ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

16.ദര്‍ശന്‍ രംഗനാഥന്‍ -ജൈവ രസതന്ത്ര വിദഗ്ദ്ധ

16. ദര്‍ശന്‍ രംഗനാഥന്‍ -  ഓര്‍ഗാനിക്  കെമിസ്റ്റ്

ഇന്ത്യയില്‍  പൊതുവെ സയന്സ്, ടെക്നോളജി, എഞ്ചിനീയറിങ്ങ്  ഗണിതശാസ്ത്രം  ( STEM)  മേഖലയില്‍  പുരുഷന്മാര്‍  മാത്രമേ  വിജയിക്കൂ  എന്ന  ഒരു തെറ്റിദ്ധാരണയുള്ള  കാലത്ത്   മിക്കവാറും  സ്വന്തം  ശ്രമങ്ങള്‍  കൊണ്ടു  മാത്രം   തന്‍റെ  ഗവേഷണമേഖലയില്‍   ഒരു   സ്ഥാനം  ഉണ്ടാക്കിയ  ഒരു  ജൈവരസതന്ത്ര  വിദഗ്ദ്ധയായിരുന്നു  ദര്‍ശന്‍ രംഗനാഥന്‍  

1941 ജൂണ്‍ 4 നു   ദര്‍ശന്‍ ഡല്‍ഹിയില്‍ വിദ്യാവതി മാര്‍കെന്‍,  ശാന്തി സ്വരൂപ് ദമ്പതികളുടെ  മകളായി  പിറന്നു. അവരുടെ  സ്കൂള്‍  വിദ്യാഭ്യാസവും പ്രാഥമിക  കോളെജ് വിദ്യാഭ്യാസവും  ഡല്‍ഹിയില്‍  തന്നെ  ആയിരുന്നു. ഡല്‍ഹി യൂണിവേര്‍സിറ്റിയില്‍  നിന്നു ഡോ.ടി.ആര്‍.ശെഷാദ്രിയുടെ  കീഴില്‍ ഗവേഷണം നടത്തി  പി.എച്.ഡി.യും  നേടി. ദര്‍ശന്‍റെ  അസാമാന്യമായ അക്കാഡമിക്   കഴിവും    പരിശ്രമവും  കാരണം  അവര്‍ക്ക്  ഇങ്ലണ്ടിലെ  റോയല്‍ കമ്മീഷന്‍റെ  ഗവേഷണ  ഫെലൊഷിപ്പ്   കിട്ടിയതുകൊണ്ട്  ലണ്ടനിലെ  ഇമ്പീരിയല്‍ കോളേജില്‍ പോസ്റ്റ്  ഡോക്ടൊറല്‍  ഗവേഷണം  നടത്താനുള്ള   സാമ്പത്തിക  സഹായം  ലഭിച്ചു. അവിടെ പ്രൊഫസര്‍ ഡി.എച്.ആര്‍.ബാര്‍ട്ടണ്‍  എന്ന  പ്രൊഫസറുടെ  കീഴില്‍ ആയിരുന്നു  ദര്‍ശന്‍റെ  ഗവേഷണം .

ലണ്ടനിലെ  ഗവേഷണം പ്രധാനമായും  പ്രക്റുതിദത്തമായ   ജൈവ വസ്തുക്കളെപ്പറ്റി  ആയിരുന്നു, പ്രത്യേകിച്ചും  ചക്കയുടെ മോളിക്കുലര്‍ സംരചന വ്യക്തമാക്കുവാനായിരുന്നു അവര്‍ ശ്രമിച്ചത്. എന്നാല്‍ ലണ്ടനില്‍  ചക്കയുടെ  ദൌര്‍ലഭ്യം   ബുദ്ധിമുട്ടുണ്ടാക്കിയതു കൊണ്ട്  ഇന്ത്യയില്‍  നിന്ന് ആവശ്യമായ  ചക്ക  അവിടേക്കു  അവരുടെ  അമ്മ  അയച്ചുകൊടുക്കുകയായിരുന്നു

