ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

17.ടെസ്സി തോമസ് - മിസ്സൈല്‍ വനിത

                               17. ടെസ്സി  തോമസ്  -  മിസ്സൈല്‍  വനിത


നമ്മുടെ  ബഹുമാനപ്പെട്ട രാഷ്ട്രപതിയായിരുന്ന ഡോ.ഏ.പി.ജെ.അബ്ദല്‍കലാം  മിസ്സൈല്‍മാന്‍  എന്നറിയപ്പെട്ടിരുന്നതുപോലെ  അദ്ദേഹത്തിന്‍റെ  ശിഷ്യയും ഇന്ത്യയിലെ  മിസ്സൈല്‍  നിര്‍മ്മാണമേഖലയില്‍  അതുല്യമായ  സംഭാവനകള്‍   നല്‍കുകയും ചെയ്ത ഒരു  വനിതയായിരുന്ന  ഡോ.ടെസ്സി  തോമസ്. അവരെ ഇന്ത്യയിലെ  ആദ്യത്തെ   മിസ്സൈല്‍  വനിത എന്നും അറിയപ്പെടുന്നു. ഭാരത പ്രതിരോധഗവേഷണസംഘടനയില്‍ (Defence Research and Development Organisation)  അഗ്നി IV എന്ന   മിസ്സൈല്‍  നിര്‍മ്മിച്ച പ്രോജെക്റ്റ്  സംഘത്തിന്‍റെ  നേതാവും പിന്നീട് ജനറല്‍ എയറോനോട്ടിക്കല്‍  സിസ്റ്റംസിന്‍റെ  ഡയറക്ട്രറുമായി.

 


ചെറുപ്പകാലം

 

ടെസ്സി  തോമസ് 1963  ഏപ്രില്‍ മാസത്തില്‍ കേരളത്തിലെ  ആലപ്പുഴയില്‍  ആണു  അവര്‍ ജനിച്ചത്. സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച  അവര്‍ക്കു മാതാപിതാക്കള്‍  മദര്‍ തെരെസായുടെ പേരിന്‍റെ  ചെറിയ  രൂപമായ ടെസ്സി എന്നു പേരിട്ടു. അച്ഛന്‍  വ്യോമസേനയിലെ   ഉദ്യോഗസ്ഥനായിരുന്നു  എന്നും   അല്ല  ചെറിയ   ഒരു ബിസിനെസ്സ് കാരനായിരുന്നു  എന്നും  രണ്ടഭിപ്രായം ഉണ്ട്  ( വിക്കിപീഡിയ). ടെസ്സിക്ക്  13 വയസ്സായപ്പോള്‍ തന്നെ അവരുടെ  പിതാവ്  ഒരു  സ്ട്രോക്   വന്ന് പക്ഷാഖാതം വന്നു കിടപ്പിലായി.  അദ്ധ്യാപിക  ആയിരുന്ന  അമ്മ   ജോലി രാജിവെച്ച്  പൂര്‍ണസമയ  വീട്ടമ്മയായി.നാലു സഹോദരിമാരും ഒരു സഹോദരനും  ഉള്ള  കുടുംബത്തിലെ  എല്ലാവര്‍ക്കും  നല്ല രീതിയില്‍  വിദ്യാഭ്യാസം  നല്‍കാന്‍     വീട്ടമ്മ പരമാവധി  ശ്രമിച്ചു.  ടെസ്സിയുടെ  സഹോദരങ്ങളില്‍   രണ്ട്  പേര്‍  എഞ്ചിനീയര്‍മാരും  ഒരാള്‍  എം.ബി.എയും  ആയിരുന്നു.  കുട്ടനാടിലെ കായലും  വള്ളങ്ങളും  ബോട്ടുകളും കണ്ട്  വളര്‍ന്ന അവര്‍ക്ക് തുമ്പ റോക്കറ്റ്  ലോഞ്ചിങ്  സ്റ്റേഷനില്‍  നിന്നുയര്‍ന്നു  പൊന്തുന്ന  റോക്കറ്റുകളിലും ആകാശത്തു  പറക്കുന്ന വിമാനങ്ങളിലും   കുട്ടിയായിരിക്കുമ്പോള്‍ തന്നെ  താല്‍പര്യം  ഉണ്ടായിരുന്നു. അവരുടെ  ജീവിതവിജയത്തിനു സ്വന്തം  അമ്മ നല്‍കിയ  സംഭാവന  അവര്‍  നന്ദി പൂര്‍വം സ്മരിക്കുന്നു. ശയ്യാവലംബിയായ  പിതാവിനെയും  ആറു  കുട്ടികളെയും വളര്‍ത്താന്‍  അവര്‍  വളരെയധികം  ബുദ്ധിമുട്ടി എന്നത്  സത്യം തന്നെ.  ആ അമ്മയുടെ  മന:ശക്തിയും നിശ്ചയദാര്‍ഢ്യവും  അവരെ  തന്‍റെ   പ്രൊഫഷനില്‍  കാര്യമായി  സഹായിച്ചുണ്ട്.

