ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

19.കല്‍പ്പനാ ചൌള - ഇന്ത്യന്‍ വംശജയായ ആദ്യ ബാഹ്യാകാശ യാത്രിക

 19. കല്‍പനാ  ചൌള -  ഇന്ത്യക്കാരിയായ ആദ്യ ബഹിരാകാശ വനിത

 

ഭാരതത്തില്‍   ജനിച്ച  വനിതകളില്‍  ആദ്യമായി ബാഹ്യാകാശയാത്ര  ചെയ്ത ആളായിരുന്നു  കല്‍പ്പനാ  ചൌള. അവര്‍   ആദ്യത്തെ  യാത്ര  വിജയകരമായി  പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാമത്തെ  യാത്ര മിക്കവാറും പൂര്‍ത്തിയാക്കി  ഭൂമിയിലേക്ക്  എത്തുന്നതിന്  തൊട്ടു മുമ്പ്   അവര്‍  യാത്ര ചെയ്തിരുന്ന  വാഹനം  പൊട്ടിത്തെറിച്ച് അവരോടൊപ്പം യാത്ര ചെയ്തിരുന്ന  മറ്റു ആറു   യാത്രികരോടൊപ്പം യശശ്ശരീരയായി.  


കല്‍പ്പന  1961 ജുലായ് 1  നു ഹരിയാനായിലെ  കര്‍ണാല്‍ എന്ന  സ്ഥലത്ത്   ജനിച്ചു. കല്‍പ്പന  പഞ്ചാബ്  എഞ്ചിനീയറിങ്ങ്  കോളെജില്‍ നിന്നു വ്യോമയാന  എഞ്ചിനീയറിങ്ങില്‍ അടിസ്ഥാന  ബിരുദം നേടി. ഉന്നത വിദ്യാഭ്യാസത്തിനു   അമേരിക്കയിലേക്ക്  പോയ  അവര്‍ 1980  ല്‍ അമേരിക്കന്‍ പൌരത്വം  സ്വീകരിച്ചു. വ്യോമയാന  എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍  ബിരുദം ടെക്സാസ്  സര്‍വകലാശാലയില്‍ നിന്നും  തുടര്‍ന്ന്   1988  കൊളറാഡോ  യൂണിവേര്‍സിറ്റിയില്‍ നിന്നു  പി.എച്.ഡി.യും   നേടി. അതിനു ശേഷം  അവര്‍  അമേരിക്കന്‍  ബാഹ്യാകാശ  ഏജെന്സിയായ  നാസായുടെ  ആമെസ്  ഗവേഷണകേന്ദ്രത്തില്‍ ബാഹ്യാകാശവാഹനങ്ങളുടെ ലോഞ്ചിങ്ങിനെ സംബന്ധിച്ച  സിദ്ധാന്തങ്ങളില്‍  ഗവേഷണം  നടത്തുന്ന വിഭാഗത്തില്‍  ജോലിക്കു  ചേര്‍ന്നു.

 


1994 ല്‍ കല്‍പ്പനയെ  ബാഹ്യാകാശ സഞ്ചാരത്തിനു  തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തെ  പരിശീലനത്തിനു ശേഷം അവരെ  ഒരു ബാഹ്യാകാശ ഈ.വി.ഏ / റൊബോടിക്സ് വിഭാഗത്തില്‍   സ്പേസ്  ഷട്ടില്‍  പരീക്ഷണങ്ങളിലേക്ക്  ക്റൂ   പ്രതിനിധി ആയി  തിരഞ്ഞെടുത്തു.  

കല്‍പ്പനാ  ചൌളയുടെ   ആദ്യത്തെ ബാഹ്യാകാശ  യാത്രക്കുള്ള  അവസരം 1997  നവംബറില്‍ കൊളംബിയ  സ്പേസ് ഷട്ടില്‍ യാത്ര STS-87 ല്‍   ആയിരുന്നു. ഷട്ടില്‍  രണ്ടാഴ്ച്ചക്കുള്ളില്‍ ഭൂമിയുടെ  ചുറ്റും 252 പ്രാവശ്യം പ്രദക്ഷിണം വെച്ച് ഭൂമിയില്‍  തിരിച്ചെത്തി. ബാഹ്യാകാശത്തില്‍ വെച്ച് കുറെയേറെ   പരീക്ഷണങ്ങള്‍   നടത്തി സൂര്യന്‍റെ  ഉപരിതലത്തെ  കുറിച്ചുള്ള  പഠനങ്ങള്‍   അതില്‍  പ്രധാനമായിരുന്നു. കല്‍പ്പന  ബാഹ്യാകാശ  യാനത്തിനു പുറത്തു   കടന്നു ചില  തകരാറുകള്‍  പരിഹരിക്കുകയും ചെയ്തു.


