ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

11. അസിമ ചാറ്റെര്‍ജി - ജൈവ രസതന്ത്രജ്ഞ

                                           11.അസിമ  ചാറ്റെര്‍ജി

 ഓര്‍ഗാനിക്  കെമിസ്റ്റ്രിയില്‍ വിദഗ്ദ്ധയായിരുന്ന  അസിമ ചാറ്റെര്‍ജി അവരുടെ  ഗവേഷണഫലമായി അപസ്മാരം, മലേറിയ  മുതലായ  രോഗങ്ങള്‍ക്ക്   ഫലപ്രദമായ  മരുന്നു  വികസിപ്പിക്കാന്‍ സഹായിച്ചു. ഔഷധ  സസ്യങ്ങളെപ്പറ്റി   വളരെ ബ്രുഹത്തായ  പഠനം  അവരുടെ   മികച്ച  സംഭാവനയായിരുന്നു. ഒരു ഇന്ത്യന്‍  സര്‍വകലാശാലയില്‍  നിന്നു  ആദ്യമായി  ഡോക്ടോറേറ്റ് നേടിയ  സ്ത്രീയും  അവര്‍ ആയിരുന്നു.



അസിമ  ചാറ്റെര്‍ജി 1917 സെപ്റ്റംബര്‍ 23 ന് ബംഗാളില്‍  ആയിരുന്നു ജനിച്ചത്. ഇന്ദ്രനാരായണ്‍  മുഖെര്‍ജി  എന്ന  ഒരു   മെഡിക്കല്‍ ഡോക്ടര്‍   ആയിരുന്നു അവരുടെ  അച്ഛന്‍, അമ്മ കമലാദേവിയും. കൊല്‍ക്കട്ടായിലെ  ഒരു ഇടത്തരം കുടുംബത്തില്‍   വളര്‍ന്ന അസിമക്ക്   വിദ്യാഭ്യാസത്തില്‍   നല്ല   പ്രോത്സാഹനം കിട്ടി. അച്ഛന്‍   ബോട്ടണിയില്‍  വളരെ  താല്‍പര്യം ഉള്ളയാളായിരുന്നു,    താല്‍പര്യം   ചെറുപ്പത്തില്‍ തന്നെ  അസിമയിലും കൌതുകം    വളര്‍ത്തി. കൊല്‍ക്കട്ട   യൂണിവേറ്സിറ്റിയിലെ സ്കോട്ടിഷ് ചര്‍ച് കോളെജില്‍ നിന്നു  1936 ല്‍   ഹോണേറ്സൊടു കൂടി  രസതന്ത്രത്തില്‍ ബി.എസ്.സി. ബിരുദം  നേടി.

തുടര്‍ന്ന്  കൊല്‍ക്കട്ടാ യൂണിവേറ്സിറ്റിയിലെ  നിന്നു  തന്നെ രാജബസാര്‍ സയന്സ് കോളേജില്‍  നിന്നു  ഓറ്ഗാനിക്  കെമിസ്റ്റ്രിയില്‍ തന്നെ 1938 ല്‍   മാസ്റ്റേര്‍സ് ബിരുദവും 1944ല്‍ ഡൊക്ടൊറേറ്റ്  ബിരുദവും നേടി. അസിമ ആയിരുന്നു ഒരു   ഇന്ത്യന്‍  സര്‍വകലാശാലയില്‍  നിന്നു ആദ്യമായി  ഡൊക്ടോറേറ്റ്  ബിരുദം നേടിയത്. സസ്യങ്ങളില്‍  നിന്നു  കിട്ടുന്ന വസ്തുക്കളുടെ ഓര്‍ഗാനിക് കെമിസ്റ്റ്രിയും ക്റുത്രിമ ഓറ്ഗാനിക് കെമിസ്റ്റ്രിയും ആയിരുന്നു  അവരുടെ  പഠന വിഷയങ്ങള്‍. അവരുടെ  അദ്ധ്യാപകരില്‍ പ്രഫുല്ല ചന്ദ്ര റോയിയും സത്യേന്ദ്രനാഥ് ബോസും ഉണ്ടായിരുന്നു.  അവര്‍ക്ക്  കുറച്ചു നാള്‍ അമേരിക്കയിലെ  മാഡിസണ്‍ യൂണിവേര്‍സിറ്റിയിലും കാലിഫോറ്ണിയാ  ടെക്നിക്കല്‍  യൂണിവേര്‍സിറ്റിയിലും  ഗവേഷണ പരിചയം  നേടാനും  അവസരം കിട്ടി.  

