ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

32.അമ്മു സ്വാമിനാഥന്‍

 അമ്മു സ്വാമി നാഥന്‍ കേരളത്തില്‍ പാലക്കാട് ജനിച്ച  മറ്റൊരു   ധീര വനിതയായിരുന്നു. ഭാരതത്തിലെ  ഭരണഘടനാ സഭയിലെ കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട   രണ്ടാമത്തെ   വനിത. അവര്‍  പാലക്കാട്   ജില്ലയില്‍ 1894ല്‍   ഒരു നായര്‍  കുടുംബത്തില്‍ ആണ്  ജനിച്ചത്. ചെറിയ പ്രായത്തില്‍  തന്നെ  സ്ത്രീകളുടെ വിമോചനത്തിനും  ശാക്തീകരണത്തിനും അവരെ സാമൂഹ്യ  വിപ്ലവത്തിലേക്ക്  നയിക്കാനും    വേണ്ടി പോരാടാനുള്ള മാനസികവാഞ്ഛ   അവര്‍ക്കുണ്ടായിരുന്നു.  ചുറ്റുപാടും നടക്കുന്ന  അനീതിക്കും വിവേചനത്തിനും  എതിരെ  പോരാടാനുള്ള ധൈര്യവും പ്രതിരോധശേഷിയും   അവര്‍  പ്രകടിപ്പിച്ചു.  അതില്‍കൂടി   സാമൂഹ്യ  പരിവര്‍ത്തനത്തിനും  നേതൃത്വം   കൊടുത്തു. 

 

തറവാട് 


അമ്മു സ്വാമിനാഥന്‍

ബാല്യകാലവും വിവാഹവും

അമ്മു ഊര്‍ജ്ജസ്വലയായ   ഒരു   കുട്ടിയായിരുന്നു. 13 ആമത്തെ  വയസ്സില്‍   വിവാഹത്തിനു   നിര്‍ബന്ധിതയായപ്പോള്‍ പോലും തന്‍റേതായ  നിബന്ധനകള്‍ക്ക്   വിധേയമായി   വിവാഹത്തിനു സമ്മതിക്കുകയും ചെയ്തു. അമ്മുവിനെ വിവാഹം കഴിച്ച സുബ്ബരാമ  സ്വാമിനാഥന്‍ അമ്മുവിന്‍റെ  അച്ഛന്‍ പി ഗോവിന്ദമേനൊന്‍റെ  ദീര്‍ഘകാല സഹപ്രവര്‍ത്തകനും സുഹൃത്തും ആയിരുന്നു. സ്വാമിനാഥന്‍   മേനൊന്‍റെ  പെണ്കുട്ടികളില്‍ ആരെയെങ്കിലും വിവാഹം കഴിക്കണം എന്ന് ആഗ്രഹം   പ്രകടിപ്പിച്ചിരുന്നു. എന്നാല്‍  സ്വാമിനാഥന്‍ ഇങ്ലണ്ടില്‍   നിന്നു  ഉന്നതവിദ്യാഭ്യാസം കഴിഞ്ഞു  തിരിച്ചു   വന്നപ്പോള്‍ അമ്മുവിന്‍റെ   മൂത്ത  സഹോദരങ്ങളുടെ  വിവാഹം കഴിഞ്ഞിരുന്നു. മേനോന്‍ ദിവംഗതനാകുകയും ചെയ്തു. സ്വാമിനാഥന്‍ തന്നെക്കാള്‍ 20 വയസ്സു  പ്രായം കുറഞ്ഞ  അമ്മുവിനൊട്   വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അമ്മു  ചില  നിബന്ധനകള്‍ വെച്ചു  വിവാഹം  കഴിക്കാന്‍ . അമ്മു സ്വാമിനാഥന്‍റെ  കൊച്ചുമോള്‍ സുഭാഷിണി അലി  ഓര്‍മ്മയില്‍ നിന്നു  പറയുന്നു , താമസം    മദിരാശിയിലേക്ക്   മാറ്റണം   അയാള്‍ക്ക് ഇങ്ലീഷ് വിദ്യാഭ്യാസം   നല്‍കണം , പുറത്തു പോയാല്‍   വീട്ടിലെ  ആണ്കുട്ടികളെപ്പോലെ താമസിച്ചു വന്നാല്‍ ഒരിക്കലും ചോദ്യം ചെയ്യാന്‍  പാടില്ല  എന്നിവയായിരുന്നു   വ്യവസ്ഥകള്‍.

