ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

10.കമലാ സൊഹോനി -ഭാരതത്തിലെ ആദ്യത്തെ പി.എച്.ഡി. ബിരുദ ധാരി

                                       10.കമലാ  സൊഹോനി

കമല  സൊഹോനി  ഭാരത്തിലെ  ശാസ്ത്രവിഷയത്തില്‍  ആദ്യത്തെ പി.എച്.ഡി. ബിരുദം നേടിയ  വനിതയായിരുന്നു.   സ്ത്രീകള്‍ക്ക്   ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നു  പൊതുവെ  അഭിപ്രായം  നിലനിന്ന ഒരു കാലത്ത്  ഭാരതത്തിലെ  പ്രഥമ  നോബല്‍  സമ്മാന ജേതാവായ  സിവി.രാമന്‍റെ  പ്രതികൂല തീരുമാനത്തിനെതിരെ  സത്യാഗ്രഹ സമരം  വരെ  നടത്തി   ഉന്നത  വിദ്യാഭ്യാസത്തിനു  പ്രവേശനം  പിടിച്ചു  വാങ്ങിയ  ധീരവനിത  ആയിരുന്നു  അവര്‍. പാവങ്ങളില്‍  പാവങ്ങളായിരുന്ന  ജനങ്ങള്‍ക്ക്   ചുരുങ്ങിയ  ചിലവില്‍  പോഷകാഹാരം എത്തിക്കാന്‍   ഉതകുന്ന   ഗവേഷണത്തിനു  പ്രാധാന്യം   കൊടുത്തിരുന്നു  അവര്‍. അവര്‍  പിടിച്ചു  വാങ്ങിയ  അംഗീകാരം വനിതകള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന്‍റെയും   ഗവേഷണത്തിന്‍റെയും മേഖലകള്‍ വനിതകള്‍ക്കു  മലക്കെ  തുറന്നു  കൊടുക്കാന്‍ കാരണമായി. ബയൊകെമിസ്റ്റ്രി  ആയിരുന്നു  അവരുടെ  പഠനമേഖല.

കമലാ  ഭഗവത് (പിന്നീട്  സൊഹോനി) 1911 ല്‍  മദ്ധ്യപ്രദേശിലെ ഇന്ഡോര്‍ എന്ന സ്ഥലത്തായിരുന്നു   ജനിച്ചത്. അവരുടെ  അച്ഛന്‍ നാരായണറാവുവും  അമ്മാവന്‍ മാധവറാവുവും രസതന്ത്രജ്ഞരായിരുന്നു. അവര്‍ രണ്ടു പേരും  ടാറ്റാ  ഇന്‍സ്റ്റിറ്റ്യൂട്ടിലെ (പിന്നീട്  ഇന്ത്യന്‍  ഇന്സ്റ്റിറ്റ്യുട്ട് ഓഫ്  സയന്സ് ) പൂര്‍ വിദ്യാര്‍ത്ഥികളായിരുന്നു.  കുടൂംബ പാരമ്പര്യമനുസരിച്ച്  കമലയും  ബൊംബേ  യൂണിവേറ്സിറ്റിയില്‍ നിന്നു  1933 ല്‍    ബി.എസ്.സി   ബിരുദം നേടി, രസതന്ത്രം   പ്രധാനവിഷയവും   ഊര്‍ജ്ജതന്ത്രം  ഉപ വിഷയവുമായിട്ടായിരുന്നു   അവരുടെ  ആദ്യത്തെ  ബിരുദം. 

