ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

18.ശകുന്തളാ ദേവി എന്ന മനുഷ്യ കമ്പ്യൂട്ടര്‍

 

18. ശകുന്തളാദേവി   എന്ന  മനുഷ്യ  കമ്പ്യൂട്ടര്‍

ശകുന്തളാ ദേവി എന്ന  ഗണിത ശാസ്ത്ര അത്യത്ഭുതത്തെ  ഒരു ശാസ്ത്രജ്ഞ എന്നു  വിളിക്കാമോ  എന്നറിയില്ല. ഔപചാരികമായ വിദ്യാഭ്യാസം  ഒന്നും  തന്നെ ഇല്ലാതെ  രണ്ട്  13  അക്ക സംഖ്യകളെ  തമ്മില്‍  ഗുണിച്ച്  ഫലം  വെറും 28   സെക്കന്‍റു  കൊണ്ടും 11 അക്ക  നമ്പറിന്‍റെ  ക്യൂബ് റൂട്ട്  വെറും 10  സെക്കന്‍റു കൊണ്ടും   33  അക്കമുള്ള  ഒരു നമ്പരിന്‍റെ  7 ആമത്തെ റൂട്ട്  40  സെക്കന്‍റു  കൊണ്ടും കണ്ടുപിടിച്ചു  എന്നു പറയുമ്പോള്‍   അവരുടെ അസാമാന്യ   ഗണിത  ശാസ്ത്ര പ്രതിഭ  എന്നു  മനസ്സിലാവും .


1929  നവംബര്‍ 4 ആം തീയതി ബാംഗളൂരിലെ   ഒരു  സര്‍ക്കസ്  കലാകാരന്‍റെ  മകളായി ജനിച്ച്  ശകുന്തളാദേവി  വലിയ  വലിയ  അക്കങ്ങള്‍  തമ്മില്‍  ഗുണിക്കാനും   അവയുടെ  എത്രാമത്തെ  റൂട്ടു  വരെ  കണ്ടുപിടിക്കാനും   ഏതാനും  നിമിഷം  മാത്രം  എടുക്കുന്ന ആളായിരുന്നു. അവര്‍  ശരിക്കും  ഒരു മനുഷ്യ കമ്പ്യൂട്ടര്‍  തന്നെ  ആയിരുന്നു. അവരുടെ പേര് 1982  ലെ  ഗിന്നസ്  ലോക റെക്കാര്‍ഡ്  ബുക്കില്‍ ചേര്‍ക്കുകയുണ്ടായി. ( എന്നാല്‍     സര്‍ട്ടിഫിക്കെറ്റ്   അവരുടെ  മരണശേഷം 2020 ജുലൈ 30 നു ആണ്  എത്തിയത്   എന്നതു  ഒരു വിധി വൈപരീത്യം‍). എന്നാല്‍   ഇതിനു  മുമ്പു  തന്നെ 1980 ജൂണ്‍ 18 നു ലണ്ടന്‍ ഇമ്പീരിയല്‍  കോളെജില്‍ വെച്ച്  ലോക  റെക്കാര്‍ഡ് ഇടുകയുണ്ടായി. വളരെ  ചെറുപ്പത്തില്‍  തന്നെ   കുട്ടിയായ  ശകുന്തളാദേവി  മൈസൂര്‍  സര്‍വകലാശാലയില്‍  അവരുടെ  അസാമാന്യമായ  കഴിവ്  പ്രദര്‍ശിപ്പിച്ചിരുന്നു.

