ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

2. ഈ .കെ. ജാനകി അമ്മാള്‍ - ഇന്ത്യന്‍ സയന്സ് അക്കാഡമി സ്ഥാപക

ഈ .കെ. ജാനകി  അമ്മാള്‍ (1897 1984)

നമ്മുടെ  കേരളത്തിലെ  തലശ്ശേരിയില്‍   ജനിച്ച് 1931  ല്‍   അമേരിക്കയിലെ  മിച്ചിഗണ്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ്   നേടിയ  ജാനകി  അമ്മാള്‍ ഇന്ത്യന്‍ സയന്സ്  അക്കാഡമിയുടെ  സ്ഥാപകയായ  വിശിഷ്ട  വ്യക്തിയും (Founder  Fellow )   ആദ്യത്തെ  പത്മശ്രീ അവാര്‍ഡ് ജേതാവും പ്രശസ്തയായ  സസ്യശാസ്ത്രജ്ഞയും  ആയിരുന്നു. സസ്യങ്ങളുടെ  കോശങ്ങളെക്കുറിച്ച്   പഠിക്കുന്ന ശാസ്ത്രശാഖയായ  സൈറ്റോളജി ആയിരുന്നു അവരുടെ  ഗവേഷണമേഖല. സസ്യങ്ങളുടെ  ജനിതക   പഠനത്തില്‍ ഗണ്യമായ   സംഭാവനകള്‍  അവരുടെ   വകയായുണ്ട്.

ജീവചരിത്ര  സംഗ്രഹം

തലശ്ശേരിയിലെ ഒരു ന്യായാധിപനായിരുന്ന  ദിവാന്‍ ബഹദൂര്‍ ഇടവാലത്ത് കക്കാട് ക്റുഷ്ണന്‍ ,  കുറൂവായി  ദേവി  എന്നിവര്‍ക്കു  1987ല്‍ ജനിച്ച  മകളായിരുന്നു   ജാനകി. ജാനകിയുടെ  അമ്മ തിരുവിതാങ്കൂര്‍ ഭാഗത്തെ  ബ്രിട്ടീഷ് കോളോണിയല്‍ ഭരണാധികാരിയായിരുന്ന ജോണ്‍ ചൈല്‍ഡ് ഹാനിങ്ടണിനു ഒരു  ഇന്ത്യന്‍   വനിതയില്‍ ജനിച്ചവര്‍  ആയിരുന്നു.  

ജാനകിയുടെ  പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലെ സേക്രഡ്  ഹാര്‍ട്ട് കോണ്‍ വെന്‍റില്‍  ആയിരുന്നു.  തുടര്‍ന്നു  മദിരാശിയിലെ ക്വീന്‍  മേരീസ് കോളേജില്‍ പഠിച്ചു. മദിരാശിയിലെ  പ്രസിഡന്സി  കോളേജില്‍  നിന്നു ബോട്ടണിയില്‍   ഹോണേറ്ശ് ബിരുദം നേടിയതിനു ശേഷം  1924 ല്‍ അമേരിക്കയിലെ  മിച്ചിഗണ്‍  സര്‍വകലാശാലയില്‍ ഉന്നതപഠനത്തിനു സ്കോളര്‍ഷിപ്പോടുകൂടി   ചേര്‍ന്നു. 1931 ല്‍  പി.എച്.ഡി. ബിരുദം  നേടിയതിനു ശേഷം ഇന്ത്യയില്‍  തിരിച്ചു വന്നു. മദിരാശിയിലെ  വിമന്‍സ്  ക്റുസ്ത്യന്‍ കോളെജില്‍  പ്രൊഫസറായി  ഏതാനും  വര്‍ഷം ജോലി ചെയ്തു. അതിനു ശേഷം അവര്‍  മിചിഗണില്‍ തിരിച്ചെത്തി. 1956  ല്‍  അവര്‍ക്ക് 1956  ല്‍  ഡി.എസ്സി  ബിരുദവും   കൊടുക്കുകയുണ്ടായി.