അക്കാലത്ത് നായര്‍  കുടുംബങ്ങളില്‍ സംബന്ധം എന്ന  ഒരു സമ്പ്രദായം നിലവില്‍ ഉണ്ടായിരുന്നു. ഈ സമ്പ്രദായത്തില്‍   മക്കള്‍ക്ക്  അച്ഛന്‍റെ  സ്വത്തിന്‍റെ വീതം  കിട്ടുമായിരുന്നില്ല.  എന്നാല്‍  സ്വാമിനാഥനും  അമ്മുവും ഈ അവസ്ഥ  ഒഴിവാക്കാന്‍  അവരുടെ  വിവാഹം ഇങ്ലണ്ടില്‍ ആണ്  രെജിസ്റ്റര്‍ ചെയ്തത്. ഇതിനെ   സ്വാമിനാഥന്‍റെ   കുടുംബം ശക്തമായി എതിര്‍ത്തു. അവരുടെ  സ്വന്തം ജാതിയില്‍   നിന്നുള്ള  വിവാഹം  അല്ലാതിരുന്നതു കൊണ്ട്.  

പെണമക്കളുമായി 

അമ്മു സ്വാമിനാഥന്   നാലു കുട്ടികള്‍ ഉണ്ടായി. രണ്ട് ആണ്‍കുട്ടികളും   രണ്ട്  പെണ്‍കുട്ടികളും. ഇവരെയെല്ലാം   അവര്‍ക്ക്   ആവശ്യമായ വിദ്യാഭ്യാസം കൊടുക്കുകയും അവര്‍ക്ക് ഇഷ്ടപ്പെട്ട  ജോലി  സ്വീകരിക്കാനും  ഉള്ള  സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പെണ്കുട്ടികള്‍ രണ്ടുപേരും അമ്മുവിനെപ്പോലെ     തന്നെ  പ്രശസ്തകളായി. ലക്ഷി സീഗള്‍ ക്യാപ്റ്റന്‍   ലക്ഷ്മി   എന്ന പേരില്‍ റാണീ  ഝാന്സി  റെജിമെന്‍റ് എന്ന പേരില്‍   സുഭാഷ് ചന്ദ്ര  ബോസിന്‍റെ ഇന്ത്യന്‍ നാഷണല്‍  ആര്‍മിയില്‍  ക്യാപ്റ്റന്‍ ആയി. രണ്ടാമത്തെ   മകള്‍ മൃണാളിനി  സാരാഭായി   പ്രശസ്ത നര്‍ത്തകിയും  വിക്രം സാരാഭായിയുടെ   പത്നിയും ആയിരുന്നു. ഗോവിന്ദ് സ്വാമിനാഥന്‍ എന്ന ആദ്യത്തെ  മകന്‍ മദിരാശി ഹൈക്കോടതിയിലെ ബാരിസ്റ്റര്‍  ആയിരുന്നു. തമിഴ് നാട്ടിലെ  അഡ്വൊക്കെറ്റ്  ജനറല്‍ ആയി 1969 മുതല്‍ 1976 വരെ പ്രവര്‍ത്തിക്കുകയും ചെയ്തു. എല്ലാത്തിലും ഇളയ മകനായിരുന്ന സുബ്ബറാം മഹീന്ദ്ര & മഹീന്ദ്ര  കമ്പനിയിലെ  ഒരു ഡയറക്ടര്‍  ആയിരുന്നു.

