ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

25. കാമാക്ഷി ശിവരാമക്റുഷ്ണന്‍

25. കാമാക്ഷി  ശിവരാമക്റുഷ്ണന്‍ - ബിസിനെസ്സ് വനിത

 

ബൊംബെ സിയോണിലെ  ഒരു സാധാരണ  ദക്ഷിണേന്ത്യന്‍   കുടുംബത്തില്‍   ജനിച്ച  കാമാക്ഷി  ശിവരാമക്റുഷ്ണന്‍  മിക്കവാറും  പൂര്‍ണമായ പുരുഷ മേധാവിത്വം നിലനില്‍കുന്ന  വിവര സാങ്കേതിക  മെഖലയില്‍  തനതായി   ഒരു വ്യക്തിത്വം  ഉണ്ടാക്കിയ  വനിതയാണ്. ബോംബേയില്‍  നിന്നു   എഞ്ചിനീയറിങ്ങ്  ബിരുദം  നേടിയതിനു ശേഷം അമേരിക്കയിലെ   സ്റ്റാന്ഫോറ്ഡ്   സര്‍വകലാശാലയില്‍  ഉന്നത  വിദ്യാഭ്യാസം  നേടിയ കാമാക്ഷിയുടെയും  മേഖല  നമ്മുടെ   യുവജനങ്ങളുടെയെല്ലാം ഇന്നത്തെ    ആഗ്രഹം  ആയ  വിദഗ്ദ്ധനായ  ഒരു കമ്പ്യൂട്ടര്‍  പ്രൊഗ്രാമര്‍ ആകുക  എന്നതായിരുന്നു. എന്നാല്‍  അവര്‍  വെറും  ഒരു പ്രൊഗ്രാമര്‍  എന്നതിലുപരി  അവരുടേതായ  ഒരു ലോകം  തന്നെ  കെട്ടിപ്പടുത്തു  എന്നു പറയുകയായിരിക്കും  ശരി. അവര്‍  സ്റ്റാന്ഫോര്‍ഡില്‍  തന്‍റെ  പി.എച്.ഡി.ക്കു  വേണ്ടി  വികസിപ്പിച്ച  വിശേഷാല്‍  പ്രൊഗ്രാം അമേരിക്കന്‍  ബാഹ്യാകാശ സ്ഥാപനമായ  നാസായുടെ സൌരയൂധത്തില്‍  ഏറ്റവും  ദൂരെയുള്ള  പ്ലൂട്ടൊ   എന്ന  ഗ്രഹത്തിലേക്കുള്ള  പര്യവെക്ഷണ  വാഹനത്തില്‍  അതി  സൂക്ഷ്മമായ  ഒരു  പരീക്ഷണത്തിനും  പഠനത്തിനും  ഉപയോഗിക്കുന്നു. ഇതോടുകൂടി  അവര്‍  വിവര സാങ്കേതിക  വിദ്യയില്‍  അവഗണിക്കാന്‍ വയ്യാത്ത  ഒരു വ്യക്തി  ആയി  മാറി.



അവരുടെ  തന്നെ  വാക്കുകളില്‍, മറ്റുള്ളവരെപ്പോലെ  ഒരു  പ്രൊഗ്രാമര്‍  ആകാന്‍  അവര്‍  തയ്യാറായിരുന്നില്ല. മറ്റാരും നടക്കാത്ത  പാതയില്‍  കൂടി നടക്കുക  എന്നത്  അവരുടെ  ആവേശം  തന്നെ  ആയിരുന്നു. അവര്‍  ഇപ്പൊള്‍ ചെയ്യുന്നത്  അവര്‍  ബോംബെയില്‍  പഠിച്ചതൊ,  സ്ടാന്ഫോര്‍ഡില്‍   ഗവേഷണം   നടത്തിയതൊ ഗൂഗിളും  ഫെയ്സ്ബുക്കും ചെയ്തതൊന്നും ആയിരുന്നില്ല. ഒരു  അഭിമുഖത്തില്‍   ഒരാള്‍  അവരോട്   ചോദിച്ചു നിങ്ങള്‍  എന്തുകൊണ്ടാണ് ഇതൊക്കെ  ചെയ്യുന്നത് ?കാമാക്ഷി   പറഞ്ഞത്  ഇതായിരുന്നു ആരും  എന്നൊട്  ഇതൊന്നും  ചെയ്യരുത് എന്നു പറഞ്ഞില്ല!

