ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

26 .സുലോചന ഗാഡ്ഗില്‍

 

26 .സുലോചന  ഗാഡ്ഗില്‍

 

മണ്സൂണ്‍   വ്യതിയാനങ്ങളെ കുറിച്ച്  കാര്യമായി  ഗവേഷണം  നടത്തിയ    കാലാവസ്ഥാവിദഗ്ദ്ധയാണ് ശീമതി. സുലോചന  ഗാഡ്ഗില്‍. ബാംഗളൂര്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്  ഓഫ് സയന്‍സിലെ അന്തരീക്ഷ  സമുദ്ര  പഠന ശാസ്ത്ര കേന്ദ്രത്തിലെ പ്രൊഫസര്‍  ആണ്  ഡോ.സുലോചന. 1970 ല്‍ ഹാര്‍വാര്‍ഡ്  യൂണിവേര്‍സിറ്റിയില്‍   നിന്നു  പി.എച്.ഡി. ബിരുദം നേടിയ  അവര്‍ക്ക് നിരവധി   അവാര്‍ഡുകളും സമ്മാനങ്ങളും  കിട്ടിയിട്ടുണ്ട്.



ബാല്യകാലവും  വിദ്യാഭ്യാസവും

1944 ല്‍ പൂനയില്‍  ആണ്  സുലോചന  ഭൂജാതയായത്. പൊതുജന  സമ്പര്‍ക്കം ധാരാളം ഉണ്ടായിരുന്ന  ഒരു കുടുംബത്തില്‍  ആയിരുന്നു  അവര്‍  ജനിച്ചത്. അവരുടെ  അച്ഛനും  മുത്തച്ഛനും ഭിഷഗ്വരന്‍മാരായിരുന്നു. മുത്തച്ഛന്‍   പാവപ്പെട്ട പൊതുജനങ്ങള്‍ക്കു വേണ്ടി  പല നന്‍മകളും  ചെയ്ത ടോങ്ക്  എന്ന   ചെറിയ  നാട്ടുരാജ്യത്തിലെ  മന്ത്രിയും ആയിരുന്നു.  അതോടൊപ്പം  തന്നെ  അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയും  ആയിരുന്നു. ബ്രിട്ടീഷ് കൊളണി ഭരണത്തിനെതിരെ  പല   സമരങ്ങള്‍ക്കും  അദ്ദേഹം  നേത്റുത്വം കൊടുത്തിരുന്നു. സ്വാതന്ത്ര്യ  സമരസേനാനികള്‍ക്ക് പലര്‍ക്കും സ്വന്തം  വീട്ടില്‍  അഭയം  കൊടുക്കുകയും ചെയ്തു. സുലോചനയുടെ  അമ്മ  മറാത്തിയിലെ  അറിയപ്പെടുന്ന  ഒരെഴുത്തുകാരിയുമായിരുന്നു. 

പൂനയിലെ  പ്രാഥമിക  വിദ്യാഭ്യാസം ഒരു സാധാരണ  മറാത്തി   മാധ്യമ  സ്കൂളില്‍  ആണ്  അവര്‍ പൂര്‍ത്തിയാക്കിയത്.  ഹൈസ്കൂള്‍  വിദ്യാഭ്യാസം അവിടത്തെ റിഷി വാലി സ്കൂളിലും തുടര്‍ന്നു ആന്ധ്രായിലെ  ഒരു  ബോറ്ഡിങ്  സ്കൂളിലും  ആണ്  ഇങ്ലീഷ് പഠിച്ചത്. അതിനു ശേഷം പൂനയില്‍ തിരിച്ചെത്തി  ഫെര്‍ഗൂസണ്‍  കോളെജില്‍ നാചുറല്‍  സയന്സില്‍  ഫിസിക്സ്, കെമിസ്റ്റ്രി, മാത്തമാറ്റിക്സ് ഐച്ഛിക  വിഷയങ്ങളായി  എടുത്ത്  പഠിച്ചു.  അവിടെ  വെച്ച്  അവര്‍  മാധവ  ഗാഡ്ഗില്‍  എന്ന  സഹപ്രവര്‍ത്തകനുമായി   പരിചയമായി   വിവാഹം കഴിക്കുകയും  അവരുടെ   പഠനയാത്ര  ഒന്നിച്ചാക്കാന്‍  തീരുമാനിക്കുകയും  ചെയ്തു. തുടര്‍ന്നു  അവര്‍  രണ്ടു പേരും ഹാര്‍വാര്‍ഡ്  സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പൊടെ  പ്രവേശനം  നേടുകയും  ചെയ്തു.

