ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

21.അദിതി പന്ത് - അന്‍റാര്‍ട്ടിക്കയില്‍ കാല്‍ കുത്തിയ ആദ്യ ഭാരതീയ വനിത

 

21.അദിതി  പന്ത്

അദിതി  പന്ത്  അന്‍റാര്‍ട്ടിക്കയിലെ തണുത്തുറഞ്ഞ  ധ്രുവപ്രദേശത്ത്   കാലുകുത്തിയ ആദ്യത്തെ ഇന്ത്യന്‍ വനിതയായിരുന്നു. സമുദ്ര  വിജ്ഞാനത്തില്‍ വിദഗ്ദ്ധയായ  അവര്‍  മൂന്നാമത്തെ  അറ്റാര്‍ക്റ്റിക്  പര്യവേക്ഷണ  സംഘത്തിലെ ഭൂഗര്‍ഭശാസ്ത്ര  സമുദ്രവിജ്ഞാന സംബന്ധമായ പഠനങ്ങള്‍ നടത്താന്‍  നിയോഗിക്കപ്പെട്ട  ശാസ്ത്രജ്ഞയായിരുന്നു. ചെറുപ്പ കാലത്ത് വായിച്ച   ഒരുപുസ്തകത്തില്‍   നിന്നു  പ്രചോദനം  ഉള്‍ക്കൊണ്ട് സമുദ്രവിജ്ഞാനത്തില്‍   വിദ്യാഭ്യാസം  നടത്താന്‍ ആഗ്രഹിച്ചു   പല  പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അമേരിക്കയില്‍  പോയി  ഉപരിപഠനം   നടത്തിയ   ആളായിരുന്നു അദിതി.  തുടര്‍ന്ന്   ലണ്ടനില്‍  നിന്നു  പി.എച്.ഡി, ബിരുദവും  നേടി തിരിച്ചു   ഇന്ത്യയില്‍  വന്ന്‍   ഇന്ത്യന്‍ സമുദ്രവിജ്ഞാന  ഇന്സ്റ്റിറ്റ്യൂട്റ്റില്‍   ഉദ്യോഗസ്ഥയായി.

 


ആദ്യകാലത്ത്  നമ്മുടെ  നാട്ടിലെ  സ്ത്രീകള്‍   ഭര്‍ത്താവിന്‍റെയും  കുട്ടികളുയുടെയും  ശുശ്രൂഷ മാത്രം  നടത്തി  വീട്ടില്‍  ഒതുങ്ങി കൂടുകയായിരുന്നല്ലോ പതിവു. കാലം മാറിയപ്പൊള്‍  കാറ്റു മാറിവീശി.  ഭാരതത്തിലെ  വനിതകള്‍   കീഴടക്കാത്ത  മേഖലകള്‍   വളരെ  കുറവായി   മാറി. ബാഹ്യാകാശയാത്രയില്‍  ആയാലും  ആരോഗ്യ  സംരക്ഷണ  മേഖലയില്‍   ആയാലും  എന്തിന്  രാഷ്ട്രീയത്തില്‍  പോലും   സ്ത്രീകള്‍  ഇന്നു  പുരുഷനു  തുല്യം ആയി തന്നെ  പ്രവര്‍ത്തിക്കുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു അദിതി  പന്ത്.

അദിതി  മഹാരാഷ്ട്രയിലെ  നാഗപ്പൂരില്‍  മറാത്തി  സംസാരിക്കുന്ന  ബ്രാഹ്മണ കുടുംബത്തില്‍  ആണ്  ജനിച്ചത്. ശാസ്ത്ര  വിഷയങ്ങളില്‍  ചെറുപ്പത്തില്‍ തന്നെ  കൂടുതല്‍  താല്‍പര്യം   ഉണ്ടായിരുന്ന  അദിതി പ്രക്റുതിയിലെ   എല്ലാ  വസ്തുക്കളെ പറ്റിയും പഠിക്കാന്‍ താല്‍പര്യം  കാണിച്ചു. അദിതി സ്കൂളില്‍ പഠിച്ചു  വരുന്ന  കാലത്ത്  പൊതുവെ  പെണ്കുട്ടികള്‍  ഉന്നത വിദ്യാഭ്യാസത്തിനു  പോകുന്നതു കുറവായിരുന്നു. പോരാഞ്ഞ്   സാമ്പത്തികമായി  അല്‍പ്പം പിന്നോക്കമായിരുന്ന കുടുംബത്തിന്‍റെ   നിലയും   അവരുടെ    ഉന്നത  വിദ്യാഭ്യാസത്തിനു  തടസ്സമായി. എന്നാല്‍  അസാദ്ധ്യമായതിനെ  സാദ്ധ്യമാക്കാന്‍  അവര്‍  പരിശ്രമിച്ചു  തുടങ്ങി.

