.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍
പുരുഷമേധാവിത്വം ഏതാണ്ട്
പൂര്‍ണമായിരുന്ന എഞ്ചിനീയറിങ്ങ് മേഖലയില്‍ ഭാരതത്തില്‍ ആദ്യമായി
കടന്നു വന്ന് വിജയിച്ച
വനിത ആയിരുന്നു അയ്യാലസോമയാജുലു ലളിത എന്ന ഏ.ലളിത.
ചില എഞ്ചിനീയറിങ്ങ് ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും
സ്ത്രീകള്‍ ചേരാന്‍
മടിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തിലും
സ്ത്രീകള്‍ക്ക് ഈ പുരുഷ മേധാവിത്വം പൂര്‍ണമായി
തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്
ഒരു വസ്തുത തന്നെ ആണ്.
ലളിത എഞ്ചിനീയറിങ്ങ് ഒരു തൊഴില്‍ ആയി എടുത്തത്
കുറെയൊക്കെ സാഹചര്യങ്ങള്‍ അങ്ങനെ ആയതു കൊണ്ടായിരുന്നു എന്നത് ശരിയായാണ്. ലളിത വെറും 15
വയസ്സായിരുന്നപ്പോള്‍ തന്നെ വിവാഹിതയായി. എന്നാല്‍
അവര്‍ക്കു 18 വയസ്സാകുന്നതിനു മുമ്പു തന്നെ അവര്‍
വിധവയായി, നാലു മാസം പ്രായമായ മകളുമായി തനിയെ ജീവിതം മുമ്പോട്ടു കൊണ്ടു പോകാന്‍ വിധിക്കപ്പെട്ടവരായി. തന്‍റെ മകളെ വളര്‍ത്താനും
കുടുംബം പോറ്റാനുമായി ഒരു ജോലി അന്വേഷിക്കേണ്ടി
വന്നു.
സ്കൂളില്‍ സാധാരണ നല്ലതു പോലെ
പഠിക്കുന്ന ഒരു കുട്ടിയായിരുന്നു ലളിത , അച്ഛന്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറും ആയിരുന്നു. അതുകൊണ്ട് ഒരു കുട്ടിയുള്ള വിധവ ആയിട്ടും
മുന്നോട്ട് പഠിക്കാന്‍ അവര്‍ക്ക്
ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആദ്യത്തെ പ്രശ്നം
എന്തു പഠിക്കണം
എന്നതായിരുന്നു. അന്നും നല്ലതുപോലെ
പഠിക്കുന്ന പെണ്‍കുട്ടികളുടെ ആദ്യത്തെ ഒന്നാമത്തെ
താല്‍പര്യം ആതുരശുശ്രൂഷ ആയിരുന്നു. എന്നാല്‍ തന്‍റെ പൊടിക്കുഞ്ഞിനെ വളര്‍ത്തുന്നതിനോടൊപ്പം ഒരു മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍റെ കാഠിന്യം
താങ്ങാന്‍ കഴിയാത്തതാവും എന്നു തോന്നിയതു കൊണ്ട് അവര്‍
എഞ്ചിനീയറിങ്ങ് തിരഞ്ഞെടുത്തു. എന്നാല്‍ അവിടെയും പ്രശ്നം ആയിരുന്നു. 1930 കളില്‍
പൂര്‍ണമായും പുരുഷന്മാര്‍ മാത്രം ജോലി ചെയ്യുന്ന ഒരു മേഖല
ആയിരുന്നു എഞ്ചിനീയറിങ്ങ്. ഒരൊറ്റ സ്ത്രീപോലും എഞ്ചിനീയറിങ്ങിനു ചേര്‍ന്നിട്ടില്ലായിരുന്നു. അന്നു ദക്ഷിണേന്ത്യയിലെ ഒരേ ഒരു എഞ്ചിനീയറിങ്ങ് കോളെജായിരുന്ന ഗിണ്ടി എഞ്ചിനീയറിങ്ങ് കോളെജില്‍ പ്രൊഫസറായിരുന്ന പിതാവിന്‍റെ പ്രത്യേക ശുപാര്‍ശയോടു കൂടി അവരെ
അവിടെ ചേര്‍ത്തു. അവിടെ ആദ്യത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി
ചേര്‍ന്ന് തന്‍റെ വ്യക്തിമുദ്ര
പതിപ്പിക്കുക എന്നതായിരുന്നു ലളിതയുടെ
ലക്ഷ്യം . ആ വര്‍ഷം അവര്‍ തനിച്ചായിരുന്നു എങ്കിലും
അടുത്ത വര്‍ഷം രണ്ടു പേര്‍ കൂടി
ഇതേ കോളെജില്‍ ചേര്‍ന്നു .
