വനിതയായിരുന്നു. കാദംബരി  ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍  ജനിച്ച്  ആദ്യമായി  രണ്ട്  വര്‍ഷം  പഠിച്ച്  മെഡിക്കല്‍  ബിരുദം   എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ  ആനന്ദിഭായ് ഗോപാല്‍  ജോഷി  എന്നും  അറിയപ്പെട്ടു. ഗോപാല്‍   അവരുടെ  ഭര്‍ത്താവായിരുന്ന ഗോപാല്‍  റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31  നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.  1887ല്‍ 21 ആമത്തെ  വയസ്സില്‍ അവര്‍  മെഡിസിന്‍ പ്രാക്റ്റീസ്  ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ  പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ  മെഡിക്കല്‍  കോളേജില്‍  ഉപരിപഠനം  നടത്തി. തിരിച്ചു  വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്  എഡ്വാര്‍ഡ് ആശുപത്രിയില്‍  ജോലിക്കു  ചേര്‍ന്നു, അവിടത്തെ  വനിതകളുടെ  വാര്‍ഡിന്‍റെ  അദ്ധ്യക്ഷ  ആയിരുന്നു.  

അവരുടെ  ആദ്യത്തെ  പേര്‍ യമുനാ  ജോഷി  എന്നായിരുന്നു. അവര്‍  ജനിച്ചത് ബൊംബെയിലെ കല്യാണ്‍  എന്ന സ്ഥലത്ത് ഒരു ജന്മികുടുംബത്തില്‍  ആയിരുന്നു. എന്നാല്‍  അവരുടെ  ചെറുപ്പത്തില്‍  തന്നെ  കുടുംബം  സാമ്പത്തിക  പ്രശ്നങ്ങളില്‍  പെട്ട്  ബുദ്ധുമുട്ടിലായി. അന്നത്തെ  രീതി അനുസരിച്ച്  യമുനയെ ഒമ്പതാമത്തെ  വയസ്സില്‍  അവരെക്കാള്‍  20 വയസ്സു  കൂടുതല്‍ പ്രായമുള്ള  ഒരു വിഭാര്യനു വിവാഹം കഴിച്ചു കൊടുത്തു. വിവാഹശേഷം ഭര്‍ത്താവ് അവരുടെ പേര്  ആനന്ദി  എന്നാക്കി മാറ്റി. ഗോപാല്‍   റാവു  കല്യാണിലെ  ഒരു പോസ്റ്റല്‍  ഗുമസ്തനായിരുന്നു. തുടര്‍ന്നു  അയാളെ കൊല്‍ക്കട്ടായിലെ   ആലിബാഗിലേക്കു   സ്ഥലം മാറ്റി. പുരോഗമന  ആശയങ്ങള്‍  വെച്ചു  പുലര്‍ത്തിയ അദ്ദേഹം സ്ത്രീകളെ  ഉന്നത  വിദ്യാഭ്യാസത്തിനു  അയക്കണം  എന്നു  നിര്‍ബന്ധം  ഉള്ളയാളായിരുന്നു.

 

ആനന്ദിഭായ്  14 വയസ്സായപ്പോള്‍  ഒരു  ആണ്കുട്ടിയെ  പ്രസവിച്ചു. പക്ഷെ  ആ കുട്ടി ഏതാനും ദിവസങ്ങള്‍ മാത്രമേ  ജീവിച്ചിരുന്നുള്ളു, പ്രധാനമായും ആ പ്രയത്തിലുള്ള  കുഞുങ്ങള്‍ക്ക്  ത്റുപ്തികരമായ  മെഡിക്കല്‍   ശ്രദ്ധ  കിട്ടാഞ്ഞതും  കൊണ്ടു തന്നെ. അവരുടെ  ജീവിതത്തില്‍   ഉണ്ടായ  ഈ ദു:ഖം അവരെ  ആതുര ശുശ്റൂഷയില്‍ എന്തെങ്കിലും  ചെയ്യണമെന്ന   ആഗ്രഹം  ഉണ്ടാക്കി.അവിടത്തെ  മിഷണറിസ്കൂളില്‍  പഠനം  തുടരാന്‍ ശ്റമിച്ചെങ്കിലും  അതു ശരിയാകാഞ്ഞതുകൊണ്ട് അവര്‍ കൊല്‍ക്കട്ടായിലേക്കു നീങ്ങി.  അവിടെ വെച്ചു സംസ്ക്റുതവും  ഇങ്ലീഷും വായിക്കാനും  പറയാനും   പഠിച്ചു .  

