7. രാജേശ്വരി ചാറ്റെര്‍ജി(1922-2010)
ശ്രീമതി.രാജേശ്വരി ചാറ്റെര്‍ജി
ഒരു ഗണിതശാസ്ത്രജ്ഞയും
ഇലക്ട്രിക്കല്‍ എഞ്ചിനീയറും
ആയിരുന്നു,
ഇന്ത്യയിലെ ആദ്യത്തെ
എഞ്ചിനീയര്‍മാരില്‍ ഒരാള്‍.
ഇലക്ട്റൊമാഗ്നെറ്റിക് തിയറി, മൈക്റോവേവ് ടെക്നൊളജി, റേഡിയൊ എഞ്ചിനീയറിങ്ങ് എന്നിവ ആയിരുന്നു അവരുടെ
പ്രത്യേക വിഷയങ്ങള്‍. കര്‍ണാടകയില്‍ നിന്നുള്ള ആദ്യത്തെ എഞ്ചിനീയറായിരുന്ന അവര്‍
അമേരിക്കയില്‍ നിന്നു പി.എച്.ഡി.
ബിരുദം നേടി, രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനു
ശേഷം. വിമാനങ്ങളിലും ബാഹ്യാകാശ
നൌകകളിലെയും ആന്‍റെന രൂപകല്‍പ്പന
ഉണ്ടാക്കുന്നതിലും ധാരാളം സംഭാവനകള്‍ ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നു തിരിച്ചു
വന്നതിനു ശേഷം അവര്‍
ബാംഗളൂരിലെ ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട് ഒഫ് ടെക്നോളജിയില്‍ ദീര്‍ഘകാലം
പ്രൊഫസര്‍ ആയി ജോലി ചെയ്തു. തുടര്‍ന്നു ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്
വിമന്‍ സ്റ്റഡീസില്‍ തന്‍റെ സാമൂഹ്യ
പ്രവര്‍ത്തനം തുടര്‍ന്നു.
രാജേശ്വരി
കര്‍ണാടകയില്‍ 1922 ജനുവരി 24 നാണ് ജനിച്ചത്. അവരുടെ അമ്മുമ്മയും
മൈസൂറിലെ ആദ്യകാലത്തെ വനിതാ ബിരുദധാരിയുമായ കമലമ്മ
ദാസപ്പ സ്ഥാപിച്ച സ്പെഷ്യല്‍ ഇങ്ലീഷ് സ്കൂളില്‍ ആയിരുന്നു
രാജേശ്വരിയുടെ സ്കൂള്‍
വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാഭ്യാസം
കഴിഞ്ഞ് ചരിത്രം പഠിക്കാന്‍ ആലോചന
ഉണ്ടായിരുന്നു എങ്കിലും അവര്‍
ഊര്‍ജതന്ത്രവും ഗണിതശാസ്ത്രവും
ആണ് കോളെജില്‍ പഠനവിഷയങ്ങളായി തിരഞ്ഞെടുത്തത്. ബാംഗളൂര്‍ സെന്‍റ്രല്‍
കോളേജില്‍ നിന്നു ബി.എസ്,സി (ഹോണേറ്സ്), എം.എസ്സി (ഗണിതശാസ്ത്രം) എന്നീ
ബിരുദങ്ങള്‍ നേടി. ഈ രണ്ടു ബിരുദക്ലാസ്സിലും മൈസൂറ് സര്‍വകലാശാലയില്‍ നിന്ന്
ഒന്നാം റാങ്കു തന്നെ നേടിയായിരുന്നു
അവരുടെ വിജയം. തല്‍ഫലമായി മുമ്മാഡി ക്രീഷ്ണരാജ വോഡീയാര്‍
അവാര്‍ഡ്, എം.ടീ.നാരായണ അഅയ്യങ്കാര്‍ സമ്മാനം , വാല്‍ട്ടേറ്സ് മെമ്മോറിയല്‍ സമ്മാനം എന്നിവക്ക്
അര്‍ഹയായി. 1943 ല്‍ അവര്‍
ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട് ഓഫ്
സയന്സില്‍ ഇലക്ട്റിക്കല്‍ എഞ്ചിനീയറിങ്ങ്
വിഭാഗത്തില്‍ ഗവേഷണത്തിനു ചേറ്ന്നു.
