ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

24. ഡോ.പദ്മാവതി ബന്ദോപാധ്യായ - എയര്‍ മാര്‍ഷല്‍

   എയര്‍  മാര്‍ഷല്‍ (ഡോ).പദ്മാവതി  ബന്ദൊപധ്യായ

 

ഭാരതവും   ചൈനയും പണ്ഡിറ്റ്  നെഹ്രുവിന്‍റെ  പഞ്ചശീലതത്വം  അംഗീകരിച്ച്   മുന്നോട്ടുപോയ  സമയത്തായിരുന്നല്ലൊ  1962  ലെ  ആദ്യത്തെ ഇന്ഡോ -ചൈന  യുദ്ധം. ആ  യുദ്ധത്തില്‍  ഭാരതീയരായ 13,454   ധീര  ജവാന്മാരുടെ ജീവന്‍  ആണ്  നഷ്ടപ്പെട്ടത്. ഒരു  യുദ്ധത്തിനു  തീരെ  തയ്യാറെടുപ്പില്ലാതിരുന്ന  നമുക്കു  വലിയ  വില  കൊടുക്കേണ്ടി  വന്നു എന്നു സാരം. ഈ  പരിതാപകരമായ  സംഭവത്തിനു ശേഷം ഭാരതത്തിലെ രാജ്യസ്നേഹമുള്ള  കുറെയേറെ   യുവാക്കളും  യുവതികളും  പട്ടാളത്തില്‍ ചേര്‍ന്ന്  രാഷ്ട്ര സംരക്ഷണത്തിനു  തയ്യാറായി. അന്നു    നമ്മുടെ   രാജ്യത്തില്‍  വളരെയധികം  പ്രചാരത്തില്‍  ആയിരുന്ന ആയെ മേരെ വതന്‍  കെ ലൊഗോ എന്ന  ഹിന്ദിഗാനം   രാഷ്ട്രത്തോടു  കൂറും  സ്നേഹവും  ഉള്ള  എല്ലാവര്‍ക്കും രോമാഞ്ചം ഉണ്ടാക്കുന്നതായിരുന്നു. 

 


  പാട്ടില്‍  ആവേശം  ഉള്‍ക്കൊണ്ട് നമ്മുടെ  സേനയില്‍ ചേര്‍ന്ന  തമിഴ് യഥാസ്ഥിതിക  ബ്രാഹ്മിന്‍  കുടുംബത്തില്‍ ജനിച്ച  പദ്മാവതി, മെഡിക്കല്‍   ബിരുദം  നേടിയതിനു  ശേഷം 1968ല്‍  നമ്മുടെ  വ്യോമസേനയില്‍ ചേര്‍ന്ന്   പടിപടിയായി  ഉയര്‍ന്നു  ഭാരതത്തിലെ  ആദ്യത്തെ  വനിതാ  എയര്‍   മാര്‍ഷലായി. ഭാരതത്തിലെ മൂന്നു   നക്ഷത്രറാങ്കിലേക്ക്   ഉയര്‍ന്ന  രണ്ടാമത്തെ വനിതയായി , പരമ  വിശിഷ്ട സേവാ, അതി വിശിഷ്ട സേവ,  വിശിഷ്ട  സേവാ മെഡലുകള്‍ക്കര്‍ഹയായി.  

ഇന്ത്യന്‍  വ്യോമസേനയില്‍ മൂന്നു  നക്ഷത്ര  റാങ്കുള്ള  പദവിയാണ്  എയര്‍  മാര്‍ഷല്‍ പദവി. നാലു  നക്ഷത്റ റാങ്ക് എയര്‍  ചീഫ് മാര്‍ഷല്‍  എന്ന  പദവിക്കുള്ളതാണ്. ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും  ഉയര്‍ന്ന  ഓഫീസറായ ചീഫ്  ഓഫ് എയര്‍ സ്റ്റാഫിനു  മാത്രം  ഉള്ളതാണ്. 1947 മുതല്‍ 1966  വരെ ചീഫ്  ഓഫ്എയര്‍ സ്ടാഫ്  ആയിരുന്നത്  ഒരു  എയര്‍  മാര്‍ഷല്‍ ആയിരുന്നു.    റാങ്കില്‍  ആദ്യം വന്നത്  അര്‍ജന്‍ സിംഗ്  എന്ന ആളായിരുന്നു. ഇദ്ദേഹത്തെ പിന്നീട്  അഞ്ചു നക്ഷത്രമുള്ള ഇന്ത്യന്‍ വ്യോമ  സേനയുടെ  മാര്‍ഷല്‍  ആയി  നിയമിക്കുകയുണ്ടായി . ഇന്ത്യന്‍  ആര്‍മിയില്‍  ഇതിനു  തുല്യമായ റാങ്ക്   ലെഫ്റ്റനന്‍റ് ജനറലും  നേവിയില്‍  വൈസ്  അഡ്മിറലും  ആണ്.