പല നഗരങ്ങളിലും യാത്ര ചെയ്ത്
സ്തുത്യര്‍ഹമായ സേവനം നടത്തിയ അവര്‍ക്ക്
പരിമിതികള്‍ ഉണ്ടായിരുന്നു. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ
അവര്‍ക്ക് ഫീല്‍ഡില്‍ ജോലിക്കു
പോകാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
അവരുടെ ഔദ്യോഗിക ജീവിതത്തില്‍
എല്ലാ കാലത്തും സ്ത്രീകള്‍ക്കു പുരുഷന്‍മാരെപ്പോലെ ഈ ജോലിയില്‍
പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍
അവര്‍ നിരന്തരമായി ശ്രമിച്ചു കൊണ്ടിരുന്നു.
അവര്‍
അനവധി ലേഡി എഞ്ചിനീയര്‍മാര്‍ക്ക് പ്രചോദനവും
ആയി തീര്‍ന്നു.
ആദ്യകാല ജീവിതവും
വിദ്യാഭ്യാസവും
മദിരാശിയിലെ ഒരു തെലുങ്ക്
സംസാരിക്കുന്ന കുടുംബത്തില് 1919 ആഗസ്റ്റ് 27 നാണ് അയ്യാലസോമയാജുലു ലളിത ജനിച്ചത്.
അവരുടെ 15 ആമത്തെ വയസ്സില്‍ അവരുടെ
വിവാഹം നടന്നു. 1937 ല്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടി
ശ്യാമള ജനിക്കുകയും ചെയ്തു. മകള്‍ ജനിച്ച് നാലു മാസം
കഴിഞ്ഞപ്പൊള്‍ അവരുടെ ഭര്‍ത്താവ് മരിച്ചു . ലളിതയുടെ അച്ഛന്‍ പപ്പു സുബ്ബ റാവു ലളിതയുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ എല്ലാ സഹായവും
ചെയ്യാന്‍ തയ്യാറായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം
പൂര്‍ത്തിയാക്കി പുരുഷന്മാര്‍ മാത്രം
ചേര്‍ന്നിരുന്ന ഗിണ്ടി എഞ്ചിനീയറിങ്ങ് കൊളെജില്‍
ചേര്‍ത്തു. അദ്ദേഹം അന്ന് അവിടെ ഒരു പ്രൊഫസറായിരുന്നു. ലളിതയോടൊപ്പം
കേരളത്തിലെ ആദ്യത്തെ വനിതാ എഞ്ചിനീയര്‍മാരായ പി.കെ.ത്രേസ്യായും ലീലാമ്മ കോശിയും ഉണ്ടായിരുന്നു.
ആദ്യത്തെ
വര്‍ഷം ലളിത മാത്രം
ആയിരുന്നപ്പോള്‍ കോളേജ് ഭരണാധികാരികളും സഹപാഠികളും പൂര്‍ണമായി സഹായിച്ചു എന്നുള്ളതും സ്വാഗതാര്‍ഹമായിരുന്നു. ഇക്കാരണം കൊണ്ട് ഒരൊറ്റ പെണ്‍കുട്ടി
മാത്രം
ആയിരുന്നതിന്‍റെ യാതൊരു ബുദ്ധിമുട്ടും അവര്‍ക്കനുഭവിക്കേണ്ടി വന്നില്ല.
സഹപാഠികളായ ഒരാണ്കുട്ടിയുടെ പോലും ഉപദ്രവം
അവര്‍ക്കുണ്ടായില്ല എന്നു ലളിത തന്‍റെ
മകളോട് പറഞ്ഞിരുന്നു. കോളെജ് അധിക്റുതര്‍ ലളിതക്കു
താമസിക്കാനും പ്രത്യേക ഹോസ്റ്റലും
തയാറാക്കിയിരുന്നു. അമ്മ പഠിക്കുമ്പോള്‍ മകള്‍
അവളുടെ അമ്മാവന്‍റെ കൂടെ താമസിക്കുകയായിരുന്നുവത്രെ.
വാരാന്ത്യത്തില്‍ മകളെ കാണാന്‍
എത്തുമായിരുന്നു. 1943 ല്‍ ലളിത ഇലക്ട്രിക്കല്‍
എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം
പൂര്‍ത്തിയാക്കി. അങ്ങനെ അവര്‍ ഭാരതത്തിലെ
ആദ്യത്തെ വനിതാ എഞ്ചിനീയറായി. തുടര്‍ന്ന് അവര്‍ ജമാല്‍പൂര്‍ റെയില്വേ പണി ശാലയില്‍ അവര്‍ ഒരു
വര്‍ഷത്തെ അപ്രെന്‍റിസ്ഷിപ്പും പൂര്‍ത്തിയാക്കി.