1971ല്‍ അവര്‍  രണ്ട്  പേരും  തിരിച്ച്  ഭാരതത്തില്‍  എത്തി.   ഡോ.സുലോചന  ആദ്യ,   ശാസ്ത്ര വ്യാവസായിക  ഗവേഷണ  കൌണ്സിലിന്‍റെ കീഴില്‍  ഒരു പൊസ്റ്റ്  ഡോക്ടോറല്‍ പൂള്‍ ഓഫീസറായി  ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യുട്ട് ഓഫ് ട്റോപ്പിക്കല്‍  മീറ്റിയറോളജിയില്‍ രണ്ട്   വര്‍ഷം ജോലി ചെയ്തു. അവിടെ  അവര്‍ ഡോ.ആര്‍.അനന്തക്റുഷ്ണന്‍റെയും പ്രൊഫ.ഡി.കെ.സിക്ക  എന്നിവരുടെയും   കീഴില്‍  ഗവേഷണം  നടത്താന്‍  കഴിഞ്ഞു. തുടര്‍ന്ന്  അവരെ തിയററ്റിക്കല്‍ സ്റ്റഡീസിന്‍റെ കേന്ദ്രത്തിലേക്ക്   അവര്‍ക്കും  ഭര്‍ത്താവിനും ജോലി കിട്ടി. ഈ  സ്ഥാപനം  പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സയന്‍സിലെ അന്തരീക്ഷ  സമുദ്ര  ശാസ്ത്ര  പഠനകേന്ദ്രം ( Centre for Atmospheric and Oceanic Sciences CAOS)   ആയി   മാറി.

പഠന  ഗവേഷണങ്ങള്‍

ഹാര്‍  വാര്‍ഡ്  യൂണിവേര്‍സിറ്റിയിലെ  പഠനവും  തുടര്‍ന്നു  എം.ഐ.റ്റി.യിലെ  ജൂള്‍ ചാര്‍ണേ   എന്ന   പ്രൊഫസറുടെ   കീഴില്‍  ചെയ്ത ബിരുദാനന്തര   ഗവേഷണവും അവര്‍  ഇന്ത്യയില്‍  മടങ്ങിയെത്തി   ജോലിയില്‍ ചേര്‍ന്ന   ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഒഫ്  സയന്‍സിലെ   പഠന  ഗവേഷണ സൌകര്യങ്ങളും   അവരെ  ഒരു മികച്ച  കാലാവസ്ഥാ ഗവേഷകയാവാന്‍ സഹായിച്ചു. അവര്‍   പ്രത്യേക വിഷമായി തിരഞ്ഞെടുത്തത്   ഭാരതത്തിലെ  മണ്‍സൂണും  അതിന്‍റെ   വ്യതിയാനങ്ങളും  ആയിരുന്നു. സമുദ്രത്തിലെ മാറ്റങ്ങളും കാലാവസ്ഥാ  വ്യതിയാനങ്ങളും ക്റുഷിയെ  എങ്ങനെ  ബാധിക്കുന്നു   എന്നും   അവര്‍   കാര്യമായി  പഠിച്ചു.