ഡല്‍ഹി യൂണിവെര്‍സിറ്റിയിലെ ഒരു കോളേജില്‍  അദ്ധ്യാപനജോലി  കിട്ടിക്കഴിഞ്ഞ  സമയത്ത്  ലണ്ടനിലെ  പഠനം   തുടങ്ങുന്നതിനു  മുമ്പ് തന്നെ  ദര്‍ശന്‍ ഒരു കോണ്ഫെറന്സില്‍  വെച്ച് 1970 ല്‍  ഡോ.സുബ്രമണ്യം രംഗനാഥനെ  പരിചയപ്പെട്ടു. അവര്‍   അധികം താമസിയാതെ  വിവാഹിതരായി. രണ്ട് പേരും   കാന്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ടെക്നോളജിയില്‍  ചേറ്ന്നു. എന്നാല്‍   അക്കാഡമിക്  ബിരുദത്തിലോ  മറ്റു  കഴിവുകളിലോ  അവര്‍  രണ്ടു പേരും തമ്മില്‍  വലിയ  വ്യത്യാസം   ഇല്ലായിരുന്നു എങ്കിലും ആ സ്ഥാപനത്തിലെ അലിഖിത  നിയമം അനുസരിച്ച്   ഭര്‍ത്താവിനു മാത്രമേ  അവിടെ  അദ്ധ്യാപകനായി  നിയമനം കിട്ടിയുള്ളു. ദര്‍ശന്‍  ഒരു റിസര്‍ച്  ഫെലൊ  ആയി    ജോലി  ചെയ്യേണ്ടി  വന്നു. ഭര്‍ത്താവും  ഭാര്യയും ഒരേ  ഡിപ്പാര്‍ട്ടുമെന്‍റില്‍  അദ്ധ്യാപകരായാല്‍  ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ   താല്‍പര്യങ്ങള്‍ക്ക് എന്തൊ  കുഴപ്പം ഉണ്ടാവുമെന്ന മിദ്ധ്യാധാരണ  ആയിരുന്നു  ഇതിനു  കാരണം. ഏതായാലും  ജോലിയില്‍  അവര്‍  പുറകില്‍  ആയെങ്കിലും  അവരുടെ സ്വന്തം   പണം  മുടക്കിപ്പോലും    അവര്‍ ഓറ്ഗാനിക്  കെമിസ്റ്റ്രിയിലെ തന്‍റെ  ഗവേഷണപ്രവര്‍ത്തനം   അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്നു.



ഇതിനെ  തുടര്‍ന്ന് 1993 ല്‍   ദര്‍ശന്‍  തിരുവനന്തപുരത്തിലെ  റീജിയണല്‍  റിസര്‍ച്ച് ലബോറട്ടറിയിലും പിന്നീട് 1998ല്‍ ഹൈദരാബാദിലെ ഐ.ഐ.സി.ടി.യിലും ജോലി  തുടര്‍ന്നു. ഹൈദരാബാദിലെ  സ്ഥാപനത്തില്‍  അവര്‍  ഡെപ്യൂട്ടി  ഡയറക്ടര്‍  ആയിരുന്നു. ഈ  കാലഘട്ടത്തില്‍  അവര്‍ അമേരിക്കന്‍ നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞ ഇസബെല്ല കാര്‍ലേയുമായി സഹകരിച്ച്   ഗവേഷണം  നടത്താന്‍ തുടങ്ങി.

എന്നാല്‍  1997 ല്‍ അവര്‍ക്ക്  സ്തനാര്‍ബുദം പിടിപെട്ടു , അവര്‍  അവരുടെ  60 ആം പിറന്നാള്‍ ദിവസം  2001 ല്‍  ഇഹലോക  വാസം വെടിഞ്ഞു. അവരുടെ  ഓര്‍മ്മ  പുതുക്കാനായി ഒന്നിടവിട്ട  വര്‍ഷങ്ങളില്‍ ഓര്‍ഗാനിക് കെമിസ്റ്റ്രിയില്‍   അസാമാന്യ  സംഭാവനകള്‍  ചെയ്ത ഒരു വനിതാ  ശാസ്ത്രജ്ഞയെക്കൊണ്ട് പ്രൊഫസര്‍  ദര്‍ശന്‍  രംഗനാഥന്‍ മെമ്മോറിയല്‍  പ്രഭാഷണം അവരുടെ ഭര്‍ത്താവ് 2001  മുതല്‍  തുടക്കം  കുറിച്ചു.

