ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

4.കാദംബിനി ഗാംഗുലി - ആദ്യത്തെ ഡോക്ടര്‍

 കാദംബിനി  ഗാംഗുലി (1861 1923)

ഭാരതത്തിലെ  മാത്രമല്ല  ദക്ഷിണഏഷ്യയിലെ  തന്നെ  ആദ്യത്തെ  ആധുനിക  മെഡിക്കല്‍  ഡോക്റ്റര്‍  ആയിരുന്നു    കാദംബിനി  ഗാംഗുലി. വളരെയധികം   പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടിവന്ന അവര്‍ക്ക്  സ്വതന്ത്രമായി     രോഗചികിത്സാരംഗത്തു  പ്രവര്‍ത്തിക്കാന്‍ വലിയ  ബുദ്ധിമുട്ടുകള്‍   സഹിക്കേണ്ടീ വന്നു. ഭാരതത്തിന്‍റെ  സ്വാതന്ത്ര്യ  സമര  മേഖലയിലും  അവര്‍   പലതും ചെയ്തു. സ്ത്രീകളുടെ  കൂട്ടായ്മ്മ സംഘടിപ്പിച്ച്    ഗാന്ധിയന്‍ രീതിയില്‍  സത്യാഗ്രഹ  സമരവും നടത്തി. അതോടൊപ്പം തന്നെ  വനിതാ കല്‍ക്കരി  തൊഴിലാളികളുടെ  ആരോഗ്യ സംരക്ഷണത്തിനു   പലതും ചെയ്യാന്‍  ശ്റമിച്ചു.

 

1862  ജുലൈ  18 നു ബ്രിട്ടീഷ് ഇന്ത്യയില്‍  ബിഹാറിലെ  ഭഗല്‍പൂര്‍  എന്ന സ്ഥലത്തു  ബ്രജ കിഷോര്‍ ബസു എന്ന   ബ്രഹ്മസമാജ  പ്രവര്‍ത്തകന്‍റെ  മകളായി ജനിച്ചു. അവരുടെ  കുടുംബം ഇപ്പോള്‍ ബംഗ്ലളാദേശിലുള്ള ബരിസാലിലെ ചാന്ഡ്സി എന്ന സ്ഥലത്തു നിന്നു  വന്നവര്‍  ആയിരുന്നു. കാദംബിനിയുടെ  അച്ഛന്‍  ഭഗല്‍പൂര്‍  സ്കൂളിലെ  പ്രധാനാദ്ധ്യാപകനായിരുന്നു. കാദംബിനിയുടെ  അച്ഛനും അഭയ്  ചരണ്‍ മാലിക്കും  കൂടി ആണ് ഭഗല്‍ പൂറിലെ  സ്ത്രീകളെ  അടിമജോലികളില്‍  നിന്നു  രക്ഷപ്പെടുത്താനുള്ള  സംഘടന  ഉണ്ടാക്കിയത്. ഭഗല്‍പൂര്‍ മഹിളാസമിതി 1863 ല്‍ അവര്‍  ഉണ്ടാക്കിയതായിരുന്നു. ഒരു  പക്ഷേ  ഭാരതത്തിലെ  തന്നെ  അത്തരം   ആദ്യത്തെ സംഘടന ആയിരുന്നു  അത്.