 

വിദ്യാഭ്യാസം

 

സ്കൂള്‍ വിദ്യാഭ്യാസം ആലപ്പുഴയിലെ സെന്‍റ്.മൈക്കല്‍ ഹയര്‍  സെക്കണ്ടറി  സ്കൂളിലും   സെന്‍റ്.ജൊസെഫ്സ്ഗേള്‍സ്  ഹയര്‍  സെക്കണ്ടറി  സ്കൂളിലും ആയിരുന്നു.  ഗണിതശാസ്ത്രത്തിലും  സയന്സ്  വിഷയങ്ങളിലും മിക്കവാറും  നൂറില്‍  നൂറും മാര്‍ക്കു വാങ്ങി 11 ഉം 12  ഉം ക്ലാസ്  പൂര്‍ത്തിയാക്കി അവര്‍  സ്റ്റേയ്റ്റ്  ബാങ്കില്‍  നിന്നു പ്രതിമാസം 100  രൂപ   വിദ്യാഭ്യാസ ലോണ്‍ വാങ്ങി  ത്രിശ്ശൂര്‍  എഞ്ചിനീയരിങ്  കോളേജില്‍ പ്രവേശനം  നേടി. പ്രവേശന  പരീക്ഷയില്‍  ആദ്യത്തെ പത്തു  റാങ്കുകള്‍ക്കുള്ളില്‍  വന്ന  അവര്‍  തന്‍റെ  ട്യൂഷന്‍  ഫീസ്  കൊടുക്കാന്‍ മറ്റൊരു സ്കോളര്‍ഷിപ്പും  നേടി. കോളേജില്‍   വെറും പുസ്തകപ്പുഴു  മാത്രമാകാതെ  അവര്‍   പാഠ്യേതര വിഷയങ്ങളിലും  കായികമേഖലയിലും തന്‍റെ  കഴിവു  പ്രകടിപ്പിച്ചു. അവര്‍  മികച്ച  ഒരു ബാഡ്മിന്‍റന്‍ കളിക്കാരിയായിരുന്നു. കോളേജിനു  പുറത്ത്  പല  മത്സരങ്ങളിലും  പങ്കെടുത്ത്  അവര്‍  തന്‍റെ  സ്ഥാപനത്തിന്‍റെ യശസ്സ്  വര്‍ദ്ധിപ്പിച്ചു. ബി.ടെക്  പഠനശേഷം  അവര്‍  പൂനയിലെ ആര്‍മമെന്‍റ് ടെക്നോളജി  ഇന്സ്റ്റിറ്റ്യൂട്ടില്‍  നിന്നു ഗൈഡഡ്  മിസ്സൈല്‍ എന്ന  വിഷയത്തില്‍  എം.ടെക്  ബിരുദവും  നേടി. ഓപ്പറേഷന്‍  മാനെജ്മെന്‍റില്‍  എം.ബി.എ.യും ഡി.ആര്‍.ഡി.ഓ.യില്‍ നിന്ന് ഗൈഡഡ്  മിസ്സൈലില്‍  പി.എച്.ഡി.യും  നേടി.

