ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

33.ഏ. വി. കുട്ടിമാളു അമ്മ

 കേരളത്തില്‍ നിന്നു  സ്വാതന്ത്ര്യ സമരരംഗത്തും രാഷ്ട്രനിര്‍മ്മാണത്തിലും  സ്തുത്യര്‍ഹമായ  പങ്കു വഹിച്ച   ദാക്ഷായണി വേലായുധനെയും  അമ്മു സ്വാമി നാഥനെയും പോലെ മുന്‍നിരയില്‍   നില്‍ക്കുന്ന  മറ്റൊരു വനിതാരത്നം ആയിരുന്നു  ഏ വി കുട്ടിമാളു അമ്മ. സ്വാതന്ത്ര്യ സമര സേനാനി . സ്വദേശി പ്രസ്ഥാനത്തിന്‍റെ പ്രചാരക, സാമൂഹ്യ പ്രവര്‍ത്തക , ഖാദിവ്യവസായത്തെ  പ്രോത്സാഹിപ്പിച്ചവര്‍ , ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്‍റെ സജീവ പ്രവര്‍ത്തക എന്നീ നിലയില്‍ പ്രശസ്തയായ അവര്‍ ഒരു അസാധാരണ സ്ത്രീ ആയിരുന്നു. കേരളത്തിലെ  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുന്നണിപ്പോരാളിയായിരുന്ന  അവര്‍ ബ്രിട്ടീഷുകാര്‍ക്ക് തലവേദനയാ യിരുന്നു.   സമരത്തില്‍  ഇടപെട്ടു   കഷ്ടിച്ചു  രണ്ട്  മാസം   പ്രായമുള്ള  കുഞ്ഞുമായി  അവര്‍ ആദ്യം ജയില്‍ വാസം അനുഭവിച്ചു.



പാലക്കാട്   ജില്ലയിലെ ആനക്കര വില്ലെജില്‍ 1905 ഏപ്രില്‍ 23 നു ആനക്കര വടക്കത്ത്  കുടുംബത്തില്‍ ആയിരുന്നു അവരുടെ  ജനനം. ആ കുടുംബത്തില്‍ നിന്നു   തന്നെ ആയിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി, മൃണാളിനി സാരാഭായി, സുഭാഷിണീ അലി മല്ലിക സാരാഭായി എന്നിവര്‍  ജനിച്ചത്. ഭര്‍ത്താവ് കോഴിപ്പുറത്ത്   മാധവമേനോന്‍ , കേരള പ്രദേശ് കൊണ്‍ഗ്രെസ്സ്    കമ്മറ്റിയുടെ   അദ്ധ്യക്ഷനും   മദിരാശി സര്‍ക്കാറില്‍ മന്ത്രിയും ആയിരുന്നു.

1926 ല്‍ ഗാന്ധിജി കേരളം സന്ദറ്ശിച്ചപ്പോഴാണ് കുട്ടിമാളു അമ്മ  സജീവ രാഷ്ട്റീയത്തിലേക്ക് ഇറങിയത്. ഗാന്ധിജിയുടെ  നിര്‍ദ്ദേശപ്രകാരം  ഹരിജനങ്ങളുടെ പുരോഗതിക്കു വേണ്ടി  പ്രവര്‍ത്തിക്കുവാനുള്ള  ആഹ്വാനം  ചെവിക്കൊണ്ടു കൊണ്ട്. കോഴിക്കോട് മഹിളാ  കോങ്രെസ്സ്ന്‍റെ അംഗം , കൊണ്ഗ്രെസ്സ് വര്‍ക്കിങ്ങ് കമ്മറ്റി  അംഗം , മലബാറിലെ  കൊണ്ഗ്രെസ്സ് പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവര്‍ എന്നിവര്‍ ആയിരുന്നു കുട്ടിമാളു അമ്മ. വിദേശ വസ്ത്രങ്ങള്‍ ബഹിഷ്കരിച്ച് ഖാദി   വസ്ത്രം  ഉപയോഗിക്കുവാന്‍   നാട്ടുകാരെ  പ്രേരിപ്പിച്ചു. വിദേശനിര്‍മ്മിതവസ്ത്രങ്ങള്‍ വിറ്റഴിച്ചു കൊണ്ടിരുന്ന കടകള്‍ കോഴിക്കോട് അവര്‍ പിക്കറ്റു ചെയ്തു. 1932 ല്‍ സിവില്‍   നിയമ പ്രതിരോധ  സമരത്തില്‍ പങ്കെടുത്തതു കൊണ്ട് അവരെ  രണ്ട് മാസം പ്രായമായ കുഞ്ഞിനോടോപ്പം ജയിലില്‍ അടച്ചു. പിന്നീട ക്വിറ്റ്  ഇന്ത്യ  സമരത്തിനൊടനുബന്ധിച്ച് 1942ല്‍  അമരാവതിയിലെ  ജയിലില്‍  രണ്ടു വര്‍ഷം തടവില്‍   കഴിയേണ്ടി വരുകയും ചെയ്തു.