തുടര്‍ന്ന്   അച്ഛന്‍റെ  അഭിപ്രായ  പ്രകാരം ബാംഗളൂരിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട് ഒഫ് സയന്സില്‍   ഗവേഷണഫെലോഷിപ്പിനു  അപേക്ഷിച്ചു. എന്നാല്‍  അന്നു   ആ സ്ഥാപനത്തിന്‍റെ   ഡയറക്ടറായിരുന്നു  നോബല്‍  സമ്മാന  ജേതാവായ  സി.വി. രാമന്‍   അവര്‍ സ്ത്രീ  ആണെന്ന  ഒരൊറ്റ കാരണം പറഞ്ഞ്   അവരുടെ  അപേക്ഷ നിരസിക്കുകയായിരുന്നു. പൊതുവെ  പുരുഷമേധാവിത്വം നില നിന്ന  ആകാലത്തു   സ്ത്രീകളെ  ഗവേഷണം നടത്താനൊന്നും  കൊള്ളുകയില്ല  എന്ന   ഒരു  ധാരണ  നിലവില്‍  ഉണ്ടായിരുന്നു. സി.വി.രാമനും  ഇതേ  അഭിപ്രായ കാരനായിരുന്നു . എന്നാല്‍  കമല  അങ്ങനെ തോറ്റുകൊടുക്കാന്‍  തയ്യാറല്ലായിരുന്നു. ഗാന്ധിജിയുടെ    സ്വാന്തന്ത്ര്യ സമര  രീതിയില്‍  ആക്റുഷ്ടയായിരുന്ന  അവര്‍   സി.വി.രാമന്‍റെ  ആഫീസിനു  മുമ്പില്‍   സത്യാഗ്രഹം   നടത്തി. സമ്മര്‍ദ്ദം  കൊണ്ട്     അദ്ദേഹം  അവരെ   ചില  വ്യവസ്ഥകള്‍ക്കു വിധേയമായി   ഗവേഷണത്തിനു  പ്രവേശിപ്പിക്കാം  എന്നു  സമ്മതിച്ചു.  വ്യവസ്ഥകള്‍   ഇവയായിരുന്നു.

1.     കമലയെ  ഒരു സാധാരണ  ഗവേഷണ  വിദ്യാര്‍ത്ഥി   ആയി  കണക്കാക്കുകയില്ല ,ആദ്യവര്‍ഷം   അവരെ  താല്‍ക്കാലികമായി മാത്രം  പരിഗണിക്കും , ഈ വിവരം   ക്യാമ്പസ്സില്‍  എല്ലാവരെയും  അറിയിക്കും .

2.   അവരുടെ  വഴികാട്ടി   ആവശ്യപ്പെട്ടാല്‍ അവര്‍  രാത്രി വൈകി  വരെ  ജോലി  ചെയ്യാന്‍ തയ്യാറായിരിക്കണം.

3.    പരീക്ഷണശാലയില്‍  പ്രവര്‍ത്തിക്കുന്ന  മറ്റു   പുരുഷ വിദ്യാര്‍ത്ഥികള്‍ക്കു  യാതൊരു  രീതിയിലും  അസൌകര്യം  ഉണ്ടാക്കുകയോ   അവരുടെ ശ്രദ്ധ  ആകര്‍ഷിക്കാനോ   ശ്റമിക്കരുത്.

കമലക്കു ഈ  വ്യവസ്ഥകള്‍ അഭിമാനക്ഷതം ഉണ്ടാക്കിയെങ്കിലും നിവ്റുത്തിയില്ലാതെ കമല  അവിടെ   പഠിക്കാന്‍   തുടങ്ങി,അങ്ങനെ  1933ല്‍ ഇന്സ്റ്റിറ്റ്യൂട്ടില്‍   പ്രവേശനം  നേടിയ  ആദ്യത്തെ  വനിതയായി. പിന്നീട്  കമല  പറയുകയുണ്ടായി. പ്രൊഫ. രാമന്‍  മഹാനായ  ശാസ്ത്രജ്ഞനായിരുന്നു  എങ്കിലും അദ്ദേഹം  വളരെ  ഇടുങ്ങിയ  മനസ്സുള്ള  ആളായിരുന്നു. അദ്ദേഹം  ഞാന്‍ ഒരു സ്ത്രീയാണെന്ന ഒരൊറ്റ  കാരണം  കൊണ്ട് എന്നോട്  പെരുമാറിയ  രീതി  എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുകയില്ല്ല. എന്നെ  ഒരു  സാധാരണ  വിദ്യാര്‍ത്ഥിയായി പരിഗണിക്കാന്‍  പോലും അദ്ദേഹം  തയാറായിരുന്നില്ല. ഇതെന്നെ  വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിനു സ്ത്രീകളോട്  അന്ന്  അത്ര  നിന്ദ  ആയിരുന്നു. ഇത്ര  മഹാനായ  നോബല്‍  സമ്മാനജേതാവായ അദ്ദേഹം  പോലും  ഇങ്ങനെ  പെരുമാറിയാല്‍   എന്തു  ചെയ്യാന്‍  കഴിയും? ഏതായാലും  ഒരു വര്‍ഷം  കഴിഞ്ഞ്   കുറെയധികം  പെണ്‍കുട്ടികളെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചു.