ശകുന്തളാ ദേവി  കുറെ പുസ്തകങ്ങള്‍  എഴുതിയിരുന്നു, കൂടുതലും ഗണിത ശാസ്ത്രസംബന്ധവും ജ്യോതിഷവും ഒക്കെ  ആയിരുന്നു എങ്കിലും  അസാധാരണമെന്നു പറയട്ടെ  അവര്‍  സ്വവര്‍ഗാനുരാഗത്തെ  കുറിച്ച്   ഒരു  പക്ഷേ  ഇന്ത്യയിലെ  തന്നെ ആദ്യത്തെ പുസ്തകം എഴുതിയിരുന്നു.അവരുടെ  കാഴ്ചപ്പാടില്‍ സ്വവര്‍ഗാനുരാഗത്തില്‍ വലിയ  അപാകത  ഒന്നും  കണ്ടെത്തിയില്ല  എന്നതും  രസകരമായി തോന്നിയേക്കാം.

ബാല്യകാലം

ബാംഗളൂരിലെ  ഒരു കന്നഡ  ബ്രാഹ്മണ കുടുംബത്തില്‍ സി.വി. സുന്ദരരാജ റാവു  എന്ന  സര്‍ക്കസ് കലാകാരന്‍റെ  മകളായി  ജനിച്ചു. പിതാവ്   സര്‍ക്കസ്സില്‍ ട്രപീസ് അവതരിപ്പിക്കുക ,  സിംഹത്തിനെ  നിയന്ത്രിക്കുക , വലിച്ചു  കെട്ടിയ  കയറില്‍ കൂടി  നടക്കുക ,  മാന്ത്രിക വിദ്യ  അവതരിപ്പിക്കുക എന്നിവയൊക്കെ  ആയിരുന്നു  ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹം മകളുടെ  അസാമാന്യ  കഴിവ്  അവള്‍  ഏതാണ്ട്  മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ ചില   ചീട്ടുകള്‍  കൊണ്ടുള്ള  കളികളില്‍  പങ്കെടുത്തപ്പോള്‍   തന്നെ  മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം സര്‍ക്കസ്സിലെ  ജോലി  വേണ്ടെന്നു  വെച്ച്   ശകുന്തളയുടെ   കഴിവ്  പ്രകടിപ്പിക്കുന്ന  പരിപാടികളില്‍  മുഴുകി. ഔപചാരിക വിദ്യാഭ്യാസം  ഒന്നും  ശകുന്തളക്ക്  കിട്ടിയിരുന്നില്ല  എന്നതായിരുന്നു  എല്ലാവര്‍ക്കും അത്ഭുതം. ആറാമത്തെ  വയസില്‍  ശകുന്തള  തന്‍റെ കഴിവ്   മൈസൂര്‍   യൂണിവേര്‍സിറ്റിയില്‍   അവതരിപ്പിച്ചു.  1944 ല്‍  അവര്‍  ലണ്ടനിലേക്ക്  താമസം  മാറ്റി.