അവരുടെ  പഠനങ്ങളില്‍  നിന്ന് ഭാരതത്തിലെ  മണ്സൂണ്‍   കരയില്‍  നിന്നു  കടലിലേക്ക് ഒരു  കടല്‍ക്കാറ്റ്  എന്നതിലുപരി അതു ഗ്രഹങ്ങളുടെ  ചലനവുമായി   ബന്ധപ്പെട്ടു കിടക്കുന്നു  എന്നും ഭൂമദ്ധ്യ രേഖയ്ക്കടുത്തു  കിടക്കുന്ന  സമുദ്രത്തിന്‍റെ  പ്രത്യേകതകളും അതിനെ  എങ്ങനെ   ബാധിക്കുന്നു  എന്നും  അവര്‍ വിശദമായി   പഠിച്ചു. വര്‍ഷാവര്‍ഷം  ഇതില്‍  ഉണ്ടാകുന്ന  മാറ്റങ്ങള്‍   നമ്മുടെ  ക്റുഷിയെ  എങ്ങനെയൊക്കെ  ബാധിക്കുന്നു  എന്നും  നമ്മുടെ  സാമ്പത്തിക  നിലവാരത്തെ( ജി.ഡി.പി)  പോലും   ബാധിക്കുന്നു  എന്നും  അവര്‍  അപഗ്രഥിച്ചു. മണ്‍സൂണും  ചിലപ്പോള്‍ ഉണ്ടാകുന്ന  വരള്‍ച്ചയും മറ്റും അവരുടെ  പഠന  വിഷയമായി,  ഈ  മേഖലയില്‍  വിവിധ  വിദഗ്ദ്ധന്മാര്‍   ചേര്‍ന്നുള്ള  പഠനങ്ങള്‍   നടത്തേണ്ട  ആവശ്യകതയും   അവര്‍  കാണിച്ചു കൊടുത്തു.  ഇത്തരം  പഠനത്തിനു  വേണ്ടി പരിസ്ഥിതി ക്റുഷി  ശാസ്ത്രജ്ഞരെയും  എല്ലാം സഹകരിപ്പിച്ച്   ആദ്യമായി  ചില  പഠനങ്ങള്‍ നടത്തി. കേന്ദ്ര  സര്‍ക്കാറിന്‍റെ  കീഴില്‍  ഉള്ള ഭൌമശാസ്ത്രവകുപ്പിനു ആത്യാവശ്യമായ  പഠനങ്ങള്‍   അവരുടെ നേത്റുത്വത്തില്‍ നടന്നു.

അംഗീകാരങ്ങള്‍ 

ഡോ.സുലോചന  പഠനകാലം  മുതല്‍   പല  അവാര്‍ഡുകള്‍ക്കും അര്‍ഹയായിട്ടുണ്ട്. അവയില്‍ ചിലത് താഴെ  കൊടുക്കുന്നു.

ഹരി  ഓം അവാര്‍ഡ്

നോര്‍മന്‍ ബൊര്‍ലാഗ് അവാര്‍ഡ്

അസ്റ്റ്റോണൊമിക്കല്‍   സൊസൈറ്റിയുടെ അവാര്‍ഡ്

അന്തരീക്ഷ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും  ആയുഷ്കാല  സംഭാവനക്കുള്ള  അവാര്‍ഡ്

ഇന്ത്യന്‍ നാഷണല്‍ സയന്സ് അക്കാഡമി   ഫെലോ

ഇന്ത്യന്‍ അക്കാഡമി  ഓഫ് സയന്സസിന്‍റെ ഫെലൊ

 

അവലംബം

https://moes.gov.in/writereaddata/files/Prof_Sulochana_Gadgil_0.pdf

https://en.wikipedia.org/wiki/Sulochana_Gadgil

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...

3.അന്നാ മാണി - മലയാളി കാലാവസ്ഥാ ശാസ്ത്രജ്ഞ

  3 അന്നാ   മാണി    (1918 -2001)   കേരളത്തില്‍   ജനിച്ചു   വളര്‍ന്ന   മറ്റൊരു    വനിതാ   ശാസ്ത്രജ്ഞയായിരുന്നു   അന്നാ മാണി. കാലാവസ്ഥാ   നിരീക്ഷണത്തിലും   പ്രവചനത്തിലും സ്വന്തമായ   പല   കണ്ടുപിടുത്തങ്ങളും   അവരുടെ   സംഭാവനയായുണ്ട്. പൂനയിലെ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ   സ്ഥാപനത്തില്‍ ആയിരുന്നു അവര്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നത്.   ഊര്‍ജ തന്ത്രത്തില്‍    ബിരുദധാരിയായിരുന്ന   അവര്‍ ഇന്ത്യയിലെ   കാലാവസ്ഥാ നിരീക്ഷണരീതിയിലും പ്രവചനത്തിലും   വിപ്ലവകരമായ   മാറ്റങ്ങള്‍   വരുത്തിയ   ആളായിരുന്നു.   കാലാവസ്ഥാ നിരീക്ഷണത്തിനുവേണ്ടിയും   സൂര്യനില്‍   നിന്നു   കിട്ടുന്ന   വികിരണവും   അളക്കുവാന്‍    ഉപകരണങ്ങളുടെ    ഒരു ശ്രുംഖല   തന്നെ   ഉണ്ടാക്കി. കാലാവസ്ഥാമാപനത്തിനുള്ള നൂറോളം   ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്ത് അവ   നിര്‍മ്മിക്കാനുള്ള   പണിശാലകളും   ഉണ്ടാക്കി. കാറ്റിന്‍റെ വേഗതയും...