കാദംബിനിയുടെ വിദ്യാഭ്യാസം ബംഗാ  മഹിളാ  വിദ്യാലയത്തിലും തുടര്‍ന്ന്  ബെഥുന സ്കൂളിലും ആയിരുന്നു. 1878ല്‍ കല്‍ക്കട്ടാ യൂണിവേര്‍സിറ്റിയുടേ  പ്രവേശനപരീക്ഷ  ജയിച്ച  ആദ്യത്തെ  കുട്ടിയായി. ബെഥുന  കോളെജില്‍   കാദംബിനിയുടെ ശ്രമഫലമായിട്ടാണ്  FA  (Faculty of Arts) എന്ന ബിരുദത്തിനുള്ള  പഠനം   തുടങ്ങിയത്. 1883 ല്‍ അവര്‍  അവിടെ നിന്നു ബിരുദം നേടുകയും ചെയ്തു. കാദംബിനിയും ചന്ദ്രമുഖി ബസുവും  ആയിരുന്നു  ആ കോര്‍സിലെ ആദ്യത്തെ  രണ്ട്  പെണ്കുട്ടികള്‍.   അവര്‍ രണ്ടുപേരും  അവിടെ  നിന്നു  ആദ്യമായി  പാസായ കുട്ടികളായി.  തുടര്‍ന്നു കാദംബിനി  പല  എത്റുപ്പുകളെയും അവഗണിച്ച് മെഡിക്കല്‍ കോളേജില്‍  പഠിക്കാന്‍  ചേര്‍ന്നു.  1886 ല്‍ അവര്‍ക്കു  മെഡിക്കല്‍  ബിരുദം (GBMC) കിട്ടുകയും ചെയ്തു. അങ്ങനെ  ദക്ഷിണ  ഏഷ്യയിലെ  ആദ്യത്തെ  മെഡിക്കല്‍ ബിരുദധാരിയായി അവര്‍. 1893 ല്‍ അവര്‍ എഡിന്‍ന്ബറോയിലേക്കു   യാത്ര  ചെയ്തു. അവിടെ എഡിന്ബറോയില്‍ നിന്നു LRCP(Edinburg) ബിരുദവും  ഗ്ലാസ്ഗോയില്‍ നിന്ന് LRCS(Glasgow)   ബിരുദവും   ഡബ്ലിനില്‍ നിന്നു GFPS (Dublin)  ബിരുദവും നേടി.

 

വ്യക്തിപരമായ  ജീവിതം

 

അവര്‍  എട്ടു കുട്ടികളുടെ  മാതാവായിരുന്നു  എങ്കിലും  അവരുട  ഉത്തരവാദിത്വങ്ങളില്‍  നിന്നു   ഒഴിഞ്ഞു മാറിയിരുന്നില്ല. വീട്ടുകാര്യങ്ങളോടൊപ്പം തന്നെ  സമൂഹ്യപ്രവര്‍ത്തനങ്ങളും തുടര്‍ന്നു. അമേരിക്കന്‍ ചരിത്രകാരന്‍ ഡെവിഡ് കോഫ്   എഴുതി   : ഗാംഗുലിയുടെ  ഭാര്യ  കാദംബിനി  ഇന്ത്യയിലെ  ഏറ്റവും  സ്വന്തന്ത്രയായ പരിപൂര്‍ണയായ സ്ത്രീ ആയിരുന്നു, അന്നുണ്ടായിരുന്ന  ബ്രഹ്മോ  സ്ത്രീകളില്‍ ഏറ്റവും  മുമ്പില്‍  നിന്നവര്‍ തന്നെ.  സമകാലികരായ  സ്ത്രീകളില്‍ ഏറ്റവും പുരോഗമനവാദിയും    അവര്‍ ആയിരുന്നു. അന്നത്തെ  ബംഗളാസമൂഹത്തിന്‍റെ ബ്രഹ്മൊ  ക്റുസ്ത്യന്‍ സ്ത്രീകളില്‍  അവര്‍  തന്നെ  ആയിരുന്നു ഏറ്റവും  ഉല്‍പ്പതിഷ്ണു  ആയിരുന്നത്. മറ്റു  സ്ത്രീകളെ  കൂടെ  കൂട്ടാനും  സ്വതന്ത്രമായി  തീരുമാനങ്ങള്‍  എടുപ്പിക്കാനും അവര്‍ ശ്റമിച്ചു. അങ്ങനെ  ബംഗളാസ്ത്രീകളെ   സ്വന്തന്ത്രമായി  പ്രവര്‍ത്തിക്കാന്‍  അവസരം ഉണ്ടാക്കി കൊടുത്തു.