കാമാക്ഷി  പ്രവര്‍ത്തിച്ചിരുന്ന മേഖല പൊതുവെ  പുരുഷ  മേധാവിത്വം  ഉള്ളതായിരുന്നു  എന്നതാണ്  സത്യം. എന്നാല്‍  ഏതെങ്കിലും   കമ്പനിയില്‍   വലിയ  ഒരു ശമ്പളവും  വാങ്ങി  ആള്‍ക്കൂട്ടത്തില്‍  ഒരാളാവാന്‍  അവര്‍ക്കു താല്‍പര്യം ഇല്ലായിരുന്നു. അക്കാരണത്താല്‍ അവര്‍  ഉന്നതപഠനം കഴിഞ്ഞ്  ;അഡ്മോബ്(AdMob)  എന്ന സ്റ്റാര്‍ട്ടപ്പ്  കമ്പനിയില്‍  ചേര്‍ന്നു. പൊതുവെ  തുടക്കക്കാര്‍ മാത്രം  ഉണ്ടായിരുന്ന ആ കമ്പനിയില്‍ അവര്‍ക്ക്   പുതിയ  പല  പ്രൊഗ്രാം രീതികളും  പരീക്ഷിക്കാന്‍  കഴിഞ്ഞു. സാധാരണ  പ്രൊഗ്രാമിങ്ങല്ലാതെ    മെഷീന്‍  ലേണിങ് സ്റ്റാക് വികസിപ്പിക്കുക  എന്നതായിരുന്നു  അവര്‍  തിരഞ്ഞെടുത്ത  വിഷയം . അവര്‍   പെട്ടെന്നു  തന്നെ  ആ ഗ്രൂപ്പിന്‍റെ  നേതാവായി   മാറി. ഓണ്‍  ലൈന്‍   പരസ്യങ്ങള്‍  എങ്ങനെ   വ്യക്തികള്‍ക്ക്  ആകര്‍ഷകമാക്കാം  എന്നതായിരുന്നു   പ്രശ്നം. കാമാക്ഷി  ഇതില്‍  ഒരു തുടക്കക്കാരി  ആയിരുന്നു. പക്ഷേ അവരുടെ  സ്വാഭാവിക  രീതി വെച്ച്  കാമാക്ഷി   അതിലും  പുതുമയുള്ള  ചില  രീതികള്‍  പരീക്ഷിച്ചു നോക്കി. വിവരസാങ്കേതികവിദ്യയിലെ  രാക്ഷസന്മാരായ   ഗൂഗിളും ആപ്പിളും  ഉപയോഗിക്കാത്ത  നൂതനമായ രീതി  ആയിരുന്നു അവര്‍  പരീക്ഷിച്ചത്. പുതിയ  രീതികള്‍ ആദ്യം  പരാജയപ്പെട്ടാലും   പരീക്ഷിച്ചു  നോക്കാന്‍   യാതൊരു  ധൈര്യക്കുറവും  അവര്‍ക്കില്ലായിരുന്നു എന്നതും   ആ കമ്പനിയുടെ   വിജയത്തിലേക്കു  നയിച്ചു. അഡ്മോബില്‍ ചേര്‍ന്നപ്പോള്‍  കാമാക്ഷി അവിടെ  ഉള്ള ഒരേ ഒരു  സ്ത്രീ  ആയിരുന്നു.