പ്രധാനപ്പെട്ട   നേട്ടങ്ങള്‍

ദറ്ശന്‍  ദേശീയ സയന്സ് അക്കാഡമിയുടെ  ഫെലൊ ആയിരുന്നു. അവര്‍ക്കു  കിട്ടിയ  മറ്റവാര്‍ഡുകള്‍ ഏ.വി.രാമറാവു ഫൌണ്ടേഷന്‍ അവാര്‍ഡ് ജവഹര്‍ലാല്‍  നെഹ്റു ജന്മശതാബ്ദി വിസിറ്റിങ് ഫെലൊഷിപ്, മൂന്നാം ലോകത്തിലെ കെമിസ്റ്റ്രിക്കുള്ള സയന്സ് അക്കാഡമി  അവാര്‍ഡ്. സുഖ്ദേവ് എന്ഡോവെമെന്‍റ് പ്രഭാഷണത്തിനുള്ള  ക്ഷണനം എന്നിവ ആയിരുന്നു.

മരിക്കുന്ന  സമയത്ത്  ഇന്ത്യയിലെ  ഏറ്റവും  പ്രഗത്ഭയായ  ഓര്‍ഗാനിക്  കെമിസ്റ്റായിരുന്നു ദര്‍ശന്‍. മരിക്കുന്നതിനു തൊട്ടു മുമ്പുള്ള അഞ്ചുവര്‍ഷം 12 ല്‍ അധികം ഗവേഷണ പ്രബന്ധങ്ങള്‍ അമേരിക്കന്‍ ഓറ്ഗാനിക് കെമിസ്റ്റ്രി ജേര്‍ണലില്‍ അവരുടേതായി പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ  മരണശേഷം അവരുടെതായ  അക്കൌണ്ട്സ് ഓഫ്  ഓര്‍ഗാനിക്  കെമിസ്റ്റ്രിയും  മറ്റനവധി  പ്രസിദ്ധീകരണങ്ങളും വെളിച്ചം  കാണുകയുണ്ടായി.

മരണാനന്തര ബഹുമതിയായി  അവരെ ഇന്ത്യന്‍ അക്കാഡമി ഓഫ് സയന്സസ്, ഇന്ത്യന്‍ നാഷണല്‍ സയന്സ് അക്കാഡമി എന്നിവയുടെ  ഫേലൊ  ആയി  അംഗീകരിച്ചു. മൂന്നാം  ലോകഅക്കാഡമി ഓഫ് സയന്സിന്‍റെ കെമിസ്റ്റ്രി അവാര്‍ഡും 1999ല്‍  അവര്‍ക്ക് ബഹുമതിയായി   ലഭിച്ചു .

ഗവേഷണ  മേഖലകള്‍

ദര്‍ശന്‍ രംഗനാഥന്‍റെ പ്രത്യേക  ഗവേഷണ  താല്‍പര്യം സ്വാഭാവികമായ ബയൊകെമിക്കല്‍ സാധനങ്ങള്‍ ലബോറട്ടറിയില്‍  പുനരാവിഷ്കരിക്കുക  എന്നതായിരുന്നു. ആ ശ്രമത്തില്‍  അവര്‍ക്കു ഇമിഡസോള്‍, ഹിസ്റ്റാഡിന്‍, ഹിസ്റ്റാമിന്‍  എന്നീ  മരുന്നുകളുടെ  പ്രധാന ഘടകങ്ങള്‍   ലബൊറട്ടറിയില്‍  നിര്‍മ്മിക്കാന്‍ കഴിഞ്ഞു. യൂറിയ പരിവ്റുത്തിയുടെ (urea  cycle)   ഒരു  പ്രവര്‍ത്തിക്കുന്ന  മാത്റുകയും അവര്‍ ഉണ്ടാക്കി. അവരുടെ  ശ്രമഫലമായി  ചില തരം നാനൊ സംരചനകള്‍  ഉപയോഗിച്ചു പലതരം പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്നതില്‍  അവര്‍  വിദഗ്ദ്ധയായി   മാറിയിരുന്നു. സ്വയം  നിര്‍മ്മിക്കപ്പെടുന്ന  ചില  പെപ്റ്റൈഡുകളും  ഉണ്ടാക്കാന്‍  കഴിയുമെന്നു  അവര്‍   ലബോറട്ടറിയില്‍ കാണിച്ചുകൊടുത്തു.  

 

 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...