തുടര്‍ന്ന് ശകുന്തള ദേവി വിദേശത്തു  പല രാജ്യങ്ങളിലും  തന്‍റെ  അക്കങ്ങള്‍  കൊണ്ടുള്ള  മായാജാലങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1950ല്‍  അവര്‍ യൂറോപ്പ്  മുഴുവന്‍  സഞ്ചരിച്ച്  തന്‍റെ   കഴിവ്   പ്രദര്‍ശിപ്പിച്ചു. 1976 ല്‍ അവര്‍  ന്യൂ യോര്‍ക്കില്‍  എത്തി. അമേരിക്കയില്‍  വെച്ച്  കാലിഫോറ്ണിയ  യൂണിവേര്‍സിറ്റി  ബെര്‍ക്കിലിയില്‍ ആര്‍തര്‍  ജെന്സണ്‍  എന്ന  ഒരു മന:ശാസ്ത്ര വിദ്യാഭ്യാസ  വിദഗ്ദ്ധന്‍റെ  പരീക്ഷണ  നിരീക്ഷണങ്ങള്‍ക്ക്   വിധേയയായി. പ്രൊഫ. ജെന്സെന്‍  അവരുടെ  കഴിവുകള്‍   പല രീതിയിലും പരീക്ഷിച്ചു. വലിയ  നമ്പറുകള്‍  തമ്മില്‍  ഗുണിക്കാനും  അതുപോലെ തന്നെ  വലിയ നമ്പറുകളുടെ  വിവിധ  റൂട്ടുകള്‍  കണ്ടുപിടിക്കാനും ആയിരുന്നു  അദ്ദേഹം  അവര്‍ക്കു  കൊടുത്ത  ചില  പരീക്ഷണങ്ങള്‍. ഉദാഹരണത്തിനു 61,629,875 എന്ന   അക്കത്തിന്‍റെ  ക്യൂബ്  റൂട്ട് കണ്ടെത്താനും  170,859,375   ഏഴാമത്തെ  റൂട്ടു  കണ്ടുപിടിക്കാനും  ആയിരുന്നു. ജെന്സെന്‍ ഈ  അക്കങ്ങള്‍  കടലാസില്‍  എഴുത്തിതീരുന്നതിനു  മുമ്പു തന്നെ  അവയുടെ  ഉത്തരം ( 395 , 15)  എന്നിവ ശകുന്തളാദേവി കണ്ടെത്തിക്കഴിഞ്ഞിരുന്നു എന്നു  അദ്ദെഹം രേഖപ്പെടുത്തി.  അദ്ദെഹം  തന്‍റെ കണ്ടെത്തലുകള്‍ 1990 ല്‍ ഇന്‍റെല്ലിജെന്സ്   എന്ന  മാസികയില്‍  പ്രസിദ്ധീകരിച്ചു.  .

 


1977 ല്‍   സതെണ്‍  മെതോഡിസ്റ്റ്  യൂണിവേറ്സിറ്റിയില്‍  വെച്ച് 201  അങ്കങ്ങളുള്ള ഒരു അക്കത്തിന്‍റെ 23 ആമത്തെ  റൂട്ട് 546,372,891  എന്ന   ഫലം കണ്ടെത്തി. ഈ  ഫലം  കണ്ടുപിടിക്കാന്‍ അവിടെ  ഉണ്ടായിരുന്ന  യൂണീവാക് 1101  കമ്പ്യൂട്ടറില്‍  ഒരു പ്രത്യേക പ്രൊഗ്രാം  എഴുതേണ്ടി വന്നു. കമ്പ്യൂട്ടര്‍    കണക്കു  കൂട്ടി  ഫലം  കണ്ടെത്താന്‍  കുറെക്കൂടി  സമയം എടുത്തു.

 

1980  ജൂണ്‍ 18 നു  അവര്‍ ഇമ്പീരിയല്‍  കോളേജ് ലണ്ടനില്‍വെച്ച്   13  അങ്കമുള്ള    രണ്ട് നമ്പറുകള്‍  (7,686,369,774,870 × 2,465,099,745,779.) തമ്മിലുള്ള   ഗുണനഫലം 18,947,668,177,995,426,462,773,730 വെറും 28 സെക്കന്‍റുകള്‍   കൊണ്ട്  കണ്ടുപിടിച്ചു പറഞ്ഞു. ഇതാണ്  അവരെ 1982 ല്‍  ഗിന്നസ്   ലോകറെക്കാര്‍ഡിന് അര്‍ഹയാക്കിയത്. അവിശ്വസനീയം എന്നാണ്  അവര്‍ രേഖപ്പെടുത്തിയത്. ശകുന്തളാ ദേവിയുടെ  മറ്റൊരു  കഴിവ്   കലന്ഡറിലെ  ഏതു   തീയതി  കൊടുത്താലും  അതിന്‍റെ  ദിവസം ക്റുത്യമായി  സെക്കന്‍റുകകള്‍ക്കകം  പറയാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു എന്നതായിരുന്നു.