 

ആനന്ദിബായിയുടെ  ഭര്‍ത്താവ് അവരെ  മെഡിക്കല്‍ പഠനത്തിനു  പ്രോത്സാഹിപ്പിച്ചു. 1880  അല്‍ അദ്ദേഹം  ഒരു അമേരിക്കന്‍  മിഷണറിയായ റോയല്‍  വെല്‍ഡര്‍ എന്നയാള്‍ക്ക്, ഭാര്യയുടെ  മെഡിക്കല്‍ പഠനത്തിനുള്ള  താല്‍പര്യം   പ്രകടിപ്പിച്ച്  ഒരു കത്തയച്ചു. അദ്ദേഹത്തിനു   തനിക്കും അമേരിക്കയില്‍  എന്തെങ്കിലും  ജോലി ചെയ്യാനുള്ള  സാദ്ധ്യത  ഉണ്ടോ  എന്നും ആരാഞ്ഞു. വെല്‍ഡര്‍  ഈ അപേക്ഷ പ്രിന്സ്റ്റന്‍ മിഷണറി  റെവ്യൂ എന്ന  മാസികയില്‍ പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ ന്യൂജെര്‍സിയില്‍ താമസക്കാരിയായ തിയൊഡോഷ്യ  കാര്‍പെന്‍റര്‍  എന്ന സ്ത്രീ   അവരുടെ  ഡെന്‍റല്‍  ഡോക്ടറെക്കാണാന്‍   കാത്തിരുന്ന സമയത്തു   യാദ്രൂശ്ചികമായി   ഈ കത്തു  കണ്ടു. ആനന്ദിഭായിയുടെ മെഡിക്കല്‍  പഠനത്തിനുള്ള  ആഗ്രഹവും ഭര്‍ത്താവിന്‍റെ  പ്രോത്സാഹനവും  കണ്ട് സന്തോഷിച്ച് അവര്‍  ആനന്ദിഭായിക്ക് ഔ കത്തയച്ചു. അവര്‍ തമ്മില്‍  ആത്മാര്‍ത്ഥമായ  ഒരു സ്നേഹബന്ധത്തിന്‍റെ  തുടക്കം ആയിരുന്നു അത്. ആനന്ദഭായി അവരെ  ആന്‍റി  എന്നു  സംബോധന ചെയ്തു.  ആനന്ദി  അവരുടെ   അനന്തിരവളും ആയി. കുറച്ചു നാള്‍ കഴിഞ്ഞു   കാര്‍പെന്‍റര്‍ ആനന്ദിയെ അമേരിക്കയില്‍ വെച്ചു  അതിഥിയായി  സ്വീകരിച്ചു. 

 

ജോഷി ദമ്പതികള്‍  കൊല്‍ക്കട്ടായില്‍  ആയിരുന്നപ്പോള്‍  ആനന്ദിഭായിയുടെ  ആരോഗ്യം  മോശമായിക്കൊണ്ടിരുന്നു. പൊതുവെ ക്ഷീണവും ശ്വാസം മുട്ടലും ചിലപ്പോള്‍ അവര്‍ക്കു തലവേദനയും പനിയും  മാറാതെ  വന്നു. ഇതിനിടക്ക്, ഗോപാല്‍ റാവുവിനു സെറാമ്പൂറിലേക്ക്  മാറ്റമായി. അവസാനം   അദ്ദേഹം  ആനന്ദിഭായിയെ   അമേരിക്കയില്‍  തനിയെ പഠിക്കാന്‍  അയക്കാന്‍ തീരുമാനിച്ചു. ആരോഗ്യനിലയെപ്പറ്റി  സംശയാലു  ആയിരുന്നെങ്കിലും  അവരെ  അമേരിക്കയിലേക്ക് അയക്കാന്‍ തന്നെ തീരുമാനിച്ചു. മറ്റുള്ളവര്‍ക്കു  മാത്രുകയായി   ജീവിച്ച്  ഉന്നത  വിദ്യാഭ്യാസത്തിനു പോകാന്‍ അവരെ അദ്ദേഹം  പ്രോത്സാഹിപ്പിച്ചു.