പൂന  സര്‍വകലാശാലയില്‍  നിന്ന്  അദിതി  ബി.എസ്.സി   ബിരുദം നേടി. കോളേജ് വിദ്യാഭ്യാസത്തിനിടയില്‍  യാദ്രുശ്ചികമായി വായിച്ച ആലിസ്റ്റര്‍  ഹാര്‍ഡി  എന്നയാള്‍  എഴുതിയ  തുറന്ന  സമുദ്രം (Open Sea) എന്ന പുസ്തകം  അവരുടെ  ഭാവി  പഠനങ്ങളുടെയും  ജീവിത പന്ധാവിനെയും   നിറ്ണയിച്ചു  എന്നു പറയാം. സമുദ്രത്തെപ്പറ്റി   കൂടുതള്‍   പഠിക്കാന്‍  അവര്‍ക്കു ആവേശമായി. അത്ഭുതകരമായി  തന്നെ  അവര്‍ക്കു അമേരിക്കയിലെ   ഹവായി  സര്‍വകലാ ശാലയില്‍   സമുദ്ര വിജ്ഞാനത്തില്‍ ഉപരിപഠനത്തിനു ഒരു  സ്കോളര്‍ഷിപു  ലഭിച്ചു. അവിടെ  നിന്ന്  അവര്‍ മാസ്റ്റെര്‍സ്  ബിരുദം  നേടി. സമുദ്രത്തിലെ  ചില  പായലുകളില്‍ പ്രകാശവിശ്ലേഷണം(Photosynthesis) എങ്ങനെ  നടക്കുന്നു  എന്നതായിരുന്നു  അവരുടെ  തീസിസ് വിഷയം. അതിനാവശ്യമായ പരീക്ഷണങ്ങള്‍   കുറച്ച്   ബുദ്ധിമുട്ടായിരുന്നു എങ്കിലും  അയാളുടെ  ഗുരു  ഡോ.എ,.എസ്.ഡോട്ടിയുടെ  സഹായം  തീസിസ്  പൂര്‍ത്തിയാക്കാന്‍  വളരെയധികം  സഹായിച്ചു. കൂട്ടത്തില്‍ ഉള്ള  ഒരൊറ്റ   ബാക്റ്റീരിയത്തില്‍  അവര്‍  ശ്രദ്ധ  കേന്ദ്രീകരിച്ചു. ഹവായ്യിയില്‍  നിന്നു  മാസ്റ്റെര്‍സ്  ബിരുദം  നേടിയതിനു  ശേഷം അവര്‍  ഇങ്ലണ്ടില്‍  വന്നു  ലണ്ടനിലെ വെസ്റ്റ്ഫീല്‍ഡ് കോളെജില്‍ മറൈന്‍  ആല്‍ഗയുടെ ഫിസിയോളജി  അടിസ്ഥാനമാക്കി  പി.എച്.ഡി.യും  നേടി.  ഇതിനു വേണ്ടി  അയാള്‍ക്കു  ഭാരത സര്‍ക്കാറിന്‍റെ  സാമ്പത്തിക  സഹായം  ലഭിക്കുകയും ചെയ്തു.