 

ഇന്ദിരാഗാന്ധി  2009 ല്‍  ശകുന്തളാദേവിയെ  കുറിച്ച്   പറഞ്ഞത്  ഇതായിരുന്നു ശകുന്തള, ഇന്ത്യക്ക് ലോകത്തില്‍ പലയിടത്തും  അംബാസഡര്‍മാര്‍ ഉണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു വിശേഷാല്‍  അംബാസഡര്‍  ആണ്, നിങ്ങള്‍  ഒരു സഞ്ചരിക്കുന്ന  ഗണിത ശാസ്ത്ര  അംബാസഡര്‍  ആണ്, നിങ്ങള്‍ക്ക് ഇന്ത്യയ്ക്കു  ധാരാളം സുഹ്രുത്തുക്കള്‍ ഉണ്ടാക്കാന്‍ കഴിയും  , ഇന്ത്യയും  മറ്റു പല  രാജ്യങ്ങളുമായി  നല്ല  ബന്ധം സ്ഥാപിക്കാനും കഴിയും എന്നായിരുന്നു.

 

1977  ല്‍ ശകുന്തളാ  ദേവി എഴുതിയ  സ്വവര്‍ഗാനുരാഗികളുടെ  ലോകം എന്ന പുസ്തകം  അത്തരത്തില്‍  ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച  ആദ്യത്തെതായിരുന്നു. അവരെ  അതിനു  പലരും   നിശിതമായി  വിമര്‍ശിക്കുകയും ചെയ്തു.  എന്നാല്‍  ശകുന്തളാദേവി   പിന്നീട്  കൊടുത്ത  ഒരു  അഭിമുഖത്തില്‍ ഇക്കാര്യത്തില്‍  അവരുടെ  താല്‍പര്യം അവരുടെ   ഭര്‍ത്താവ്  ഒരു  സ്വവര്‍ഗാനുരാഗിയുമായി ആയിരുന്നു  എന്നും  ആ സ്വഭാവത്തെ  കുറിച്ച്  കൂടുതല്‍  മനസ്സിലാക്കാന്‍ വേണ്ടി ആയിരുന്നു  എന്നും പറഞ്ഞു. ഈ  പുസ്തകത്തില്‍  സ്വര്‍ഗാനുരാഗികളായ രണ്ടു  പുരുഷന്മാര്‍ ക്യാനഡായില്‍  അവര്‍   തമ്മിലുള്ള വിവാഹം  നടത്തിക്കൊടുക്കാന്‍   ഒരു വികാരിയെ  സമീപിക്കുന്നതും   അദ്ദെഹം ഈ  സ്വഭാവത്തെ കുറിച്ച് വിശദമായ  പഠനങ്ങള്‍  അവലോകനം  ചെയ്യുന്നതിനുള്ള  ശ്രമവും  മറ്റുമാണ് പ്രതിപാദിച്ചിരിക്കുന്നത് .  

 

വ്യക്തിപരമായ  ജീവിതം

 

1960  കളുടെ  മദ്ധ്യത്തില്‍  ശകുന്തളാ  ദേവി  ഇന്ത്യയിലേക്ക്   തിരിച്ചു  പോന്നു. അവര്‍  പരിതോഷ് ബാനെര്‍ജി എന്ന കൊല്‍ക്കട്ടായിലെ  ഐ.എ.എസ് ഓഫീസറെ വിവാഹം കഴിച്ചു. 1979 ല്‍ അവര്‍  വ്യക്തിപരമായ  കാരണങ്ങളാല്‍  വിവാഹമോചനം നേടി. 1980ല്‍ അവര്‍   ബോംബേ സൌത്തില്‍   നിന്നു   ലോക്സഭയിലേക്ക്   സ്വാതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി  മത്സരിച്ചു. പിന്നീട്  ആന്ധ്ര പ്രദേശിലെ  മെഡാക്   എന്ന  നിയോജക   മണ്ഡലത്തില്‍ നിന്നു  ഇന്ദിരാ ഗാന്ധിക്കെതിരെ  മത്സരിച്ചു. രണ്ടിലും  അവര്‍  ദയനീയമായി  പരാജയപ്പെട്ടു. 1980 ല്‍ അവര്‍  സ്വദേശമായ   ബംഗളൂരിലേക്കു മടങ്ങി .  