തോര്‍ബോണ്‍ എന്നു പേരുള്ള ഒരു  മെഡിക്കല്‍ ദമ്പതികള്‍ ആനന്ദബായിയെ  പെന്സില്വാനിയയിലെ  വനിതാ  മെഡിക്കല്‍ കോളെജില്‍   പ്രവേശനത്തിനു  അപേക്ഷിക്കാന്‍   ഉപദേശിച്ചു. എന്നാല്‍ യാഥാസ്ഥിതികരായ  ആനന്ദിബായിയുടെ  ബന്ധുക്കളും  നാട്ടുകാരും ഇതിനു എതിരായിരുന്നു. അവര്‍  അവരെ  ശക്തമായി ഇതിനെ  എത്റുക്കുക  തന്നെ  ചെയ്തു.

എന്നാല്‍  ആനന്ദിഭായി   സെറാമ്പൂറിലെ കോളെജ് ഹാളില്‍  സ്വന്തം  സമൂഹക്കാരുടെ  സമ്മേളനത്തില്‍   തന്‍റെ  വിദേശത്തുപോയി  മെഡിസിന്‍   പഠിക്കാനുള്ള തീരുമാനം   പ്രഖ്യാപിച്ചു. താനും  ഭര്‍ത്താവും  അതിന്‍റെ പേരില്‍  അനുഭവിച്ച  കുറ്റപ്പെടുത്തലുകള്‍ അവര്‍  വിവരിച്ചു. നമ്മുടെ  നാട്ടില്‍   നല്ല  വനിതാ ഡോക്ടര്‍മാര്‍  ഇല്ലാത്ത  അവസ്ഥയും  നല്ല ഡോക്ടര്‍മാര്‍  ഉണ്ടാകേണ്ടതിന്‍റെ  ആവശ്യകതയും അവര്‍ വിശദീകരിച്ചു. ഹിന്ദു  സ്ത്രീകള്‍  ഇക്കാര്യത്തില്‍ മുന്‍കൈ  എടുക്കണമെന്നും അവര്‍   അഭ്യര്‍ത്ഥിച്ചു.   അവരുടെ പ്രസംഗം  ജനങ്ങളുടെ ശ്രദ്ധ  ആകര്‍ഷിച്ചു. ഇന്ത്യയിലെ  പല ഭാഗങ്ങളിലെ പത്രങ്ങളിലും ഇതിന്‍റെ  സംഗ്രഹം പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന്  ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍  നിന്ന്  സാമ്പത്തിക  സഹായം  എത്തി തുടങ്ങി .

