12. ശുഭാ തോളേ
ശുഭാ
തോളെ പ്രസിദ്ധയായ ഒരു നാഡീവിജ്ഞാന വിദഗ്ദ്ധയാണ്. മനുഷ്യ മസ്തിഷ്കത്തിന്‍റെ ഏറ്റവും നിറ്ണായകഭാഗത്തിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ജീന്‍ കണ്ടെത്തിയതവരാണ്. 2010 ല്‍ ശാന്തിസ്വരൂപ്
ഭട്നഗര്‍ അവാര്‍ഡ് ജേതാവായ ശുഭ ഇപ്പോള്‍
ബൊംബേയിലെ ടാറ്റ ഇന്സ്റ്റിറ്റ്യൂട് ഓഫ് റിസര്‍ച്ചിലെ പ്രൊഫസറും പ്രധാന ഗവേഷകയും ആണ്. 2014 ലെ ഇന്‍ഫോസിസ്
സമ്മാനം നേടി.
1967 ല്‍ അരുണ പി
തോളേ എന്ന വികലാംഗര്‍ക്കും ക്യാന്സര്‍
രോഗികള്‍ക്കും മറ്റും ആവശ്യമായ ക്റുത്രിമ അവയവങ്ങള്‍ നിര്‍മ്മിക്കുന്ന അമ്മയുടെ
മകളായി ജനിച്ചു. അച്ഛന്‍
ഇന്ത്യാ ഗവണ്മെന്‍റിലെ ഇലക്ട്റോണിക്സ് ഡിപാര്‍ട്ടുമെന്‍റ്റിലെ സമീര്‍ (SAMEER) എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍
ആയിരുന്നു. മാതാപിതാക്കളുടെയും
സ്കൂളിലെ അദ്ധ്യാപകരുടെയും പ്രോത്സാഹനത്തില്‍ ശുഭ നല്ല രീതിയില്‍ പഠിച്ച് ശാസ്ത്ര വിഷയങ്ങളില്‍ കാര്യമായ
താല്‍പര്യം പ്രകടിപ്പിച്ചു.
അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം കോളേജ് വിദ്യാഭ്യാസത്തില്‍
ബയോകെമിസ്റ്റ്രിയും ജീവശാസ്ത്രവും തിരഞ്ഞെടുത്തു. മെഡിക്കല്‍ സ്കൂളിനു
പകരം ബോംബേയിലെ സെന്‍റ് സേവിയെറ്സ് കോളേജില്‍
ആയിരുന്നു അവര്‍ പഠിച്ചത്. അവിടെ നിന്നു
എം.എസ്സും. പി.എച്.ഡി.ക്കും വേണ്ടി അവര്‍ അമേരിക്കയില്‍ കാലിഫോറ്ണിയ ഇന്സ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയില്‍ ചേര്‍ന്നു. തുടര്‍ന്ന് അവര്‍ ചിക്കാഗോ സര്‍വകലാശാലയില്‍ പോസ്റ്റ് ഡൊക്ടൊറല്‍ ഗവേഷണത്തിനു ചേര്‍ന്നു. 1999 ല്‍ 10 വര്‍ഷത്തോളം അമേരിക്കയില്‍ പഠന ഗവേഷണം നടത്തിയ ശേഷം ശുഭ
ഇന്ത്യയില്‍ വന്നു ടാറ്റാ ഇന്സ്റ്റിറ്റ്യുട്ട് ഓഫ് ഫണ്ഡമെന്‍റല്‍ റിസര്‍ച്ചില്‍ ജോലിക്കു ചേര്‍ന്നു. അവര്‍ തിരഞ്ഞെടുത്ത
മേഖല മനുഷ്യമസ്തിഷ്കത്തിന്‍റെ വികാസം എങ്ങനെ
സംഭവിക്കുന്നു എന്നതായിരുന്നു.
ഈ വിഷയത്തില്‍ അവര്‍ ധാരാളം
പ്രബന്ധങ്ങളും യുവാക്കള്‍ക്കു വേണ്ടി
ബ്ലൊഗുകളും
പ്രസിദ്ധീകരിച്ചു.
