22.പരംജിത് ഖുരാന
എല്ലാ
കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന വിത്തുകള്‍ കണ്ടു പിടിച്ച ഒരു ഭാരതീയ
സസ്യശാസ്ത്രജ്ഞയാണ് പരംജിത് ഖുരാന. മള്‍ബറി, ഗോതമ്പ്, നെല്ലു എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്ന സംകര
ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍
ആയിരുന്നു ശ്രീമതി ഖുരാന. അവയ്ക്ക്
വര്‍ദ്ധിച്ച ചൂടിനെയും അല്‍ട്രാ
വയലറ്റ് രശ്മികളെപ്പോലും തടഞ്ഞു
നിര്‍ത്താന്‍ കഴിയുമായിരുന്നു.
പരംജിത് ഖുരാന 1956
ആഗസ്റ്റ് 15 നു ജനിച്ചു. സസ്യബയൊടെക്നോളജി, മോളികുലര്‍ ബയൊളജി സസ്യജനിതക പഠനങ്ങള്‍
എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി യൂണിവേര്‍സിറ്റിയിലെ സസ്യ
ബയോളജിയില്‍ പ്രൊഫസര്‍ ആയി
ജോലി ചെയ്യുന്നു. അവര്‍ക്ക് പല അംഗീകാരങ്ങളും
കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട്
ജീവചരിത്രം
പരംജിത് ഖുരാന ഡല്‍ഹി
സര്‍വകലാശാലയില്‍ നിന്ന്
ബോട്ടണിയില്‍ ബി.എസ്.സി(1975),എം.എസ്.സി(1977),എം.ഫില്‍.(1978),പി.എച്.ഡി. (1983) എന്നീ
ബിരുദങ്ങള്‍ നേടി. അവിടെ തന്നെ അവര്‍
1983-84ല്‍ സയന്‍റിസ്റ്റ് ആയി സസ്യകോശങ്ങള്‍, മൈക്റൊബയോളജി എന്നിവ
പഠിക്കുന്ന വിഭാഗത്തില്‍ ജോലി
തുടങ്ങി. എസ്.ജി.ടി.ബി.ഖല്‍സ
കോളേജില്‍ അദ്ധ്യാപികയും
ആയിരുന്നു., 1984-87 വരെ. 1987-88 കാലഘട്ടത്തില്‍ അവര്‍
മിച്ചിഗണ്‍ സംസ്ഥാന സര്‍വകലാശാലയില്‍
ഗവേഷണ സഹായി ആയി ചേര്‍ന്നു.അമേരിക്കയില്‍ നിന്നു
തിരിച്ചു വന്നതിനു ശേഷം 1989-90 വരെ
ലെക്ചററായും 1990-98 വരെ റീഡര്‍
ആയും 1988 മുതല്‍ പ്രൊഫസര്‍
ആയും ജോലി ചെയ്തുവരുന്നു. ഡല്‍ഹി സര്‍വകലാശാലയുടെ ദക്ഷിണ
ക്യാമ്പസ്സില്‍ മോളിക്യുലാര്‍ ബയോളജി
ഡിപ്പാര്‍ട്ടുമെന്‍റില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 2004- 07 കാലത്ത്
ഡിപ്പാര്‍ട്ടുമെന്‍റ്റു തലവന്‍ ആയിരുന്നു.
ഖുരാനയുടെ പ്രധാനപ്പെട്ട
ഗവേഷണം ഗോതമ്പിനെപ്പറ്റിയും സീരിബയോടേക്നോളജിയിലും ഇവയുടെ ജനിതകരൂപാന്തരണത്തെ സംബന്ധിച്ചും ആയിരുന്നു. ഉപ്പു ജലം കലര്‍ന്ന
വെള്ളം ഉപയോഗിക്കുമ്പോഴും
കടുത്ത വരള്‍ച്ചയിലും വളരുന്ന
മള്‍ബറി ചെടികളുടെ സംകരവര്‍ഗ്ഗം
അവര്‍ വികസിപ്പിച്ചെടുത്തു. നെല്ല്‍ , ഗോതമ്പ് എന്നിവയുടെ
ജനിതക പഠനങ്ങള്‍ നടത്തി നെല്ലിന്‍റെ 11
ക്റോമസോമുകളും ടൊമാറ്റോയുടെ 5
ക്റൊമസോമുകളും വേര്‍തിരിച്ചു
ക്രമീകരിച്ചു. പ്രൊഫസര്‍ ആയി
അദ്ദേഹം 10 പേരുടെ പോസ്റ്റ് ഡോക്ടൊരല്‍ വഴികാട്ടിയായും 15 പേരുടെ
പി.എച്.ഡി. വഴികാട്ടിയായും 4 എം.ഫില്‍, ഗൈഡായും പ്രവര്‍ത്തിച്ചു. അവരുടെ
പ്രധാനപ്പെട്ട സംഭാവന വ്യത്യസ്ത കാലാവസ്ഥയില്‍ ക്രുഷി
ചെയ്യാന്‍ കഴിയുന്ന വിത്തിനങ്ങള്‍ വികസിപ്പിക്കുക തന്നെ ആയിരുന്നു. ഭാരതത്തിലെ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇതു
സ്വാഭാവികം ആയും സഹായിച്ചു. പാഴ് സ്ഥലങ്ങളില്‍ വളര്‍ത്താവുന്ന മള്‍ബറി ചെടികളും
അവര്‍ വികസിപ്പിച്ചു. ഇപ്പോഴും അവര്‍
തന്‍റെ ഗവേഷണ പഠനങ്ങള്‍ തുടര്‍ന്നു
കൊണ്ടിരിക്കുന്നു.