കാമാക്ഷി  പി.എച്.ഡി. ചെയ്ത ഗവേഷണം പ്ലൂട്ടൊ പര്യവേക്ഷണതിനുള്ള  ന്യൂ ഹൊറൈസണ്‍(New  Horizon)   എന്ന  ബാഹ്യാകാശ നൌകയില്‍  ഉപയോഗിച്ചു എന്നത് പ്രതീക്ഷിക്കാത്ത  വിജയം ആയിരുന്നു.   സൌരയൂഥത്തിന്‍റെ  ഏറ്റവും ദൂരെയുള്ള ഗ്രഹത്തിലേക്ക്   അയച്ച     യാനത്തില്‍  ഏഴ്   പരീക്ഷണങ്ങളായിരുന്നു  ഉദ്ദേശിച്ചിരുന്നത്. അതില്‍ ഒന്നിന്‍റെ  പേര്‍  റെക്സ് (REX) എന്നായിരുന്നു. റേഡിയോ  സയന്സ് പരീക്ഷണം  എന്നതിന്‍റെ  ചുരുക്കപ്പേരായിരുന്നു അത്. ബാഹ്യാകാശ വാഹനത്തില്‍ നിന്നും  ഒരു റേഡിയോ  സിഗ്നല്‍  പ്ലൂട്ടൊയിലേക്ക് അയച്ചു  ആ സിഗ്നലിനു  പ്ലൂട്ടോയുടെ  ഉപരിതലത്തില്‍  ഉണ്ടാകുന്ന  അപഭ്രംശം (diffraction) അളന്നു  നോക്കി   ആ ഗ്രഹത്തിന്‍റെ  ഉപരിതലത്തേപറ്റി  പഠിക്കുക  ആയിരുന്നു ലക്ഷ്യം . അതിനു  വേണ്ടിയുള്ള  ഒരു  ചിപ്  ആണ്  കാമാക്ഷി ഉണ്ടാക്കിയത്. മൂന്നു  ബില്യണ്‍ മൈലുകള്‍  ദൂരെയുള്ള ഗ്രഹത്തില്‍  നിന്നു   കിട്ടുന്ന  സിഗ്നല്‍  അപഗ്രഥനം  ചെയ്യുക  ആയിരുന്നു  വേണ്ടിയിരുന്നത്. ഇത്രയും ദൂരെ  യാത്ര ചെയ്യുമ്പോള്‍   നീണ്ട  കാലാവധി  ഉപയോഗിക്കെണ്ട  വൈദ്യുതശക്തി  എത്രയും  കുറച്ച്   ഉപയോഗിക്കുന്ന  ചിപ്  ആയിരിക്കണമായിരുന്നു. ഇത്  ശരിക്കും  ഒരു വെല്ലുവിളിയായി  അവര്‍  എടുത്തു . അതിനു വേണ്ടിയുള്ള  അല്‍ഗോരിതം   അവര്‍   വികസിപ്പിച്ചെടുത്തു.   ഇതില്‍  അവര്‍  ഉപയോഗിച്ച ഊര്‍ജ്ജ ഉപയോഗനിയന്ത്രണത്തിനുള്ള  രൂപരേഖയും ചിപ്പും    വിദൂര  ഗ്രഹത്തില്‍ നിന്നുള്ള  വിവരങ്ങള്‍  ഭൂമിയില്‍ ത്രൂപ്തികരമായി  എത്തിച്ചു.

