ലീലാമ്മ (ജോര്‍ജ്) കോശി ഗിണ്ടി എഞ്ചിനീയറിങ്ങ് കോളെജിലെ ആദ്യത്തെ മൂന്നു വനിതാ എഞ്ചിനീയര്‍മാരില്‍ രണ്ടു പേരെ , ശ്രീമതിമാര്‍ ഏ.ലളിത എന്ന ആദ്യത്തെ ഇലക്ട്രിക്കല്‍ എഞ്ചിനീയറെയും ഏഷ്യയിലെ ആദ്യത്തെ ചീഫ് എഞ്ചിനീയറായ ത്രേസ്യാമ്മയെയും ഈ ശ്രുംഖലയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ത്രിമൂര്‍ത്തികളില്‍ മൂന്നാമത്തെ ആള്‍ ലീലാമ്മ ജോര്‍ജ് ആയിരുന്നു. ചീഫ് എഞ്ചിനീയറായ ത്രേസ്യയെപ്പോലെ ലീലാമ്മയും സിവില്‍ എഞ്ചിനീയറിങ്ങില്‍ ആണു ബിരുദം നേടിയത്. അപ്പോള്‍ അവര്‍ക്ക് വെറും പത്തൊമ്പത് വയസ്സു മാത്രം പ്രായമായിരുന്നു. ലീലാമ്മ 1923ല്‍ കേരളത്തിലെ ഒരു സിറിയന്‍ ക്രൂസ്ത്യന്‍ കുടുംബത്തില്‍ ആയിരുന്നു ജനിച്ചത്. അവരുടെ അച്ഛന്‍...