 


ചാറ്റെര്‍ജിയുടെ  ഗവേഷണം പ്രക്റുതിയില്‍ നിന്നു  കിട്ടുന്ന  സ്വാഭാവിക  വസ്തുക്കളുടെ  കെമിസ്റ്റ്രിയില്‍  ആയിരുന്നു. അതില്‍ നിന്നു  അപസ്മാരം, മലേറിയ എന്നിവക്കും കീമോതെറാപ്പിക്കും ഉപയോഗിക്കുന്ന  മരുന്നുകള്‍ വികസിപ്പിച്ചെടുക്കുവാന്‍   കഴിഞ്ഞു.  അപസ്മാര രോഗത്തിനു  ചികിത്സിക്കാന്‍


                                സി,വി.രാമന്‍ അവാര്‍‍‍ഡ് 

മാര്‍സിലിയ മിനുറ്റ (rsilia minuta)  എന്ന  ചെടിയിലും മലേറിയയ്ക്കു ഔഷധമായി അല്‍സ്ടോണിയ സ്കൊലാരിസ് (Alstoniya scholaariis), സ്വെരിറ്റ ചിറാറ്റ(Swertia chirata)  , പിക്കാരിസ കുറൊവ (Picrorhiza kurroa)  സീസല്‍പിനിയ  ക്രിസ്റ്റ(Caesalpinia crista) എന്നീ സസ്യങ്ങളില്‍  കണ്ടെത്തി. എന്നാല്‍  ഇവ ഇപ്പോള്‍   അപസ്മാരത്തിനും  മറ്റും ഉപയോഗിക്കുന്ന  മരുന്നുകളുമായി താരതമ്യം  ചെയ്യുമ്പോള്‍ ക്ലിനിക്കലായി താരതമ്യേനെ കൂടുതല്‍  പ്രയോജനം  ഉള്ളതായി  തെളിയിക്കാന്‍ കഴിഞ്ഞില്ല. അവരുടെ  ശ്റമഫലമായി അപസ്മാരചികിത്സക്കായി ആയുഷ്-56 എന്ന മരുന്നും  മലേറിയ  ചികിത്സക്കുള്ള ചില   മരുന്നുകളും ഉണ്ടാക്കാന്‍   കഴിഞ്ഞു.   ഗവേഷണ ഫലങ്ങള്‍ 400ലധികം ഗവേഷണപ്രബന്ധങ്ങളായി  മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 

പ്രധാന സംഭാവനകള്‍

·         Initiated chemical investigation of alkaloids in Rauwolfia canescens.

·         Investigated the chemistry of almost all principal types of indole alkaloids.

·         Contributions to the elucidation of the structure and stereochemistry of ajmalicine and sarpagine.

·         First suggested stereo-configuration of sarpagine.

·         Isolated and characterised geissoschizine, a key precursor in biogenesis of indole alkaloids from Rhazya stricta.

·         Carried out synthetic studies on a number of complex indole, quinoline and isoquinoline alkaloids.

·         Developed procedures for the preparation of beta-phenylethanolamines in connection with alkaloid synthesis.

·         Elucidated the structure of luvangetin isolated from Luvanga scandens.

·         Studied the action of various Lewis acids on prenylated coumarins and devised simple synthetic routes to a number of complex coumarin systems.

·         Investigated the mechanism of acid-catalysed hydramine fission of beta phenylethanol amines.

·         Introduced the use of periodic acid as a reagent for the detection and location of both terminal and exocyclic double bonds in organic compounds.

 

ഔദ്യോഗിക  ജീവിതം

കൊല്‍ക്കട്ട  യൂണിവേര്‍സിറ്റിയിലെ ബെഥുന  കോളേജില്‍  ചേര്‍ന്ന് അവിടെ  രസതന്ത്ര  വിഭാഗം ഉണ്ടാക്കി.1954 ല്‍ കല്‍ക്കട്ട  യൂണിവേര്‍സിറ്റിയിലെ  തന്നെ യൂണിവേര്‍സിറ്റി  കോളെജില്‍ കെമിസ്റ്റ്രിയില്‍ റീഡറായി ജോലിയില്‍ ചേര്‍ന്നു.

അവാര്‍ഡുകളും  അംഗീകാരങ്ങളും

കൊല്‍ക്കട്ടാ  യൂനിവേറ്സിറ്റിയില്‍  അവര്‍ പ്രെംചന്ദ് റൊയ്ചന്ദ്  സ്കോളറായി    തിരഞ്ഞെടുക്കപ്പെട്ടു.

1962 മുതല്‍ 1982 വരെ കൊല്‍ക്കട്ടാ  യൂണിവേര്‍സിറ്റിയിലെ  തന്നെ ഖൈറ  രസതന്ത്ര  പ്രൊഫസറായിരുന്നു, അത്യപൂര്‍വം  ആയ  അംഗീകാരം   ആയിരുന്നു  അത്.

