ചാരുസിതാ ചക്രവര്‍ത്തി
ചാരുസിത ചക്രവര്‍ത്തി ഡല്‍ഹി ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടേക്നോളജിയിലെ
ഒരു
കെമിസ്റ്റ്രി പ്രൊഫസര്‍ ആയിരുന്നു. അവരുടെ പ്രധാന സംഭാവന
ഡി.എന്‍.ഏ.പ്രൊട്ടീനുകളുടെ തന്‍മാത്രകളുടെ അടിസ്ഥാന സംരചനയില്‍ വ്യതിയാനം വരുത്തുമ്പോള്‍ എന്തു
സംഭവിക്കുന്നു എന്നതായിരുന്നു. അവരുടെ
ഗവേഷണത്തിനു അംഗീകാരമായി ശാന്തി സ്വരൂപ് ഭട്നഗര്‍
അവാര്‍ഡും ബിര്‍ലാ സയന്സ് അവാര്‍ഡും
ലഭിക്കുകയുണ്ടായി.
ഔദ്യൊഗികജീവിതം
ചക്രവര്‍ത്തി 1994 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇവിടെ തന്നെ ജീവിക്കാന്‍
തീരുമാനിച്ചു. ഐ.ഐ.റ്റി.യില്‍ ജോലിക്ക്
അപേക്ഷ കൊടുത്തപ്പോള്‍ അവര്‍ക്കു പി.എച്ച്.ഡി. ഉണ്ടെങ്കിലും മാസ്റ്റര്‍ ബിരുദം ഇല്ല എന്ന സാങ്കേതിക
കാരണം കൊണ്ട് അദ്ധ്യാപികയായി നിയമനം കിട്ടാന്‍
ചെറിയ വിഷമം ഉണ്ടായി. ഐ.ഐ.ടി.
കാണ്പൂറില്‍ അവര്‍ക്ക് നിയമനം കിട്ടിയെങ്കിലും അധികം താമസിക്കാതെ അവര്‍ ഡല്‍ഹി ഐ.ഐ.ടി.യില്‍ കെമിസ്റ്റ്രി
വിഭാഗത്തില്‍ അദ്ധ്യാപികയായി ചേര്‍ന്നു.
അവിടെ തന്നെ അവര്‍ മരണം
വരെ ജോലിയില്‍ തുടരുകയും ചെയ്തു. അവര്‍ ജവഹര്‍ലാല്‍ നെഹ്റു അഡ്വാന്സ്ഡ് ഗവേഷണ കേന്ദ്രത്തിലെ ഒരു അംഗവും കൂടി ആയിരുന്നു.
ഡല്‍ഹി ഐ.ഐ.ടിയില്‍ ചേര്‍ന്ന് അധികം കഴിയാതെ അവര്‍ ഒരു ഗവേഷണ പദ്ധതി പ്രോജെക്റ്റ് ആയി സമര്‍പ്പിച്ചു. ആവശ്യമായ ഗവേഷണ ഗ്രാന്‍റ് കിട്ടാന്‍ തീരെ പ്രയാസം
ഉണ്ടായില്ല. അവരുടെ ആദ്യകാലത്തെ ഗവേഷണം തന്മാത്രകളുടെയും ആറ്റത്തിന്‍റെയും ക്ലസ്റ്ററുകളെ
പറ്റി ആയിരുന്നു എങ്കിലും അവര്‍
തുടര്‍ന്നു മൊണ്ടെ കാര്‍ലോ സിമുലേഷന്‍
ഉപയോഗിച്ച് ആറ്റത്തിന്‍റെയും തന്‍മാത്രകളുടെയും
ക്വാണ്ടം മെക്കാനിക്കല്‍ സവിശേഷതകള്‍
പഠിക്കാന്‍ തുടങ്ങി . ഇതില്‍ അവര്‍ പ്രസിദ്ധയാകുകയും
ചെയ്തു.