ഔദ്യോഗിക ജീവിതം

ലണ്ടനില്‍  പി.എച്ച്.ഡി. തീരുന്നതനുസരിച്ച്   ഭാരതത്തില്‍  എവിടെ  ഏതു  സ്ഥാപനത്തില്‍  ജോലി  ചെയ്യണം  എന്നു   ചിന്തിച്ചു കൊണ്ടിരുന്ന   കാലം ഭാരതത്തില്‍ ഗോവയിലെ  ദേശീയ  സമുദ്രഗവേഷണ   ഇന്സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായിരുന്നു   പ്രൊഫ. എന്‍.കെ. പണിക്കര്‍  എന്ന ഗവേഷകനുമായി പരിചയത്തിലായി.  അങ്ങനെ  അവിടെ  ജോലിയില്‍ ചേര്‍ന്നു. 1973 -76 കാലഘട്ടത്തില്‍     സ്ഥാപനത്തിന്‍റെ  പ്രധാന  ദൌത്യം   ഭാരതത്തിന്‍റെ പശ്ചിമ തീരം വെരാവെല്‍  മുതല്‍  കന്യാകുമാരി വരെയുള്ള സമുദ്രതീരം വിശദമായി പഠിക്കുകയായിരുന്നു. ആ സ്ഥാപനത്തിനു   അന്‍റാര്‍ക്റ്റിക്കയിലെക്ക് പോകാനുള്ള  ഒരു  ദശവര്‍ഷപദ്ധതിയും  ഉണ്ടാക്കിയിരുന്നു. പ്രധാനമായിട്ടും  അവിടത്തെ സമുദ്ര ജീവികളുടെ ജീവിത രീതി, അവിടത്തെ  വസ്തുക്കളെപ്പറ്റിയുള്ള പഠനം   തുടങ്ങിയവക്ക് ആയിരുന്നു  മുന്‍ഗണന  കൊടുത്തിരുന്നത്.  1990ല്‍ അവര്‍  എന്‍.ഐ.ഓ.യില്‍  നിന്ന് പൂനയിലെ നാഷണല്‍ രസതന്ത്ര  ലബൊറട്ടറിയിലേക്ക്    മാറിയിരുന്നു.  അവിടെ അവര്‍ 15 വര്‍ഷത്തോളം എന്സൈമുകളുടെ ലവണങ്ങളുടെ  ഫലത്തെ  സംബന്ധിച്ച  പഠനങ്ങള്‍ നടത്തി. അവര്‍  2003  - 2007 കാലഘട്ടത്തില്‍ പൂന  സര്‍വകലാശാലയിലെ  ബോട്ടണി വിഭാഗത്തില്‍  എമെറിറ്റസ്  പ്രൊഫസറായും  പ്രവര്‍ത്തിച്ചു.

 

അന്‍റാര്‍ട്ടിക്  പര്യവേക്ഷണം

 

