ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

5.രാമന്‍ പരിമള - ഗണിത ശാസ്ത്രജ്ഞ

 

5. രാമന്‍  പരിമള

 

ബീജഗണിതം ( algebra) എന്ന ഗണിതശാസ്ത്ര മേഖലയില്‍ ഗണ്യമായ   സംഭാവന  ചെയ്ത  ഒരു  ഗണിത ശാസ്ത്രജ്ഞയായിരുന്നു  രാമന്‍  പരിമള. ഭട്നഗര്‍  അവാര്‍ഡ്, ശ്രീനിവാസരാമാനുജ ജന്മശതാബ്ദി  അവാര്‍ഡ്, TWAS   സമ്മാനം എന്നിവ  അവര്‍ക്കു  കിട്ടിയ  അവാര്‍ഡുകളില്‍   ചിലത്  മാത്രമാണ്. അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ സയന്സ് അക്കാഡെമി എന്നിവയിലെ  വിശിഷ്ടാംഗവും  അവര്‍ക്ക് കിട്ടി. റ്റാറ്റ  ഇന്സ്റ്റിറ്റ്യൂട് ഓഫ് ഫണ്‍ ഫണ്ഡമെന്‍റല്‍  റിസര്‍ച്ച് ബോംബേയില്‍ ദീര്‍ഘകാലം   പ്രൊഫസര്‍  ആയി  ജോലി ചെയ്തു.



തമിഴ്നാട്ടില്‍  ആയിരുന്നു  പരിമള  ജനിച്ചു  വളര്‍ന്നത്.  ചെന്നയിലെ ശാരദ  വിദ്യാലയ ബാലികാ  ഹൈസ്കൂളിലും പിന്നീട്  സ്റ്റെല്ലാ  മേരീസ് കോളേജിലും പഠിച്ചു . 1970  ല്‍ അവര്‍ക്ക് മദിരാസ് യൂണിവേര്‍സിറ്റിയില്‍  നിന്നും  എം.എസ്സി.യും 1976 ല്‍ പി.എച്.ഡി.യും ലഭിച്ചു.  റ്റാറ്റാ  ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആര്‍.ശ്രീധരന്‍  ആയിരുന്നു അവരുടെ  ഉപദേശകന്‍.

അവരുടെ  ചില  പ്രസിദ്ധീകരണങ്ങള്‍

·         Failure of a quadratic analogue of Serre's conjecture, Bulletin of the AMS, vol. 82, 1976, pp. 962–964 

·         Quadratic spaces over polynomial extensions of regular rings of dimension 2, Mathematische Annalen, vol. 261, 1982, pp. 287–292

·         Galois cohomology of the Classical groups over fields of cohomological dimension2, E Bayer-Fluckiger, R Parimala - Inventiones mathematicae, 1995 - Springer

·         Hermitian analogue of a theorem of Springer, R Parimala, R. Sridharan, V Suresh - Journal of Algebra, 2001 - Elsevier 

·         Classical groups and the Hasse principle, E Bayer-Fluckiger, R Parimala - Annals of Mathematics, 1998 - jstor.org 

അവാര്‍ഡുകള്‍  അംഗീകാരങ്ങള്‍

2020  ലെ ദേശീയ  ശാസ്ത്ര  ദിനത്തില്‍ ഇന്ത്യാ  ഗവണ്‍മെന്‍റിലെ  വനിതാ  ശിശുക്ഷേമ വിഭാഗം മന്ത്രിയായ  ശ്റീമതി. സ്മ്റുതി  ഇറാനി ഡോ.പരിമള ഉള്‍പ്പെടെ 11  വനിതാ  ശാസ്ത്രജ്ഞകളുടെ  പേരില്‍ വിവിധ  സ്ഥാപനങ്ങളില്‍  ചെയര്‍   ഉണ്ടാക്കുന്നതായി  പ്രഖ്യാപിച്ചു.

1994 ല്‍ സൂറിച്ചില്‍  നടന്ന ഇന്‍റെര്‍നാഷണല്‍ ഗണിതശാസ്ത്രജ്ഞന്‍ മാരുടെ കോണ്ഗ്രെസ്സില്‍  പ്രസംഗിക്കുവാന്‍  ക്ഷണിക്കപ്പെട്ടു. അതുപോലെ 2010  ലെ ഹൈദരാബാദില്‍  നടന്ന ഗണിത  ശാസ്ത്ര കൊണ്ഗ്രെസ്സില്‍ പ്രധാന  പ്രഭാഷണം  നടത്താന്‍  ക്ഷണിക്കപ്പെട്ടു.   

·         അക്കാഡമി  ഓഫ് സയന്സസിന്‍റെ വിശിഷ്ടാംഗത്വം

·         ഇന്ത്യന്‍ നാഷണല്‍  സയന്സ് അക്കാഡമിയുടെ വിശിഷ്ടാംഗത്വം

·         1987 ലെ ഭട്നഗര്‍  അവാര്‍ഡ്

·         ലസ്സാനേ യൂണീവെര്‍സിറ്റിയില്‍  നിന്നു ഹോണററി ഡോക്ടറേറ്റ്

·         ശ്രീനിവാസ രാമാനുജം  ജന്മ ശതാബ്ദി അവാര്‍ഡ് 2003

·         2005 ലെ  ഗണിത  ശാസ്ത്രത്തിനുള്ള  TWAS Prize  

·         അമേരിക്കന്‍  ഗണിത ശാസ്ത്ര സൊസൈറ്റിയുടെ  വിശിഷ്ടാംഗത്വം 2012

അവലംബം

https://en.wikipedia.org/wiki/Raman_Parimala



 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...