ഔദ്യോഗിക ജീവിതവും
ഗവേഷണവും
സസ്തനജീവികളുടെ മസ്തിഷ്കത്തിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ള പഠനം
ശുഭ ചിക്കാഗോയില്‍ വെച്ചു
തന്നെ തുടങ്ങിയിരുന്നു. അവര്‍ക്കും ഭര്‍ത്താവിനും അവരുടെ ഗവേഷണഫലങ്ങള്‍ സ്വന്തം
നാട്ടുകാര്‍ക്കു
പ്രയോജനപ്പെടണം എന്നു നിര്‍ബന്ധം
ഉണ്ടായിരുന്നു, അക്കാരണത്താല്‍ അവര്‍
നാട്ടിലേക്കു പോന്നു. തന്‍റെ ഗവേഷണ
മേഖലയില്‍ ഇന്ത്യയില്‍ അധികം ആരും
പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഈ മേഖലയിലേക്ക് കൂടുതല്‍ യുവതീ യുവാക്കളെ
ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ
നാടിനു പ്രയോജനം ഉണ്ടാകുമെന്നു കരുതി. അപ്പോഴാണ് അവര്‍ക്ക്
ടാറ്റാ ഇന്സ്റ്റിറ്റ്യൂട്ടില്‍
ജോലി വാഗ്ദാനം ലഭിച്ചത്. അവിടെ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട്
അവര്‍ തന്‍റെ ഗവേഷണ
ലബോറട്ടറി തയാറാക്കാന്‍ തുടങ്ങി.
പക്ഷേ അതു
എളുപ്പമുള്ള കാര്യമല്ല എന്നവര്‍ക്കു
വേഗത്തില്‍ മനസ്സിലായി.
ഉപകരണങ്ങളുടെ ഭീമമായ ചിലവും അതിനൊരു കാരണമായി. എന്നാല്‍ ഇതിനുള്ള ചിലവുകള്‍ വെല്‍ക്കം ട്രസ്റ്റ് സീനിയര്‍
ഫെലൊഷിപ്പില്‍ ഉള്‍പ്പെട്ടിരുന്നു. വിദേശത്തു
നിന്നു വരുത്തിയ ഉപകരണങ്ങള്‍
ഇവിടെ എത്താന്‍ കുറെയേറെ സമയം എടുത്തു. ഗവേഷണത്തിനുപയോഗിക്കുന്ന
ചില സാധനങ്ങള്‍ കുറഞ്ഞ താപനിലയില്‍
സൂക്ഷിക്കാന്‍ കഴിയാഞ്ഞതും കൊണ്ട്
അവ ചീത്തയായി പോകുന്ന അവസരവും ഉണ്ടായി. പ്രശ്നങ്ങള്‍ എല്ലാം തരണം ചെയ്ത്
2000 ആയപ്പോള്‍ അവിടെ
നിന്നു കിട്ടിയ ഗവേഷണഫലത്തില്‍ നിന്നു
ആദ്യത്തെ പ്രബന്ധം തയ്യാറാക്കി . തുടര്‍ന്നു കുറെയേറെ
പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
അടുത്ത് അതു 40ല്‍
അധികമായി കഴിഞ്ഞു.
ടോളേയുടെ ഗവേഷണം മനുഷ്യ
മസ്തിഷ്കത്തിന്‍റെ വികസനം ആയിരുന്നു. ന്യുറോസയന്സില്‍ തലച്ചോറിലെ ചില രോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു
എന്നതും അതില്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ അവരുടെ ഏറ്റവും പ്രധാനപ്പെട്ട
സംഭാവന മസ്തിഷ്ക വികസനത്തെ
നിയന്ത്രിക്കുന്ന ഒരു പ്രത്യേക ജീന്‍
(Lhx2) ആയിരുന്നു. സസ്തന
ജീവികളുടെ മസ്തിഷ്ക വികസനത്തെ
കുറിച്ച് കുറെയേറെ വിവരങ്ങള്‍
മനസ്സിലാക്കാന്‍ കഴിഞ്ഞു. അവരുടെ കണ്ടുപിടുത്തങ്ങള്‍ പലതും നൂതനമായിരുന്നു.
