ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

20.ഡോ.ഇന്ദിര ഹിന്ദുജ - വന്ധ്യതാ ചികിത്സയുടെ മാതാവ്

 

20.ഡോ.ഇന്ദിര ഹിന്ദുജ  - വന്ധ്യതാ ചികിത്സയുടെ  മാതാവ്

 

വന്ധ്യതാചികിത്സയില്‍ കൂടി   ഒരു കുഞ്ഞിക്കാലു  കാണാന്‍  കൊതിച്ചിരുന്ന ആയിരക്കണക്കിനു  ദമ്പതികള്‍ക്ക്   ജീവിതസാഫല്യം നേടിക്കൊടുത്ത സ്ത്രീരോഗ വിദഗ്ദ്ധയാണ്  ഡോ.ഇന്ദിര  ഹിന്ദുജ. ഒരു  കണക്കനുസരിച്ച്  അവര്‍  15,000  ല്‍ അധികം    കുട്ടികള്‍ക്ക്   ജന്മം  കൊടുക്കുവാന്‍  കാരണമായി  എന്നു  പറയപെട്ടുന്നു. ഇപ്പൊഴും  അവര്‍  തന്‍റെ  ജോലി  തുടര്‍ന്നു  കൊണ്ടിരിക്കുന്നു, ബോംബേയിലെ  അഹൂജ  ആശുപത്രിയില്‍.

ഡോ.ഹിന്ദുജ 1986 ആഗസ്റ്റ് 6  നാണ്‍  ഇന്ത്യയിലെ  ആദ്യത്തെ  ടെസ്റ്റ് റ്റ്യൂബ് ശിശുവിനെ പൂര്‍ണവളര്‍ച്ചയൊടെ  പുറത്തെടുത്തത്, ബൊംബെയിലെ കെ.ഈ.എം. ആശുപത്രിയില്‍. തുടര്‍ന്നു അവര്‍ സ്ത്രീകളുടെ ഗര്‍ഭാശയ ഫാലോപിയന്‍ കുഴലില്‍ ഗര്‍ഭധാരണം  നടക്കുന്ന  കുട്ടികളെ  ഗര്‍ഭാശയത്തിലേക്ക്   മാറ്റി  സ്ഥാപിക്കുന്ന Gamete intrafallopian transfer (GIFT)  എന്ന ചികിത്സ ചെയ്തു തുടങ്ങി.  ഈ രീതിയില്‍  ആദ്യത്തെ  കുട്ടി 1988  ജനുവര്‍ 4 നു ജനിച്ചു. പിന്നീട്  ഐ.വി.എഫ്  എന്ന  രീതി  ഉപയോഗിച്ച്    അസംഖ്യം കുട്ടിളുടെ  ജന്‍മത്തിനു  വഴി തെളിയിച്ചു. ഡോ  ഇന്ദിര  ഹിന്ദു, അകാലികമായി അണ്ഡാശയത്തില്‍  തകറാറു  വന്നതു  കൊണ്ടൂം മെനോപോസ്  ആയ സ്ത്രീകളിലും കുട്ടികള്‍  ഉണ്ടാകാനുള്ള  ചില രീതികള്‍  വികസിപ്പിച്ചെടുത്തു. ഇങ്ങനെ  ഒരു കുട്ടി 1991   ജനുവരി  24 നു  ജനിച്ചു  അവരുടെ   ചികിത്സയില്‍,


