13.ഇരാവതി കാര്‍വെ
ഇരാവതി കാര്‍വെ
ഭാരതത്തിലെ ആദ്യത്തെ വനിതാ നരവംശശാസ്ത്രജ്ഞ ആയിരുന്നു. നരവംശശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും സഹകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങിയ
കാലമായിരുന്നു അന്ന് . ഇന്ത്യാ
ചരിത്രവും ഭാരതസംസ്കാരവും ഏഷ്യന്‍ സംസ്കാരത്തിന്‍റെ ഭാഗമായി അപഗ്രഥിക്കുന്ന ഇന്ഡോളജിയിലെ
വിദഗ്ദ്ധയായിരുന്നു അവര്‍.
അവരുടെ മറ്റു പഠനമേഖലകള്‍ ഫോസില്‍ സംബന്ധമായ
പഠനങ്ങള്‍,
(Paleontology) നരവംശശാസ്ത്ര
സംബന്ധമായ മാപനങ്ങള്‍, ( Anthropometry
- വിവിധ സ്ഥലങ്ങളില്‍ ജീവിച്ചിരുന്ന
മനുഷ്യരുടെ ശാരീരിക അളവുകളുടെ
പഠനം ) എന്നിവയായിരുന്നു. വനിതകളുടെ
വിദ്യാഭ്യാസത്തിനു വേണ്ടി മുമ്പില്‍
നിന്നു വാദിച്ചയാളായിരുന്നു അവര്‍. കാര്‍വെയുടെ സംഭാവനകള്‍
അവര്‍ ജീവിച്ചിരുന്ന
കാലഘട്ടത്തിനു വളരെ മുമ്പില്‍ ആയിരുന്നു.
ഇരാവതി കാര്‍വേ 1905 ഡിസംബര്‍ 15 ന് മഹാരാഷ്ട്റയില്‍ ഒരു ധനിക ബ്രാഹ്മണകുടുംബത്തില്‍ ജനിച്ചു. അവരുടെ അച്ഛന്‍ ഗണേഷ് ഹരി കാര്‍മാര്‍ക്കര്‍ ബര്‍മ്മയില്‍ ജോലി ചെയ്തിരുന്നതിന്‍റെ ഓറ്മ്മ നിലനിര്‍ത്താന്‍ ബര്‍മ്മയിലെ ഒരു നദിയായ ഇരാവതി നദിയുടെ പേര്‍ മകള്‍ക്കിട്ടു. പ്രാഥമിക വിദ്യാഭ്യാസം പൂനയിലെ സ്കൂളില്‍ ആയിരുന്നു. അതിനു ശേഷം ഫെര്‍ഗുസന്‍ കോളെജില്‍ തത്വചിന്ത പഠിച്ചു. 1926ല്‍ ബിരുദം നേടി. തുടര്‍ന്നു സാമൂഹ്യ ശാസ്ത്രം പഠിക്കാന്‍ അവര്‍ക്ക് ദക്ഷിണ ഫെലോഷിപ്പു കിട്ടി ബൊംബേ യൂണിവെര്‍സിറ്റിയിലെ ജി.എസ്.ഘുര്‍വെ എന്ന പ്രൊഫസറുടെ കീഴില്‍ പ്രവര്‍ത്തിച്ച് 1928 ല്‍ മാസ്റ്റര്‍ ബിരുദവും നേടി. അവരുടെ മാസ്റ്റര്‍ ബിരുദം അവര്‍ ജനിച്ച ജാതിയായ ‘ചിത്രപന്‍ ബ്രാഹ്മിന്‍’ എന്ന വിഷയത്തെക്കുറിച്ചു തന്നെയായിരുന്നു. അവര്‍ സ്കൂളില്‍ രസതന്ത്രം പഠിപ്പിച്ചു കൊണ്ടിരുന്ന ദിനകര്‍ ധോണ്ഡോ കാര്‍വേ എന്നയാളെ വിവാഹം കഴിച്ചു. ഈ വിവാഹബന്ധത്തില്‍ അവരുടെ അച്ഛനു വലിയ താല്‍പര്യം ഇല്ലമായിരുന്നു, കാരണം അദ്ദേഹം മകളെ കുറെക്കൂടി ഉയര്‍ന്ന കുടുംബത്തിലേക്ക് വിവാഹം കഴിച്ചയക്കണം എന്ന ആഗ്രഹമുള്ളയാളായിരുന്നു എന്നതു തന്നെ. ഭര്‍ത്താവ് ഇരാവതിയെ ജര്‍മ്മനിയില്‍ ഉപരിപഠനത്തിനയക്കാന്‍ തീരുമാനിച്ചതും അച്ഛനു ഇഷ്ടമായില്ല. ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിലെ ജീവരാജ് മേത്താ എന്നയാള്‍ കടമായി കൊടുത്ത പണം കൊണ്ടായിരുന്നു അവര്‍ ജര്‍മ്മനിയില്‍ പഠിക്കാന്‍ പോയത്. ഭര്‍ത്താവ് ദിനകര്‍ ജര്‍മ്മനിയില്‍ നിന്നു ഓര്‍ഗാനിക് കെമിസ്റ്റ്രിയില്‍ പി.എച്.ഡി. ബിരുദം നേടിയിരുന്നു. ഇരാവതി ജര്‍മ്മനിയിലെ കൈസര്‍ വില്യം നരവംശ ശാസ്ത്ര സ്ഥാപനത്തില്‍ മനുഷ്യ പാരമ്പര്യത്തെ കുറിച്ചും യൂജെനിക്സ് എന്ന ശാസ്ത്രശാഖയിലും പഠനം തുടര്‍ന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് ഇരാവതിക്കു അവിടെ നിന്നു പി.എച്.ഡി ബിരുദം ലഭിച്ചു. അതിനു ശേഷം അവര്‍ തിരിച്ച് ഇന്ത്യയിലെത്തി. ആ ദമ്പതികള്‍ അന്നത്തെ യാഥാസ്ഥിതിക കുടുംബങ്ങളിലെ രീതികളെ അപ്പാടെ അവഗണിച്ചു കൊണ്ട് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോയി. ഇരാവതിയുടെ ഭര്‍ത്താവ് തികഞ്ഞ നിരീശ്വരവാദി ആയിരുന്നു. ഇരാവതി തന്‍റെ നരവംശശാസ്ത്രപഠനത്തിന്‍റെ ഭാഗമായി ചില ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതു തന്നെ ഭക്തി കൊണ്ടല്ല, പഠിക്കാനുള്ള താല്‍പര്യവും കൌതുകവും കൊണ്ട് മാത്രമായിരുന്നു.
ഔദ്യോഗിക
ജീവിതം
കാര്‍വേ ബോംബേയിലെ SNDT വനിതാ യൂണിവേര്‍സിറ്റിയില്‍ ഒരു
അഡ്മിമിനിസ്റ്റ്റെറ്റര്‍ ആയി
1931 മുതല്‍ 1936 വരെ ജോലി
ചെയ്തു. ഇടയ്ക്ക് അല്‍പ്പം പി.ജി.
അദ്ധ്യാപനവും നടത്തിയിരുന്നു. തുടര്‍ന്ന് അവര്‍ പൂന ഡെക്കാന്‍ കോളേജില്‍
സാമൂഹ്യശാസ്ത്രത്തില്‍ റീഡര്‍ ആയി
1939ല്‍ നിയമിതയായി. അവരുടെ ജീവിതത്തിന്‍റെ ശിഷ്ടഭാഗം
അവിടെ തന്നെ കഴിഞ്ഞു. കാര്‍വെ ഇന്ത്യയിലെ
ആദ്യത്തെ വനിതാ നരവംശ
ശാസ്തജ്ഞയായിരുന്നു, അവരുടെ പഠനമേഖല
സാമൂഹ്യ ശാസ്ത്രം ആയിരുന്നു
എങ്കിലും അവര്‍ക്കു മറ്റു പല
വിഷയങ്ങളിലും താല്‍പര്യം
ഉണ്ടായിരുന്നു,. ഫോസില്‍
പഠനം, വിവിധ
തരം മനുഷ്യരുടെ ശാരീരിക
അളവുകളുടെ പഠനം, സേറോളജി, ഇന്ഡോളജി
എന്നിവ ഇതില്‍ പെട്ടവയായിരുന്നു.