 

രാഷ്ട്രീയ പ്രവര്‍ത്തനം

1914 ല്‍   ആണ്  അമ്മു രാഷ്ട്രീയത്തില്‍   സജീവമായി   പ്രവര്‍ത്തിച്ചു തുടങ്ങിയത് .1917 ല്‍  അവര്‍ മാലതി പട്വര്‍ദ്ധന്‍, ആനി ബേസന്‍റ്  ശ്രീമതി ദാദാഭൊയ്, മാര്‍ഗറെറ്റ് സഹൊദരികള്‍ ശ്രീമതി അംബുജാംബാള്‍ എന്നിവരോടോപ്പം വുമന്സ്  ഇന്ത്യ  അസൊസിയേഷന്‍  ഉണ്ടാക്കി.   ഈ സംഘടന  സ്ത്രീ തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക  ഉന്നമനത്തിനു   വേണ്ടി ഉണ്ടാക്കപ്പെട്ട  ആദ്യകാല കൂട്ടായ്മ്മയായിരുന്നു. തുടര്‍ന്ന് 1934ല്‍ അമ്മു ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്ഗ്രെസ്സില്‍  ചേറ്ന്നു. സ്ത്രീകള്‍ക്കും പുരുഷ്നമാര്‍ക്കും ഒരു പോലെ വോട്ടവകാശം വേണമെന്നും ഭരണഘടനയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യസ്ഥാനം   കൊടുക്കണം  എന്നും ശക്തിയായി   വാദിച്ചു. അവരുടെ കോണ്ഗ്രെസ്സിലെ  പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യം  വെച്ചുള്ളതായിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ   സജീവ  പ്രവര്‍ത്തക ആയിരുന്നു അമ്മു സ്വാമിനാഥന്‍. അതിനെ തുടര്‍ന്ന് അവര്‍   ഒരു വര്‍ഷത്തോളം വെല്ലൂരില്‍ ജയില്‍ വാസം   അനുഭവിക്കുകയും ചെയ്തു.

സ്ത്രീകള്‍ക്ക്   അനുകൂലമായ  നിയമനിര്‍മ്മാണത്തിനു വേണ്ടീ  വാദിച്ച  അവര്‍ ബാല വിവാഹം നിയന്ത്രിക്കാനുള്ള ശാര്‍ദ  ആക്റ്റ് നിയമം ആക്കാന്‍   ശ്രമിച്ചു. അതുപോലെ  തന്നെ  ഹിന്ദു  സ്ത്രീകളുടെ  സ്വത്തവകാശം   വിവാഹനിയമങ്ങള്‍ എന്നിവയിലും   വ്യക്തമായ  നിയമ നിര്‍മ്മാണത്തിനു  വേണ്ടി വാദിച്ചു. ലോക്സഭയില്‍ അംഗം ആയപ്പോള്‍ സ്ത്രീകള്‍ക്ക്   ഗര്‍ഭകാലത്ത് ആനുകൂല്യങ്ങള്‍ കൊടുക്കണമെന്നും   വാദിച്ചു.

1946ല്‍  അവര്‍ മദിരാശി   അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നമ്മുടെ  ഭരണ ഘടന  ഉണ്ടാക്കുന്ന സഭയില്‍   ഉണ്ടായിരുന്ന 11 സ്ത്രീകളില്‍   ദാക്ഷായണി   വേലായുധനെപോലെ   കേരളത്തില്‍ ജനിച്ച  മറ്റൊരു   വനിത  ആയിരുന്നു അവര്‍. ഭരണഘടനയുടെ  ആദ്യത്തെ  നക്കല്‍ പസാക്കുന്നതില്‍   സഹകരിച്ചു എങ്കിലും  ഭരണ ഘടനയില്‍  ആവശ്യമില്ലാത്ത ഒരുപാടു കാര്യങ്ങള്‍ കുത്തിനിറച്ചു   വളരെ  ദീര്‍ഘമാക്കി എന്നു  അവര്‍ വിമര്‍ശിച്ചു. മദിരാശിയില്‍ നിന്നു   ഭരണഘടനാ  നിര്‍മ്മാണ  സഭയിലേക്ക് അവരെ  തിരഞ്ഞെടുത്തു. 1959ല്‍ ഫിലിം സൊസൈറ്റികളുടെ ഫെഡേറേഷന്‍റെ പ്രസിഡണ്ടായിരുന്ന  സത്യജിത് റെയോടോപ്പം അവര്‍  അതിന്‍റെ വൈസ്  പ്രസിഡണ്ടും  ആയിരുന്നു. പിന്നീട് ഭാരത് സ്കൌട്ട്സ് & ഗൈഡ്സിന്‍റെയും സിബിഎഫ്സി യുടെയും അദ്ധ്യക്ഷയായി.