ഔദ്യോഗിക  ജീവിതവും   ഗവേഷണവും

കമലയുടെ  വഴികാട്ടി   ഇന്സ്റ്റിറ്റ്യൂട്ടില്‍ ശ്രീ.ശ്രീനിവാസയ്യ എന്നയാള്‍  ആയിരുന്നു. അവര്‍  അവിടെ വെച്ചു പാല്‍, പയറുവര്‍ഗങ്ങള്‍ എന്നിവയിലെ   പ്റൊട്ടീനിനെ  പറ്റിയായിരുന്നു  ഗവേഷണം നടത്തിയത്. കമലയുടെ  ആത്മാര്‍ത്ഥതയും  സമര്‍പ്പണ ബോധവും  പ്രൊഫ. രാമനെ തന്‍റെ  മുന്‍ വിധികള്‍  തെറ്റാണെന്നു   മനസ്സിലാക്കി  കൊടുത്തു. തുടര്‍ന്നു   ധാരാളം   സ്തീകളെ  ഇന്സ്റ്റിറ്റ്യൂട്ടില്‍   പ്രവേശനം  കൊടുക്കാനും തുടങ്ങി. കമല  അവിടെ  നിന്നു  ഒരു വര്‍ഷം  കഴിഞ്ഞ്  1936ല്‍ ഡിസ്റ്റിങ്ക്ഷനോടു കൂടി എം.എസ്സി  ബിരുദം നേടി.

തുടര്‍ന്ന് അവരെ  ഇങ്ലണ്ടിലെ കെയിംബ്റിഡ്ജ്   യൂണിവേറ്സിറ്റിയില്‍ ഡോ.ഡെരിക് രിച്റ്റര്‍ എന്ന പ്രൊഫസറുടെ  കീഴില്‍ ഫ്രെഡറിക് ജി ഹോപ്കിന്സ്  ലബൊറട്ടറിയില്‍  ഗവേഷണം  നടത്താന്‍  ക്ഷണിച്ചു. അവര്‍  ന്യുണ്‍ഹാം  കോളെജിലെ  വിദ്യാര്‍ത്ഥി  ആയിരുന്നു, ബയോളജിക്കല്‍   നാചുറല്‍ സയന്‍സായിരുന്നു  അവരുടെ  ഗവേഷണ  മേഖല.റിച്റ്റര്‍   അവിടെ നിന്നു  പോയ  ശേഷം ഡോ.റോബിന്‍  ഹാള്‍ എന്ന പ്രൊഫസറുടെ കീഴില്‍  സസ്യങ്ങളിലെ  കോശങ്ങളെപ്പറ്റി   പഠിച്ചു. ഉരുളക്കിഴങ്ങിനെ കുറിച്ചുള്ള  അവരുടെ  പഠനങ്ങളില്‍ നിന്നു അതില്‍  സൈറ്റോക്റോം സി  എന്ന എന്സൈം ഉണ്ടെന്നു  അവര്‍ കണ്ടെത്തി. ഇതു  സസ്യങ്ങളിലെ  ചില  പ്രത്യേക  പ്രവര്‍ത്തനങ്ങള്‍ക്ക്  ആവശ്യമാണെന്ന്  അവര്‍ സ്ഥാപിച്ചു. സസ്യങ്ങളിലും മനുഷ്യര്‍ ഉള്‍പ്പെടെയുള്ള  ചില ജീവികളിലും  ഈ എന്സൈം  ഉണ്ടെന്നു  അവര്‍ തെളിയിച്ചു. കഷ്ടിച്ച്  14 മാസം കൊണ്ട് കമല വെറും 40  പേജു  മാത്രമുള്ള  തന്‍റെ  തീസിസ്  പൂര്‍ത്തിയാക്കി അസാധാരണമായ  രീതിയില്‍  പി.എച്.ഡി. ബിരുദത്തിനു  അര്‍ഹയായി.