ആ കാലത്തു  ഭാര്യമാരുടെ  വിദ്യഭ്യാസത്തില്‍ ശ്രദ്ധ ചെലുത്താന്‍  ഭര്‍ത്താക്കന്മാര്‍ക്ക്   കഴിയുമായിരുന്നില്ല. പക്ഷേ  ഗോപാല്‍ റാവുവിന്‍റെ  തീവ്രമായ  ആഗ്രഹം  തന്നെ  ആയിരുന്നു തന്‍റെ  ഭാര്യയെ ഒരു ഡോക്ടര്‍  ആയി കാണുക  എന്നത്. ഒരു ദിവസം അദ്ദേഹം  വീട്ടില്‍  വന്നപ്പോള്‍  തന്‍റെ  ഭാര്യ  പഠിക്കേണ്ട  സമയത്ത്  വീട്ടില്‍  ഭക്ഷണം  പാകം ചെയ്തുകൊണ്ടിരിക്കുന്നതു കണ്ട് വല്ലാതെ  ക്ഷോഭിച്ച് അവരെ   കണക്കറ്റ്   ശകാരിച്ചു. അദ്ദേഹത്തിന്‍റെ  വാശി  കൂടിയതോടെ  അദ്ദേഹം ആനന്ദിയെ  കാര്‍പെന്‍ററുടെ   സഹായത്തോടെ ഫിലാഡെല്‍ഫിയായില്‍  എത്തിച്ചു. അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ്  ആനന്ദിഭായി 1883 ല്‍   സെറാമ്പൂറിലെ  സമൂഹസമ്മേളനത്തില്‍ ഒരിക്കല്‍ കൂടി ഭാരതത്തിലെ  സ്ത്രീ ഡോക്ടര്‍മാരുടെ  അഭാവത്തെക്കുറിച്ചും സാധാരണ   പ്രസവം എടുക്കുന്ന   മിഡ്വൈഫുകള്‍  മാത്രം  ഉണ്ടായാല്‍  സ്ത്രീകളുടെ ആരോഗ്യ  സംരക്ഷണം   ത്രുപ്തികരമാവില്ല  എന്നും  ഉറപ്പിച്ചു  പറഞ്ഞു. താന്‍  ഒരു ഡോക്ടറായി  ഈ ദു:സ്ഥിതിക്ക്  അവസാനം കണ്ടെത്തും  എന്ന് അവര്‍  ഉറപ്പു കൊടുത്തു. ആദ്യം  അമേരിക്കയിലേക്കു  പോയ  അവര്‍  പഠനം തുടങ്ങി .


 

കൊല്‍ക്കട്ടായില്‍ നിന്നു   കപ്പലില്‍  ആയിരുന്നു അവര്‍ ന്യുയൊര്‍ക്കിലേക്ക് യാത്ര  ചെയ്തത്. തൊര്‍ബോ  മിഷണറി ദമ്പതകളുടെ  സഹായികളായ രണ്ട്   കന്യാസ്ത്രീകളും അവരുടെ കൂടെ   യാത്ര ചെയ്യുന്നുണ്ടായിരുന്നു. അമേരിക്കയില്‍ പെന്സില്വാനിയ വനിതാ  മെഡിക്കല്‍ കോളേജില്‍ നിന്നായിരുന്നു  1886 ല്‍ അവര്‍  മെഡിക്കല്‍  ബിരുദം   നേടിയത്. ഈ  കൊളേജ് അന്നു  വനിതകളെ  വിദ്യാഭ്യാസത്തിനു   പ്രവേശനം  കൊടുക്കുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ  സ്ഥാപനം ആയിരുന്നു.  റേചല്‍ ബോഡ്ലി  എന്ന ഡീന്‍ അവരെ  മെഡിക്കല്‍ കോളെജില്‍   പ്രവേശിപ്പിച്ചു. 19 ആമതെ വയസ്സില്‍  ആണ്  ആനന്ദി  മെഡിക്കല്‍ വിദ്യാഭ്യാസം തുടങ്ങിയത്. രണ്ടു  വര്‍ഷം കഴിഞ്ഞ്  ഗോപാല്‍ റാവുവും  അമേരിക്കയില്‍ എത്തി , ആനന്ദിയുടെ പഠനപുരോഗതി  ത്രുപ്തികരമല്ല  എന്ന്‍  അദ്ദേഹത്തിനു തോന്നിയത്രെ. ഏതായാലും  അപ്പോള്‍  ആനന്ദി   തന്‍റെ  മെഡിക്കല്‍  വിദ്യാഭ്യാസം   പൂര്‍ത്തിയാക്കി   ഒരു ഡോക്ടര്‍   ആയിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അവര്‍  രണ്ടുപേരും കൂടി  തിരിച്ചു  കപ്പലില്‍  ഇന്ത്യയിലേക്കു    പൊന്നു. 

