15. കമല്‍ രണദിവെ ക്യാന്സര്‍ ഗവേഷക
ഈ നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ജീവിച്ച ഒരു
ബയോമെഡിക്കല്‍ ഗവേഷകയായിരുന്നു കമല്‍
രണദിവെ. അവരുടെ സംഭാവനകളില്‍ ഒന്ന് ക്യാന്‍സര്‍ രോഗവും വൈറസുമായുള്ള
ബന്ധം കണ്ടെത്തുക എന്നതായിരുന്നു. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ കള്‍ചര്‍ ടെക്നിക്കുകള്‍ വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍ ബയോളജിയിലും ടിഷ്യൂ കള്‍ചറിലും
പരീക്ഷണങ്ങള്‍ നടത്താനുള്ള ഒരു
സ്ഥാപനം ഉണ്ടാക്കി. അവര്‍ ഇന്ത്യന്‍ കാനസര്‍ ഗവേഷണ
സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി
പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു. അവരുടെ
ഗവേഷണഫലമായി രക്താര്‍ബുദം(ല്യുകേമിയ), സ്തനാര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയുടെ
കാരണങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചു.
കമല്‍ രണദിവെ
അഥവാ കമല്‍ ജയസിങ് രണദിവെ
1917 നവംബര്‍ 8 നു മഹാരാഷ്ട്രയില്‍ ജനിച്ചു. അക്കാലത്ത് പൊതുവെ
സ്ത്രീകളെ കൂടുതല്‍ പഠിപ്പിക്കുവാന്‍ അനുവദിക്കാത്ത ഒരു സമൂഹത്തില്‍ പൂനയിലെ
ഫെര്‍ഗുസണ്‍ കോളെജില്‍ അദ്ധ്യാപകനായിരുന്ന പിതാവ് ദിനകര്‍ ദത്താത്രേയ സമരഥ് എന്ന്
സസ്യശാസ്ത്രജ്ഞനും മാതാവ് ശാന്താഭായിയും തങ്ങളുടെ കുട്ടികള്‍ക്ക് പരമാവധി
വിദ്യാഭ്യാസം കൊടുക്കുന്നതില്‍
ശ്രദ്ധിച്ചിരുന്നു. കമല പഠിക്കുന്നതില്‍
മിടുക്കിയായിരുന്നു. ഹുസുര്‍പഗ എന്ന സ്ഥലത്തുള്ള എച്.എച്.സി.പി.സ്കൂളില്‍
ആയിരുന്നു അവര്‍ പഠിച്ചത്. അച്ഛന്‍ അവരെ ഒരു
മെഡിക്കല്‍ ഡോക്ടര്‍ ആയി ഒരു ഡോക്ടറെ
വിവാഹം കഴിച്ചു ജീവിക്കണം
എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കമല്‍ മറ്റു ചിലതാണ് തിരഞ്ഞെടുത്തത്. ഫെര്‍ഗുസണ്‍ കോളെജില്‍ അവര്‍ ബോട്ടണിയും സുവോളജിയും ആണ്
പഠിച്ചത്. ഈ വിഷയങ്ങളില്‍ 1934 ല്‍
അവര്‍ ബി.എസ്.സി. ബിരുദം നേടി. തുടര്‍ന്ന് അവര്‍
പൂനയിലെ തന്നെ കാര്‍ഷിക കോളേജില്‍ നിന്ന് 1943 ല്‍ സൈറ്റോജീനെറ്റിക്സ് എന്ന വിഷയത്തില്‍
പ്രത്യേക പഠനം നടത്തി മാസ്റ്റര്‍ ബിരുദവും
നേടി. അവര്‍ ജെ.ടി.രണദിവെ എന്ന
ഗണിതശാസ്ത്രജ്ഞനെ വിവാഹം കഴിച്ചു.
തുടര്‍ന്ന് ദമ്പതികള്‍ ബോംബേയിലേക്ക് താമസം മാറ്റി. അവര്‍ക്ക് അനില്‍
ജയസിങ് എന്ന ഒരു മകനും ഉണ്ടായി.