ബിരുദം നേടി പരിശീലനവും
കഴിഞ്ഞ് ലളിത ആദ്യമായി ജോലിയില്‍ ചേര്‍ന്നത് ഷിംലയിലെ സെന്‍റ്രല്‍ സ്റ്റാന്ഡാര്‍ഡ്സ് സ്ഥാപനത്തില്‍ ആയിരുന്നു. അച്ഛനെ പുകയില്ലാത്ത വൈദ്യുതഅടുപ്പു നിര്‍മ്മിക്കുവാനും ജെലെക്ട്റോമൊണിയം എന്ന ഇലക്ട്രിക്
ഹാര്‍മോണിയം ഉണ്ടാക്കാനും സഹായിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന് പൂര്‍വേന്ത്യന്‍ റെയില്വേയില്‍ ഒരു വര്‍ഷം കൂടി പരിശീലനം
നടത്തിയതിനു ശേഷം ഇലക്റിക്കല്‍ കമ്മീഷണര്‍ ആഫീസില്‍ ഒരു സാങ്കേതിക സഹായി ആയി ജോലി തുടര്‍ന്നു.
ഇതിനെ തുടര്‍ന്ന് 1948ല്‍ കല്‍ക്കട്ടായിലെ ഒരു ബ്രിട്ടീഷ് കമ്പനിയായിരുന്ന അസോസിയേറ്റഡ് ഇലക്ട്രിക്കല്‍ ഇന്ഡസ്റ്റ്രീസില്‍(AEI)
ചേര്‍ന്നു, ഭാരതത്തിലെ
ഏറ്റവും
വലിയ അണക്കെട്ടായ ഭക്രാ നംഗല്‍
പ്രോജെക്റ്റില്‍ ചേര്‍ന്നു. അവിടത്തെ പ്രേഷണലൈനുകളുടെയും സബ്സ്റ്റേഷന്‍റെയും രൂപകല്‍പ്പന ഉണ്ടാക്കുന്നതിലും
ലളിത നിര്‍ണായകമായ പങ്കു വഹിച്ചു. AEI
പിന്നീട് ജനറല്‍ ഇലക്റ്റ്രിക്
കമ്പനി ആയി മാറിയിട്ടും അവര്‍ അവിടെ തന്നെ
തുടര്‍ന്നു. 1977 ല്‍ അവര്‍ ജോലിയില്‍
നിന്നു പിരിയുന്നതു വരെ ഏതാണ്ട്
മുപ്പതു വര്‍ഷം അവിടെ ജോലി ചെയ്തു.
1953 ല്‍ ഇന്സ്റ്റിറ്റ്യൂഷന്‍ ഓഫ് ഇലക്റ്റ്രിക്കല്‍
എഞ്ചിനിയേറ്സിന്‍റെ(IEE) ലണ്ടന്‍റെ കൌണ്സില്‍ ലളിതയ ഒരു സഹ്കാരി അംഗമാക്കി
അവരെ ബഹുമാനിച്ചു. 1966 ല്‍ അവര്‍
ഒരു പൂര്‍ണ അംഗമായി. 1964ല്‍ ന്യൂ യോര്‍ക്കില്‍ നടന്ന ആദ്യത്തെ അന്തര്‍ദേശീയ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍മാരുടെ കൊണ്ഫെറന്സില്‍ പങ്കെടുത്ത
ഒരേ ഒരു വനിതാ എഞ്ചിനീയറും ആയിരുന്നു
അവര്‍. തുടര്‍ന്ന് ലളിതയെ ബ്രിട്ടീഷ് വനിതാ എഞ്ചിനീയര്‍മാരുടെ സൊസൈറ്റിയുടെ
അംഗമാക്കി. അവര്‍ തുടര്‍ന്നു 1967 ജുലായിയില്‍ കെയിംബ്രിഡ്ജില്‍ നടന്ന രണ്ടാമത്തെ അന്തര്‍ദേശീയ വനിതാ എഞ്ചിനീയര്‍മാരുടെ കോണ്ഫെറന്സിന്‍റെ സംഘാടക സമിതിയില്‍ അംഗവും ആയി. ആ സമ്മേളനത്തില്‍ ഇന്ത്യയില്‍
നിന്നു അഞ്ചു വനിതാ എഞ്ചിനീയര്‍മാരെ പങ്കെടുപ്പിക്കുന്നത് ഉറപ്പാക്കുകയും ചെയ്തു.
ഭര്‍ത്താവിന്‍റെ മരണശേഷം ലളിത
വിവാഹം കഴിച്ചില്ല. ശിഷ്ടകാലം മുതല്‍ അവര്‍
തന്‍റെ ഭര്‍ത്താവിന്‍റെ സഹോദരിയുമായാണ് ജീവിതം കഴിച്ചതു, മകളെ
വളര്‍ത്തുന്നതില്‍ അവര്‍ ലളിതക്കു വലിയ സഹായമായി. മകള്‍ ശ്യാമള ശാസ്ത്രവിഷയങ്ങള്‍ പഠിച്ച് ഒരു ഗണിത ശാസ്ത്ര അദ്ധ്യാപികയായി.
ലളിത 1977 ല്‍ മസ്തിഷ്കസംബന്ധമായ അസുഖം ബാധിച്ച് 60 ആമത്തെ വയസില്‍
ദിവംഗതയായി.
അവലംബം
https://www.magnificentwomen.co.uk/engineer-of-the-week/76-ayyalasomayajula-lalitha
https://en.wikipedia.org/wiki/Ayyalasomayajula_Lalitha
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