 

അമേരിക്കയില്‍ വെച്ച്   അവരുടെ  ആരോഗ്യം വീണ്ടും മോശമായി.  പ്രത്യേകിച്ചും  തണുപ്പുള്ള  കാലാവസ്ഥയില്‍. ആഹാരത്തില്‍ ഉള്ള വ്യത്യാസവും   കാരണമായിട്ടുണ്ടാവാം. അവര്‍ക്കു ക്ഷയരോഗം  ആയിരുന്നു  എന്നു  പറയപ്പെടുന്നു. എങ്കിലും അവര്‍  പഠനം  പൂര്‍ത്തിയാക്കി 1886 ല്‍  എം.ഡി. ബിരുദം നേടുക തന്നെ  ചെയ്തു. ആര്യന്‍ ഹിന്ദു സ്ത്രീകളുടെ ഗര്‍ഭ കാല  ചികിത്സ യെ  സംബന്ധിച്ചായിരുന്നു  അവരുടെ തീസിസ്. ആയുര്‍വേദ  പുസ്തകങ്ങളിലെ  ചില വിവരങ്ങളും  ആ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അവര്‍  മെഡിക്കല്‍ ബിരുദം  നേടിയപ്പൊള്‍   വിക്ടോറിയ  രാജ്ഞി  ആനന്ദിക്ക് ഒരു അഭിനന്ദന  സന്ദേശം   അയച്ചു കൊടുത്തു. അവരോടൊപ്പം   മറ്റു രണ്ട് രാജ്യങ്ങളില്‍   നിന്നു  ആദ്യമായി  മെഡിക്കല്‍ പഠനത്തിനു വന്ന കെ ഒകാമി യും സാബറ്റ് ഇസ്ലംബൂലിയും  ഉണ്ടായിരുന്നു.

1886 അവസാനം  അവര്‍  ഇന്ത്യയിലേക്കു മടങ്ങി . അവര്‍ക്ക് ഇന്ത്യയില്‍ ഉജ്വലമായ  സ്വീകരണം  ലഭിക്കുകയുണ്ടായി. കോല്‍ഹാപൂറിലെ  രാജാവ് അവരെ രാജകീയ  ഭിഷഗ്വരയായി   നിയമിച്ചു. കോല്‍ഹാപൂറിലെ   ആല്‍ബെര്‍ട്ട് ഹാ എഡ്വാര്‍ഡ് ആശുപത്രിയിലെ വനിതാ വാര്‍ഡിന്‍റെ  ചുമതലയും ഏല്‍പ്പിച്ചു കൊടുത്തു.

 എന്നാല്‍     അമേരിക്കയില്‍ വെച്ചു  മോശമായ   അവരുടെ  ആരോഗ്യം    വീണ്ടെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. 1887ല്‍  22 വയസ്സു പോലും  പൂര്‍ത്തിയാകാതെ  അവര്‍ ഇഹലോകവാസം വെടിഞ്ഞു. അവരുടെ ചികിത്സിക്കു  വേണ്ടി  അമേരിക്കയില്‍  നിന്നു  മരുന്നു വരുത്തി എങ്കിലും അതുകൊണ്ട്   പ്രയോജനം  ഉണ്ടായില്ല.  ഇന്ത്യയില്‍  മിക്ക ഇടങ്ങളിലും  അവരുടെ  നിര്യാണത്തില്‍  അനുശോചനം    രേഖപ്പെടുത്തുകയുണ്ടായി. അവരുടെ  ഭൌതികാവശിഷ്ടത്തിന്‍റെ  ഒരു ഭാഗം  അമേരിക്കയിലെ അവരുടെ ആന്‍റിയുടെ  പള്ളിയിലെ  സെമിത്തേരിയില്‍  അടക്കം ചെയ്യുകയും ചെയ്തു. അതില്‍  എഴുതിയിരിക്കുന്നത്  ആനന്ദി ജോഷി   ഒരു ഹിന്ദു ബ്രാഹ്മണ സ്ത്രീ  ആയിരുന്നു എന്നും ഇന്ത്യയില്‍  നിന്നു  ആദ്യമായി  വിദേശത്തുപോയി   മെഡിക്കല്‍  ബിരുദം  നേടിയ  ആളും ആയിരുന്നു  എന്നു  എഴുതി വെച്ചിട്ടുണ്ട്.

