ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

23.ഡോ.പൂറ്ണിമ സിന്‍ ഹ - കൊല്‍ക്കട്ടാ യൂണിവെര്‍സിറ്റിയിലെ ആദ്യത്തെ പി.എച്.ഡി


23.പൂര്‍ണിമ  സിന്‍ഹ

 

1950  കളുടെ  ആരംഭത്തില്‍ കൊല്‍ക്കട്ടായിലെ ഇടുങ്ങിയ  തെരുവുകളില്‍   രണ്ടാം  ലോക മഹായുദ്ധത്തിന്‍റെ  അവശിഷ്ടമായി അവിടെയും ഇവിടെയും  കൂട്ടിയിട്ടിരുന്ന  ഇരുമ്പും  തുരുമ്പും  മാലിന്യകൂമ്പാരങ്ങളില്‍ തന്‍റെ  ഗവേഷണത്തിനു  പരീക്ഷണങ്ങള്‍  നടത്താന്‍ ഒരു  എക്സ്-റേ  ഉപകരണം ഉണ്ടാക്കാന്‍  എന്തെങ്കിലും  കിട്ടുമോ  എന്നു  തിരഞ്ഞു നടന്ന  ഒരു ഗവേഷണ വിദ്യാര്‍ത്ഥി  ഉണ്ടായിരുന്നു.   കൊല്‍ക്കട്ടാ  യൂണിവേര്‍സിറ്റിയില്‍   നിന്നു  ആദ്യത്തെ  പി.എച്.ഡി. ബിരുദം 1956ല്‍ നേടിയ  പൂര്‍ണിമ   സിന്‍ഹ (സെന്‍ ഗുപ്ത) ആയിരുന്നു  അത്.  ഭാരതത്തിലെ  അനശ്വരരായ   ശാസ്ത്രകാരന്മാരില്‍ ഒരാളായ പ്രൊഫ്.സത്യേന്ദ്രനാഥ്  ബോസിന്‍റെ  ശിക്ഷണത്തില്‍  ആയിരുന്നു  എന്നതു  ഇരട്ടി  മധുരം ആക്കുന്നു. നോബല്‍  സമ്മാനിതനായ  സി.വി.രാമന്‍റെ  മുമ്പില്‍  സത്യഗ്രഹം  ഇരുന്നു  പി.എച്.ഡി.ക്കു  പ്രവേശനം വാങ്ങിയ             വരെപ്പോലെ   സ്ത്രീകളുടെ  അവകാശങ്ങള്‍ക്കു വേണ്ടി   പൊരുതിയവര്‍  ആയിരുന്നു  പൂര്‍ണിമയും .

 

അന്നു   കല്‍ക്കട്ട   യൂണിവേര്‍സിറ്റിയിലെ ഖൈര  ലബൊറട്ടറിയില്‍  പത്തോളം   പേര്‍  ഗവേഷണം ചെയ്യുന്നുണ്ടായിരുന്നു. അവരില്‍  മിക്കവരും  അവര്‍  ചെയ്യേണ്ട പരീക്ഷണങ്ങള്‍ക്ക്  സ്വന്തമായി  ഉപകരണങ്ങള്‍  ഉണ്ടാക്കേണ്ട  നിലയില്‍ ആയിരുന്നു. അവരില്‍  ചിലര്‍  രണ്ടാം ലോകമഹാ യുദ്ധത്തില്‍  നിന്നു   ബാക്കി  വന്ന ഉപകരണങ്ങളില്‍  നിന്നു  വല്ലതും  അവര്‍ക്കു  വേണ്ടത്  കിട്ടുമോ  എന്നു  പരതി  നോക്കിയിരുന്നു. അതില്‍ ഒരാളായിരുന്നു  പൂര്‍ണിമയും.

 

