ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

14.അര്‍ച്ചന ശര്‍മ്മ -സസ്യ ജനിതക വിദഗ്ദ്ധ

                                                               14.അര്‍ച്ചന ശര്‍മ്മ

അര്‍ച്ചന ശര്‍മ്മ  ഒരു സസ്യശാസ്ത്രവിദഗ്ദ്ധയും   സസ്യങ്ങളുടെ ജനിതക വിദഗ്ദ്ധയുമായിരുന്നു. ലിംഗഭേദമില്ലാത്ത  സസ്യങ്ങളുടെ ജനിതക സ്വഭാവങ്ങള്‍, അവയുടെ  ബയോളജി, അവയെ  മറ്റു   വിഷവസ്തുക്കള്‍  എങ്ങനെ ബാധിക്കുന്നു (toxicology) എന്നിവ  അവര്‍ വിശദമായി  ആദ്യമായി  പഠിച്ചു.  പ്രായ പൂര്‍ത്തിയായ  സസ്യ കോശങ്ങളുടെ ന്യൂക്ലിയസിന്‍റെ വിഭജനം ജനിതക സ്വഭാവങ്ങള്‍, വെള്ളത്തില്‍  ആര്‍സെനിക് കലര്‍ന്നാല്‍ ഉള്ള വ്യതിയാനങ്ങള്‍   എന്നിവയും  അവരുടെ പഠനവിഷയമായി. അവരുടെ  ഏറ്റവും   മഹത്തായ   സംഭാവന പൂക്കള്‍  ഉണ്ടാകുന്ന  സസ്യങ്ങളുടെ ക്രോമസൊമുകളെപറ്റിയുള്ള  പഠനങ്ങളായിരുന്നു.



അര്‍ച്ചന  ശര്‍മ്മ  1932   ജൂണ്‍  മാസം 16 നു പൂനയില്‍  ജനിച്ചു. അക്കാഡമിക്  വിദഗ്ദ്ധരുടെ  ഒരു കുടുംബമായിരുന്നു  അവരുടേത്, അവരുടെ  അച്ഛനും  മുത്തച്ഛനും കോളേജ് പ്രൊഫസര്‍മാരായിരുന്നു. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് ബി.എസ്.സി ബിരുദം  നേടി. തുടര്‍ന്ന് കൊല്‍ക്കട്ടാ  യൂണിവേര്‍സിറ്റിയില്‍ നിന്നു  1951 ല്‍  നിന്നു  എം.എസ്.സി ബിരുദവും 1955 ല്‍  പി.എച്.ഡി. ബിരുദവും  നേടി. ഭാരതത്തിലെ ഏറ്റവും  പഴയ  രണ്ടാമത്തെ  സര്‍ വകലാശാലയായിരുന്നു  കൊല്‍ക്കട്ടാ  യൂണിവേറ്സിറ്റി. 1960  ല്‍ അര്‍ച്ചന  ശര്‍മ്മ അവിടെ നിന്നു പി.എച്.ഡി നേടിയ  രണ്ടാമത്തെ  വനിതയായിരുന്നു. അവരുടെ  പഠന വിഷയങ്ങള്‍  സസ്യകോശങ്ങള്‍, മനുഷ്യ ജനിതകശാസ്ത്രം, പരിസരസംബന്ധമായ  ജനിതക  രൂപാന്തരണം  (Cytogenetics, Human Genetics and Environmental Mutagenesis) .എന്നിവയായിരുന്നു.



ഔദ്യോഗിക  ജീവിതം

1967  ല്‍   അര്‍ച്ചന ശര്‍മ്മ  കൊല്‍ക്കട്ടാ യൂണിവേര്‍സിറ്റിയില്‍ അദ്ധ്യാപികയായി  ചേര്‍ന്നു. 1972ല്‍   കോശങ്ങളുടെയും ക്രോമസോമുകളുടെയും പഠന ഗവേഷണ  കേന്ദ്രത്തിലെ പ്രൊഫസറായി. 1981ല്‍ അവര്‍  ബോട്ടണി  വിഭാഗത്തിലെ  അദ്ധ്യക്ഷയായി, അവരുടെ  ഭര്‍ത്താവ്  പ്രൊഫ.ഏ.കെ.ശര്‍മ്മയുടെ  പിന്‍ഗാമിയായി  1983  വരെ  അവിടെ  തുടര്‍ന്നു. അവരുടെ  ദീര്‍ഘമായ  അക്കാഡമിക് ജീവിതത്തില്‍ അവര്‍  70  വിദ്യാര്‍ത്ഥികള്‍ക്ക്  പി.എച്.ഡി.ക്കു   വഴികാട്ടിയായി.

അവരുടെയും  വിദ്യാര്‍ത്ഥികളുടെയും  ഗവേഷണം ബോട്ടാണിക്കല്‍ സയന്സില്‍  വളരെയധികം  നൂതനസംഭാവനകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ലിംഗ വ്യത്യാസമില്ലത്ത  സസ്യങ്ങളുടെ പ്രജനനം, പ്രായപൂര്‍ത്തിയായ  കോശകേന്ദ്രത്തില്‍ പ്രേരിത വിഭജനം, കോശങ്ങളില്‍ ടോക്സിനുകളുടെ  പ്രതിപ്രവര്‍ത്തനം, പുഷ്പങ്ങള്‍ ഉണ്ടാകുന്ന ചെടികളുടെ കോശടാക്സോണമി, ജലത്തില്‍  ആര്‍സെനിക്കിന്‍റെ  ഫലം എന്നിവ ഇവയില്‍  പെടുന്നു. അവര്‍  മനുഷ്യരിലെ  ജനിതകരീതികളെ കുറിച്ചും  സാധാരണ  മനുഷ്യജീവികളിലെ  ജനിതക പോളിമോര്‍ഫിസമെന്ന  വിഷയത്തിലും  ചില നൂതന  കണ്ടെത്തലുകളിലെത്തി ചേര്‍ന്നു.