ഔദ്യോഗിക
ജീവിതം
കമല്‍ ഭാരതത്തില്‍
തിരിച്ചുവന്നതിനു ശേഷം ഇന്ത്യന്‍
ക്യാന്സര്‍ ഗവേഷണ സ്ഥാപനത്തില്‍
സീനിയര്‍ റിസര്‍ച് ഒഫീസറായി
ജോലിയില്‍ പ്രവേശിച്ചു. അവിടെ എക്സ്പെരിമെന്‍റല്‍ ബയോളജിക്കും ടിഷ്യൂ കള്‍ച്ചര്‍ പരീക്ഷണങ്ങള്‍ക്കും വേണ്ടി
ഒരു ലബൊറട്ടറി സ്ഥാപിച്ചു. 1966
മുതല്‍ 1970 വരെ ആ സ്ഥാപനത്തിന്‍റെ താല്‍ക്കാലിക ഡയറക്ടറായും പ്രവര്‍ത്തിച്ചു. അവരും അവരുടെ കൂടെ
പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളുമായി
ബയോളജിയും കെമിസ്റ്റ്രിയുമായി ബന്ധിപ്പിച്ച് ടിഷ്യൂ കള്‍ച്ചര്‍ ചെയ്യാനുള്ള മാധ്യമങ്ങളും
അതിന് ഉപയോഗിക്കുന്ന വസ്തുക്കളും
വികസിപ്പിച്ചെടുത്തു. ക്യാന്സര്‍
ജെനൊസിസ്, ഇമ്മ്യുണോളജി, സെല്ല് ബയോളജി
എന്നിവയില്‍ ഗവേഷണ യൂണിറ്റുകള്‍ തുടങ്ങി. ഈ
ശ്രമങ്ങളില്‍ കൂടി അവര്‍
രക്താര്‍ബുദം, സ്തനാര്‍ബുദം ,ശ്വാസകോശാര്‍ബുദം ഇവയുടെ
കാരണങ്ങള്‍ കണ്ടു പിടിക്കുന്നതിലേക്കു നയിച്ചു. മറ്റൊരു കണ്ടെത്തല്‍
ക്യാന്സറുകളും ഹാര്‍മോണുകളും തമ്മിലും
മുഴകളും വൈറസ്സുകളുമായുള്ള ബന്ധവും
പഠിക്കുക എന്നതായിരുന്നു. കുഷ്ടരോഗ സംബന്ധമായ ഗവേഷണത്തില്‍
നിന്നു അവര്‍ കുഷ്ടരോഗത്തിനുള്ള ഒരു വാക്സിന്‍ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ക്യാന്സര്‍
ഗവേഷണത്തില്‍ സജീവമായി സ്ത്രീകളെ
പങ്കെടുപ്പിക്കുവാന്‍ അവരുടെ ഗവേഷണം വളരെ
സഹായിച്ചു.. സ്ത്രീകളിലും
കുട്ടികളിലും ഉണ്ടാകുന്ന ക്യാന്സര്‍
രോഗങ്ങളും അതിനുള്ള കാരണങ്ങളും അവരുടെ പ്രത്യേക ശ്രദ്ധ
ആകര്‍ഷിച്ചു.
അവര്‍ നടത്തിയ
മറ്റൊരു പ്രത്യേക പഠനം
1989 ല്‍ സത്യ നികേതന്‍
എന്ന സംഘടനക്കു വെണ്ടി അഹമ്മെദ്നഗറിലെ ഗ്രാമങ്ങളിലെ കുട്ടികളിലെ
പോഷകാഹാര കുറവിനെ കുറിച്ചുള്ള
ഡാറ്റ ശേഖരിച്ച് മഹാരാഷ്ട്രാ സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍
പെടുത്തുക എന്നതായിരുന്നു. രാജ്പൂര്‍, അഹ്മെദ്നഗര്‍ എന്നിവിടങ്ങളിലെ ഗ്രാമത്തില്‍ താമസിക്കുന്ന വനിതകള്‍ക്ക് ആരോഗ്യ സംരക്ഷണത്തിനും ചികിത്സക്കും ഉള്ള
പല പദ്ധതികളും ആവിഷ്കരിച്ച് വികസിപ്പിച്ചു. ഇന്ത്യന്‍
വനിതകളുടെ അസൊസിയേഷന്‍ ഇതിനു
വേണ്ടി അവരെ സഹായിച്ചു.
അവാര്‍ഡുകളും അംഗീകാരങ്ങളും
1) 1982 ല്‍ അവര്‍
മെഡിസിനു പത്മഭൂഷണ്‍ നല്‍കി
ബഹുമാനിക്കപ്പെട്ടു.
2) 1964ലെഇന്ത്യന്‍ മെഡിക്കല്‍ കൌണ്സിലിന്‍റെ ജുബിലീ റിസര്‍ച് അവാര്‍ഡ് അവര്‍ക്കു ലഭിച്ചു, ഇതില്‍
ഒരു സ്വറ്ണ മെഡലും 15,000 രൂപയും ഉള്‍പ്പെട്ടിരുന്നു.
3) 1964ലെജി.ജെ.വാട്ടുമുള്‍
ഫൌണ്ടേഷന്‍റെ മൈക്റോബയോളജിക്കുള്ള
സമ്മാനവും അവര്‍ക്കായിരുന്നു.
4) അവരെ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് കൌണ്സിലിന്‍റെ
എമെറിറ്റസ് മെഡിക്കല്‍ സയന്‍റിസ്റ്റായിതിരഞ്ഞെടുത്തു.
പ്രസിദ്ധീകരണങ്ങള്‍
ക്യാന്സറിനെപ്പറ്റിയും കുഷ്ടരോഗത്തെപ്പറ്റിയും 200 ലധികം
പ്രബന്ധങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. ഇവയില്‍ വിവിധതരം ക്യാന്സര്‍
വരാനുള്ള സാദ്ധ്യതകളെപ്പറ്റിയും അതിനുള്ള
കാരണങ്ങളെയും കുറിച്ചും വിശദമായ പഠനങ്ങള്‍
ആണ് ഉണ്ടായിരുന്നത്.
അവലംബം

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