തിരിച്ച്  ഇന്ത്യയിലെത്തിയ  അവര്‍ തിരുവനന്തപുരത്തെ മഹാരാജാസ് കൊളേജില്‍ (ഇന്നത്തെ  യൂണിവേര്‍സിറ്റി  കോളേജ്) പ്രൊഫസറായി 1932  മുതല്‍  1934  വരെ  ജോലി ചെയ്തു. തുടര്‍ന്നു  അവര്‍ ലണ്ടനിലെ ജോണ്‍  ഇന്സ്  ഇന്സ്റ്റിറ്റ്യൂട്ടില്‍ ചേറ്ന്നു. അവിടെ  പ്രശസ്തനായ  സി.ഡി.ഡാര്‍ലിങ്ടണുമായി  സഹകരിച്ച്    ഗവേഷണം  തുടര്‍ന്നു. ഇവര്‍  രണ്ടുപേരും  ദീര്‍ഘകാലം   സഹപ്രവര്‍ത്തകരായി തുടര്‍ന്നു. വീണ്ടും ഇന്ത്യയില്‍ തിരിച്ചെത്തിയ അവര്‍   കോയംബത്തൂര്‍ കരിമ്പു വളര്‍ത്തല്‍   ഇന്സ്റ്റിറ്റ്യുട്ടില്‍ സി.എ. ബാര്‍ബര്‍  എന്ന  ശാസ്ത്രകാരനുമായി സഹകരിച്ച് ജനിതക  മിശ്രണം ചെയ്തു   സങ്കരയിനത്തില്‍ ഉള്ള കരിമ്പിന്‍റെ  ഇനങ്ങള്‍   ഉണ്ടാക്കി. അതില്‍  പ്രസിദ്ധമായ  ഒരിനത്തിന്‍റെ   പേരായിരുന്നു  എസ്.ജി. 63-32  എന്നയിനം .

1939ല്‍ അവര്‍ എഡിന്ബറോയില്‍ നടന്ന  ഏഴാമത് അന്ത്രദ്ദേശീയ  ജനിതക കോണ്ഫെറന്സില്‍  പങ്കെടുക്കാന്‍  സ്കോട്ലണ്ടില്‍  എത്തി. എന്നാല്‍  രണ്ടാം ലോക മഹായുദ്ധം തുടങ്ങിയതു കൊണ്ട് അവര്‍ക്കു  തിരിച്ചെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്  ആറു വര്‍ഷം അവര്‍ സി.ഡി.ഡാര്‍ലിങ്റ്റണി സഹായി  ആയി ജോണ്‍ ഇന്സ് കേന്ദ്രത്തില്‍  പ്രവര്‍ത്തിച്ചു. അവര്‍  രണ്ടു പേരും കൂടി ക്റുഷി ചെയ്യുന്ന  സസ്യങ്ങളുടെ  ക്റോമസോം അറ്റ്ലസ് 1945 ല്‍ പ്രസിദ്ധീകരിച്ചു.  തുടര്‍ന്ന് 1945 മുതല്‍ 1951 വരെ റോയല്‍  ഹോര്‍ട്ടിക്കള്‍ചറല്‍  സൊസൈറ്റിയില്‍ സസ്യകോശപഠനത്തിനു  ക്ഷണിക്കപ്പെട്ടു.ഇവിടെ  വെച്ച് മഗ്നോളിയാസ്  എന്ന  സസ്യഗണങ്ങളെ  കുറിച്ചും  അതിന്‍റെ സങ്കര  ഇനങ്ങളെയും  കുറിച്ച്   ഗവേഷണം  നടത്തി.