 

അവര്‍  യൂണീവേര്‍സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍, വനിതകളുടെ   ദേശീയ  കമ്മീഷന്‍, ശാസ്ത്രപരിസ്ഥിതി ഗവേഷണ  കൌണ്സില്‍, സയന്സ്  & എഞ്ചിനീയറിങ്  ഗവേഷണ  കൌണ്സില്‍, ഒവെര്‍സീസ് ഉപദേശക സമിതി എന്നിവയിലെല്ലാം അംഗമായിരുന്നു. ബയോടെക്നോളജി ഡിപ്പാര്‍ട്ടുമെന്‍റിലെ മനുഷ്യവിഭവശക്തി വര്‍ദ്ധിപ്പിക്കാനുള്ള  പ്രത്യേക  ഉപദേശക സമിതിയുടെ  അദ്ധ്യക്ഷയുമായിരുന്നു.  ഭാരത   സര്‍ക്കാറിന്‍റെ കീഴിലുള്ള  പല  നിറ്ണായക  നയപരമായ  തീരുമാനങ്ങള്‍ എടുക്കാനുള്ള  പല  സമിതികളിലും  അവര്‍  അംഗമായിരുന്നു.യുനെസ്കോയുമായി സഹകരണത്തിനുള്ള ഭാരത  സര്‍ക്കാറിന്‍റെ സമിതിയില്‍ അവര്‍  ഉള്‍പ്പെട്ടിരുന്നു. യു.ജി.സി, സയന്സ്  & ടെക്നോളജി  , ബയൊടെക്നോളജി   ഡിപ്പാര്‍ട്ടുമെന്‍റുകളിലും  അവര്‍  നിറ്ണായ  സാന്നിദ്ധ്യം  ആയിരുന്നു.

 

അവരുടെ  ഔദ്യോഗിക  ജീവിതത്തിനിടയില്‍  അവര്‍  10 പുസ്തകങ്ങളും ഏകദേശം 400 ഓളം ഗവേഷണ  പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. 1965 ല്‍ അവരും ഭര്‍ത്താവ്  ഏ.കെ.ശര്‍മയുമായി പ്രസിദ്ധീകരിച്ച  Chromosome Techniques - Theory and Practice എന്ന  പുസ്തകം  ഈ വിഷയത്തില്‍  ഉള്ള ആധികാരിക  ഗ്രന്ധങ്ങളില്‍ ഒന്നാണ്. ന്യൂക്ലീയസ്  എന്ന പേരില്‍ സൈറ്റോളജിയില്‍  ഒരു അന്തര്‍ദേശീയ   മാസിക അവര്‍  പ്രസിദ്ധീകരിച്ചു . ഇന്ത്യന്‍ ജേറ്ണല്‍ ഓഫ് ബയോളജി,   ഇന്ത്യന്‍ സയന്സ് അക്കാഡമിയുടെ  പ്രൊസീഡിങ്സ് എന്നിവയുടെ  എഡിറ്റോറിയല്‍ ബോറ്ഡിലും അവര്‍ അംഗമായിരുന്നു. സി.ആര്‍.സി, ഒക്സ്ഫോറ്ഡ്, ഐബിഎച് ,ക്ലുവെര്‍ അക്കാഡെമിക്, ഗോറ്ഡന്‍ & ബീച്  എന്നീ  പ്രസിദ്ധീകരണ കമ്പനികളുടെ ചില  പുസ്തകങ്ങളുടെ എഡിറ്ററും  ആയിരുന്നു.

അര്‍ച്ചന  ശര്‍മ്മയുടെ  ഭര്‍ത്താവ്, ഇന്ത്യന്‍ സൈറ്റോളജിയുടെ  പിതാവ് എന്നറിയപ്പെടുന്ന  അരുന്‍ കുമാര്‍  ശര്‍മ്മ   ആയിരുന്നു .

അര്‍ച്ചന  ശര്‍മ്മ   2008  ജനുവരി  14 നു ദിവംഗതയായി 

അവാര്‍ഡുകളും  സമ്മാനങ്ങളും

·         ജി.പി. ചാറ്റര്‍ജി  അവാര്‍ഡ്  1995

·         എസ്.ജി.  സിന്‍ഹ  അവാര്‍ഡ്  1995

·         പദ്മഭൂഷണ്‍ അവാര്‍ഡ്, 1984

·         ബിര്‍ബല്‍ സാഹ്നി   മെഡല്‍ 1984

·         FICCI  അവാര്‍ഡ്  1983

·         ഇന്ത്യന്‍ അക്കാഡമി ഓഫ് സയന്സ്  ഫെലോഷിപ് 1977

·         ശാന്തി സ്വരൂപ്  ഭട്നഗര്‍ അവാര്‍ഡ് 1975

·         ജെ.സി.ബോസ് അവാര്‍ഡ്, 1972

അവലംബം

1.  INSA   India

2.   Indian  Botanist

3.  https://en.wikipedia.org/wiki/Archana_Sharma_(botanist)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...