മനുഷ്യസ്ത്രീകളില്‍കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആശ്വാസമാണ് ഐവിഎഫ്. സ്ത്രീ ശരീരത്തില്‍ നിന്നും അണ്ഡത്തെ പുറത്തെടുത്ത് കൃത്രിമമാര്‍ഗത്തില്‍ പുരുഷ ബീജവുമായി സംയോജിപ്പിച്ച് സൃഷ്ടിക്കുന്ന ഭ്രൂണത്തെ   അമ്മയുടെ ഗര്‍ഭാശയത്തില്‍ തിരികെ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്‍വിട്രോ ഫെര്‍ട്ടിലൈ സേഷന്‍. സ്വാഭാവികമായി ഗര്‍ഭ ധാരണം നടക്കാത്തവരിലും വന്ധ്യതാചികിത്സ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കുട്ടികളുണ്ടാവാന്‍ ഐ.വി.എഫ് സ്വീകരിക്ക പ്പെടുന്നത്. ഹോര്‍മോണുകളുടെ സഹായത്തോ ടെയാണ് സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുന്നത്. അങ്ങനെ ഉത്പാദിപ്പിക്കുന്ന കോശങ്ങളുമായി ബീജസങ്കലനം നടത്തുകയും ചെയ്യുന്നു. ഇതിനെ ഗര്‍ഭധാരണം ചെയ്യാന്‍ തയ്യാറായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.

ഡോ.ഇന്ദിര  ഹിന്ദുജയുടെ അഭിപ്രായത്തില്‍ പണ്ടൊക്കെ  വന്ധ്യത  നഗരങ്ങളില്‍  മാത്രം   കണ്ടിരുന്ന  ഒരവസ്ഥയായിരുന്നു. എന്നാല്‍  ഇപ്പോള്‍  നഗരങ്ങളില്‍  മാത്രമല്ല  ഗ്രാമങ്ങളിലും ഇത്തരം  ബുദ്ധിമുട്ടുകള്‍  അനുഭവിക്കുന്ന സ്തീകള്‍  ഉണ്ട്. പലപ്പോഴും  ഗര്‍ഭാശത്തിന്‍റെ ചില  വൈകല്യങ്ങള്‍ കൊണ്ടോ ഗര്‍ഭാശയത്തിലേക്കു  നയിക്കുന്ന കുഴലുകളിലെ രോഗബാധകൊണ്ടോ  ഇത്തരം  പ്രശ്നങ്ങള്‍ ഉണ്ടാവാം. മറ്റു  കാരണങ്ങള്‍  ഹോര്‍മ്മോണ്‍ ഉത്പാദനത്തില്‍ ഉണ്ടാകുന്ന അപാകതകളും ആവാം. പുരുഷന്മാരില്‍ തകരാറുകള്‍ ബീജോപാദനത്തില്‍  ഉണ്ടാകുന്ന  തകരാറുകളോ ശുക്ലത്തില്‍  പുരുഷ ബീജത്തിന്‍റെ  എണ്ണം  കുറയുന്നതുമോ ഒക്കെ  ആവാം .

ഡോ.ഹിന്ദൂജ ഈ മേഖലയില്‍  പ്രവര്‍ത്തിച്ചു  തുടങ്ങിയ  കാലത്ത്   വന്ധ്യത സ്ത്രീകളുടെ  ഒരു ശാപമായും  അത്  ദൈവകോപം കൊണ്ട്  ഉണ്ടാകുന്നതാണെന്നും ആള്‍ക്കാര്‍ കരുതിയിരുന്നു. വന്ധ്യരായ  സ്ത്രീകള്‍  സമൂഹത്തില്‍  നിന്നു  തന്നെ  അവഗണനയും നിന്ദയും  ഏറ്റുവാങ്ങേണ്ട സാഹചര്യം പോലും ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരവസ്ഥയില്‍ നിന്നു   ശരിയായ  ചികിത്സ  കിട്ടിയാല്‍  ഒട്ടു മിക്ക  വന്ധ്യതയും  ചികിത്സ  കൊണ്ട് മാറ്റാം  എന്നു  കാണിച്ചു  കൊടുക്കുന്നതില്‍  അവര്‍  ആദ്യകാലത്തു   ചെയ്ത  ചികിത്സകള്‍ ജനങ്ങള്‍ക്ക് കാണിച്ചു  കൊടുത്തു. ജനങ്ങളുടെ  തെറ്റിദ്ധാരണകള്‍  മാറാനും  സഹായിച്ചു.

