ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

3.അന്നാ മാണി - മലയാളി കാലാവസ്ഥാ ശാസ്ത്രജ്ഞ

 

3 അന്നാ  മാണി  (1918 -2001)

 

കേരളത്തില്‍  ജനിച്ചു  വളര്‍ന്ന  മറ്റൊരു   വനിതാ  ശാസ്ത്രജ്ഞയായിരുന്നു  അന്നാ മാണി. കാലാവസ്ഥാ  നിരീക്ഷണത്തിലും  പ്രവചനത്തിലും സ്വന്തമായ  പല  കണ്ടുപിടുത്തങ്ങളും  അവരുടെ  സംഭാവനയായുണ്ട്. പൂനയിലെ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ  സ്ഥാപനത്തില്‍ ആയിരുന്നു അവര്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നത്.  ഊര്‍ജ തന്ത്രത്തില്‍   ബിരുദധാരിയായിരുന്ന  അവര്‍ ഇന്ത്യയിലെ  കാലാവസ്ഥാ നിരീക്ഷണരീതിയിലും പ്രവചനത്തിലും  വിപ്ലവകരമായ  മാറ്റങ്ങള്‍  വരുത്തിയ  ആളായിരുന്നു.  കാലാവസ്ഥാ നിരീക്ഷണത്തിനുവേണ്ടിയും  സൂര്യനില്‍  നിന്നു  കിട്ടുന്ന  വികിരണവും  അളക്കുവാന്‍   ഉപകരണങ്ങളുടെ   ഒരു ശ്രുംഖല  തന്നെ  ഉണ്ടാക്കി. കാലാവസ്ഥാമാപനത്തിനുള്ള നൂറോളം  ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്ത് അവ  നിര്‍മ്മിക്കാനുള്ള  പണിശാലകളും  ഉണ്ടാക്കി. കാറ്റിന്‍റെ വേഗതയും സൌരോര്‍ജ്ജത്തിന്‍റെ ലഭ്യതയും  അളക്കാന്‍ ആവശ്യമായ  ഉപകരണങ്ങളും നിര്‍മ്മിക്കാന്‍  നേത്രുത്വം കൊടുത്തു.



ആദ്യകാല  ജീവിതം

അന്ന  മോഡയില്‍  മാണി 1918 ല്‍  കേരളത്തിലെ  പീരുമേട്ടില്‍  ഒരു സിറിയന്‍ ക്റിസ്ത്യന്‍ കുടുംബത്തില്‍  ആണ്  ജനിച്ചത്. അച്ഛന്‍  ഒരു സിവില്‍ എഞ്ചിനീയറായിരുന്നു, മതപരമായ  നിഷ്ടകള്‍ക്കൊന്നും   വലിയ  വില  കല്‍പ്പിക്കാത്ത  ഒരാളായിരുന്നു അദ്ദേഹം. അവരുടെ  എട്ടു മക്കളില്‍ ഏഴാമത്തേതായിരുന്നു  അന്ന. ചെറുപ്പകാലത്ത്    വായനയില്‍  വളരെയധികം  തല്‍പ്പരയായിരുന്നു  അന്ന. വൈക്കം  സത്യാഗ്രഹത്തില്‍ പങ്കെടുത്ത  ഗാന്ധിജിയോട് അവര്‍ക്കു  വളരെയധികം  സ്നേഹാദരങ്ങള്‍  തോന്നിയിരുന്നു. ദേശീയ സ്വാന്തന്ത്ര്യ പ്രവര്‍ത്തനങ്ങളില്‍  ആക്രുഷ്ടയായ അന്ന  ഖാദിപ്രസ്ഥാനത്തില്‍ ഇടപെട്ടു  ഖാദി വസ്ത്രം  ആണുപയോഗിച്ചിരുന്നത്. 

 

