ഭാരതത്തിന്‍റെ ഭരണഘടന ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന ഒരേ ഒരു കേരളീയ വനിതയായിരുന്നു ശ്രീമതി. ദാക്ഷായണീ വേലായുധന്‍. 11 സ്ത്രീകള്‍ ഉണ്ടായിരുന്ന സഭയില്‍ ഒരേ ഒരു കേരളീയ വനിത , അതും കൊച്ചിയില്‍ ജനിച്ചു വളര്‍ന്നയാള്‍. പല കാര്യത്തിലും ദാക്ഷായണി അതുല്യയും മുമ്പില്‍ നിന്ന ആളും ആയിരുന്നു. കീഴ് ജാതിക്കാര്‍ എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ നിന്നും ശരിക്കും ഭാരതത്തിന്‍റെ ഭാവി നിശ്ചയിച്ച ഭരണഘടന ഉണ്ടാക്കുന്ന സഭയില്‍ വരെ എത്തിയവര്‍. പുലയര്‍ സമുദായത്തില്‍ ജനിച്ച അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടി. അവരുടെ കുടുംബത്തില്‍ നിന്ന് ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ ബിരുദധാരി , ശാസ്ത്ര വിഷയം പഠിച്ചയാള്‍...