ഡോ.ഹിന്ദുജയുടെ  പി.എച്.ഡി. ബിരുദം ബൊംബേ യൂണിവേര്‍സിറ്റി യില്‍  നിന്നു  ഐ.വി.എഫ് നെപറ്റി തന്നെ  ആയിരുന്നു. അതിനു ശേഷം അവര്‍ ബോംബേ പശ്ചിമ മാഹിമിലെ പി.ഡി.ഹിന്ദൂജ  ആശുപത്രിയിലെ  പൂറ്ണ  സമയ  സ്ത്രീരോഗ വിദഗ്ദ്ധയായി  ജോലി ചെയ്യുന്നു. അവര്‍  ഇപ്പോഴും പി.ഡി. ഹിന്ദൂജ ദേശീയ  ആശുപത്രി&  മെഡിക്കല്‍ ഗവേഷണകേന്ദ്രത്തിലെയും സ്ത്രീരോഗ വിദഗ്ദ്ധയായി തുടരുന്നു.

അവരുടെ  അഭിപ്രായത്തില്‍ ഭാരതത്തില്‍  ഇപ്പോഴും  വന്ധ്യതാചികിത്സ  ചിലവു  കൂടിയതാണ്. സാധാരണക്കാര്‍ക്കു  അപ്രാപ്യമായ നിലയില്‍ ചിലവു കൂടുതലാണ്. സര്‍ക്കാര്‍  ആശുപത്രികളില്‍  ഇത്തരം  ചികിത്സ  ലഭ്യമല്ലാത്തതാണ്  ഇതിനു  പ്രധാന കാരണം. ക്യാനഡാ, ജര്‍മ്മനി, ന്യൂസിലാന്‍ഡ് തുടങ്ങിയ  രാജ്യങ്ങളില്‍  ഉള്ളതുപോലെ  ആരൊഗ്യ ഇന്ഷുറന്സ്  പരിരക്ഷ വന്ധ്യതക്ക്   ഇന്ത്യയില്‍  ഉള്‍പ്പെടുത്തി യിട്ടുമില്ല്ല. ഇതും  ഒരു കാരണമാവാം . ഭാവിയില്‍ ഇവിടെയും  ഇത്തരം  ചികിത്സ  സാധാരണക്കാര്‍ക്കും  കിട്ടുവാന്‍  സാദ്ധ്യതയുണ്ടാവണമെന്ന്  അവര്‍  പ്രതീക്ഷിക്കുന്നു.  

ഡോ. ഹിന്ദുജക്ക്  കിട്ടിയ അവാര്‍ഡുകള്‍

·  യുവ  ഇന്ത്യന്‍  അവാര്‍ഡ്(1987)

·   മഹാരാഷ്ട്രയിലെ വിശിഷ്ടവനിതക്കുള്ള ജെയ്സീ  അവാര്‍ഡ്(1987)

·  അസാമാന്യ  സ്ത്രീപ്രതിഭകള്‍ക്കുള്ള ഭാരത് നിര്‍മ്മാണ്‍ അവാര്‍ഡ്(1994)

·  അന്തര്‍ദേശീയ വനിതാദിന  അവാര്‍ഡ് , സ്ത്രീരോഗ  വിദഗ്ദ്ധരുടെ സൊസൈറ്റി 1999 ല്‍ നല്‍കിയത്

·   സ്ത്രീരോഗ  വിദഗ്ദ്ധരുടെ  ആയുഷ്കാല  സംഭാവനക്കുള്ള 1999 ലെ അവാര്‍ഡ്

·   മഹാരാഷ്ട്റ  ഗവറ്ണറുടെ ധന്വന്തരി  അവാര്‍ഡ് (2000)

·   പ്രസിഡണ്ടില്‍  നിന്നു പദ്മശ്രീ  അവാര്‍ഡ് (2011)

അവലംബം

https://www.thebetterindia.com/137145/ivf-infant-fertility-infertility-india/

https://en.wikipedia.org/wiki/Indira_Hinduja

https://malayalam.samayam.com/lifestyle/relationships/what-is-in-vitro-fertilization-and-how-does-it-work/articleshow/68306214.cms

 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...