1888ല്‍ അമേരിക്കയിലെ സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാന  നേതാവായിരുന്ന കരോളിന്‍ വെല്‍സ് ഹീലി ഡാല്‍ ആനന്ദിയുടെ  ജീവ ചരിത്രം   ഒരു പുസ്തകമായി   പ്രസിദ്ധീകരിച്ചു. അവര്‍ക്കു  ആനന്ദിയെ കുറിച്ചു   നല്ലതുപോലെ അറിയാമായിരുന്നു. എന്നാല്‍  ആ പുസ്തകത്തില്‍   ആനന്ദിയുടെ  ഭര്‍ത്താവ് അവരോട്  മോശമായി  പെരുമാറി എന്ന  പരാമര്‍ശം ഇന്ത്യയില്‍ പരക്കെ  പ്രതിഷേധത്തിനു കാരണമായി.

ആനന്ദിബായിയുടെ  ജീവിതത്തെ  ചിത്രീകരിച്ച്  ദൂരദര്‍ശന്‍ ആനന്ദി ഗോപാല്‍ എന്ന  പേരില്‍ ഒരു  ഹിന്ദി സീരിയല്‍   അവതരിപ്പിക്കുകയുണ്ടായി.  കമലാകര്‍ സരാമ്ഗ്   ആയിരുന്നു  അതിന്‍റെ  സംവിധായകന്‍. ശ്റീക്റിഷ്ണ  ജനാര്‍ധന്‍  ജോഷി അവരുടെ  ജീവിതത്തെ  അടിസ്ഥാനമാക്കി ഒരു മറാത്തി  നോവല്‍ എഴുതി  പ്രസിദ്ധീകരിച്ചു. രാംജി ജോഗ്ലേക്കര്‍  ഇതൊരു നാടകം ആക്കി  അവതരിപ്പിച്ചു. ഡോ.അഞ്ജലി  കിര്‍ത്താനെ ആനന്ദിബായിയുടെ  ജീവിതത്തെപ്പറ്റി    വിശദമായി  ഗവേഷണം  നടത്തിയിട്ടുണ്ട്. അവര്‍ ഒരു മറാത്തി  പുസ്തകവും   പ്രസിദ്ധീകരിച്ചു. ഡോ.ആനന്ദിബായി , അവരുടെ കാലഘട്ടവും നേട്ടങ്ങളും എന്ന പേരില്‍  ഉള്ള ഇതില്‍   ആനന്ദിബായിയുടെ  ചില  അപൂര്‍വമായ ചില   ഫോട്ടൊകള്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട് .

 

ലക്നോവില്‍  ഉള്ള IRDS (The Institute for Research and Documentation in Social Sciences എന്ന സ്ഥാപനം ആനന്ദിബായിയുടെ പേരില്‍ മെഡിക്കല്‍  ബിരുദധാരികള്‍ക്ക്  ഒരു അവാര്‍ഡ് കൊടുക്കുന്നുണ്ട്.മഹാരാഷ്ട്ര  സംസ്ഥാന  സര്‍ക്കാര്‍ വനിതകളുടെ ആരോഗ്യമേഖലയില്‍  പ്രവര്‍ത്തിക്കുന്ന  യുവതികള്‍ക്ക്   ഒരു   അവാര്‍ഡ്  നല്‍കുന്നുണ്ട്. വീനസ്  ഗ്രഹത്തിലെ  ഒരു ഗര്‍ത്തം  ജോഷി   എന്ന  പേരില്‍ അറിയപ്പെടുന്നു. 2018  മാര്‍ച്ച് 31  നു   ഗൂഗിള്‍  അവരുടെ  153 ആമത്തെ ജന്മ ദിനം പ്രമാണിച്ച്  ഡൂഡില്‍  പ്രസിദ്ധീകരിക്കുക വഴി ബഹുമാനിച്ചു. മറാത്തിയില്‍ ആനന്ദി ഗോപാല്‍  എന്ന  പേരില്‍  ഒരു ചലച്ചിത്രം 2019  ല്‍ ഉണ്ടാക്കി.