മദിരാശി   നിയമ സഭയിലെ കോഴിക്കോടിന്‍റെ   പ്രതിനിധി , അഖിലേന്ത്യാ  കൊണ്ഗ്രെസ്സ് കമ്മിറ്റി  അംഗം, കോഴിക്കോട്  മുനിസിപ്പല്‍ കൌണ്സില്‍  അംഗം . 1944  ല്‍ കേരള പ്രദേശ് കൊണ്ഗ്രെസ്സ്  കമ്മിറ്റി അംഗം , ഹിന്ദി  പ്രചാര സഭയുടെ അദ്ധ്യക്ഷ , കൊഴിക്കോട്ടെ  നിര്‍ദ്ധനരുടെ അധിവാസ കേന്ദ്രത്തിന്‍റെ അദ്ധ്യക്ഷ എന്നിവ അവര്‍ വഹിച്ച   ചില  ജോലികള്‍  ആയിരുന്നു. മലബാറില്‍ അനാഥരായവരെ   സംരക്ഷിക്കാന്‍  കുറെയേറെ  സ്ഥാപനങ്ങള്‍  അവര്‍ തുടങ്ങി . കുറ്റവാളികളായ  യുവതീ യുവാക്കളെ   മാര്‍ഗ നിര്‍ദ്ദേശം  നല്‍കി പുനരധിവസിപ്പിക്കാന്‍ ഒരു കേന്ദ്രവും അവര്‍ സ്ഥാപിച്ചു. എല്ലാവരും അവരെ  അമ്മ  എന്നാണ്  വിളിച്ചിരുന്നത്. 1985 ല്‍ അവര്‍ ദിവംഗതയായി. ഒരു രാഷ്ട്റീയ  പ്രവര്‍ത്തകന്  ഒരിക്കലും  തന്‍റെ  പ്രവൃത്തിയില്‍ നിന്നു  വിരമിക്കാന്‍  കഴിയില്ല, മരണം വരെ   എന്ന് അവര്‍  വിശ്വസിച്ചു.  

മള്ളൂര്‍ ഗോവിന്ദപ്പിള്ള  വേലുത്തമ്പിദളവാ അവാര്‍ഡ് അവരുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന്  അംഗീകാരമായി   നല്‍കുകയുണ്ടായി. 2007  ല്‍ കേരള  സര്‍ക്കാര്‍ ഒരു വര്‍ഷം നീണ്ട്  നിന്ന ആദരിക്കല്‍   ചടങ്ങുകള്‍ നടത്തി. കുട്ടിമാളു അമ്മയുടെ  ജീവിതത്തെ  അടിസ്ഥാനമാക്കി ഒരു ഡോക്കുമെന്‍ററി  ചിത്രം 2008 ല്‍ കേരള  സര്‍ക്കാര്‍    നിര്‍മ്മിക്കുകയുണ്ടായി. മെലില  രാജശേഖര്‍  ആയിരുന്നു  അതിന്‍റെ  സംവിധായകന്‍.