അന്നയുടെ   കുടുംബം  കേരളത്തിലെ  യാഥാസ്ഥിതികരായ   ഒരു  ക്റുസ്ത്യന്‍ കുടുംബം ആയിരുന്നു. ആണ്കുട്ടികള്‍  ഉന്നത  വിദ്യാഭ്യാസത്തിനൊക്കെ  പോയി   ജോലി  അന്വെഷിക്കുകയും  പെണ്‍കുട്ടികളെ  പ്രാഥമികമായ  വിദ്യാഭ്യാസം മാത്രം  കൊടുത്ത്  പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ചു  കൊടുക്കുന്ന  ഒരു സാധാരണ  കുടുംബം. എന്നാല്‍  അന്ന  ഇതിനൊരപവാദം  ആയിരുന്നു.  ബാല്യകാലം  മുതലേ  പുസ്തകവായനയില്‍  അതീവ  തല്‍പ്പരയായിരുന്ന  അവള്‍ ഏതാണ്ട് എട്ടു വയസ്സു  പ്രായമായപ്പോള്‍ തന്നെ  അവിടെ വായനശാലയില്‍  കിട്ടാവുന്ന എല്ലാ  മലയാള പുസ്തകങ്ങളും വായിച്ചു  കഴിഞ്ഞിരുന്നു. തുടര്‍ന്ന്  ഇങ്ലീഷ്  പുസ്തകങ്ങള്‍  വായിച്ച്  12  വയസ്സായപ്പോള്‍    വായനശാലയിലെ  എല്ലാ  ഇങ്ലീഷ് പുസ്തകങ്ങളും  വായിച്ചു  തീര്‍ത്തു. എട്ടാമത്തെ  വയസ്സില്‍  അവളുടെ  കുടുംബത്തില്‍  പതിവായിരുന്ന വജ്റത്തിന്‍റെ  കമ്മലുകള്‍  അവള്‍ക്ക്  വേണ്ടെന്നു  പറഞ്ഞു., പകരം  എന്സൈക്ലോപ്പീഡിയ  ബ്രിട്ടാനിക്ക  വാങ്ങി കൊടുക്കാനാണ്  ആവശ്യപ്പെട്ടത്. പുസ്തകങ്ങളുടെ  ലോകം അവള്‍ക്ക്  പുതിയ  ആശയങ്ങളുടെ  ഒരു ലോകം തുറന്നു  കൊടുത്തു. അതോടൊപ്പം ഉയര്‍ന്ന സാമൂഹ്യ നീതി ബോധവും അന്നക്ക് സ്വന്തമായി.

വിദ്യാഭ്യാസം

അന്നയുടെ  ആഗ്രഹം   ഡാന്സ്  പഠിക്കണമെന്നായിരുനു എങ്കിലും ഊര്‍ജതന്ത്രമാണ്   അവള്‍ പഠിച്ചു  തുടങ്ങിയത്. അതില്‍ പെട്ടെന്നു  താല്‍പര്യം ഉണ്ടാവുകയും ചെയ്തു. 1939 ല്‍ മദിരാശിയിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്നു ഊര്‍ജതന്ത്രത്തിലും  രസതന്ത്രത്തിലും  ബി.എസ്.സി.ഹോണേറ്സ്  ബിരുദം നേടി. 1940ല്‍  ബാമ്ഗളൂരിലെ  ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്  ഓഫ് സയന്‍സിലേക്കു ഗവേഷണത്തിനു  സ്കോളര്‍ഷിപ്പു  നേടി. 1945ല്‍ അന്ന  ലണ്ടനിലെ ഇമ്പീരിയല്‍ കോളേജില്‍ ഊര്‍ജ തന്ത്രത്തില്‍  ഉപരി  പഠനത്തിനു ചേര്‍ന്നു. എന്നാല്‍  അവിടെ  വെച്ച്  അവര്‍  കാലവസ്ഥാ  നിരീക്ഷണ  ഉപകരണങ്ങളെ പറ്റിയാണ്  പഠിച്ചത്.

ഔദ്യോഗിക  ജീവിതം

പച്ചയ്യപ്പാസ്  കോളെജില്‍ നിന്നും ബിരുദം നേടിയ ശേഷം പ്രൊഫ. സോളമന്‍ പപ്പയ്യയുടെ കീഴില്‍ റൂബിയുടെയും വജ്രത്തിന്‍റെയും  പ്രകാശ വികിരണ  സ്വഭാവത്തെ  കുറിച്ച്  ഗവേഷണം  നടത്തി. ഈ വിഷയത്തില്‍  അവര്‍ അഞ്ചു ഗവേഷണ  പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നു  പി.എച്.ഡി. തീസിസും   സമര്‍പ്പിച്ചു  എങ്കിലും  അവര്‍ക്ക് ഊര്‍ജതന്ത്രത്തില്‍   മാസ്റ്റര്‍  ബിരുദം  ഇല്ലാഞ്ഞതു കൊണ്ട്  പി.എച്.ഡി. ബിരുദം നല്‍കുകയുണ്ടായില്ല. 1948ല്‍  ലണ്ടനില്‍  നിന്നു  മടങ്ങിയെത്തിയ  അവര്‍ പൂനയിലെ  കാലാവസ്ഥാ  നിരീക്ഷണ  സ്ഥാപനത്തില്‍  ഉദ്യോഗത്തില്‍  പ്രവേശിച്ചു. അവിടെ  ജോലിയിലിരിക്കുമ്പോള്‍  കാലാവസ്ഥാ  നിരീക്ഷണത്തിനു  വേണ്ടി  വിവിധ  ഉപകരണങ്ങളെ സംബന്ധിച്ച് പ്രബന്ധങ്ങള്‍  പ്രസിദ്ധീകരിച്ചു. ജോലിയുടെ  ഭാഗമായി ബ്രിട്ടണില്‍  നിന്നും ഇറക്കുമതി  ചെയ്ത  ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിക്കുക  ആയിരുന്നു അവര്‍ ചെയ്തിരുന്നത്. 1953 ല്‍  അവര്‍   അവരുടെ  വിഭാഗത്തിന്‍റെ  അദ്ധ്യക്ഷയായി. അവരുടെ  കീഴില്‍  121  പുരുഷ്നമാര്‍  അന്നു  ജോലി ചെയ്തു വന്നു.