                   Crew  of the  ill fated  Space  Shuttle  with  Kalppana

കല്‍പ്പനയെ   2000 ല്‍ രണ്ടാമതായി മറ്റൊരു    ബാഹ്യാകാശയാത്രക്കു  തിരഞ്ഞെടുത്തു. അവര്‍  ഒരു സ്പെഷ്യലിസ്റ്റായി STS-107 എന്ന  നാസായുടെ  യാത്രയില്‍  ആയിരുന്നു  അത്. എന്നാല്‍ പല  തകരാറുകള്‍ കൊണ്ടും ആ  യാത്ര  പല പ്രാവശ്യം  മാറ്റിവെക്കേണ്ടി വന്നു. അവസാനം 2003 ല്‍    യാത്ര  പുറപ്പെടുക തന്നെ  ചെയ്തു. 16 ദിവസത്തെ  യാത്രക്കിടയില്‍ ആ വാഹനത്തിലെ  യാത്രികര്‍  80 ലധികം   പരീക്ഷണങ്ങള്‍  പൂര്‍ത്തിയാക്കി .


                             With  crew  of her  first  space  trip

2003 ഫെബ്രുവരി   ഒന്നാം   തീയതി സ്പേസ് ഷട്ടില്‍   ഭൂമിയിലേക്കു   മടങ്ങി, കെന്നടി  സ്പേസ്  കേന്ദ്രത്തിലേക്ക്  സമീപിക്കുകയായിരുന്നു. ഷട്ടില്‍  ഭൂമിയില്‍ നിന്നു  ലോഞ്ച്  ചെയ്ത  സമയത്ത് ഷട്ടിലിന്‍റെ ഒരു ചിറകില്‍  നിന്നു ഒരു  ചെറിയ  ബ്രീഫ് കേസിന്‍റെ  വലിപ്പത്തില്‍ താപകവചം അടര്‍ന്നു പോയിരുന്നു. ഭൂമിയിലേക്ക്  അടുക്കുമ്പോള്‍ ഉണ്ടാകുന്ന  അമിതമായ ചൂട് വാഹനത്തിനകത്തേക്ക്  കയറാതിരിക്കാന്‍  ഉള്ള  സംരക്ഷണത്തിന്‍റെ  ഭാഗം ആയിരുന്നു   ഇത്. ബാഹ്യാകാശത്തു  നിന്ന്   ഷട്ടില്‍  വാഹനം   ഭൂമിയുടെ  അന്തരീക്ഷത്തിലേക്ക്   പ്രവേശിച്ച്    വലിയ  വേഗതയില്‍  ഭൂമിയിലേക്ക്  അടുക്കുന്ന  സമയത്ത്   വാഹനത്തിന്‍റെ   ചിറകില്‍     താപ കവചം  നഷ്ടപ്പെട്ട  ഭാഗത്തു  കൂടി  ചൂടുള്ള  വാതകം  ഉള്ളിലേക്ക്  പ്രവഹിച്ചു. വാഹനത്തിന്‍റെ  സുസ്ഥിരത  നഷ്ടപ്പെട്ടു. നിയന്ത്രണം  നഷ്ടപ്പെട്ട  വാഹനം കറങ്ങിത്തിരിഞ്ഞ് വാഹനത്തിനകത്തുള്ള  യാത്രക്കാരെ  ബുദ്ധിമുട്ടിച്ചു.  ഏതാനും  മിനുട്ടുകള്‍ക്കകം  വാഹനത്തിനകത്തെ  മര്‍ദ്ദം കുറഞ്ഞ്   യാത്രികര്‍  എല്ലാം   മരിച്ചു.  സഞ്ചാരികള്‍  ആയിരുന്ന  ഏഴു പേരും അപ്പോള്‍  തന്നെ  കൊല്ലപ്പെട്ടു ഷട്ടില്‍  ലൂസിയാന  സംസ്ഥാനത്തില്‍ ടെക്സാസിനു  മുകളില്‍ പൊട്ടിത്തെറിച്ച്   ഭൂമിയില്‍  പതിച്ചു. അമേരിക്കന്‍ സ്പേസ്  ഷട്ടില്‍  പദ്ധതിയിലെ രണ്ടാമത്തെ  വലിയ  അപകടം  ആയിരുന്നു  ഇത്.  ഇതിനു  മുമ്പ്  1986 ല്‍  ഷട്ടില്‍  ചലെഞ്ചര്‍  ആണ്  അപകടത്തില്‍ പെട്ടത്. കല്‍പ്പന ചൌള രണ്ട്  യാത്രകളിലായി 30  ദിവസവും 14 മണിക്കൂറും 54  മിനുട്ടും ബാഹ്യാകാശത്തു   കഴിഞ്ഞു. ആദ്യത്തെ  യാത്ര  കഴിഞ്ഞ്  അവര്‍  പറഞ്ഞു : ബാഹ്യാകാശത്ത് നക്ഷത്രങ്ങളെയും  നമ്മുടെ  ക്ഷീരപഥത്തെയും   കാണുമ്പോള്‍ നമുക്കു  തോന്നും  നാം ഒരു പ്രത്യേക  രാജ്യത്തില്‍ നിന്നു  വന്നവരല്ല, ഈ സൌരയൂഥത്തിന്‍റെ , പ്രപഞ്ചത്തിന്‍റെ  തന്നെ  ഒരു  ചെറിയ  കഷണം മാത്രമായി  തോന്നുന്നു.