1972 ല്‍ യൂണിവേര്‍സിറ്റി  ഗ്രാന്‍റ്സ്  കമ്മീഷന്‍ സ്വാഭാവിക  വസ്തുക്കളുടെ  കെമിസ്റ്റ്രിയില്‍  അദ്ധ്യാപനത്തിനും പഠന ഗവേഷണത്തിനും  നേത്റൂത്വം   കൊടുക്കാന്‍   അവരെ  പ്രത്യേക ഗ്രാന്‍റോടുകൂടി നിയമിച്ചു .

1960 ല്‍ ഇന്ത്യന്‍ സയന്സ് അക്കാഡമിയുടെ  വിശിഷ്ടാംഗത്വം (Fellow) ആയി  അംഗീകരിക്കപ്പെട്ടു.

1961  ല്‍   അസിമായ്ക്കു രസതന്ത്രത്തില്‍ ശാന്തി സ്വരൂപ്  ഭട്നാഗര്‍  അവാര്‍ഡ് നേടി. ആ  അവാര്‍ഡ് കിട്ടിയ  ആദ്യത്തെ  വനിതയായിരുന്നു അവര്‍.

1975 ല്‍ അസിമാ  ചാറ്റെര്‍ജിക്ക്   പദ്മഭൂഷണ്‍  അവാര്‍ഡ്  നല്‍കുകയുണ്ടായി.

ഇന്ത്യന്‍  സയന്സ് കോണ്ഗ്രെസ്സ്  അസൊസിയേഷന്‍റെ  ആദ്യത്തെ  വനിതാ പ്രസിഡണ്ട്  ആയി

അവര്‍ക്ക്  പല  യൂണിവേറ്സിറ്റികളും ഡി.എസ്.സി.ബിരുദം കൊടുക്കുകയുണ്ടായി.

അവരെ 1982  മുതല്‍ 1990  വരെ  രാജ്യസഭാംഗമായി പ്രസിഡണ്ട്  നോമിനേറ്റ്  ചെയ്തു.

അവരുടെ  നൂറാം  ജന്മദിനം  പ്രമാണിച്ച് 2017 സെപ്റ്റംബര്‍  23  നു  ഗൂഗിള്‍  24   മണിക്കൂര്‍   ഗൂഗിള്‍ ഡൂഡില്‍  പ്രദര്‍ശിപ്പിച്ചു .

സി.വി.രാമന്‍  അവാര്‍ഡും പി സി റായ് അവാര്‍ഡും   ഭട്നഗര്‍ അവാര്‍ഡും  ലഭിച്ചു .

2006 നവംബര്‍  22  നു കൊല്‍ക്കട്ടായില്‍  വെച്ചു  ദിവംഗതയായി

 

അവലംബം

https://en.wikipedia.org/wiki/Asima_Chatterjee

 

 

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

6.ഡോ.ആനന്ദിഭായ് ജോഷി - ഭാരതത്തിലെ ആദ്യത്തെ ലേഡീ ഡോക്ടര്‍

  6 ഡോ.ആനന്ദിബായി ജോഷി ആനന്ദിബായ് ജോഷി   ഇന്ത്യയില്‍   ആദ്യമായി   ആധുനിക   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്ത   വനിതയായിരുന്നു. കാദംബരി   ഗാംഗുലിയോടൊപ്പം തന്നെ. ബൊംബേ പ്രസിഡന്സിയില്‍   ജനിച്ച്   ആദ്യമായി   രണ്ട്   വര്‍ഷം   പഠിച്ച്   മെഡിക്കല്‍   ബിരുദം    എടുത്തവരായിരുന്നു. ആനന്ദിഭായി ജോഷി അഥവാ   ആനന്ദിഭായ് ഗോപാല്‍   ജോഷി   എന്നും   അറിയപ്പെട്ടു. ഗോപാല്‍    അവരുടെ   ഭര്‍ത്താവായിരുന്ന ഗോപാല്‍   റാവുവില്‍ നിന്നായിരുന്നു. 1865 മാര്‍ച്ച് 31   നാണ് അവര്‍ ജനിച്ചത്. ദിവംഗതയായത് 1887 ഫെബ്രുവരി.   1887ല്‍ 21 ആമത്തെ   വയസ്സില്‍ അവര്‍   മെഡിസിന്‍ പ്രാക്റ്റീസ്   ചെയ്തു തുടങ്ങി. 1886 ല്‍ അവര്‍ അമേരിക്കയിലെ   പെന്സില്വാനിയ യൂണിവേര്‍സിറ്റിയിലെ വനിതാ   മെഡിക്കല്‍   കോളേജില്‍   ഉപരിപഠനം   നടത്തി. തിരിച്ചു   വന്നതിനു ശേഷം കോല്‍ഹാപൂറിലെ ആല്‍ബര്‍ട്ട്   എഡ്വാര്‍ഡ് ആശുപത്രിയില്‍   ജോലിക്കു   ചേര്‍ന്നു , അവിടത്തെ  ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...