അവാര്‍ഡുകള്‍
2011ലെ അന്തര്‍ദേശീയ
വനിതാദിനത്തില്‍ അവര്‍ക്ക്
പ്രത്യെക അംഗീകാരം കൊടുക്കുകയുണ്ടായി.
ഇന്ത്യന്‍ സയന്സ് കോങ്രെസ്സിലെ അര്‍ച്ചനാ ശര്‍മ്മ മെമ്മോറിയല്‍ അവാര്‍ഡും 2011 -12 കാലഘട്ടത്തിലെത് അവര്‍ക്കായിരുന്നു.അവര്‍ താഴെപ്പറയുന്ന ശാസ്ത്ര സംഘടനകളുടെ
ഫെലൊ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യന്‍ അക്കാഡമി
ഓഫ് സയന്സസ് (2010)
ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഓഫ്
സയന്സസ് (2003)
നാഷണല്‍ അക്കാഡമി ഓഫ് അഗ്രികള്‍ച്ചറല്‍
സയന്സസ് (2014)
ജെ.സി. ബോസ് ഫെലൊഷിപ് (2012-17) കെന്ദ്ര സര്‍ക്കാറിന്‍റെ കീഴിലുള്ള സയന്സ് & ടെക്നോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍
നിന്നു
പ്രധാന
പ്രസിദ്ധീകരണങ്ങള്‍
ഡോ.ഖുരാനയുടേതായി ദേശീയ
അന്തര്‍ദേശീയ ജേറ്ണലുകളില്‍ 125
പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത്
താഴെ കൊടുക്കുന്നു. (വിക്കിപീഡിയ )
·
Identification and characterization of high temperature stress
responsive genes in bread wheat (Triticum aestivum L.) and their regulation at
various stages of development (2011), in Plant Molecular Biology Journal 75: 35-51.
·
Development of drought tolerant transgenic doubled haploid in wheat
through Agrobacterium-mediated transformation (2011) in Plant Biotech Journal 9: 408-417.
·
Carotenoid biosynthesis genes in rice: Structural analysis, genome-wide
expression profiling and phylogenetic analysis (2010) Mol. Genet. Genomics
Journal 283: 13-33.
·
High-efficiency transformation and selective tolerance against biotic
and abiotic stress in mulberry, Morus indica cv. K2, by constitutive and
inducible expression of tobacco osmotin (2010) in Transgenic Research Journal 20:
231-246
·
Gene expression profile during
somatic embryogenesis in wheat (Triticum aestivum) leaf base system (2007) in
Plant Mol. Biology Journal 65: 677-692.
·
Rosales sister to Fabales: towards resolving the rosid puzzle (2006) in Molecular
Phylogenetics & Evolution Journal 44: 488-493
·
The chloroplast genome of mulberry (Morus indica cv. K2): complete
nucleotide sequence, gene organization and comparative analysis (2006) published in Tree
Genetics & Genomes Journal 3: 49-59
·
The map-based sequence of the rice genome (2005) as part of International
Rice Genome Sequencing Project, published in Nature 436: 793-800
·
Genetic transformation of Indian bread (T. aestivum) and pasta (T.
durum) wheat by particle bombardment of mature embryo-derived calli (2003) published in BMC Plant
Biology 3: 5-16
·
Bradyrhizobium japonicum lipopolysaccharide inhibits symplastic
communication in soybean (Glycine max) cells (1989) in J. Biol. Chem. 264: 12119-12121
അവലംബം
https://en.wikipedia.org/wiki/Paramjit_Khurana

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