കല്‍പ്പനാ  ചൌളയുടെ  സംഭാവന

 

കല്‍പ്പനയുടെയുന്‍  മറ്റുള്ളവരുടെയും  മരണത്തില്‍  അവസാനിച്ച  ഷട്ടില്‍ അപകടത്തിനെപറ്റി  വിശദമായ  പല  സമിതികളും അന്വേഷണങ്ങള്‍ നടത്തി.പിന്നീടുള്ള  യാത്രകളില്‍  അങ്ങനെ  സംഭവിക്കാതിരിക്കാന്‍    പഠനങ്ങള്‍  സഹായിച്ചു.  

 

ടെക്സാസ്  യൂണിവേര്‍സിറ്റി അവരുടെ  ആര്‍ലിങ്ടണ്‍ എഞ്ചിനീയറിങ്ങ് കോളെജില്‍ 2010  ല്‍  കല്‍പ്പനയുടെ ഓര്‍മ്മക്ക്  ഒരു മെമ്മോറിയല്‍  ഉണ്ടാക്കി.അത് ഉദ്ഘാടനം  ചെയ്ത  സമയത്ത് കല്‍പ്പന  ഉപയോഗിച്ചിരുന്ന സ്പെസ് സ്യൂട്ട് , അവരുടെ  ഫോട്ടൊകള്‍ , അവരുടെ  ജീവിതത്തെ  കുറിച്ചുള്ള  വിവരങ്ങള്‍ , ജോണ്സണ്‍  സ്പെസ് കേന്ദ്രത്തിനു  മുകളില്‍  പറത്തിയ  ഒരു   പതാക  ഇവയെല്ലാം  പ്രദര്‍ശിപ്പിച്ചിരുന്നു. കല്‍പ്പനാ  ചൌളയുടെ  ജീവിതം   ഒരു സിനിമയാക്കുന്നു  എന്നും  പ്രിയങ്ക  ചോപ്ര  അതില്‍  കല്‍പ്പനയുടെ  വേഷം അഭിനയിക്കുമെന്നും   ഒരു   വാര്‍ത്ത ഉണ്ടായിരുന്നു . എങ്കിലും  കല്‍പ്പനയുടെ  ഭര്‍ത്താവ് ജീന്‍ പിയര്‍  ഹാരിസന്‍      വാര്‍ത്ത  നിഷേധിക്കുകയും ചെയ്തു.

 

.അവലംബം

https://www.space.com/17056-kalpana-chawla-biography.html

https://en.wikipedia.org/wiki/Kalpana_Chawla

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...