ചാരുസിതയുടെ ഗവേഷണത്തിന്‍റെ മറ്റൊരു മേഖല
സൈദ്ധാന്തിക രസതന്ത്രവും കെമിക്കല്‍ ഫിസിക്സും ദ്രവങ്ങളുടെ സമ്രചനയും ഡൈനാമിക്സും വെള്ളവും ജലീകരണവും തുടങ്ങിയവയും ആയിരുന്നു. അവരുടെ ഗവേഷണ ഫലങ്ങള്‍ മികച്ച പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു.
2016 മാര്‍ച്
29 നു ദീര്‍ഘകാലം സ്തനാര്‍ബുദവുമായി മല്ലിട്ട്
അവര്‍ ദിവംഗതയായി.
അവരുടെ പ്രധാനപ്പെട്ട ഗവേഷണ മേഖലകള്‍ താഴെ കൊടുക്കുന്നവ ആയിരുന്നു.
·
Theoretical chemistry and chemical physics
·
Classical and
quantum Monte Carlo
·
Structure and
Dynamics of Liquids
·
Water and
hydration
·
Self-assembly
ചില പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങള്‍
1.
Agarwal, M.,
Singh, M., Jabes, S. B., and Charusita Chakravarty, Excess entropy
scaling of transport properties in network-forming ionic melts (SiO2 and BeF2). J.
Chem. Phys. 2011, 134, 014502
2.
Sharma, R.,
Agarwal, M. and Charusita, C. Estimating the entropy of liquids from
atom-atom radial distribution functions: silica, beryllium fluoride and water. Mol.
Phys. 2008, 106, 1925.
3.
Agarwal, M. and
Chakravarty, C. Waterlike structural and excess entropy anomalies in
liquid beryllium fluoride. J. Phys. Chem. B, 2007, 111, 13294.
4.
Sharma, R.,
Nath, Chakraborty, S. N. and Charusita C. Entropy, Diffusivity and
Structural Order in Liquids with Water-like Anomalies. J. Chem. Phys.
2006, 125, 204501.
5.
Mudi, A.;
Chakravarty,C. Multiple Time-scale Behaviour of the Hydrogen Bond
Network in Water. J. Phys. Chem. B, 2004, 108, 19607
6.
അവാര്‍ഡുകളും സമ്മാനങ്ങളും
1. ഇന്ത്യന്‍
നാഷണല്‍ സയന്സ് അകാഡമിയില്‍ നിന്നു
യുവ ശാസ്ത്രജ്ഞയ്ക്കുള്ള മെഡല്‍ 1996.
2. ശാന്തി
സ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ്,
സയന്സ് & ടെക്നോളജിയില്‍
2009
3. ബി.എം.ബിര്‍ല
സയന്സ് അവാര്‍ഡ് 1999
4. ഇന്ത്യന്‍
നാഷണല്‍ സയന്സ് അക്കാഡമിയില്‍ നിന്ന് അനില്‍ കുമാര്‍ ബോസ്
മെമ്മോറിയല്‍ അവാര്‍ഡ് 1999
5. ഇന്ത്യന്‍ അക്കാഡമി
ഓഫ് സയന്സിന്‍റെ വിശിഷ്ടാംഗത്വം 2006
6. സയന്സ് & ടെക്നോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നു സ്വര്‍ണ ജയന്തി
ഫെലൊഷിപ് 2004
7. ഇറ്റലിയിലെ
അബ്ദുല്‍ സലാം അന്തര്‍ദേശീയ തിയറെറ്റിക്കല്‍ഫിസിക്സ് കേന്ദ്രത്തിന്‍റെ വിശിഷ്ടാംഗത്വം
(1996-2003)
8. Associate
Member of the Centre for Computational Material Science, Jawaharlal
Nehru Centre for Advanced Scientific Research, Bangalore.
അവലംബം
https://en.wikipedia.org/wiki/Charusita_Chakravarty
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