ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

9.പ്രീതി ശങ്കര്‍ -കമ്പ്യൂട്ടര്‍ സയന്സ് അദ്ധ്യാപിക

                                  9 പ്രീതി  ശങ്കര്‍  - പ്രൊഫസര്‍

 

അമേരിക്കയിലെ  മെരിലാന്ഡില്‍  നിന്നു  1972 ല്‍  കമ്പ്യൂട്ടര്‍  സയന്സില്‍  പി.എച്.ഡി. നേടിയ  ഒരു  അദ്ധ്യാപിക, ഗവേഷക, വിദ്യാഭ്യാസ  വിദഗ്ദ്ധ   എന്നിവയൊക്കെ  ആയിരുന്നു പ്രീതി  ശങ്കര്‍. അവര്‍ അമേരിക്കന്‍   സര്‍വകലാശാല  അസ്സൊസിയേഷനില്‍ നിന്നു  പ്രത്യേക  സ്കോളര്‍ഷിപ്പ്നേടി.  IEEE  (ഐട്രിപ്ലീ) യുടെ  അതി വിശിഷ്ട   സന്ദര്‍ശക  പ്രാസംഗിക, ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്  ഓഫ്  സയന്സില്‍  നിന്ന് ഏറ്റവും  നല്ല  അദ്ധ്യാപികക്കുള്ള   ജയ-ജയന്ത് അവാര്‍ഡ് എന്നിവ നേടി. പ്രീതി ശങ്കര്‍ കമ്പ്യൂട്ടറുകളിലെ അനുപെക്ഷണീയ ഘടകമായ കമ്പൈലറിന്‍റെ  രൂപകല്‍പ്പനയിലും  പ്രൊഗ്രാം  കോഡിങ്ങിലും    പ്രത്യേക  വൈദഗ്ദ്ധ്യം ഉള്ളവറായിരുന്നു ..

 

പ്രീതി 1947 സെപ്റ്റംബറില്‍  പൂനായില്‍  ആണ്  ജനിച്ചത്. ഗോവയില്‍ ജനിച്ച അച്ഛന്‍  ഇനൊസെന്ഷ്യോ മോണ്ടീറൊ ഇന്ത്യന്‍   മിലിട്ടറിയിലെ ബ്രിഗേഡിയര്‍  ആയിരുന്നു. അമ്മ  ഫ്രെഞ്ച്   ഭാഷയും ഗണിത  ശാസ്ത്രവും  പഠിപ്പിക്കുന്ന  അദ്ധ്യാപികയും. 1958 ല്‍   പ്രീതിയുടെ  മാതാപിതാക്കള്‍ പൂനയില്‍   നിന്നു   ജമ്മുവിലേക്കു ജോലി പ്രമാണിച്ചു  സ്ഥലം  മാറ്റം  ആയി. മൊണ്ടീറൊവിനു ഇന്ത്യ -പാകിസ്ഥാന്‍ അത്റുത്തിയില്‍ സുരങ്കോട് എന്ന സ്ഥലത്തായിരുന്നു  പോസ്റ്റിങ്. ആറു മാസം   സ്കൂള്‍  പഠനം  നഷ്ടപ്പെട്ട പ്രീതിയെ  അമ്മയാണ്  വീട്ടില്‍ ഇരുത്തി  പഠിപ്പിച്ചത്. ഏതാനും  വര്‍ഷങ്ങള്‍ കഴിഞ്ഞു  പ്രീതി  പൂനയിലേക്കു  മടങ്ങി. അവിടെ ഫെര്‍ഗൂസന്‍ കോളേജില്‍  ചേര്‍ന്നു. അതിനു ശേഷം  അവര്‍  ഡല്‍ഹിയിലെ ഇന്ത്യന്‍  ഇന്സ്റ്റിറ്റ്യൂട്  ഓഫ് ടെക്നോളജിയില്‍  ചേര്‍ന്നു  1968  ല്‍ അവിടെ  നിന്നു  പാസായ ആദ്യത്തെ  വനിതാ ബി.ടെക്.  ഇലക്ട്രിക്കല്‍ എഞ്ചിനീയറായി. അതിനുശേഷം  അമേരിക്കയിലെ  മേരിലാന്ഡ് (കോളേജ് പാര്‍ക്ക്) സര്‍വകലാശാലയില്‍ ഉന്നത  വിദ്യാഭ്യാസം  നേടാന്‍  അപേക്ഷിച്ചു. അവിടെ പി.എച്.ഡി.ക്കു ചേര്‍ന്നു. 1972 ല്‍  അവര്‍ അവിടെ  നിന്നു   പി.എച്.ഡി. ബിരുദം  നേടി ഒരു വര്‍ഷം  കഴിഞ്ഞ്  അവര്‍  ഇന്ത്യയിലേക്ക്   തിരിച്ചു  പോന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സയന്‍സിലെ  ആട്ടൊമേഷന്‍ കേന്ദ്രത്തില്‍  അസിസ്റ്റന്‍റ്  പ്രൊഫസറായി   നിയമനം നേടി. 1979  ല്‍ പ്രീതി കമ്പ്യൂട്ടറിലെ  BCH കോഡ് വികസിപ്പിക്കുന്നതില്‍  നേത്രുത്വം   ഏറ്റെടുത്തു. ഈ  കോഡ്  അമൂര്‍ത്തമായ  ക്ഷേത്രങ്ങളുടെയും വലയങ്ങളുടെയും വിശദീകരണത്തിനു   പ്രയോജനപ്പെട്ടു. 2002ല്‍  പ്രീതിയെ  സി.ആര്‍.സി. പ്രെസ്സിലെ  എഡിറ്ററായി   തിരഞ്ഞെടുത്തു.  റെസൊണന്സ്  എന്ന ഇന്ത്യന്‍  സാങ്കേതിക മാസികയുടെ  നേത്രുത്വ  ബോര്‍ഡിലേക്കും  നിയമിക്കപ്പെട്ടു.