എന്‍.ഐ.ഓ.യില്‍   ജോലി ചെയ്തിരുന്ന കാലം 1983  ഡിസംബര്‍  മുതല്‍ 1984 മാര്‍ച്ചു വരെ നടന്ന  അന്‍റാര്‍ക്ടിക്  പര്യവേക്ഷണത്തില്‍   പങ്കെടുക്കാനിടയായി. അതുവരെ  സ്ത്രീകള്‍  ആരും  ശ്റമിക്കാത്ത  ഒരു   കാര്യം ആയിരുന്നു  അത്. ഇന്ദിരാഗാന്ധിയുടെ  കാലത്ത്  നടന്ന  മൂന്നാമത്തെ  പര്യവേക്ഷണമായിരുന്നു  ഇത്. 1981 ല്‍ ഇന്ദിരാഗാന്ധി  ഒപ്പിട്ട അറ്റ്ലാന്‍റിക്  സന്ധിയുടെ  ഭാഗം ആയിരുന്നു  ഈ പര്യവേക്ഷണങ്ങള്‍. ഇവ  നടന്നത് ധ്രുവ പ്രദേശ  സമുദ്രഗവേഷണത്തിനു  വേണ്ടിയുള്ള ദേശീയ  സ്ഥാപനത്തിന്‍റെ  ആഭിമുഖ്യത്തില്‍  ആയിരുന്നു നടന്നത്.  സുദീപ്ത  സെന്‍ ഗുപ്തയെന്ന  ഭൂഗര്‍ഭ  ഗവേഷകനോടൊപ്പം അദിതി  ആയിരുന്നു    പര്യവേക്ഷണത്തില്‍  പങ്കെടുത്ത  ആദ്യത്തെ  വനിത. അന്‍റാര്‍ക്ടിക്കയില്‍  കാലു കുത്തിയ ആദ്യത്തെ ഭാരതീയ  വനിതയായി അങ്ങനെ  അദിതി  പന്ത് . അവരുടെ  പഠനോദ്ദേശം അന്‍റാര്‍ക്ടിക്കയിലെ ഭക്ഷണശ്രുംഖലയുടെ  ഊര്‍ജതന്ത്രം, രസതന്ത്രം,  ജീവശാസ്ത്രം ( Food chain  Physics, Chemistry, Biology) എന്നിവ ആയിരുന്നു.  അവിടത്തെ  കഠിനവും  പ്രതികൂലവുമായ  കാലാവസ്ഥ സഹിച്ച്   അവര്‍  നാലു മാസം  അവിടെ  പഠന ഗവേഷണങ്ങള്‍   നടത്തി. നൂതനമായ  പല  നിഗമനങ്ങളിലും  അവര്‍ എത്തിച്ചേര്‍ന്നു. ഈ   പര്യവേക്ഷണത്തിനിടയ്ക്കായിരുന്നു  അന്‍റാര്‍ട്ടിക്കയിലെ  ആദ്യത്തെ  ഇന്ത്യന്‍   പഠന ഗവേഷണകേന്ദ്രം, ദക്ഷിണ ഗങ്ഗോത്രി, സ്ഥാപിച്ചത്. ദക്ഷിണ ധ്രുവത്തില്‍ നിന്നു 2500  കി,മീ. ദൂരത്തില്‍ സ്ഥാപിച്ച  ഈ ഗവേഷണ കേന്ദ്രം പിന്നീട്  പല  പഠനങ്ങള്‍ക്കും  സഹായകമായി. തുടര്‍ന്ന്   1984 ല്‍ നടന്ന അഞ്ചാമത്തെ   ആര്‍ക്ടിക് പര്യവേക്ഷണത്തിലും  അദിതി  പങ്കെടുത്തു .ഇത്തവണ  സമുദ്ര വിജ്ഞാനവും  മറൈന്‍ ജിയോളജിയുമായിരുന്നു   അവരുടെ  പഠന മേഖലകള്‍ .  

അവാര്‍ഡുകളും  പേറ്റന്‍റുകളും

 

അദിതി  പന്ത്   അവരുടെ  പഠന ഗവേഷണത്തിന്‍റെ  ഫലമായി അഞ്ചു പേറ്റന്‍റുകളുടെ  ഉടമയായി. ഭാരതസര്‍ക്കാറിന്‍റെ അന്‍റാര്‍ക്ടിക് അവാര്‍ഡിനും  അവര്‍  അര്‍ഹയായി. സുദീപ്ത   സെന്‍ ഗുപ്തക്കും മറ്റു രണ്ടു പേര്‍ക്കും  അദിതിക്കും കൂടി  സംയുക്തമായായിരുന്നു   അവര്‍ഡ്  നല്‍കിയത്.  അവരുടെ  ഗവേഷണത്തിനു  എസ്.ഈ.ആര്‍.സി.യുടെ അവാര്‍ഡും സ്റ്റൈപ്പെന്ഡും  നേടിയിരുന്നു. അവര്‍  മഹാഷ്ട്ര  സര്‍ക്കറിന്‍റെ ശാസ്ത്ര ഗവേഷണം പ്രൊത്സാഹിപ്പിക്കാനുള്ള  സൊസൈറ്റിയുടെ അംഗമാണ്. ഭാരതസര്‍ക്കാറിന്‍റെ ജൈവ ഇന്ധന, ബയൊടെക്നോളജി , എന്നീ  വിഭാഗങ്ങളുടെ  ഉപദേശകയാണ്. മഹാരാഷ്ട്ര  സയന്സ് അക്കാഡമിയുടെ വിശിഷ്ടാംഗവും  ആണ്  അദിതി  പന്ത്.

 

അവലംബം

https://en.wikipedia.org/wiki/Aditi_Pant

 

https://gyanpro.com/blog/aditi-pahttpsnt-the-first-indian-women-to-reach-antartica-region/

 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...