ജാതിവ്യവസ്ഥയോടുള്ള മനോഭാവം

അമ്മു സ്വാമിനാഥന്‍  വെല്ലൂര്‍ ജയിലില്‍ ആയിരുന്നപ്പോള്‍   മറ്റൊരു തടവുകാരി ജയിലിലെ  തൂപ്പുകാരിയെ ശൂദ്രച്ചി എന്നു വിളിച്ച് അപമാനിക്കുന്നതു കേട്ടു. ഇതു കേട്ട് അമ്മു  അവരുടെ  അടുത്തു ചെന്ന് നിനക്കു   ധൈര്യം ഉണ്ടെങ്കില്‍  എന്നെയും അങ്ങനെ  വിളിക്ക് എന്ന് അലറി. ആകെ  വിഷമത്തിലായി  ആ തടവുകാരി  അവിടത്തെ  ജോലിക്കാരിയെ ആണ്  ആ പേര്‍കൊണ്ട് വിളിച്ചത്  എന്നു ന്യായീകരിച്ചു. എങ്കില്‍   ഞാനും ഒരു ശൂദ്രച്ചിയാണ്, നിനക്ക് എന്നെയും അങ്ങനെ  വിളിക്കാന്‍  ധൈര്യം ഉണ്ടൊ ? എന്നു  ചോദിച്ചു. ഇങ്ങനെ  പല സന്ദര്‍ഭങ്ങളിലും   ജാതി വ്യവസ്ഥക്ക് എതിരെ  അവര്‍   നിലപാടെടുക്കുകയും   അതില്ലാതാക്കാന്‍ പ്രവര്‍ത്തിക്കുകയും  ചെയ്തു.

നെഹ്റുവിനെ പണ്ഡിറ്റ്ജി   എന്നു വിളിക്കുന്നത് ജാതി  കാണിക്കുന്നതായതുകൊണ്ട് ശരിയല്ല  എന്നവര്‍ പ്രതികരിച്ചു.  നെഹ്റു   തന്നെ  ആരും അങ്ങനെ  വിളിക്കാന്‍   ആവശ്യപ്പെട്ടിട്ടില്ല  എന്ന്  പറഞ്ഞു എങ്കിലും   അവര്‍ തന്‍റെ  അഭിപ്രായം   മറച്ചു വെച്ചില്ല.

വിവാഹ  ജീവിതത്തിലും  അവര്‍ക്ക്  പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനു കാരണം  അവരുടെ  ഭര്‍ത്താവ് ബ്രാഹ്മണനും  അവര്‍ നായര്‍ സ്ത്രീയും ആണ് എന്നതായിരുന്നു. സ്വന്തം മക്കള്‍ക്ക് ഭക്ഷണം ഭര്‍ത്താവിന്‍റെ  കുടൂംബ വീട്ടില്‍ വെച്ച് വീട്ടിനു വെളിയില്‍ വിളമ്പിക്കൊടുത്തതു അവരെ  വേദനിപ്പിച്ചു . അവര്‍ പൂറ്ണ  ബ്രാഹ്മണ സ്ത്രീ അല്ല  എന്നതായിരുന്നു  ഇതിനു ന്യായീകരണം. ഇതിനെതിരെ അമ്മുവും ഭര്‍ത്താവും  ശക്തമായി പ്രതികരിച്ചു.

