ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

30. പി.കെ.ത്രേസ്യ - ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയര്‍

  പി.കെ.ത്രേസ്യ -   ആദ്യത്തെ വനിതാ ചീഫ്   എഞ്ചിനീയര്‍ ഗിണ്ടി   എഞ്ചിനീയറിങ്ങ്   കോളെജില്‍   ആദ്യം   പ്രവേശനം   നേടിയ വനിത   ശ്രീമതി   ഏ.ലളിത   ആയിരുന്നു. അവരെപ്പറ്റി   കഴിഞ്ഞ   ദിവസം   എഴുതുകയുണ്ടായി. എങ്കിലും അവരുടെ   തൊട്ടുപുറകെ   ചേര്‍ന്ന   രണ്ട്    എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍    ആയിരുന്നു   പി.കെ , ത്രേസ്യയും ലീലാമ്മ ജോര്‍ജും.   ഇവര്‍   മൂന്നു പേരും   ഒരേ വര്‍ഷം ,     1944ല്‍   തന്നെ ആയിരുന്നു    ബിരുദം   നേടിയത് , കാരണം    രണ്ടാം ലോകമഹായുദ്ധം   മൂലം   ത്രേസ്യായുടെ   ജൂണിയര്‍ ബാച്ച് വിദ്യാര്‍ത്ഥികളുടെ     പഠനകാലം    മൂന്നര   വര്‍ഷം   ആയി കുറച്ചു   എന്നതായിരുന്നു.        ത് രേ സ്യ   സിവില്‍   എഞ്ചിനീയറിങ്ങ്   ആയിരുന്നു   തിരഞ്ഞെടുത്തത്.ബിരുദം    നേടിയതിനു ശേഷം    അവര്‍   അന്നത്തെ കൊച്ചി   രാജാ...

29.ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍

  . ഏ.ലളിത -   ഭാരതത്തിലെ   ആദ്യ വനിതാ   ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം    ഏതാണ്ട്   പൂര്‍ണമായിരുന്ന   എഞ്ചിനീയറിങ്ങ്    മേഖലയില്‍ ഭാരതത്തില്‍   ആദ്യമായി   കടന്നു   വന്ന്   വിജയിച്ച   വനിത ആയിരുന്നു അയ്യാലസോമയാജുലു   ലളിത   എന്ന   ഏ.ലളിത. ചില   എഞ്ചിനീയറിങ്ങ്    ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും   സ്ത്രീകള്‍   ചേരാന്‍    മടിച്ചു   നില്‍ക്കുന്ന   ഈ    കാലഘട്ടത്തിലും സ്ത്രീകള്‍ക്ക്     ഈ   പുരുഷ മേധാവിത്വം   പൂര്‍ണമായി    തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല   എന്നത് ഒരു വസ്തുത   തന്നെ   ആണ്. ലളിത    എഞ്ചിനീയറിങ്ങ്    ഒരു    തൊഴില്‍   ആയി എടുത്തത്   കുറെയൊക്കെ   സാഹചര്യങ്ങള്‍ അങ്ങനെ   ആയതു   കൊണ്ടായിരുന്നു   എന്നത് ശരിയായാണ്. ലളിത   വെറും   15 വയസ്സായിരുന്നപ്പോള്‍ തന്നെ   വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...

28ചാരുസിത ചക്രവര്‍ത്തി

  ചാരുസിതാ   ചക്രവര്‍ത്തി   ചാരുസിത ചക്രവര്‍ത്തി    ഡല്‍ഹി    ഇന്ത്യന്‍   ഇന്‍സ്റ്റിറ്റ്യൂട്ട്   ഓഫ് ടേക്നോളജിയിലെ   ഒരു   കെമിസ്റ്റ്രി പ്രൊഫസര്‍ ആയിരുന്നു. അവരുടെ പ്രധാന   സംഭാവന   ഡി.എന്‍.ഏ.പ്രൊട്ടീനുകളുടെ തന്‍മാത്രകളുടെ    അടിസ്ഥാന സംരചനയില്‍ വ്യതിയാനം വരുത്തുമ്പോള്‍ എന്തു സംഭവിക്കുന്നു    എന്നതായിരുന്നു.    അവരുടെ   ഗവേഷണത്തിനു   അംഗീകാരമായി   ശാന്തി സ്വരൂപ്   ഭട്നഗര്‍   അവാര്‍ഡും ബിര്‍ലാ സയന്സ് അവാര്‍ഡും    ലഭിക്കുകയുണ്ടായി. ചാരുസിത അമേരിക്കയിലെ   മസാച്യുസെറ്റ്സ് സംസ്ഥാനത്തിലെ   കെയിംബ്രിഡ്ജ്   നഗരത്തില്‍ 1964    മെയ് മാസം   5   നാണ് ജനിച്ചത്. അച്ഛന്‍റെ പേരു സുഖമനി എന്നും   അമ്മ ലളിത   ചക്രവര്‍ത്തിയും ആയിരുന്നു. ജനിച്ചത്   അമേരിക്കയില്‍   ആയിരുന്നു എങ്കിലും   അവര്‍ വളര്‍ന്നത് ഡല്‍ഹിയില്‍   ആയിരുന്നു. അവര്‍   20 വയസ്സായപ്പോള്‍    അവരുടെ   അമേരിക്കന്‍ പൌരത്വം വേണ്...