അന്ന  മാണിയുടേ  അടുത്ത  ലക്ഷ്യം  ഭാരതത്തില്‍ ഇത്തരം ഉപകരണങ്ങള്‍  നിര്‍മ്മിച്ച്   സ്വയം പര്യാപ്ത  നേടുക  എന്നതായിരുന്നു. അവര്‍ 100 ലധികം  ഉപകരണങ്ങള്‍ക്ക്   മാനദണ്ഡങ്ങള്‍  നിശ്ചയിച്ചു. 1957-58 കാലഘട്ടത്തില്‍ സൌരോര്‍ജ്ജ നിരീക്ഷണ  ഉപകരണങ്ങളുടെ  ഒരു ശ്രുംഖല  തന്നെ  ഉണ്ടാക്കി.  കാറ്റിന്‍റെ  വേഗത  അളക്കാനും സൌരോര്‍ജ്ജം അളക്കാനും   ഉള്ള  ഉപകരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരു  പണിശാല അവര്‍  ബാംഗളൂരില്‍ സ്ഥാപിച്ചു.  ഓസോണ്‍  അളക്കാനുള്ള ഒരു ഉപകരണം വികസിപ്പിക്കുവാനും അവര്‍ പരിശ്റമിച്ചു. അവര്‍ അന്തര്‍ദ്ദേശീയ  ഓസോണ്‍  സംഘടനയിലെ   ഒരംഗമായി . തുമ്പയിലെ  റോക്കറ്റ്  ലോഞ്ചിങ് സ്ടേഷനില്‍ കാലാവസ്ഥാ നിരീക്ഷണ ടവറും  അവര്‍ സ്ഥാപിച്ചു.

അവര്‍ പൂറ്ണ സമയം  ജോലിയില്‍  വ്യാപ്റുത  ആയിരുന്നതു കൊണ്ട് വിവാഹം കഴിച്ചില്ല. ഇന്ത്യന്‍ നാഷണല്‍  സയന്സ് അക്കാഡമി, അമേരിക്കന്‍ കാലാവസ്ഥാ  നിരീക്ഷണ  സൊസൈറ്റി, അന്ത്ര ദേശീയ സൌരോര്‍ജ സൊസൈറ്റി, ലോക  മീറ്റിയറോളൊജിക്കല്‍  സൊസൈറ്റി , കാലാവസ്ഥാ  നിരീക്ഷണത്തിനും  അന്തരീക്ഷ ഊര്‍ജ്ജതന്ത്രത്തിനും  വേണ്ടീയുള്ള അന്ത്രദേശീയ സൊസൈറ്റി  എന്നിവയില്‍ അവര്‍  സജീവമായി  പ്രവര്‍ത്തിച്ചു. 1987ല്‍ ഇന്ത്യന്‍  നാഷണല്‍ സയന്സ് അക്കാഡമിയുടെ കെ.ആര്‍.രാമനാഥന്‍  മെഡലിനു  അന്ന  മാണി  അര്‍ഹയായി.

1969 ല്‍  ഡെപ്യുട്ടി ഡയറക്ടര്‍   ജനറല്‍  ആയി ഉദ്യോഗക്കയറ്റം കിട്ടി  അവര്‍ ഡല്‍ഹിയിലേക്ക് സ്ഥലം മാറി. 1975  ലോക  മീറ്റിയറോളജി   വിദഗ്ദ്ധയായി  ഈജിപ്റ്റില്‍ പ്രവര്‍ത്തിച്ചു. 1976 ല്‍  ഇന്ത്യന്‍  മീറ്റിയറോളജി വിഭാഗത്തിന്‍റെ ഡയറക്ടറായി  അവര്‍ ജോലിയില്‍ നിന്നു  വിരമിച്ചു.

1994  ല്‍ അവര്‍ക്ക് ഒരു സ്റ്റ്റോക്ക്  ഉണ്ടായി , അതില്‍ നിന്നും  രക്ഷ നേടാന്‍ കഴിയാതെ 2001 ആഗസ്റ്റ് 16  നു  അവര്‍ തിരുവനന്തപുരത്തു വെച്ച്  ദിവംഗതയായി. ലോക  മീറ്റിയറോളജി സംഘടന  അവരുടെ  നൂറാമത്തെ  ജന്‍മദിനം അവരുടെ ജീവിതത്തിന്‍റെ  സംഭാവനകള്‍  അനുസ്മരിച്ചുകൊണ്ടും    അവരുടെ ഒരു   അഭിമുഖവുമായി ആഘൊഷിച്ചു.

അവലംബം

https://en.wikipedia.org/wiki/Anna_Mani

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...