ചുരുക്കത്തില്‍  അമ്മു സ്വാമിനാഥന്‍   ഒരു ധീരയായ ശക്തയായ  വനിത ആയിരുന്നു. സ്ത്രീകളുടെ  ഉന്നമനത്തിനു വേണ്ടി  പ്രവര്‍ത്തിക്കുന്ന  എല്ലാവര്‍ക്കും അവര്‍  എന്നും നല്ല പ്രചോദനം ആയിരിക്കും. അവരുടെ  ജീവിതം   മുഴുവന്‍ തന്നെ  സ്ത്രീ ശാക്തീകരണത്തിനും  സ്ത്രീ പുരുഷ  ലിംഗ സമത്വത്തിനും വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നു. 

അവലംബങ്ങള്‍

1.    Indian Express

  1. The Hindu
  2. Constituent Assembly Of India Debates
  3. Rajya Sabha
  4. Express India
  5. https://en.wikipedia.org/wiki/Ammu_Swaminathan

.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

  പി.കെ.ത്രേസ്യ -   ആദ്യത്തെ വനിതാ ചീഫ്   എഞ്ചിനീയര്‍ ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജില്‍   ആദ്യം   പ്രവേശനം   നേടിയ വനിത   ശ്രീമതി   ഏ.ലളിത   ആയിരുന്നു. അവരെപ്പറ്റി   കഴിഞ്ഞ   ദിവസം   എഴുതുകയുണ്ടായി. എങ്കിലും അവരുടെ   തൊട്ടുപുറകെ   ചേര്‍ന്ന   രണ്ട്    എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍    ആയിരുന്നു   പി.കെ , ത്രേസ്യയും ലീലാമ്മ ജോര്‍ജും.   ഇവര്‍   മൂന്നു പേരും   ഒരേ വര്‍ഷം ,     1944ല്‍   തന്നെ ആയിരുന്നു    ബിരുദം   നേടിയത് , കാരണം    രണ്ടാം ലോകമഹായുദ്ധം   മൂലം   ത്രേസ്യായുടെ   ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ     പഠനകാലം    മൂന്നര   വര്‍ഷം   ആയി കുറച്ചു   എന്നതായിരുന്നു.        ത് രേ സ്യ   സിവില്‍   എഞ്ചിനീയറിങ്ങ്   ആയിരുന്നു   തിരഞ്ഞെടുത്തത്.ബിരുദം    നേടിയതിനു ശേഷം    അവര്‍   അന്നത്തെ കൊച്ചി   രാജാ...

31.ലീലാമ്മ (ജോര്‍ജ്) കോശി

     ലീലാമ്മ (ജോര്‍ജ്)   കോശി   ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജിലെ   ആദ്യത്തെ മൂന്നു   വനിതാ   എഞ്ചിനീയര്‍മാരില്‍   രണ്ടു   പേരെ ,   ശ്രീമതിമാര്‍    ഏ.ലളിത   എന്ന   ആദ്യത്തെ   ഇലക്ട്രിക്കല്‍   എഞ്ചിനീയറെയും ഏഷ്യയിലെ   ആദ്യത്തെ   ചീഫ്   എഞ്ചിനീയറായ   ത്രേസ്യാമ്മയെയും   ഈ    ശ്രുംഖലയില്‍   അവതരിപ്പിച്ചു   കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍     മൂന്നാമത്തെ   ആള്‍ ലീലാമ്മ   ജോര്‍ജ്   ആയിരുന്നു.    ചീഫ്   എഞ്ചിനീയറായ    ത്രേസ്യയെപ്പോലെ   ലീലാമ്മയും   സിവില്‍   എഞ്ചിനീയറിങ്ങില്‍   ആണു   ബിരുദം    നേടിയത്.   അപ്പോള്‍ അവര്‍ക്ക്    വെറും   പത്തൊമ്പത്    വയസ്സു   മാത്രം   പ്രായമായിരുന്നു. ലീലാമ്മ   1923ല്‍   കേരളത്തിലെ   ഒരു   സിറിയന്‍ ക്രൂസ്ത്യന്‍ കുടുംബത്തില്‍   ആയിരുന്നു ജനിച്ചത്. അവരുടെ   അച്ഛന്‍...