ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

27. ഉഷ ബെര്‍വാലെ സെഹ്ര്‍

 

 

 ഉഷ  ബെര്‍വാലെ  സെഹ്ര്‍

നമ്മുടെ സ്വാതന്ത്ര്യാനന്തര  ഭാരതത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ ദൌര്‍ലഭ്യം   വളരെ  ഭീമമായിരുന്നു. 1950-51 ല്‍ വെറും  50  മില്ല്യണ്‍  ടണ്ണില്‍  നിന്ന് 2014-15 ല്‍ അത്  250  മില്ല്യണ്‍ ടണ്ണായി വളര്‍ന്നു. നമ്മുടെ  ആവശ്യത്തിനുള്ള  ഭക്ഷണം   മാത്രമല്ല    കയറ്റുമതി  ചെയ്യാനും  കൂടിയുള്ള   ഭക്ഷ്യ വസ്തു  ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു  എന്നത്  നിസ്സാര കാര്യമല്ല. എം.എസ്,സ്വാമിനാഥന്‍റെ അദ്ധ്യക്ഷതയില്‍  നടന്ന  ഹരിത വിപ്ലവം ഇതിനു കാരണമായി  എന്നത്  നിസ്തര്‍ക്കമാണ്. 2016   മുതല്‍  തുടങ്ങിയ  കുറെ  പദ്ധതികള്‍ വഴി   2022  ആകുമ്പോഴെങ്കിലും കര്‍ഷകരുടെ  വരുമാനം ഇരട്ടി ആക്കാന്‍   സര്‍ക്കാര്‍  പരമാവധി  ശ്രമിക്കുന്നുണ്ട്. നമ്മുടെ  രാഷ്ട്രത്തിന്‍റെ ഭക്ഷ്യസുരക്ഷ  ഉറപ്പു വരുത്തുന്നതില്‍ അത്യുല്‍പാദനശേഷിയുള്ള   വിത്തുകളുടെ  ഉപയോഗം   കുറച്ചൊന്നുമല്ല   സഹായിച്ചിട്ടുള്ളത്. ഇത്തരം  വിത്തുകള്‍  വികസിപ്പിച്ചെടുക്കുന്നതില്‍  നമ്മുടെ  കാര്‍ഷിക വിപ്ലവത്തിന്‍റെ പിതാവായി   അറിയപ്പെടുന്ന  എം.എസ്. സ്വാമിനാഥന്‍റെ സഹപ്രവര്‍ത്തക  ആയിരുന്ന  ഒരു  വനിതയെപ്പറ്റിയാണ്  ഇന്നു   ഈ കുറിപ്പ് എഴുതുന്നത്.



ഭാരതത്തിലെ ആദ്യത്തെ  ജനിതകമാറ്റം   വരുത്തിയ  ഭക്ഷ്യസാധനമായ   ബി.ടി.വഴുതന  വികസിപ്പിച്ചെടുത്ത  ശാസ്ത്രജ്ഞയാണ് ഡോ.ഉഷാ ബെര്‍വാലെ സെഹര്‍ എന്ന വനിത. മഹാരാഷ്ട്ര സങ്കരവിത്തുല്‍പാദന കമ്പനിയുടെ (Maharashtra Hybrid Seeds Company Private Limited- MAHYCO),ഡയറക്ടര്‍ ആണ്.സസ്യശാസ്ത്രത്തിലെ  ഏറ്റവും  മുന്‍നിരയില്‍  നില്‍ക്കുന്ന  ഒരു   ശാസ്ത്രജ്ഞയാണിവര്‍.  

ബര്‍വാലെ സെഹ്ര്‍ ബൊംബെ  സര്‍വകലാശാലയില്‍ വില്‍സണ്‍ കോളേജില്‍  നിന്നു  1981 ല്‍ ബി.എസ്.സി. ബിരുദം നേടി. അതിനു ശേഷം  വിദേശത്തു പോയ അവര്‍ അമേരിക്കയിലെ  ഇല്ലിനോയി   സര്‍വകലാശാലയുടെ  അര്‍ബാന ഷാമ്പെയിന്‍ ക്യാപസ്സില്‍ നിന്നു ആദ്യം എം.എസ്. ബിരുദവും തുടര്‍ന്ന് 1985 ല്‍ അഗ്രോണമിയില്‍ പി.എച്ച്.ഡി. ബിരുദവും നേടി. ഡോക്ടൊറല്‍  ബിരുദം നേടിയതിനു ശേഷം പര്‍ദ്യൂ  യൂണിവേര്‍സിറ്റിയില്‍   കുറച്ചു   നാള്‍  ചില പ്രോജെക്റ്റുകളില്‍   ജോലി  ചെയ്തു.   ഇന്ത്യയില്‍ തിരിച്ചെത്തിയ  അവര്‍  കഴിഞ്ഞ  രണ്ട്  ദശാബ്ദമായി അവര്‍  പഠിച്ച  സാങ്കേതിക സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച്   നമ്മുടെ ഭാരതത്തിലെ ഭക്ഷ്യോത്പാദനത്തിന്‍റെ  വര്‍ദ്ധനയില്‍  അവര്‍ക്കാകുന്നത്  ചെയ്യുന്നു. ലാഭേച്ഛയില്ലതെ  പ്രവര്‍ത്തിക്കുന്ന  ഒരു ഗവേഷണ  സ്ഥാപനമായ ബര്‍വാലെ   ഫൌണ്ടേഷന്‍റെ  ഡയറക്ടറായും   പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം തന്നെ ഡോനാല്‍ഡ് ഡാന്ഫോര്‍ത് സസ്യ ശാസ്ത്രകേന്ദ്രത്തിന്‍റെ ഹരിത  വിപ്ലവശാഖയുടെ  ഡയരക്ടര്‍  ബോര്‍ഡ്  അംഗവും  ആകുന്നു. ഒരു അന്തര്‍ദ്ദേശീയ  വിത്തുല്‍പാദന ഫെഡറെഷന്‍റെ   കമ്മറ്റിയുടെ  അദ്ധ്യക്ഷയും ആകുന്നു ഡോ.സെഹ്ര്‍.