അവലംബം

https://en.wikipedia.org/wiki/Anandi_Gopal_Joshi

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

  പി.കെ.ത്രേസ്യ -   ആദ്യത്തെ വനിതാ ചീഫ്   എഞ്ചിനീയര്‍ ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജില്‍   ആദ്യം   പ്രവേശനം   നേടിയ വനിത   ശ്രീമതി   ഏ.ലളിത   ആയിരുന്നു. അവരെപ്പറ്റി   കഴിഞ്ഞ   ദിവസം   എഴുതുകയുണ്ടായി. എങ്കിലും അവരുടെ   തൊട്ടുപുറകെ   ചേര്‍ന്ന   രണ്ട്    എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍    ആയിരുന്നു   പി.കെ , ത്രേസ്യയും ലീലാമ്മ ജോര്‍ജും.   ഇവര്‍   മൂന്നു പേരും   ഒരേ വര്‍ഷം ,     1944ല്‍   തന്നെ ആയിരുന്നു    ബിരുദം   നേടിയത് , കാരണം    രണ്ടാം ലോകമഹായുദ്ധം   മൂലം   ത്രേസ്യായുടെ   ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ     പഠനകാലം    മൂന്നര   വര്‍ഷം   ആയി കുറച്ചു   എന്നതായിരുന്നു.        ത് രേ സ്യ   സിവില്‍   എഞ്ചിനീയറിങ്ങ്   ആയിരുന്നു   തിരഞ്ഞെടുത്തത്.ബിരുദം    നേടിയതിനു ശേഷം    അവര്‍   അന്നത്തെ കൊച്ചി   രാജാ...

31.ലീലാമ്മ (ജോര്‍ജ്) കോശി

     ലീലാമ്മ (ജോര്‍ജ്)   കോശി   ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജിലെ   ആദ്യത്തെ മൂന്നു   വനിതാ   എഞ്ചിനീയര്‍മാരില്‍   രണ്ടു   പേരെ ,   ശ്രീമതിമാര്‍    ഏ.ലളിത   എന്ന   ആദ്യത്തെ   ഇലക്ട്രിക്കല്‍   എഞ്ചിനീയറെയും ഏഷ്യയിലെ   ആദ്യത്തെ   ചീഫ്   എഞ്ചിനീയറായ   ത്രേസ്യാമ്മയെയും   ഈ    ശ്രുംഖലയില്‍   അവതരിപ്പിച്ചു   കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍     മൂന്നാമത്തെ   ആള്‍ ലീലാമ്മ   ജോര്‍ജ്   ആയിരുന്നു.    ചീഫ്   എഞ്ചിനീയറായ    ത്രേസ്യയെപ്പോലെ   ലീലാമ്മയും   സിവില്‍   എഞ്ചിനീയറിങ്ങില്‍   ആണു   ബിരുദം    നേടിയത്.   അപ്പോള്‍ അവര്‍ക്ക്    വെറും   പത്തൊമ്പത്    വയസ്സു   മാത്രം   പ്രായമായിരുന്നു. ലീലാമ്മ   1923ല്‍   കേരളത്തിലെ   ഒരു   സിറിയന്‍ ക്രൂസ്ത്യന്‍ കുടുംബത്തില്‍   ആയിരുന്നു ജനിച്ചത്. അവരുടെ   അച്ഛന്‍...