 

ഡോ. പദ്മാ  ബന്ദോപാധ്യായ 1944  നവംബര്‍  4  നു  ആന്ധ്രാപ്രദേശിലെ  തിരുപ്പതിയിലെ  ഒരു യഥാസ്ഥിതിക  ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ  പദ്മയുടെ  അമ്മ  ക്ഷയരോഗബാധിതയായി   ശയ്യാവലംബിയായി. അവരുടെ  ശുശ്റൂഷ 4 - 5  വയസ്സു  മാത്രം  ഉള്ള ബാലികയായ പദ്മയുടെ  കടമയായി. നന്നെ  ചെറുതായിരുന്നപ്പോള്‍  തന്‍റെ  മാതാവിനെ  ശുശ്രൂഷിച്ച  പരിചയവും അമ്മയെ  ഡല്‍ഹിയിലെ  സഫ്ദര്‍ജങ്ങ്   ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കിട്ടിയ  പരിചയവും   ഒരു കാരണം ആയിരുന്നേക്കാം. ന്യൂഡല്‍ഹിയില്‍  അവരുടെ  അയല്വക്കത്ത്  ഡോക്ടറായി  പ്രാക്റ്റീസ്  ചെയ്തിരുന്ന ലേഡി ഹാര്‍ഡിഞ്ജ്   മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പ്രൊഫസറായിരുന്ന ഡോ. ഐ.എസ്. പദ്മാവതി  എന്ന  ഡോക്ടറുമായുള്ള പരിചയവും   അവരെ  മെഡിക്കല്‍  പഠനത്തിലേക്ക് ആകര്‍ഷിച്ചു.

 

പദ്മാവതി ദല്‍ഹിയിലെ  തമിഴ് എഡ്യൂക്കേഷന്‍  അസൊസിയേഷന്‍  സീനിയര്‍  സെക്കണ്ടറി സ്കൂളില്‍  ഹ്യുമാനിറ്റീസ്  വിഷയം  എടുത്താണ്   പഠിച്ചത്.  സ്കൂള്‍  വിദ്യാഭ്യാസം  കഴിഞ്ഞ്   ഹ്യുമാനിറ്റീസില്‍  നിന്നു  ശാസ്ത്രവിഷയത്തിലേക്കു  മാറി . ഡല്‍ഹി   യൂണിവേറ്സിറ്റിയില്‍ കിരോറി മാല്‍ കോളേജില്‍  പ്റി-മെഡിക്കല്‍   പഠനം  നടത്തി. തുടര്‍ന്ന്  1963ല്‍  ആമ്മ്ഡ് ഫോറ്സ്  മെഡിക്കല്‍ കോളെജില്‍ ചേറ്ന്നു.