 

ഔദ്യോഗിക  ജീവിതം

ടെസ്സി  തോമസ്  ഡി.ആര്‍.ഡി.ഓ.യില്‍   1988  ല്‍ ആണ് ജോലിയില്‍  പ്രവേശിച്ചത്. പുതിയ  തലമുറയിലെ ബാലിസ്റ്റിക്  മിസ്സൈലുകളുടെ  രൂപ കല്‍പ്പനയില്‍  ആയിരുന്നു അവര്‍  ആദ്യം  ജോലി ചെയ്യത്. അന്നു  ഡി.ആര്‍.ഡി.ഓ.യില്‍ ചീഫ്  ആയിരുന്ന  ഡോ.ഏ.പി.ജെ.അബ്ദല്‍കലാം ടെസ്സിയെ അഗ്നി  മിസ്സൈല്‍  വികസിപ്പിക്കുന്ന പ്റൊജെക്റ്റിന്‍റെ   പ്രധാനിയായി നിയമിച്ചു.  കൂടാതെ 3000  കി.മീ. ദൂരം വരെ  പോകുന്ന  അഗ്നി-III   മിസ്സൈല്‍  പ്രൊജെക്റ്റിന്‍റെ  അസൊസിയേറ്റ്  ഡയറക്റ്റരും ആയി, 2011  ല്‍ വിജയകരമായി   പരീക്ഷണം നടത്തിയ അഗ്നി IV പ്രോജെക്റ്റിന്‍റെ പ്രോജെക്റ്റ് ഡയറക്ടറും ആയി. തുടര്‍ന്നു  2009 ല്‍  5000  കി.മീ.  റേഞ്ചുള്ള  അഗ്നി V പ്രോജെക്റ്റിന്‍റെയും  ഡയരക്ടര്‍   ആയി . ഈ   മിസ്സൈലും   2012 ഏപ്രില്‍ 19 നു  വിജയകരമായി  പരീക്ഷിക്കപ്പെട്ടു. 2018 ല്‍ അവര്‍  ഡി.ആര്‍.ഡി.ഓ.യുടെ  കീഴില്‍ ഉള്ള  എയറോനോട്ടിക്കല്‍  സിസ്റ്റംസിന്‍റെ  ഡയറക്ടര്‍    ആയി നിയമിക്കപ്പെട്ടു.

ഡോ.ടെസ്സി  തോമസ് ഇന്ത്യന്‍  നാഷണല്‍  അക്കാഡമി  ഓഫ് എഞ്ചിനീയറിങ്ങിന്‍റെ(INAE)യും ഇന്സ്റ്റിറ്റ്യൂഷന്‍ ഓഫ് എഞ്ചിനിയേറ്സിന്‍റെ (IEI)യും ടാറ്റാ അഡ്മിസ്റ്റ്റേറ്റീവ്   സര്‍വീസിന്‍റെയും (TAS)   ഫെലോ  ആണ്.

ഇന്ത്യന്‍  നേവിയിലെ കമാന്ഡര്‍  ആയ  സരോജ് കുമാര്‍ ആണ്   ഡോ.ടെസ്സിയുടെ  ഭര്‍ത്താവ്. അവര്‍ക്കു  ഒരു മകന്‍ ഉണ്ട്, പേരു  തേജസ്.

അവാര്‍ഡുകള്‍

ഭാരതത്തിനെ  മിസ്സൈല്‍  ടെക്നോളജിയില്‍ സ്വയം പര്യാപ്തമാക്കാനുള്ള  പരിശ്രമത്തിനു  അവര്‍ക്ക് ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍  അവാര്‍ഡ് ലഭിക്കുകയുണ്ടായി.