 അവലംബം

1.: “A. V. Kuttimalu Amma.” Academic, Wikimedia Foundation, 2010, https://enacademic.com/dic.nsf/enwiki/3562395.

2. “A V Kuttimalu Amma.” Indian Culture: Discover, Learn, Immerse, Connect, Ministry of Culture, Government of India, https://indianculture.gov.in/node/2794864#

3. “A.V. Kuttimalu Amma (1905-1986).” Streesakthi: The Parallel Force, http://www.streeshakti.com/bookk.aspx?author=27 Ganjoo, Shweta.

4. “How AV Kuttimalu Amma Fought the British with Her Two-Month-Old Daughter in Arms.” INUTH, August 11 2017, https://www.inuth.com/india/women-freedomfighters-of-india/how-av-kuttimalu-amma-foughtthe-british-with-her-two-month-old-daughter-in-arms.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

  പി.കെ.ത്രേസ്യ -   ആദ്യത്തെ വനിതാ ചീഫ്   എഞ്ചിനീയര്‍ ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജില്‍   ആദ്യം   പ്രവേശനം   നേടിയ വനിത   ശ്രീമതി   ഏ.ലളിത   ആയിരുന്നു. അവരെപ്പറ്റി   കഴിഞ്ഞ   ദിവസം   എഴുതുകയുണ്ടായി. എങ്കിലും അവരുടെ   തൊട്ടുപുറകെ   ചേര്‍ന്ന   രണ്ട്    എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍    ആയിരുന്നു   പി.കെ , ത്രേസ്യയും ലീലാമ്മ ജോര്‍ജും.   ഇവര്‍   മൂന്നു പേരും   ഒരേ വര്‍ഷം ,     1944ല്‍   തന്നെ ആയിരുന്നു    ബിരുദം   നേടിയത് , കാരണം    രണ്ടാം ലോകമഹായുദ്ധം   മൂലം   ത്രേസ്യായുടെ   ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ     പഠനകാലം    മൂന്നര   വര്‍ഷം   ആയി കുറച്ചു   എന്നതായിരുന്നു.        ത് രേ സ്യ   സിവില്‍   എഞ്ചിനീയറിങ്ങ്   ആയിരുന്നു   തിരഞ്ഞെടുത്തത്.ബിരുദം    നേടിയതിനു ശേഷം    അവര്‍   അന്നത്തെ കൊച്ചി   രാജാ...

31.ലീലാമ്മ (ജോര്‍ജ്) കോശി

     ലീലാമ്മ (ജോര്‍ജ്)   കോശി   ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജിലെ   ആദ്യത്തെ മൂന്നു   വനിതാ   എഞ്ചിനീയര്‍മാരില്‍   രണ്ടു   പേരെ ,   ശ്രീമതിമാര്‍    ഏ.ലളിത   എന്ന   ആദ്യത്തെ   ഇലക്ട്രിക്കല്‍   എഞ്ചിനീയറെയും ഏഷ്യയിലെ   ആദ്യത്തെ   ചീഫ്   എഞ്ചിനീയറായ   ത്രേസ്യാമ്മയെയും   ഈ    ശ്രുംഖലയില്‍   അവതരിപ്പിച്ചു   കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍     മൂന്നാമത്തെ   ആള്‍ ലീലാമ്മ   ജോര്‍ജ്   ആയിരുന്നു.    ചീഫ്   എഞ്ചിനീയറായ    ത്രേസ്യയെപ്പോലെ   ലീലാമ്മയും   സിവില്‍   എഞ്ചിനീയറിങ്ങില്‍   ആണു   ബിരുദം    നേടിയത്.   അപ്പോള്‍ അവര്‍ക്ക്    വെറും   പത്തൊമ്പത്    വയസ്സു   മാത്രം   പ്രായമായിരുന്നു. ലീലാമ്മ   1923ല്‍   കേരളത്തിലെ   ഒരു   സിറിയന്‍ ക്രൂസ്ത്യന്‍ കുടുംബത്തില്‍   ആയിരുന്നു ജനിച്ചത്. അവരുടെ   അച്ഛന്‍...