 

പി.എച്.ഡി. ബിരുദം നേടിയതിനു ശേഷം 1939 ല്‍ അവര്‍  ഇന്ത്യയിലേക്കു  മടങ്ങി. ഗാന്ധിജിയെ ആദരിച്ചിരുന്ന  അവര്‍  തന്‍റെ  ജീവിതം തന്‍റെ  നാട്ടുകാര്‍ക്കു വേണ്ടീ  ആയിരിക്കണം  എന്നു  വിശ്വസിച്ചിരുന്നു, അക്കാരണത്താല്‍ അവര്‍  തിരിച്ചു വന്നു സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തു. തുടര്‍ന്നു കമലയെ  ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിഞ്ജ്   കോളേജിലെ ബയൊകെമിസ്റ്റ്രി  വിഭാഗത്തില്‍  പ്രൊഫസറായും  അദ്ധ്യക്ഷയായും നിയമിച്ചു. പിന്നീട്  അവര്‍  കൂനൂറിലെ പോഷകാഹാര  ഗവേഷണ സ്ഥാപനത്തില്‍ വിറ്റാമിനുകളെപ്പറ്റി   പഠിച്ചുകൊണ്ട് അസിസ്റ്റന്‍റ് ഡയറക്ടരായും  പ്രവര്‍ത്തിച്ചു.

 

1947 ല്‍  കമല എം.വി. സൊഹോനി എന്നയാളെ വിവാഹം കഴിച്ച് ബോംബേയിലേക്ക്  താമസം  മാറ്റി. അവിടെ  റോയല്‍ സയന്സ് ഇന്സ്റ്റിറ്റ്യൂട്ടില്‍ ബയോകെമിസ്റ്റ്രി പ്രൊഫസറായി., പ്രധാനമായും  പയറുവര്‍ഗങ്ങളിലെ   പോഷക  മൂല്യത്തെ  കുറിച്ചായിരുന്നു   അവരുടെ  പഠനം.  തുടര്‍ന്ന് അവര്‍ ഒരു സ്ത്രീ  ആയതു കൊണ്ട് വൈകി ആയിരുന്നു എങ്കിലും ആ സ്ഥാപനത്തിന്‍റെ ഡയറക്ടറായി   നിയമിക്കപ്പെട്ടു. ഏതായാലും  ഈ സമയമൊക്കെ  കമലയും  അവരുടെ  ഗവേഷണ  വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ കൂടുതലായി കഴിക്കുന്ന  മൂന്നു  ഭക്ഷണ  പദാര്‍ത്ഥങ്ങളുടെ  പോഷകമൂല്യങ്ങളെ  കുറിച്ച്  വിശദമായ  പഠനങ്ങള്‍  നടത്തി.

അന്നത്തെ  രാഷ്ട്രപതി  രാജേ  പ്രസാദ്   പറഞതനുസരിച്ച് ചില  പനകളില്‍ നിന്നു  ചെത്തിയെടുക്കുന്ന  പാനീയമായ നീരയുടെ ഗുണങ്ങളെക്കുറിച്ചു  പഠിച്ചു. ഇതില്‍   ഗണ്യമായ തോതില്‍ വിറ്റാമിന്‍  എ യും സി യും ഇരുമ്പും അടങ്ങിയിട്ടുണ്ട്  എന്ന് അവര്‍ കണ്ടെത്തി,  നീര  ശര്‍ക്കരയാക്കി  മാറ്റിയാലും    മൂലകങ്ങള്‍  നശീച്ചു പോകുകയില്ല എന്നു അവര്‍  തെളിയിച്ചു. പിന്നീട് നടന്ന   ഗവേഷണങ്ങളില്‍  പൊതുവെ  പോഷകാഹാരം  കുറവായി കഴിക്കുന്ന  ആല്‍ക്കാര്‍  നീര  പോലെയുള്ള  പാനീയം കുടിച്ചാല്‍  അവരുടെ  ആരോഗ്യം  വര്‍ദ്ധിക്കുമെന്നു  കണ്ടെത്തുകയുണ്ടായി.    ഗവേഷണത്തിനു   അവര്‍ക്കു രാഷ്ട്റപതിയുടെ പ്രത്യേക  അവാര്‍ഡ്  ലഭിച്ചു.