അവര്‍ക്ക് 2018 ല്‍  ജയ്പൂരിലെ  ഇന്സ്റ്റിറ്റ്യൂറ്റ് ഓഫ് റൂറല്‍ മാനെജ്മെന്‍റിലെ മാനേജ്മെന്‍റ് സ്റ്റഡീസില്‍ (FMS IRM )  നിന്നു  ഡോ.തോമസ് കങ്കന്‍  ലീഡര്‍ഷിപ്പ്  അവാര്‍ഡിന്  അര്‍ഹയായി.

 

പ്രസിദ്ധീകരണങ്ങള്‍

·         Thomas, Tessy (1 July 2005). "Guidance Scheme for Solid Propelled Vehicle during Atmospheric Phase". Defence Science Journal. 55 (3): 253–264. doi:10.14429/dsj.55.1987.

·         Sudhakar, R.; Venkanna, M.; Rao, B. V. Papa; Thomas, Tessy (2017). "Prediction of Real Gas and Non-Equilibrium Effects in the Gas Dynamics of Canister Launch Missile". 30th International Symposium on Ballistics. 0. doi:10.12783/ballistics2017/16878. ISBN 978-1-60595-419-6.

·         "Online Trajectory Reshaping for a Launch Vehicle to Minimize the Final Error Caused by Navigation and Guidance - ProQuest". search.proquest.com. Retrieved 21 January 2018.

·         Ghogale, Shrikant; Venkanna, M.; Rao, B. V. Papa; Thomas, Tessy (2017). "Developmental Challenges during Realization of High Progressivity Rocket Motor". 30th International Symposium on Ballistics. 0. doi:10.12783/ballistics2017/16860. ISBN 978-1-60595-419-6.

അവലംബം

https://en.wikipedia.org/wiki/Tessy_Thomas

ഡോ.ടെസ്സിയെപ്പറ്റി ഒരു യുറ്റ്യൂബ്  വിഡിയോ :


https://youtu.be/g_CmB2uZx5w

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...

18.ശകുന്തളാ ദേവി എന്ന മനുഷ്യ കമ്പ്യൂട്ടര്‍

  18. ശകുന്തളാദേവി     എന്ന   മനുഷ്യ   കമ്പ്യൂട്ടര്‍ ശകുന്തളാ ദേവി എന്ന   ഗണിത ശാസ്ത്ര അത്യത്ഭുതത്തെ   ഒരു ശാസ്ത്രജ്ഞ എന്നു   വിളിക്കാമോ   എന്നറിയില്ല. ഔപചാരികമായ വിദ്യാഭ്യാസം   ഒന്നും   തന്നെ ഇല്ലാതെ   രണ്ട്   13   അക്ക സംഖ്യകളെ   തമ്മില്‍   ഗുണിച്ച്   ഫലം   വെറും 28    സെക്കന്‍റു   കൊണ്ടും 11 അക്ക   നമ്പറിന്‍റെ   ക്യൂബ് റൂട്ട്   വെറും 10   സെക്കന്‍റു കൊണ്ടും    33   അക്കമുള്ള   ഒരു നമ്പരിന്‍റെ   7 ആമത്തെ റൂട്ട്   40   സെക്കന്‍റു   കൊണ്ടും കണ്ടുപിടിച്ചു   എന്നു പറയുമ്പോള്‍    അവരുടെ അസാമാന്യ    ഗണിത   ശാസ്ത്ര പ്രതിഭ   എന്നു   മനസ്സിലാവും . 1929   നവംബര്‍ 4 ആം തീയതി ബാംഗളൂരിലെ    ഒരു   സര്‍ക്കസ്   കലാകാരന്‍റെ   മകളായി ജനിച്ച്   ശകുന്തളാദേവി   വലിയ   വലിയ   അക്കങ്ങള്‍   തമ്മില്‍   ഗുണിക്കാനും    അവയുടെ   എ...