ഇങ്ങനെയുള്ള  അസാധാരണ  വെല്ലുവിളികള്‍  ഏറ്റെടുത്തു  നടത്താന്‍  ഉള്ള  കഴിവ്  അവരെ  അവരുടെ  സ്വന്തമായ  ഒരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍  സഹായിച്ചു. അതിന് വേണ്ടി അവര്‍  സ്ഥാപിച്ച   കമ്പനിയുടെ   പേരായിരുന്നു  ഡ്രാബ്രിഡ്ജ്  (Drawbridge) എന്നത്. ഈ കമ്പനി  വളരെ പെട്ടെന്ന്  വളര്‍ന്ന്  അമേരിക്കയിലെ  വനിതകള്‍  നടത്തുന്ന  കമ്പനികളില്‍    പ്രധാനപ്പെട്ട ഒന്നായി മാറി. കാലിഫോറ്ണിയായിലെ സാന്‍ മെറ്റിയൊയില്‍ പ്രവര്‍ത്തിക്കുന്ന  ഈ കമ്പനി പരസ്യങ്ങള്‍  എങ്ങനെ  ജനങ്ങളെ  സ്വാധീനിക്കുന്നു  എന്നതു പഠിക്കാന്‍ ക്റുത്രിമപ്രതിഭ  ഉപയോഗിച്ചു വികസിപ്പിച്ചതാണ്. ഭാവിയിലെ ഇന്‍റെര്‍നെറ്റില്‍  ഇത്തരം  സാങ്കേതിക വിദ്യ  ആണ്  ഉപയോഗിക്കേണ്ടി വരുക. ഉപഭോക്താക്കളില്‍ നിന്നു  കിട്ടുന്ന  ഡാറ്റാ പരമാവധി  ഉപയോഗിച്ച് (Big data)ആണ്  പരസ്യങ്ങള്‍   ഉണ്ടാക്കുന്നത്. കഴിഞ്ഞ  മൂന്ന്  വര്‍ഷം കൊണ്ട്  തന്നെ  ഈ കമ്പനി അസൂയാവഹമായ  പുരോഗതി  ( 23,000  ശതമാനം )  വളര്‍ന്നു  എന്നതു  തന്നെ  അതിന്‍റെ  വളര്‍ച്ചയെ  കാണിക്കുന്നു. 2014  ല്‍ തന്നെ ഈ   ടെക്കി  കമ്പനിയുടെ വാര്‍ഷിക  വരുമാനം  33 മില്യണ്‍  ഡോളറില്‍  കൂടുതല്‍  ആയിരുന്നു. ആ വിജയത്തിന്‍റെ  സൂത്രധാര  അസാമാന്യ  പ്രതിഭയുള്ള  കാമാക്ഷി  തന്നെ  ആയിരുന്നു. ബിസിനെസ്സില്‍  വിജയം  വരിക്കാന്‍  അവരുടെ  അസാധാരണമായ  ആത്മവിശ്വാസവും നൂതനപാതകള്‍  വെട്ടിത്തുറന്നു  മുന്നോട്ട്  പോകാനുള്ള  അസാമാന്യമായ  കഴിവും   തന്നെ  ആയിരുന്നു  കാരണം. അവരുടെ  തന്നെ  വാക്കുകളില്‍ ഒരു  ബിസിനെസ്സിന്‍റെ വിജയം അതില്‍ ഉള്‍പ്പെട്ട  ലക്ഷക്കണക്കിനു  ചെറിയ  ചെറിയ  കാര്യങ്ങളെ  ആശ്റയിച്ചാണിരിക്കുന്നത്. ഒരു സ്ത്രീ  എന്ന നിലയില്‍   ഓരോ  നിമിഷവും   ആയിരങ്ങള്‍  എന്നെ  വിമര്‍ശനാത്മകമായ  കണ്ണുകള്‍  കൊണ്ട്  നോക്കിക്കാണുന്നു. അതെനിക്ക്   ഒരിക്കലും  ഒരു പുതുമയായിരുന്നുല്ല. ഒരുബിസിനെസ്സ്  മീറ്റിങ്ങില്‍  പുരുഷന്മാര്‍  മാത്രം  ഉള്ള  ഒരു മീറ്റിങ്ങില്‍  തനിച്ചു   കയറിച്ചെല്ലുന്നതോ  അവരോട്  എന്‍റെ  ആശയങ്ങള്‍  വിശദീകരിച്ചു  കൊടുക്കാനോ  എനിക്ക്   ഒരു സങ്കോചവും  ഒരിക്കലും  തോന്നിയിട്ടില്ല. പരാജയങ്ങള്‍ ഉണ്ടാവും, തീര്‍ച്ച. പക്ഷേ  അതില്‍ നിന്നു  പഠിച്ചു  മുന്നോട്ടു  പോയാല്‍   വിജയം  ഇന്നല്ലെങ്കില്‍  നാളെ  സുനിശ്ചിതമാണ്.  

അവലംബം

https://yourstory.com/2015/10/kamakshi-sivaramakrishnan

http://mediawiki.feverous.co.uk/index.php/Drawbridge_(company)

 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...