 

കമല  ഉപഭോക്ത്രു സം രക്ഷണത്തിന്‍റെ  ഒരു മുന്‍ നിര പോരാളിയായിരുന്നു. അവര്‍  ഉപ്ഭോക്താക്കള്‍ക്ക് നേരായ  ഉപദേശം കൊടുക്കുന്നതിനു  സ്ഥാപിച്ച  സംഘടനയുടെ  (Consumer Guidance Society of India (CGSI) യുടെ  സജീവ പ്രവര്‍ത്തകയായിരുന്നു. 1982-83  യില്‍ ആ സംഘടനയുടെ പ്രസിഡണ്ടായി  തിരഞ്ഞെടുക്കപ്പെട്ടു. സംഘടനക്കു വേണ്ടി പല  ലേഖനങ്ങളും  ലഖുലേഖകളും അവര്‍ എഴുതിയുണ്ടാക്കി. കീമത്  എന്ന   മാസികയും  അവരുടെ  അദ്ധ്യക്ഷതയില്‍ പ്രസിദ്ധീകരിച്ചു.

1998 ല്‍ അവരെ  ബഹുമാനിക്കാന്‍  വേണ്ടി ഡല്‍ഹിയില്‍  ഇന്ത്യന്‍ മെഡിക്കല്‍ കൌണ്സില്‍ സംഘടിപ്പിച്ച  ഒരു  സമ്മേളനത്തില്‍  അവര്‍ പെട്ടെന്നു കുഴഞ്ഞു വീഴുകയും  താമസിയാതെ   മരിക്കുകയും ചെയ്തു .

അവലംബം

https://en.wikipedia.org/wiki/Kamala_Sohonie

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...

18.ശകുന്തളാ ദേവി എന്ന മനുഷ്യ കമ്പ്യൂട്ടര്‍

  18. ശകുന്തളാദേവി     എന്ന   മനുഷ്യ   കമ്പ്യൂട്ടര്‍ ശകുന്തളാ ദേവി എന്ന   ഗണിത ശാസ്ത്ര അത്യത്ഭുതത്തെ   ഒരു ശാസ്ത്രജ്ഞ എന്നു   വിളിക്കാമോ   എന്നറിയില്ല. ഔപചാരികമായ വിദ്യാഭ്യാസം   ഒന്നും   തന്നെ ഇല്ലാതെ   രണ്ട്   13   അക്ക സംഖ്യകളെ   തമ്മില്‍   ഗുണിച്ച്   ഫലം   വെറും 28    സെക്കന്‍റു   കൊണ്ടും 11 അക്ക   നമ്പറിന്‍റെ   ക്യൂബ് റൂട്ട്   വെറും 10   സെക്കന്‍റു കൊണ്ടും    33   അക്കമുള്ള   ഒരു നമ്പരിന്‍റെ   7 ആമത്തെ റൂട്ട്   40   സെക്കന്‍റു   കൊണ്ടും കണ്ടുപിടിച്ചു   എന്നു പറയുമ്പോള്‍    അവരുടെ അസാമാന്യ    ഗണിത   ശാസ്ത്ര പ്രതിഭ   എന്നു   മനസ്സിലാവും . 1929   നവംബര്‍ 4 ആം തീയതി ബാംഗളൂരിലെ    ഒരു   സര്‍ക്കസ്   കലാകാരന്‍റെ   മകളായി ജനിച്ച്   ശകുന്തളാദേവി   വലിയ   വലിയ   അക്കങ്ങള്‍   തമ്മില്‍   ഗുണിക്കാനും    അവയുടെ   എ...