അവരുടെ  പ്രധാന  സംഭാവനകള്‍ പ്ലാന്‍റ്  ബയൊടെക്നോളജിയില്‍  ആധുനികരീതികള്‍  ആവിഷ്കരിക്കുകയും  അവ  ഉപയോഗിച്ച് ഭക്ഷ്യോല്‍പാദനം  വര്‍ദ്ധിപ്പിക്കാന്‍  ശ്രമിക്കുക  എന്നതും ആകുന്നു.  സുസ്ഥിരമായ രീതിയില്‍    ഭക്ഷോത്പാദന വര്‍ദ്ധന ഉറപ്പാക്കാന്‍ ജനിതക മാറ്റം വരുത്തിയ  വിത്തുകളും   ജനിതക  പഠനങ്ങളും   ആവശ്യമായി വരുന്നു. കൂടാതെ     ഭക്ഷ്യവസ്തുക്കളുടെ  പോഷകമൂല്യവര്‍ദ്ധനയും ഈ പദ്ധതിയുടെ  ഭാഗം  ആകുന്നു. ഭാരതത്തിലെ  കര്‍ഷകര്‍ക്ക് വരുമാനം  വര്‍ദ്ധിപ്പിക്കാനും അവരുടെ  അദ്ധ്വാനം   കുറക്കാനും  കഴിയുന്ന  സാങ്കേതിക രീതികള്‍  വികസിപ്പിച്ച്    പ്രചാരത്തില്‍ ആക്കുക  എന്നതും   അവര്‍ നേത്രുത്വം  കൊടുക്കുന്ന ഗവേഷണ സ്ഥാപനത്തിന്‍റെയും   കമ്പനിയുടെയും  പ്രധാന  ലക്ഷ്യങ്ങള്‍  ആയി.

അവലംബം

 

https://in.one.un.org/un-priority-areas-in-india/nutrition-and-food-security/

 

https://www.seedtest.org/upload/cms/user/S1.8.1020.CV.Zehr.pdf

 

https://european-seed.com/2018/06/competition-means-choices-india-qa-usha-barwale-zehr/

 

https://mahyco.com/

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

  പി.കെ.ത്രേസ്യ -   ആദ്യത്തെ വനിതാ ചീഫ്   എഞ്ചിനീയര്‍ ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജില്‍   ആദ്യം   പ്രവേശനം   നേടിയ വനിത   ശ്രീമതി   ഏ.ലളിത   ആയിരുന്നു. അവരെപ്പറ്റി   കഴിഞ്ഞ   ദിവസം   എഴുതുകയുണ്ടായി. എങ്കിലും അവരുടെ   തൊട്ടുപുറകെ   ചേര്‍ന്ന   രണ്ട്    എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍    ആയിരുന്നു   പി.കെ , ത്രേസ്യയും ലീലാമ്മ ജോര്‍ജും.   ഇവര്‍   മൂന്നു പേരും   ഒരേ വര്‍ഷം ,     1944ല്‍   തന്നെ ആയിരുന്നു    ബിരുദം   നേടിയത് , കാരണം    രണ്ടാം ലോകമഹായുദ്ധം   മൂലം   ത്രേസ്യായുടെ   ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ     പഠനകാലം    മൂന്നര   വര്‍ഷം   ആയി കുറച്ചു   എന്നതായിരുന്നു.        ത് രേ സ്യ   സിവില്‍   എഞ്ചിനീയറിങ്ങ്   ആയിരുന്നു   തിരഞ്ഞെടുത്തത്.ബിരുദം    നേടിയതിനു ശേഷം    അവര്‍   അന്നത്തെ കൊച്ചി   രാജാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...