ബാല്യകാലവും പ്രചോദനവും 

പൂര്‍ണിമ 1927  ഒക്ടോബര്‍  12  നു കൊല്‍ക്കട്ടായിലെ  ഒരു പുരോഗമന    വാദികളുടെ  കുടുംബത്തില്‍  ആണ്  ജനിച്ചത്. പുരുഷന്‍മാരും  സ്ത്രീകളെയും  തുല്യരായി   കണക്കാക്കുന്ന  കുടുംബമായിരുന്നു അത്. പൂര്‍ണിമയുടെ  അച്ഛന്‍ നരേഷ് ചന്ദ്ര  സെന്‍ ഗുപ്ത    ഭരണഘടനാ വിഷയങ്ങള്‍  കൈകാര്യം ചെയ്യുന്ന  ഒരു വക്കീല്‍  ആയിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാരും  തമ്മില്‍  വിവേചനം  പാടില്ല  എന്നു  പൂറ്ണമായും  വിശ്വസിച്ച് പ്രവര്‍ത്തിച്ചിരുന്നയാള്‍  ആയിരുന്നു അദ്ദേഹം. പൂര്‍ണിമയുടെ  സഹോദരിമാര്‍  ധനതത്വശാസ്ത്രവും ഗണിത ശാസ്ത്രവും രസതന്ത്രവും  പഠനവിഷയങ്ങള്‍ ആയി  തിരഞ്ഞെടുത്തപ്പോള്‍  പൂറ്ണിമ തിരഞ്ഞെടുത്തത്  ഊര്‍ജ തന്ത്രം അഥവാ   ഫിസിക്സ് ആയിരുന്നു. അവളുടെ  ആ വിഷയത്തോടുള്ള  അസാധാരണമായ  ആവേശവും  സമര്‍പ്പണബോധവും  പ്രൊഫ. സത്യേന്ദ്രനാഥ  ബോസിന്‍റെ  ശ്രദ്ധയില്‍ പെട്ടു.   അദ്ദേഹം  കൊല്‍ക്കട്ടാ  യൂണിവേര്‍സിറ്റിയില്‍  ഖൈരാ  പ്രൊഫസറ്  ആയി  1945ല്‍  ചേര്‍ന്നിരുന്നു. ഡോ.ബോസ്  1951ല്‍ പൂര്‍ണിമയെ  അദ്ദേഹത്തിന്‍റെ  ഗവേഷണ സംഘത്തില്‍  ചേര്‍ത്തു. അവര്‍    അങ്ങനെ  ഗവേഷണം  തുടങ്ങി. ഡോ.ബോസ്   ഫിസിക്സ്  മാത്രമല്ല മറ്റു  പല  വിഷയങ്ങളിലും  താല്‍പര്യം ഉള്ളയാളായിരുന്നു. ശാസ്ത്രത്തിന്‍റെ  രീതികള്‍  സാധാരണക്കാരില്‍ എത്തിക്കാന്‍  തീവ്ര ശ്രമം  നടത്തിയ  ആളും ആയിരുന്നു. സംഗീതത്തിലും. സാഹിത്യത്തിലും എല്ലാം അദ്ദേഹത്തിനു    അസാമാന്യമായ  താല്‍പര്യവും  അറിവും  ഉണ്ടായിരുന്നു.  പൂര്‍ണിമയുടെ  കുടുംബവും  കലാകാരന്‍മാരുമായി  തുടര്‍ച്ചയായി  ബന്ധപ്പെട്ട ഒരു   കുടുംബം ആയിരുന്നു. കവികളും     സത്യജിത് റേയെപ്പോലുള്ള സിനിമാ  കലാകാരന്മാരുമൊക്കെ   അവരുടെ  വീട്ടിലെ  നിത്യ സന്ദര്‍ശകരായിരുന്നു.


ഡോ. സിന്‍ഹായുടെ   പി.എച്.ഡി തീസിസ്  X-ray & differential thermalanalysis of Indian clays,1955 ല്‍ ആണു   സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം  അവര്‍ക്കു   ബിരുദം  കിട്ടുകയും ചെയ്തു. അവരുടെ  ഗവേഷണത്തിനു  വേണ്ടി  ഇന്ത്യയിലെ  വിവിധ സ്ഥലങ്ങളില്‍  നിന്നു  കൊണ്ടുവന്ന  ഏതാണ്ട്  അമ്പതു   കളിമണ്ണ്  ഇനങ്ങളുടെ എക്സ്റേ   അപഗ്രഥനം  ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയിലെ ഫിസിക്സ്  പ്രൊഫസര്‍മാരിലും  ഗവേഷകരിലും  മുന്‍ പന്തിയില്‍  നിന്ന  ഡോ.എസ്.എന്‍.ബോസാണ്  ഈ  ഗവേഷണത്തിനു വഴികാട്ടി ആയത് എന്നത്  അത്ഭുതകരം  തന്നെ.

