ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

1.ഭാരതത്തിലെ മഹതികളായ വനിതാ ശാസ്ത്രജ്ഞര്‍ - അവതരണം

 1. അവതരണം

 ദീര്‍ഘകാലം  ഇന്ത്യയിലും  വിദേശത്തും  സ്ത്രീകള്‍ക്ക്  പുരുഷന്മാര്‍ക്കു  തുല്യമായ  അവകാശങ്ങള്‍   അനുവദിച്ചു  കൊടുക്കാറുണ്ടായിരുന്നില്ല. ശാസ്ത്രകാ രന്‍മാരുടെ   ഇടയില്‍   അവര്‍   കൂടുതല്‍   അവഗണന അനുഭവിച്ചിരുന്നു. എന്നാല്‍  അടുത്ത് കാലത്ത്   ഈ അവസ്ഥക്കു മാറ്റം  വന്നു തുടങ്ങി. പുരുഷന്മാര്‍ ചെയ്യുന്ന  ഏതാണ്ട് എല്ലാ  ജോലികളും   പുരുഷന്മാര്‍  ചെയ്യുന്നതു പോലെ  ചെയ്യാന്‍  സ്ത്രീകള്‍ക്കും കഴിയുമെന്നു അവര്‍  കാണിച്ചു   കൊടുത്തു. ബാഹ്യാകാശത്തേക്ക് പറന്ന കല്‍പ്പനാ     ചൌളയും  മിസ്സൈല്‍  വനിത  ആയി അറിയപ്പെടുന്ന  ടെസ്സി  തോമസ്സും എല്ലാം  പുതിയ  തലമുറയിലെ  കഴിവും പ്രതിഭയും ഉള്ള വനിതകളാണ്.

ഈ   ലഘുപുസ്തകത്തില്‍  പരിചയപ്പെടുത്തുന്നത്  അര്‍ഹമായ  അംഗീകാരം  കിട്ടാതെ  പോയ ചില  ഭാരതത്തിലെ  ആദ്യകാല  വനിതാ ശാസ്ത്രജ്ഞകളെ യുമാണ്. പലപ്പോഴും  പ്രശസ്തനായ  ഭര്‍ത്താവിന്‍റെ യോ   സഹോദരന്‍റെയോ   കൂടെ   സഹായി  ആയി  പ്രവര്‍ത്തിക്കുക   വഴി  തന്‍റേതായ  വ്യക്തിത്വം   വളര്‍ത്തിയെടുക്കാന്‍  കഴിയാഞ്ഞ ചില വനിതകളെ  ആണ്  ആദ്യം  പരിചയപ്പെടുന്നത്. തുടര്‍ന്ന്  ഭാരതത്തിലെ  ആദ്യകാല വനിതാ  ശാസ്ത്രജ്ഞക ളെയും   ആതുരരോഗ  വിദഗ്ദ്ധകളെയും  പരിചയപ്പെടു ത്തുന്നു.   ഇതില്‍  ഉള്‍പ്പെടാത്ത  ചിലര്‍  ഉണ്ടാവാം, പ്രത്യേകിച്ചും  ഭാരതത്തില്‍  നിന്നുള്ളവര്‍. അടുത്ത  കാലത്ത്   കേന്ദ്രഗവണ്മെന്‍റിലെ  വനിതാ  ശിശുക്ഷേമവകുപ്പിന്‍റെ  മേല്‍നോട്ടത്തില്‍  ഭാരതത്തിലെ  11  ആദ്യകാല  ശാസ്ത്രജ്ഞകളുടെ  പേരില്‍  വിവിധ സ്ഥാപനങ്ങളില്‍   ചെയര്‍  സ്ഥാപിക്കുകയുണ്ടായി.  അതോടൊപ്പം   മറ്റു   ചിലരെയും  ഉള്‍പ്പെടുത്ത്യിട്ടുണ്ട്.  ഇതു  പൂര്‍ണമായ  ഒരു ലിസ്റ്റാണ് എന്നവകാശപ്പെടുന്നില്ല. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ട് എങ്കില്‍   സദയം   ക്ഷമിക്കുക. വിവരം  ഈമെയിലില്‍  കൂടി  അറിയിച്ചാല്‍  അവരെയും ഉള്‍പ്പെടുത്താം.

മുളന്തുരുത്തി                                                                                            കെ.പി. മോഹന്‍ ദാസ്  

മാര്‍ച്ച്2021                                                                           email:kp.mohandas62@gmail.com


 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...