വിദ്യാര്‍ത്ഥികളുമായി വളരെയധികം
സജീവമായി പ്രതി പ്രവര്‍ത്തിക്കുന്ന ശുഭ ന്യുറോ സയന്‍റിസ്റ്റ് എന്നതിനോടൊപ്പം ഒരു മാത്റുകാ
അദ്ധ്യാപിക കൂടി ആയിരുന്നു. കുട്ടികളുമായി സംവദിക്കാനുള്ള അവസരങ്ങള്‍
അവര്‍ ബ്ലോഗുകളില്‍ കൂടിയും
മറ്റു ചോദ്യോത്തര പങ്തികളില്‍
കൂടിയും കണ്ടെത്തി. അവരുടെ കീഴില്‍
പല ഡോക്ടൊറല്‍ പോസ്റ്റ് ഡൊക്ടൊറല്‍ ഗവേഷകര്‍
പ്രവര്‍ത്തിക്കുന്നു.
ഇതിനെല്ലാമുപരി അവര്‍ പല അന്തര്‍ദേശീയ ന്യുറോസയന്സ് സംഘടനയിലും
സജീവമാണ്.അമേരിക്കന്‍
സൊസൈറ്റി ഓഫ് സെല്‍
ബയോളജി , ഇന്‍റെര്‍നാഷണല്‍ അഫയേര്‍സ് കമ്മറ്റി ഇവ
ഇതില്‍ പെടുന്നു. അവര്‍ നാഷണല്‍ അക്കാഡമി ഓഫ് സയന്സസ്
ഇന്ത്യന്‍ അക്കാഡമി ഓഫ് സയന്സ്
എന്നിവയുടെയും വിശിഷ്ടാംഗം (Fellow
) ആണ്.
ശുഭാ
തോളെ ചിക്കാഗോയില്‍ വെച്ച് പി.എച്.ഡി. ഗവേഷണം നടത്തുന്ന സമയത്തു
പരിചയപ്പെട്ട സന്ദീപ് ത്രിവേദി എന്ന ഊര്‍ജതന്ത്ര
വിദ്യാര്‍ത്ഥിയുമായി
പരിചയമായി അവര്‍ 1989ല്‍
വിവാഹിതരായി. 1999 ല്‍ അവര്‍ ഒരുമിച്ച്
ഇന്ത്യയിലേക്ക് പോന്നു. അവര്‍ക്കു
രണ്ട് കുട്ടികള്‍ ഉണ്ടായി.
പ്രത്യേക സമ്മാനങ്ങളും
അവാര്‍ഡുകളും
1. വെല്‍ക്കം ട്രസ്റ്റ് സീനിയര്‍ ഇന്‍റെര്‍നാഷണല്‍ ഫെലോഷിപ് (1999)
2. സ്വര്‍ണ ജയന്തി ഫെലൊഷിപ് ഭാരത
സര്‍ക്കാറിന്‍റെ സയന്സ് & ടെക്നോളജി വിഭാഗത്തില്‍ നിന്നു.
3. നാഷണല്‍ വനിതാ ബയോസയന്‍റിസ്റ്റ് അവാര്‍ഡ്(2005) ബയോടെക്നോളജി ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നു
4. റിസര്‍ച് ഇന്നൊവേഷന്‍
അവാര്‍ഡ് , അമേറികന്‍ ന്യുറോ
സയന്സ് സൊസൈറ്റിയില്‍ നിന്നു (2008)
5. ശാന്തി സ്വരൂപ്
ഭട്നാഗര്‍ അവാര്‍ഡ് (2010)
6. വെല്‍കം
ട്രസ്റ്റ് ട്രാവെല്‍ അവാര്‍ഡ് , സ്റ്റാന്സ്ഫോറ്ഡ് സര്‍വ കലാശാലയില്‍ ഒരു വര്‍ഷം പ്രവര്‍ത്തിക്കുന്നതിനു.
7. ഇന്‍ഫോസിസ് അവാര്‍ഡ്
2014, മസ്തിഷ്കവികാസത്തെ നിയന്ത്രിക്കുന്ന ജീന്‍ കണ്ടെത്തിയതിന്. (55 ലക്ഷം
രൂപ)
പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങള്‍
·
LHX2 Interacts with the NuRD Complex and Regulates Cortical Neuron
Subtype Determinants Fezf2 and Sox11
·
Dmrt5, a Novel Neurogenic Factor, Reciprocally Regulates Lhx2 to Control
the Neuron-Glia Cell-Fate Switch in the Developing Hippocampus
·
Novel functions of LHX2 and PAX6 in the developing telencephalon
revealed upon combined loss of both genes.[
അവലംബം
https://en.wikipedia.org/wiki/Shubha_Tole


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