ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

8 .ബിഭാ ചൌധുരി -ഫ്യ്സിക്സ് പ്രൊഫസര്‍

 

8 ബിഭ  ചൌധുരി ഊര്‍ജ്ജതന്ത്ര  പ്രൊഫസര്‍

 

 

ബിഭ ചൌധുരി ഭാരതത്തിലെ  അറിയപ്പെട്ട  ഒരു ഊര്‍ജ്ജതന്ത്ര  ശാസ്ത്രജ്ഞയായിരുന്നു. അണുകണങ്ങളും  കൊസ്മിക് രശ്മികളുമായിരുന്നു  അവരുടെ   ഗവേഷണവിഷയങ്ങള്‍. അന്തര്‍ദേശീയ  ജ്യോതിശാസ്ത്ര  സംഘടന  HD 86081  എന്ന പേരില്‍ അറിയപ്പെട്ടിരുന്ന  നക്ഷത്രത്തിനു ബിഭ  എന്നു പുനര്‍നാമകരണം  ചെയ്യുകയുണ്ടായി.

ബിഭ   ജനിച്ചത് കൊല്‍കട്ടായില്‍  ആയിരുന്നു,. 1913 ല്‍ . അവരുടെ അച്ഛന്‍ ബങ്കു ബിഹാരി ചൌധരി ഒരു ഡോക്ടര്‍  ആയിരുന്നു. അമ്മ ഊര്‍മ്മിളാ ദേവി ബ്രഹ്മസമാജത്തിലെ  സജീവ പ്രവര്‍ത്തകയുടെ  മകളും  ആയിരുന്നു. നാലു   സഹോദരിമാരും  ഒരു സഹോദരനും  ഉള്‍പ്പെട്ട  കുടുംബത്തിലെ  മൂന്നാമത്തെ  കുട്ടിയായിരുന്നു  ബിഭ. അവരുടെ  കുടുംബത്തിലെ  പല  ബന്ധുക്കളും  ബ്രഹ്മ  സമാജത്തിലെ  സജീവ  പ്രവര്‍ത്തകരായിരുന്നു.

ബിഭ കല്‍ക്കട്ട യൂണിവേര്‍സിറ്റിയിലെ രാജബസാര്‍  സയന്സ് കോളെജില്‍ ഊര്‍ജ്ജതന്ത്രം  പ്രധാന വിഷയമായി  പഠിച്ച്  എം.എസ്സി ബിരുദം 1936ല്‍ നേടി. ബിരുദം  നേടിയതിനു  ശേഷം 1939ല്‍   ബോസ്  ഇന്സ്റ്റിറ്റ്യൂട്ടില്‍ ദേബേന്ദ്ര മോഹന്‍ ബോസിന്‍റെ  കീഴില്‍  ജോലി ചെയ്യാന്‍ തുടങ്ങി. അവര്‍  രണ്ടുപേരും കൂടിയാണ്  ബോസൊണ്സ്(Bosons)  എന്ന പേരില്‍ അറിയപ്പെട്ട  അണുകണങ്ങള്‍ കണ്ടുപിടിച്ചത്. കോസ്മിക്   രശ്മികളെപ്പറ്റിയും  അവര്‍   പഠിച്ച് പ്രബന്ധങ്ങള്‍  പ്രസിദ്ധീകരിച്ചു. കോസ്മിക് രസ്മികള്‍  രാസ വസ്തുക്കള്‍  പുരട്ടിയ ചില ഫലകങ്ങളില്‍  വ്യത്യസ്ത ഉയരങ്ങളില്‍ നിന്നു പതിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു  എന്നു  പഠിച്ചു. എന്നാല്‍  ഈ പഠനങ്ങള്‍   രാസവസ്തുക്കളുടെ  ദൌര്‍ലഭ്യം മൂലം അവര്‍ക്കു  മുമ്പോട്ട് തുടരാന്‍  കഴിഞ്ഞില്ല. തുടര്‍ന്ന്   ബിഭ  മാഞ്ചെസ്റ്റര്‍  യൂണിവേറ്സിറ്റിയിലെ പ്രൊഫ. പാട്റിക് ബ്ലാക്കെറ്റിന്‍റെ കീഴില്‍ കോസ്മിക് രശ്മി സംബന്ധമായി  ഗവേഷണത്തിനു  ചേര്‍ന്നു. അവരുടെ  പി.എച്.ഡി. തീസിസില്‍  കോസ്മിക് രശ്മികളെപ്പറ്റിയും  വായുവിലെ  കോസ്മിക്  മഴയെപ്പറ്റിയും  മറ്റും വിശദമായി   പഠിച്ചിരുന്നു. പിന്നീട്  നോബല്‍   സമ്മാനിതനായ  ബ്ലാക്കെറ്റിനു  ബിഭായുടെ  ഗവേഷണം  എങ്ങനെ പ്രയോജനപ്പെട്ടു  എന്നു വ്യക്തമല്ല.