പൂറ്ണിമ  പി.ച്.ഡി.   പൂര്‍ത്തിയാക്കിയതിനു ശേഷം അമേരിക്കയിലെ  സ്റ്റാന്ഫോറ്ഡ് യൂണീവേറ്സിറ്റിയില്‍  ബയൊഫിസിക്സില്‍  ഗവേഷണം  ചെയ്യാന്‍ ചേറ്ന്നു. അവിടെ വച്ച്   ജീവന്‍റെ  ഉത്ഭവം എന്ന  പ്രോജെക്റ്റില്‍  ആയിരുന്നു  അവര്‍ ചേര്‍ന്നത് . ഡി.എന്‍.ഏ. യുടെ   ഇരട്ട  സര്‍പ്പിള്‍   രൂപം   കണ്ടെത്തിയത്   ഇവിടെ  ആയിരുന്നു.

സ്റ്റാന്സ്ഫോറ്ഡില്‍ നിന്നു  തിരിച്ചു  വന്നതിനു ശേഷം  അവര്‍   ജിയോളജിക്കല്‍  സര്‍വേ  ഓഫ്  ഇന്ത്യ എന്ന സ്ഥാപനത്തിലും പിന്നീട്  ജെ.സി.ബോസ്  ഇന്‍സ്റ്റിറ്റ്യൂട്ടിലും അടുത്ത  ഇരുപതോളം  വര്‍ഷം   ജോലി ചെയ്തു. അവസാനം അവര്‍ കേന്ദ്ര ഗ്ലാസ് &  സെറാമിക്ഗവേഷണ  സ്ഥാപനത്തിലും കുറെ  നാള്‍  ജോലി  ചെയ്തു.

തന്‍റെ  ഗുരുവായിരുന്ന  എസ്.എന്‍.ബോസിന്‍റെ  കാല്‍ചുവടുകള്‍  പിന്തുടര്‍ന്നു  അവര്‍   ശാസ്ത്രവിഷയങ്ങളെ കുറിച്ചുള്ള അറിവ്  സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ശ്റമിച്ചു. അതിനു വേണ്ടി ഒരു ബംഗാളി സയന്സ്  അസൊസിയേഷന്‍  അവര്‍   ഉണ്ടാക്കി . ഇങ്ലീഷ്   ഭാഷയില്‍  എഴുതിയ   പല  ഗഹനമായ  പുസ്തകങ്ങളും  അവര്‍  ബംഗാളിയിലേക്ക്   പരിഭാഷ  ചെയ്തു. പ്രൊഫസര്‍  ബോസിന്‍റെ ജീവിതത്തെയും  ശാസ്ത്ര  സംഭാവനകളെ കുറിച്ചും  അവര്‍  പല  പുസ്തകങ്ങള്‍  എഴുതി പ്രസിദ്ധീകരിച്ചു.

മറ്റു   വിഷയങ്ങള്‍  

ഡോ.സിന്‍ഹ  അടിസ്ഥാനപരമായി  ഒരു ശാസ്ത്രജ്ഞ ആയിരുന്നു എങ്കിലും അവര്‍  സംഗീതത്തിലും  അവരുടെ  കഴിവ് പ്രകടിപ്പിച്ചിരുന്നു. പണ്ഡിറ്റ് ജ്നാന്‍  ശങ്കര്‍ ഘോഷ്  എന്ന ഗുരുവില്‍ നിന്നു  പഠിച്ച തബല അവര്‍  നന്നായി  വായിക്കുമായിരുന്നു. ഹിന്ദുസ്താനി സംഗീതത്തിലും അവര്‍ക്ക് നല്ല അവഗാഹം ഉണ്ടായിരുന്നു. ചിത്രകലയിലും അവര്‍   നല്ല  നിലവാരം  പുലര്‍ത്തി.

പൂര്‍ണിമ ഡോ.സുരജിത് സിന്‍ഹ എന്ന നരവംശശാസ്ത്രജ്ഞനെയാണ്  വിവാഹം കഴിച്ചത്. ഡോ.സിന്‍ഹ വിശ്വഭാരതി സര്‍വകലാശാലയുടെ   വൈസ് ചാന്‍സലറായി . പൂറ്ണിമ  ഭര്‍ത്താവിന്‍റെ   വിഷയത്തിലും  സജീവ  സാന്നിദ്ധ്യമായിരുന്നു. അവര്‍  രണ്ട് പേരും കൂടി   ഗിരിവര്‍ഗക്കാരായ  കുട്ടികള്‍ക്കു വേണ്ടി ശാന്തിനികേതനത്തില്‍  ഒരു സ്കൂള്‍  തുടങ്ങി. അവിടെ  ഫിസിക്സും സംഗീതവും കളിമണ്ണില്‍  ശില്‍പങ്ങള്‍  ഉണ്ടാക്കുന്നതു  വരെ  കുട്ടികളെ  പഠിപ്പിച്ചു. ഈ  ബഹുവിധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും  രണ്ട് പെണ്‍മക്കളെ  വളര്‍ത്തി   വലുതാക്കി. അവരും  ശാസ്ത്രത്തിലും   രാഷ്ട്റ  നിര്‍മ്മാണത്തിലും   സംഭാവന  ചെയ്യുന്നുണ്ട്.