 ഔദ്യൊഗിക ജീവിതം

1968ലാണ്  പദ്മാവതി  ഇന്ത്യന്‍  വ്യോമസേനയില്‍ ചേര്‍ന്നത്. അവര്‍ വ്യോമ സേനയില്‍  സഹപ്രവര്‍ത്തകനായ സതിനാഥ് (എസ്.എന്‍). ബന്ദോപാധ്യായയെ  വിവാഹം കഴിച്ചു. 1971 ലെ  ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലെ  സ്തുത്യര്‍ഹമായ സേവനത്തിനു വിശിഷ്ട സേവാമെഡലിനു അര്‍ഹയായി . പദ്മയും  ഭര്‍ത്താവ് ബന്ദൊപാധ്യായയും ആയിരുന്നു  ഒരെ സമയം  ഇങ്ങനെ  പ്രസിഡണ്ടിന്‍റെ അംഗീകാരം കിട്ടിയ  ആദ്യത്തെ  ദമ്പതികള്‍. ഇന്ത്യയിലെ  എയറോസ്പെയ്സ്  മെഡിക്കല്‍  സൊസൈറ്റിയിലെ  ആദ്യത്തെ  വിശിഷ്ടാംഗം (Fellow) ആയി  തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര ധ്രുവത്തില്‍  പോയി ശാസ്ത്രീയ  ഗവേഷണം നടത്തിയ ആദ്യവനിതയുമായി . 1978 ല്‍ ഡിഫന്സ്  സര്വീസസ് സ്റ്റാഫ് കോളെജിലെ ആദ്യത്തെ  കോര്‍സ്  പാസായ  ആദ്യത്തെ വനിതയും  ആയിരുന്നു  അവര്‍.  വ്യോമസേനാകേന്ദ്രത്തിലെ മെഡിക്കല്‍ സര്വീസസിന്‍റെ  ഡയരക്ടര്‍  ആയി അവര്‍.  2002 ല്‍ അവര്‍ ആദ്യത്തെ എയര്‍   വൈസ്  മാര്‍ഷലായി പ്രമോഷന്‍ നേടി. വ്യോമ  മെഡിസിന്‍റെ  ഒരു അംഗീക്റുത  വിദഗ്ദ്ധയാണ്  അവര്‍. ന്യൂയോര്‍ക്ക്  അകാഡമി  ഓഫ് മെഡിസിനിന്‍റെ  അംഗവും ആണ്.

 

മിലിട്ടറി  അവാര്‍ഡുകളും അഗീകാരങ്ങളും

·         വിശിഷ്ടസേവാ മെഡല്‍ ജനുവരി 1973

·         ഇന്ദിരാ  പ്രിയ ദര്‍ശിനി  അവാര്‍ഡ്

·         അതി  വിശിഷ്ട  സേവാ  മെഡല്‍ 2002

·         പരം വിശിഷ്ട സേവാമെഡല്‍  ജനുവരി 2006

·         പദ്മ ശ്രീ  അവാര്‍ഡ്  ജനുവരി  2020

       

വ്യോമയാനാ സേവനത്തില്‍  നിന്നു  പിരിഞ്ഞതിനു ശേഷവും അവര്‍   കിഴക്കന്‍  ഉത്തര പ്രദേശിലെ പാവപ്പെട്ട  കുട്ടികളുടെ   വിദ്യാഭ്യാസ കാര്യത്തില്‍   ശ്രദ്ധിച്ച്  അവര്‍ക്കു വേണ്ടി  ശിഷ്ടകാലം   സേവനം ചെയ്യുന്നു. അവര്‍ക്കു  കിട്ടിയ  പദ്മ ശ്രീ  അവാര്‍ഡ്   ഇത്തരം  സേവനങ്ങള്‍ക്കായിരുന്നു. ഈ  അവാര്‍ഡ് കിട്ടിയപ്പൊള്‍ അവര്‍  പറഞ്ഞു. :  സാധാരണ  മിലിട്ടറി  സര്വീസില്‍   ഉള്ളയാള്‍ക്ക്   ഇത്തരം  സിവിലിയന്സിനു  നല്‍കുന്ന  പദ്മശ്രീ പൊലെയുള്ള  അവാര്‍ഡുകള്‍ വിരളം ആണ്. അതു  കൊണ്ട്  ഈ അവാര്‍ഡ് കിട്ടുന്നതില്‍  എനിക്ക്  അതീവ  അഭിമാനം ഉണ്ട്. ഒരു പക്ഷേ  എന്‍റെ  ജീവിതകാലം  മുഴുവന്‍, യുദ്ധത്തിലും അല്ലാതെയും ചെയ്ത  ആതുരസേവനം   കണാക്കാക്കിയാവാം  എനിക്ക്    അവാര്‍ഡ്.  നല്‍കിയത് .  

 

അവലംബം

https://www.deccanchronicle.com/sunday-chronicle/cover-story/010420/woman-of-many-heights.html

https://en.wikipedia.org/wiki/Padma_Bandopadhyay

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...