സ്ത്രീകളുടെ സ്വാതന്ത്ര്യം വിഷയമാക്കി അവര്‍ കവിതകള്‍ വരെ
എഴുതുകയുണ്ടായി. ക്ലാസിക്കല്‍ ഇന്‍ഡോളജി , ബ്രിട്ടീഷ്
രാജില്‍ പ്രായോഗികമാക്കിയിരുന്ന വര്‍ണവ്യത്യാസങ്ങള്‍ ഇവ അവര്‍
പഠന വിധേയമാക്കി. ഹിന്ദുമതത്തിലെ
വിവിധ ജാതികളിലെയും ഉപജാതികളിലെയും
ആള്‍ക്കാരുടെ രക്തഗ്രൂപ്പ്, കളര്‍ വിഷന്‍, കൈപിടിക്കുന്ന രീതി തുടങ്ങിയവ ഓരോ
സമൂഹത്തിന്‍റെയും പ്രത്യേകതകള്‍ ആണോ
എന്നു അവര്‍ പരിശോധിച്ചു. പൂനയിലെ
അവര്‍ ജോലി ചെയ്ത കോളേജില്‍ ഒരു നരവംശശാസ്ത്ര വിഭാഗം അവര്‍ ഉണ്ടാക്കി. 1947 ല്‍
ഇരാവതി ന്യൂ ഡല്‍ഹിയില്‍ നടന്ന
നാഷണല്‍ സയന്സ് കോണ്ഗ്ഗ്രെസ്സില്‍ നരവംശ
ശാസ്ത്ര വിഭാഗം ഉണ്ടാക്കി, അതിന്‍റെ അദ്ധ്യക്ഷയും ആയി.
അവരുടെ പുസ്തകങ്ങള്‍ മറാത്തിയിലും ഇങ്ലീഷിലും
ആയിരുന്നു.
അവരുടെ സംഭാവനകള്‍
കാര്‍വെ പൊതുവെ
മഹാരാഷ്ട്റായിലും മറ്റും അറിയപ്പെട്ടു എങ്കിലും അവരുടെ ശ്രമങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം അവരുടെ പ്രയത്നഫലമായി
കിട്ടിയോ എന്നു സംശയം ആണ്, പ്രത്യേകിച്ചും അവരുടെ
സമകാലികരായ മറ്റു ചിലരുടെ സംഭാവനകളുമായി
താരതമ്യം ചെയ്യുമ്പോള്‍. 1970 ആഗസ്റ്റ്
11നു അവരുടെ മരണ
ശേഷം ഇരാവതിയുടെ പ്രൊഫസര്‍
ഘുര്‍വെയുടെ കീഴില്‍ പ്രവര്‍ത്തിച്ച ദുര്‍ഗ
ഭഗവത് എന്നയാള്‍ ഇരാവതിയുടെ
കണ്ടെത്തലുകളെ നിശിതമായി വിമര്‍ശിച്ചു
കൊണ്ട് മുന്നോട്ടു വന്നു . ഇതും അവര്‍ക്കു അര്‍ഹമായ അംഗീകാരം
കിട്ടാതിരിക്കാനുള്ള കാരണം ആയിരുന്നിട്ടുണ്ടാവാം. .
അവരുടെ പ്രധാന
പ്രസിദ്ധീകരണങ്ങള്‍
·
Kinship Organization in India (Deccan College, 1953), a study of various
social institutions in India.
·
Hindu Society — an interpretation (Deccan College, 1961), a study of Hindu society
based on data which Karve had collected in her field trips, and her study of
pertinent texts in Hindi, Marathi, Sanskrit, Pali and Prakrit.
In the book, she discussed the pre-Aryan existence
of the caste system in Hinduism, and traced its development to
its present form.
·
Maharashtra — Land and People (1968) - describes various social
institutions and rituals in Maharashtra.
·
Yuganta: The End of an Epoch, a study of the main characters of the Mahabharata treats them as historical figures and uses their
attitudes and behavior to gain an understanding of the times in which they
lived. Karve wrote the book first in Marathi, and later translated it into
English. The book won the 1967 Sahitya Academy Award for best book in Marathi
·
Paripurti (in
Marathi)
·
Bhovara (in
Marathi)
·
Amachi Samskruti (in Marathi)
·
Samskruti (in
Marathi)
·
Gangajal (in
Marathi)
·
The New
Brahmans: Five Maharashtrian Families -biography of her father-in-law in a
chapter called Grandfathe
അവലംബം
https://en.wikipedia.org/wiki/Irawati_Karve

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