2015ല്‍  അവര്‍  ദിവംഗതയായി  എങ്കിലും അവരുടെ  സംഭാവനകള്‍ ഇന്നും  നില നില്‍ക്കുന്നു. അവര്‍   തെളിച്ച  തിരിയില്‍ നിന്നു  പ്രചോദനം ഉള്‍ക്കൊണ്ട്  പലരും   അവര്‍ തെളിച്ച  വഴിയില്‍ കൂടി  മുന്നോട്ട്  പോകുന്നു.

 

പ്രസിദ്ധീകരണങ്ങള്‍

 

ശാസ്ത്ര വിഷയങ്ങലെ കുറിച്ചും  സംഗീതം  സാഹിത്യം  എല്ലാം  അവരുടെ  പുസ്തകങ്ങളില്‍  പെടുന്നു. സാധാരണക്കാരുടെ  ഇടയില്‍ ശാസ്ത്ര വിജ്ഞാനം വളര്‍ത്താന്‍ ഉതകുന്ന  ധാരാളം  ലേഖനങ്ങള്‍  അവര്‍  എഴുതിയിട്ടുണ്ട്.  അവരുടെ  പ്രധാനപ്പെട്ട  ചില ക്റുതികള്‍   താഴെ  കൊടുക്കുന്നു.

·         Bijnan Sadhanar Dharay Satyendranath Bose, a book published by Visva Vidya Sangraha.

·         Amar Katha, a book published by Bangiya Bijnan Parishad.

·         Satyen Bose-er Byaktitto O mononer dhara, article published in Desh[1]

 

അവലംബം

 

https://en.wikipedia.org/wiki/Purnima_Sinha

https://www.thebetterindia.com/203173/purnima-sinha-india-first-woman-phd-physics-satyendra-nath-bose-kolkata-india/

 

 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...

18.ശകുന്തളാ ദേവി എന്ന മനുഷ്യ കമ്പ്യൂട്ടര്‍

  18. ശകുന്തളാദേവി     എന്ന   മനുഷ്യ   കമ്പ്യൂട്ടര്‍ ശകുന്തളാ ദേവി എന്ന   ഗണിത ശാസ്ത്ര അത്യത്ഭുതത്തെ   ഒരു ശാസ്ത്രജ്ഞ എന്നു   വിളിക്കാമോ   എന്നറിയില്ല. ഔപചാരികമായ വിദ്യാഭ്യാസം   ഒന്നും   തന്നെ ഇല്ലാതെ   രണ്ട്   13   അക്ക സംഖ്യകളെ   തമ്മില്‍   ഗുണിച്ച്   ഫലം   വെറും 28    സെക്കന്‍റു   കൊണ്ടും 11 അക്ക   നമ്പറിന്‍റെ   ക്യൂബ് റൂട്ട്   വെറും 10   സെക്കന്‍റു കൊണ്ടും    33   അക്കമുള്ള   ഒരു നമ്പരിന്‍റെ   7 ആമത്തെ റൂട്ട്   40   സെക്കന്‍റു   കൊണ്ടും കണ്ടുപിടിച്ചു   എന്നു പറയുമ്പോള്‍    അവരുടെ അസാമാന്യ    ഗണിത   ശാസ്ത്ര പ്രതിഭ   എന്നു   മനസ്സിലാവും . 1929   നവംബര്‍ 4 ആം തീയതി ബാംഗളൂരിലെ    ഒരു   സര്‍ക്കസ്   കലാകാരന്‍റെ   മകളായി ജനിച്ച്   ശകുന്തളാദേവി   വലിയ   വലിയ   അക്കങ്ങള്‍   തമ്മില്‍   ഗുണിക്കാനും    അവയുടെ   എ...