. ഏ.ലളിത - ഭാരതത്തിലെ ആദ്യ വനിതാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പുരുഷമേധാവിത്വം ഏതാണ്ട് പൂര്‍ണമായിരുന്ന എഞ്ചിനീയറിങ്ങ് മേഖലയില്‍ ഭാരതത്തില്‍ ആദ്യമായി കടന്നു വന്ന് വിജയിച്ച വനിത ആയിരുന്നു അയ്യാലസോമയാജുലു ലളിത എന്ന ഏ.ലളിത. ചില എഞ്ചിനീയറിങ്ങ് ബ്രാഞ്ചുകളില്‍ (ഉദാ: മെക്കാനിക്കല്‍ ) ഇപ്പോഴും സ്ത്രീകള്‍ ചേരാന്‍ മടിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തിലും സ്ത്രീകള്‍ക്ക് ഈ പുരുഷ മേധാവിത്വം പൂര്‍ണമായി തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുത തന്നെ ആണ്. ലളിത എഞ്ചിനീയറിങ്ങ് ഒരു തൊഴില്‍ ആയി എടുത്തത് കുറെയൊക്കെ സാഹചര്യങ്ങള്‍ അങ്ങനെ ആയതു കൊണ്ടായിരുന്നു എന്നത് ശരിയായാണ്. ലളിത വെറും 15 വയസ്സായിരുന്നപ്പോള്‍ തന്നെ വിവാഹിതയായി. എന്നാല്‍ അവര്‍ക്കു ...