പ്രൊഫ. സി.വി.രാമന്‍റെ കീഴില്‍ ഗവേഷണം ചെയ്യാന്‍ അവര്‍ക്കു
താല്‍പര്യം ഉണ്ടായിരുന്നു
എങ്കിലും എന്തോ സാങ്കേതിക കാരണം
കൊണ്ട് അവരുടെ ആ ആഗ്രഹം
സഫലമായില്ല.
രണ്ടാം ലോക
മഹായുദ്ധത്തിനു ശേഷം
ഇന്ത്യക്കു ഭരണാധികാരം ഏല്‍പ്പിച്ചു കൊടുക്കുവാന്‍ ബ്രിട്ടീഷുകാര്‍ ഒരു ഇടക്കാല മന്ത്രിസഭ ഉണ്ടാക്കിയിരുന്നു. പഠിക്കാന്‍
മിടുക്കരായ കുട്ടികളെ വിദേശത്തയച്ചു
പഠിപ്പിക്കാന്‍ സ്കോളര്‍ഷിപ്പ്
കൊടുക്കാന്‍ തീരുമാനമായി. രാജേശ്വരി
ഇലക്ട്റോണിക്സും അതിന്‍റെ
പ്രായോഗിക ഉപയോഗവും എന്ന മേഖലയില്‍
ഉന്നത പഠനത്തിനു സ്കോളര്‍ഷിപ്പിനു അപേക്ഷിച്ചു. അമേരിക്കയിലെ
ആന്ന് ആര്‍ബറിലെ മിച്ചിഗന്‍
യൂനീവേര്‍സിറ്റിയില്‍
ആയിരുന്നു അവര്‍ക്കു പഠിക്കാന്‍
താല്‍പര്യം. 1950 കളില്‍ ഭാരതത്തില്‍ നിന്നു സ്ത്രീകള്‍ക്ക് വിദേശത്തു
പോയി പഠിക്കാന്‍ പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. എങ്കിലും
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു
ഒരു മാസം മുമ്പ് 1947 ജുലായ് മാസം അവര്‍
അമേരിക്കയിലേക്ക് കപ്പല്‍ കയറി. 30
ദിവസത്തെ യാത്രക്കു ശേഷം അവിടെ
എത്തി. രാജേശ്വരി മിചിഗന്‍ യൂണിവേര്‍സിറ്റിയില്‍ നിന്നു ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാസ്റ്റെര്‍സ്
ബിരുദം നേടി. ഇന്ത്യാ ഗവറ്ണ്മെന്‍റിന്‍റെ നിര്‍ദ്ദേശാനുസരണം അവര്‍
എട്ടു മാസം അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി.യിലെ നാഷണല്‍ ബ്യൂറോ ഓഫ്
സ്റ്റാന്ഡാര്‍ഡ്സില്‍ റേഡിയൊ
ഫ്രിക്വന്സി മാപനങ്ങളില്‍ പ്രത്യേക
പരിശീലനവും നേടി. അതിനു ശേഷം മിചിഗന്‍
യൂണീവേറ്സിറ്റിയില്‍ 1949ല്‍ തിരിച്ചു
ചേര്‍ന്ന് സ്കോളര്‍ഷിപ്പൊടെ വീണ്ടും പഠനം തുടര്‍ന്നു. 1953ല്‍ അവര്‍ പ്രൊഫ.വില്യം ഗൂള്‍ഡ് ഡൌവിന്‍റെ കീഴില്‍
ഗവേഷണം നടത്തി പി.എച്.ഡി.
ബിരുദം പൂര്‍ത്തിയാക്കി.
ഇന്ത്യയിലെ ഔദ്യോഗിക ജീവിതം
പി.എച്.ഡി. ബിരുദം നേടിക്കഴിഞ്ഞ് അവര്‍ 1953ല്‍ ഇന്ത്യയിലേക്കു മടങ്ങി. ഇന്ത്യന്‍ ഇന്സ്റ്റിട്ട്യൂട് ഓഫ് സയന്സില്‍ ഇലക്ട്റിക്കല്‍ കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അദ്ധ്യാപികയായി ചേര്‍ന്നു. ഇലക്ട്റോ മാഗ്നെറ്റിക് തിയറി, ഇലക്ട്റോണ്‍
റ്റ്യൂബ് പരിപഥങ്ങള്‍, മൈക്റോവേവ് ടെക്നോളജി , റേഡിയോ എഞ്ചിനീയറിങ്ങ് എന്നിവ ആയിരുന്നു അവര്‍
പഠിപ്പിച്ചത്. അതേ വര്‍ഷം അവിടെ
തന്നെ അദ്ധ്യാപകനായിരുന്ന ശിശിര്‍
കുമാര്‍ ചാറ്റര്‍ജിയെ വിവാഹം
കഴിക്കുകയും ചെയ്തു. തുടര്‍ന്ന്
അവര്‍ രണ്ടുപേരും കൂടി മൈക്റോവെവ്
സംബന്ധമായ ഗവേഷണം തുടര്‍ന്നു.. അതിനു വേണ്ടി ഒരു
പരീക്ഷണശാലയും അവര്‍ ഉണ്ടാക്കി,
ഇന്ത്യയിലെ ആദ്യത്തെ മൈക്റോവേവ്
പരീക്ഷണ ശാലയായിരുന്നു അത്.