 

തുടര്‍ന്ന്   ഭാരത സര്‍ക്കാര്‍ ഇന്ത്യയിലെ  ബൊട്ടാണിക്കല്‍  സര്‍വേ  പുന:സംഘടിപ്പിക്കാന്‍ വേണ്ടി  ക്ഷണിച്ചതനുസരിച്ച് അലഹബാദിലെ കേന്ദ്ര  ബോട്ടാണിക്കല്‍ ലബൊറട്ടറിയുടെ  ആദ്യത്തെ  ഡയറക്ടരായി  നിയമിക്കപ്പെട്ടു.  1962 മുതല്‍ ജമ്മുവിലെ റീജ്യയണല്‍ ഗവേഷണ ലബൊറട്ടറിയില്‍ സ്പെഷ്യല്‍  ഓഫീസറായി  പ്രവര്‍ത്തിച്ചു. ട്റോംബേയിലെ   ഭാഭാ  അറ്റൊമിക്  റിസര്‍ച്  കേന്ദ്രത്തിലും  കുറച്ചു നാള്‍  ജോലി ചെയ്തു. 1970 നവംബറിനു  ശേഷം  അവര്‍ മദ്രാസില്‍  സ്ഥിരതാമസം ആക്കി. ആ സമയത്ത് സെന്‍റര്‍  ഫോര്‍  അഡ്വാന്സ്ഡ് സ്റ്റഡീസിലെ എമിറേറ്റ്സ്  സയന്‍റിസ്റ്റായി  പ്രവര്‍ത്തിച്ചു. അവിടത്തെ  ഒരു ലബോറട്ടറിയില്‍ അവര്‍   1984 ഫെബ്രുവരിയില്‍  മരിക്കുന്നതു  വരെ  തന്‍റെ  പഠന  ഗവേഷണങ്ങള്‍  തുടര്‍ന്നു വന്നു.

അവാറ്ഡുകളും  അംഗീകാരങ്ങളും

1.     2000  ജനുവരി   ഒന്നാം  തീയതി   പ്രസിദ്ധീകരിച്ച ഈ  ശതാബ്ദത്തിലെ  ഇന്ത്യന്‍ അമേരിക്കന്‍ വംശജരില്‍ പ്രശസ്തരായവര്രുടെ  ലിസ്റ്റില്‍   ഉള്‍പ്പെടുത്തിയിരുന്നു.

2.    അമേരിക്കയിലെ ഏതെങ്കിലും  ഒരു സര്‍വകലാശാലയില്‍ നിന്നു  ആദ്യമായി  ഒരു പി.എച്.ഡി  നേടിയ  ഇന്ത്യന്‍  വനിതയായി  1931 ല്‍ .

3.    മിച്ചിഗണ്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു ഡി.എസ്.സി. നേടിയ  ഏഷ്യന്‍ വംശജരില്‍   ആദ്യത്തെ  വനിതയായിരുന്നു.

4.    ഇന്ത്യന്‍  സയന്സ്  അക്കാഡമിയിലെ  ആദ്യത്തെ വിശിഷ്ടാംഗമായി (Fellow) 1957 ല്‍ തിരഞ്ഞെടുക്കപ്പെട്ടു.

5.    1977  ല്‍  ഭാരത സര്‍ക്കാര്‍  അവര്‍ക്ക്    പത്മശ്രീ  അവാറ്ഡ്  നല്‍കി  ബഹുമാനിച്ചു.

6.    2000ല്‍  ഭാരത  സര്‍ക്കാറിന്‍റെ  പരിസ്ഥിതി  വനം വകുപ്പ് മന്ത്രാലയം  ജാനകി അമ്മാളിന്‍റെ  പേരില്‍ ഒരു ദേശീയ  അവാര്‍ഡ്  കൊടുത്തു തുടങ്ങി.

7.    ജമ്മുതാവിയിലെ 25000  സസ്യങ്ങള്‍ ഉള്ള  ഔഷധ  സസ്യാലയത്തിനു ജാനകി അമ്മാളിന്‍റെ പേരു  നല്‍കി.

8.    എഡിന്ബറൊയിലെ ജോണ്‍  ഇന്ന്സ് കേന്ദ്രത്തില്‍ ജാനകി  അമ്മാളിന്‍റെ  പേരില്‍ ഒരു  സ്കോളര്‍ഷിപ്പ്   നല്‍കിക്കൊണ്ടിരിക്കുന്നു .

അവലംബം

https://en.wikipedia.org/wiki/Janaki_Ammal


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...