 


പ്രീതിയുടെ സഹോദരന്‍ വിവേക് മൊണ്ടീറൊ  ഒരു ഊര്‍ജതന്ത്ര വിദഗ്ദ്ധനായിരുന്നു. സഹോദരി  അഞ്ജലി  ഒരു  ചലചിത്രനിര്‍മ്മാതാവും മീഡിയ   പഠനത്തിലെ  പ്രൊഫസറും  മറ്റൊരു സഹോദരി നന്ദിതാ ഡിസൂസ  ശിശുരോഗ ഡോക്ടറും ആയിരുന്നു. 1974  ല്‍ പ്രീതി ബാംഗളൂര്‍ നാഷണല്‍ എയറോനോട്ടിക്കല്‍ ലബൊറട്ടറിയിലെ സയന്‍റിസ്റ്റായിരുന്ന പി.എന്‍.ശങ്കറിനെ  വിവാഹം  കഴിച്ചു,   ദമ്പതികള്‍ക്ക്  1976 ല്‍ നചികേത് എന്ന മകനും 1983 ല്‍ മ്റുദല  എന്ന പേരില്‍  ഒരു മകളും  ജനിച്ചു.

 

2007 ല്‍ പ്രീതി ശങ്കര്‍ ഏറ്റവും നല്ല  അദ്ധ്യാപികയ്ക്കുള്ള   ജയ-ജയന്ത് അവാര്‍ഡ്  അവാര്‍ഡ് നേടി. 2006  നും 2009  നും ഇടയില്‍ ലോകത്തിലെ  ഏറ്റവും  വലിയ  പ്രൊഫഷണല്‍ സംഘടനയായ ഇന്സ്റ്റിറ്റ്യൂട് ഒഫ് ഇലക്ട്രിക്കല്‍  & ഇലക്ട്റോണിക്സ്  എഞ്ചിനിയേറ്സിന്‍റെ(IEEE) വിശിഷ്ട സന്ദ്രര്‍ശക പ്രാസംഗികയായി   തിരഞ്ഞെടുക്കപ്പെട്ടു.  അവര്‍   2011 ഒക്ടോബറില്‍   ദിവംഗതയായി.

 പ്രീതിയുടെ  പേരില്‍ ഗണിത  ശാസ്ത്ര ശാസ്ത്രവായനശാല ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് സയന്‍സിലെ UMED കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.

അവലംബം

https://en.wikipedia.org/wiki/Priti_Shankar

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...