ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...
ഈയിടെയുള്ള പോസ്റ്റുകൾ

33.ഏ. വി. കുട്ടിമാളു അമ്മ

  കേരളത്തില്‍ നിന്നു  സ്വാതന്ത്ര്യ സമരരംഗത്തും രാഷ്ട്രനിര്‍മ്മാണത്തിലും  സ്തുത്യര്‍ഹമായ  പങ്കു വഹിച്ച   ദാക്ഷായണി വേലായുധനെയും  അമ്മു സ്വാമി നാഥനെയും പോലെ മുന്‍നിരയില്‍   നില്‍ക്കുന്ന  മറ്റൊരു വനിതാരത്നം ആയിരുന്നു  ഏ വി കുട്ടിമാളു അമ്മ. സ്വാതന്ത്ര്യ സമര സേനാനി . സ്വദേശി പ്രസ്ഥാനത്തിന്‍റെ പ്രചാരക , സാമൂഹ്യ പ്രവര്‍ത്തക , ഖാദിവ്യവസായത്തെ  പ്രോത്സാഹിപ്പിച്ചവര്‍ , ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രെസ്സിന്‍റെ സജീവ പ്രവര്‍ത്തക എന്നീ നിലയില്‍ പ്രശസ്തയായ അവര്‍ ഒരു അസാധാരണ സ്ത്രീ ആയിരുന്നു. കേരളത്തിലെ  സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുന്നണിപ്പോരാളിയായിരുന്ന  അവര്‍ ബ്രിട്ടീഷുകാര്‍ക്ക് തലവേദനയാ യിരുന്നു.   സമരത്തില്‍  ഇടപെട്ടു   കഷ്ടിച്ചു  രണ്ട്  മാസം   പ്രായമുള്ള  കുഞ്ഞുമായി  അവര്‍ ആദ്യം ജയില്‍ വാസം അനുഭവിച്ചു. പാലക്കാട്    ജില്ലയിലെ ആനക്കര വില്ലെജില്‍ 1905 ഏപ്രില്‍ 23 നു ആനക്കര വടക്കത്ത്   കുടുംബത്തില്‍ ആയിരുന്നു അവരുടെ   ജനനം. ആ കുടുംബത്തില്‍ നിന്നു  ...

32.അമ്മു സ്വാമിനാഥന്‍

  അമ്മു സ്വാമി നാഥന്‍ കേരളത്തില്‍ പാലക്കാട് ജനിച്ച  മറ്റൊരു   ധീര വനിതയായിരുന്നു. ഭാരതത്തിലെ  ഭരണഘടനാ സഭയിലെ കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട   രണ്ടാമത്തെ   വനിത. അവര്‍  പാലക്കാട്   ജില്ലയില്‍ 1894ല്‍   ഒരു നായര്‍  കുടുംബത്തില്‍ ആണ്  ജനിച്ചത്. ചെറിയ പ്രായത്തില്‍  തന്നെ  സ്ത്രീകളുടെ വിമോചനത്തിനും  ശാക്തീകരണത്തിനും അവരെ സാമൂഹ്യ  വിപ്ലവത്തിലേക്ക്  നയിക്കാനും    വേണ്ടി പോരാടാനുള്ള മാനസികവാഞ്ഛ   അവര്‍ക്കുണ്ടായിരുന്നു.  ചുറ്റുപാടും നടക്കുന്ന  അനീതിക്കും വിവേചനത്തിനും  എതിരെ  പോരാടാനുള്ള ധൈര്യവും പ്രതിരോധശേഷിയും   അവര്‍  പ്രകടിപ്പിച്ചു.  അതില്‍കൂടി   സാമൂഹ്യ  പരിവര്‍ത്തനത്തിനും  നേതൃത്വം   കൊടുത്തു.    തറവാട്  അമ്മു സ്വാമിനാഥന്‍ ബാല്യകാലവും വിവാഹവും അമ്മു ഊര്‍ജ്ജസ്വലയായ    ഒരു    കുട്ടിയായിരുന്നു. 13 ആമത്തെ   വയസ്സില്‍    വിവാഹത്തിനു ...

31.ലീലാമ്മ (ജോര്‍ജ്) കോശി

     ലീലാമ്മ (ജോര്‍ജ്)   കോശി   ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജിലെ   ആദ്യത്തെ മൂന്നു   വനിതാ   എഞ്ചിനീയര്‍മാരില്‍   രണ്ടു   പേരെ ,   ശ്രീമതിമാര്‍    ഏ.ലളിത   എന്ന   ആദ്യത്തെ   ഇലക്ട്രിക്കല്‍   എഞ്ചിനീയറെയും ഏഷ്യയിലെ   ആദ്യത്തെ   ചീഫ്   എഞ്ചിനീയറായ   ത്രേസ്യാമ്മയെയും   ഈ    ശ്രുംഖലയില്‍   അവതരിപ്പിച്ചു   കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍     മൂന്നാമത്തെ   ആള്‍ ലീലാമ്മ   ജോര്‍ജ്   ആയിരുന്നു.    ചീഫ്   എഞ്ചിനീയറായ    ത്രേസ്യയെപ്പോലെ   ലീലാമ്മയും   സിവില്‍   എഞ്ചിനീയറിങ്ങില്‍   ആണു   ബിരുദം    നേടിയത്.   അപ്പോള്‍ അവര്‍ക്ക്    വെറും   പത്തൊമ്പത്    വയസ്സു   മാത്രം   പ്രായമായിരുന്നു. ലീലാമ്മ   1923ല്‍   കേരളത്തിലെ   ഒരു   സിറിയന്‍ ക്രൂസ്ത്യന്‍ കുടുംബത്തില്‍   ആയിരുന്നു ജനിച്ചത്. അവരുടെ   അച്ഛന്‍...