അതേ വര്‍ഷം തന്നെ
രാജേശ്വരി ഇലക്ട്രിക്കല്‍ കമ്മ്യൂണിക്കേഷന്‍
ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ അദ്ധ്യക്ഷയായി നിയമിക്കപ്പെട്ടു. 20 വിദ്യാര്‍ത്ഥികളുടെ പി.എച്.ഡി.
വഴികാട്ടിയായി. നൂറിലധികം
ഗവേഷണപ്രബന്ധങ്ങളും ആധികാരികമായ ഏഴു പുസ്തകങ്ങളും
അവര്‍ പ്രസിദ്ധപ്പെടുത്തി. 1982 ല്‍ അവിടെ
നിന്നു പിരിഞ്ഞ ശേഷം പല
സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അവര്‍ പങ്കെടുത്തു. അതിലൊന്ന് വനിതകളുടെ
വിദ്യാഭ്യാസത്തിനുള്ള ഇന്ത്യന്‍
അസോസിയേഷന്‍ ആയിരുന്നു.
പുസ്തകങ്ങള്‍
·
Elements of Microwave Engineering
·
Antenna Theory And Practice
·
A Thousand Streams: A Personal History
·
Dielectric And Dielectric Loaded Antennas
·
Advanced Microwave Engineering: Special Advanced
Topics
·
Vasudhaiva Kutumbakam: The Whole World Is But One
Family: Real Stories of Some Women and Men of India
·
Antennas for Information Super Skyways: An
Exposition on Outdoor and Indoor Wireless Antenna, co-authored by
Perambur S. Neelakanta[10]
കുടുംബകാര്യങ്ങള്‍
രാജേശ്വരിയുടെ അച്ഛന്‍ ശിവരാമജാ മൈസൂറിലെ നഞ്ചങഡ് എന്ന സ്ഥലത്തെ
ഒരു അഡ്വൊക്കെറ്റ് ആയിരുന്നു.
അമ്മുമ്മ കമലമ്മ ദാസപ്പ, കറ്ണാടകയിലെ ആദ്യകാല ബിരുദധാരികളില്‍ ഒരാളും ആയിരുന്നു. രാജേശ്വരിക്കും ഭര്‍ത്താവ് ശിശിര്‍കുമാര്‍ ചാറ്റെര്‍ജിക്കും ഒരു മകള്‍ ഉണ്ട്. അവര്‍, ഇന്ദിരാചാറ്റെര്‍ജി ഇപ്പൊള്‍ അമേരിക്കയിലെ നെവദാ യൂണിവേര്‍സിറ്റിയിലെ ഇലക്ട്രിക്കല്‍ & ബയോമെഡിക്കല്‍ വിഭാഗത്തില്‍ പ്രൊഫസര്‍ ആകുന്നു.
അവാര്‍ഡുകളും അംഗീകാരങ്ങളും
·
Mummadi Krishnaraja Wodeyar Award for first rank in the BSc (Hons)
·
M T Narayana Iyengar prize and the Waters Me- morial prize for the first
rank in M. Sc.
·
Mountbatten prize for the best paper from the Institute of Electrical
and Radio Engineering (UK)
·
J.C Bose Memorial prize for the best research paper from the Institution
of Engineers
·
Ramlal Wadhwa Award for the best research and teaching work from the
Institute of Electronics and Telecommunication Engineers.
പ്രൊഫസര്‍ രാജേശ്വരി 2010 സെപ്റ്റംബര്‍ 3
നു തന്‍റെ 88 ആമത്തെ
വയസ്സില്‍ നിര്യാതയായി .
അവലംബം
https://en.wikipedia.org/wiki/Rajeshwari_Chatterjee
https://connect.iisc.ac.in/2017/05/remembering-rajeswari-chatterjee-iiscs-first-woman-engineer/


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