ശകുന്തളാ  ദേവി  അക്കങ്ങള്‍  കൊണ്ടുള്ള  മാന്ത്രിക  വിദ്യ  കാണിച്ചതു കൂടാതെ   അവര്‍  ഒരു  ജ്യോതിഷിയും ആയിരുന്നു. അവര്‍  ജ്യോതിഷത്തിലും  പാചക കലയിലും  ചില  പുസ്തകങ്ങള്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഗീതത്തിലും  അവര്‍ക്ക്   വലിയ താല്‍പര്യം ഉണ്ടായിരുന്നു.

മരണവും  സംഭാവനകളും

 

2013  ഏപ്രിലില്‍  ശകുന്തളാദേവിയെ   തീവ്രമായ   ശ്വാസകോശ സംബന്ധമായ  രോഗവുമായി   ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ഒന്നു രണ്ടാഴ്ചകള്‍ക്കുള്ളില്‍ അവര്‍ക്ക്  കിഡ്നി തകരാറും  ഹ്രുദ്രോഗവും  ഉണ്ടായി 2013 ഏപ്രില്‍ 21  നു അവര്‍  ദിവംഗതയായി . അവര്‍ക്ക്   83 വയസ്സായിരുന്നു  മരിക്കുമ്പോള്‍. അനുപമ  ബാനെജി എന്ന ഒരു മകളുണ്ട്. അവര്‍ അവരുടെ  രണ്ട് കുട്ടികളുമായി  ലണ്ടനില്‍  താമസിക്കുന്നു. 2013 നവംബര്‍  4  നു   ഗൂഗീള്‍ ശകുന്തളാ ദേവിയുടെ  84ആമത്തെ ജന്മദിനത്തില്‍   ഡൂഡില്‍ ഉണ്ടാക്കി  ആദരിച്ചു.  അവരുടെ  ജീവിതത്തെ  ആസ്പദമാക്കി  ഒരു  ചലച്ചിത്രം  ഉണ്ടാക്കിയിട്ടുണ്ട്. വിദ്യാ ബാലന്‍  ആയിരുന്നു  അതില്‍   ശകുന്തളാ  ദേവിയായി  അഭിനയിച്ചത് .

ശകുന്തളാദേവിയുടെ  പ്രധാന  ക്റുതികള്‍

·         Astrology for You (New Delhi: Orient, 2005). ISBN 978-81-222-0067-6

·         Book of Numbers (New Delhi: Orient, 2006). ISBN 978-81-222-0006-5

·         Figuring: The Joy of Numbers (New, ISBN 978-0-06-011069-7OCLC 4228589

·         In the Wonderland of Numbers (New Delhi: Orient, 2006). ISBN 978-81-222-0399-8

·         Mathability: Awaken the Math Genius in Your Child (New Delhi: Orient, 2005). ISBN 978-81-222-0316-5

·         More Puzzles to Puzzle You (New Delhi: Orient, 2006). ISBN 978-81-222-0048-5

·         Perfect Murder (New Delhi: Orient, 1976), OCLC 3432320

·         Puzzles to Puzzle You (New Delhi: Orient, 2005). ISBN 978-81-222-0014-0

·         Super Memory: It Can Be Yours (New Delhi: Orient, 2011). ISBN 978-81-222-0507-7; (Sydney: New Holland, 2012). ISBN 978-1-74257-240-6OCLC 781171515

·         The World of Homosexuals (Vikas Publishing House, 1977), ISBN 978-0706904789[

അവലംബം

https://en.wikipedia.org/wiki/Shakuntala_Devi

https://www.businessinsider.in/thelife/personalities/news/some-interesting-facts-about-shakuntala-devi-a-human-computer/articleshow/72492144.cms

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...