 


ഔദ്യോഗിക  ജീവിതവും  ഗവേഷണവും

ചൌധുരിയുടെ  ഗവേഷണ വിഷയത്തെപ്പറ്റി മാഞ്ചെര്‍ ന്യൂസ് എന്ന  സായാഹ്നപത്രത്തിന്‍റെ  ലേഖകന്‍   അവരുമായി  അഭിമുഖത്തില്‍  വിശദമായി  ചര്‍ച്ച  ചെയ്തു.   ഊര്‍ജ്ജതന്ത്രത്തില്‍ ഇത്ര  വളരെ  കുറച്ച്   വനിതാ  ശാസ്ത്രജ്ഞകള്‍ മാത്രമേ  ഉള്ളല്ലൊ എന്നു  അവര്‍  അഭിപ്രായം   പ്രകടിപ്പിച്ചു. ആ പത്രം   ചൊധുരിയെ   ഇന്ത്യയിലെ ഉദിച്ചുയരുന്ന വനിതാ  ശാസ്ത്രജ്ഞ അവരുടെ  ലക്ഷ്യം  കോസ്മിക് രശ്മികള്‍  ആണ് എന്നു  പറഞ്ഞു  പരിചയപ്പെടുത്തി.

 

പി.എച്.ഡി. പൂര്‍ത്തിയാക്കിയ  ശേഷം ബിഭാ    ഇന്ത്യയിലേക്കു   മടങ്ങി. ഹോമി  ഭാഭാ  ടാറ്റാ  ഇന്‍സ്റ്റിറ്റ്യൂട്ട്   തുടങ്ങുന്ന  സമയം ആയിരുന്നു  അത്. അദ്ദേഹം   ബിഭായുടെ  തീസിസ്  പരീശോധിച്ച  പരീക്ഷകരോട് ഭാവിയുടെ  വാഗ്ദാനമായ  ശാസ്ത്രകാരന്മാരെപ്പറ്റി അന്വേഷിച്ചപ്പോള്‍ അവര്‍  ബിഭാ  ചൊധരിയുടെ  പേര്  നിര്‍ദ്ദേശിച്ചു. അങ്ങനെയാണ്  ഭാഭാ  അവരെ  അവിടെ നിയമിച്ചത്.അവര്‍  ടാറ്റാ  ഇന്‍സ്റ്റിറ്റ്യൂട്ട്  ഒഫ് ഫണ്ഡമെന്‍റല്‍  റിസര്‍ച്ചില്‍  എട്ടു വര്‍ഷത്തോളം    ജോലി ചെയ്തു. അവിടത്തെ  ഫിസിക്കല്‍  റിസര്‍ച്ച്  ലാബറട്ടറിയില്‍   ജോലിക്കു  ചേര്‍ന്ന  അവര്‍ കോളാര്‍  സ്വര്‍ണഖനിയിലെ  ചില   കാര്യങ്ങള്‍ പഠിക്കാന്‍  നിയോഗിക്കപ്പെട്ടു. 1954 ല്‍  മിചിഗണ്‍ യൂണിവേര്‍സിറ്റിയില്‍  വിസിറ്റിങ് ഗവേഷകയായി  പ്രവര്‍ത്തിച്ചു. തുടര്‍ന്നു  അവര്‍ കൊല്‍ക്കട്ടായില്‍  സാഹാ  ഇന്സ്റ്റിറ്റ്യൂട്  ഓഫ്  ന്യൂക്ലിയാര്‍ റിസര്‍ച്ച്  എന്ന സ്ഥാപനത്തില്‍  ചേര്‍ന്നു. അവിടെ  അവര്‍  ഫ്രെഞ്ചു  ഭാഷയില്‍  ഫിസിക്സ്  പഠിപ്പിച്ചു.

ബിഭാ  ചൌധുരിയുടെ  ജീവിതം കണ്ടെത്തിയ  ഒരു രത്നം ബിഭാ  ചൌധുരി എന്ന  പുസ്തകത്തില്‍  പ്രതിപാദിച്ചിട്ടുണ്ട്. ഈ  പുസ്തകം ജര്‍മ്മന്‍ ഭാഷയിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റെയ്റ്റ്സമാന്‍  പത്രം  അവരെ മറക്കപ്പെട്ട  ഒരു മഹതി എന്നു  വിശേഷിപ്പിക്കുകയുണ്ടായി .ബിഭാ  ചൌധുരി  1991 ല്‍  ദിവംഗതയായി , മരിക്കുന്നതുവരെ  അവര്‍   പ്രബന്ധങ്ങളും   ലേഖനങ്ങളും  പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു.

അവലംബം

https://en.wikipedia.org/wiki/Bibha_Chowdhuri

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...