 

മറ്റുള്ളവര്‍  അവരെ  നിശിതമായി  വിമറ്ശിച്ചു. സ്ത്രീ  സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരമായി പോരാടിയ  അവരെ ബമനാഷി എന്ന  പത്രത്തില്‍ കൂടി  വ്യഭിചാരിണി എന്നു വരെ  വിളിപ്പിച്ച്  അധിക്ഷേപിച്ചു.   അവരുടെ  ഭര്‍ത്താവ്  ഇത്തരം  അവഹേളനത്തിനെതിരെ  കേസ്  കൊടുത്ത്      മാസികയുടെ   പത്രാധിപര്‍ക്കു ആറുമാസം   തടവു  ശിക്ഷ  നേടിക്കൊടുത്തു.

കാദംബിനിയുടെ  ജീവിതത്തെ  അടിസ്ഥാനമാക്കി പ്രൊതൊമ  കാദംബിനി എന്ന പേരില്‍  ഒരു ടീവി  സീരിയല്‍ 2020  മാര്‍ച്ചില്‍ സ്റ്റാര്‍ ജൈഷ എന്ന   ബംഗള  ടീവിയില്‍  പ്രക്ഷേപണം ചെയ്തു. സോളങ്കി റായ്  എന്ന പ്രസിദ്ധ നടിയായിരുനു   കാഡംബിനിയുടെ റോളില്‍  വന്നത്. ഡിജിറ്റല്‍ രീതിയിലും    സീരിയല്‍  അവതരിപ്പിച്ചു.

അവലംബം

https://en.wikipedia.org/wiki/Kadambini_Ganguly

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

15.കമല്‍ രണദിവെ - ക്യാന്സര്‍ ഗവേഷക

                           15. കമല്‍  രണദിവെ  ക്യാന്സര്‍ ഗവേഷക  ഈ   നൂറ്റാണ്ടിന്‍റെ   ആദ്യകാലത്ത് ജീവിച്ച   ഒരു   ബയോമെഡിക്കല്‍   ഗവേഷകയായിരുന്നു   കമല്‍   രണദിവെ. അവരുടെ   സംഭാവനകളില്‍   ഒന്ന്   ക്യാന്‍സര്‍ രോഗവും   വൈറസുമായുള്ള   ബന്ധം കണ്ടെത്തുക   എന്നതായിരുന്നു. അമേരിക്കയിലെ   ജോണ്‍ ഹോപ്കിന്സ് ആശുപത്രിയില്‍ ടിഷ്യൂ   കള്‍ചര്‍ ടെക്നിക്കുകള്‍   വികസിപ്പിച്ചെടുത്തു. ഇന്ത്യയില്‍   തിരിച്ചെത്തിയതിനു ശേഷം മുംബെയില്‍    ബയോളജിയിലും ടിഷ്യൂ   കള്‍ചറിലും    പരീക്ഷണങ്ങള്‍ നടത്താനുള്ള   ഒരു സ്ഥാപനം   ഉണ്ടാക്കി. അവര്‍    ഇന്ത്യന്‍ കാനസര്‍    ഗവേഷണ   സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ആയി   പ്രവര്‍ത്തിച്ച് ക്യാന്‍സറും ജനിതകസ്വഭാവവും തമ്മിലുള്ള   ബന്ധത്തെപ്പറ്റിയും    കുഞ്ഞുങ്ങളില്‍   ഉണ്ടാകുന്ന അര്‍ബുദത്തെപറ്റിയും പഠിച്ചു.   അവരുടെ   ഗവേഷണഫലമാ...

34.ദാക്ഷായണി വേലായുധന്‍

   ഭാരതത്തിന്‍റെ ഭരണഘടന   ഉണ്ടാക്കിയ സഭയില്‍ അംഗമായിരുന്ന  ഒരേ ഒരു   കേരളീയ  വനിതയായിരുന്നു  ശ്രീമതി. ദാക്ഷായണീ  വേലായുധന്‍. 11  സ്ത്രീകള്‍   ഉണ്ടായിരുന്ന  സഭയില്‍   ഒരേ  ഒരു കേരളീയ  വനിത , അതും  കൊച്ചിയില്‍   ജനിച്ചു   വളര്‍ന്നയാള്‍. പല കാര്യത്തിലും    ദാക്ഷായണി   അതുല്യയും   മുമ്പില്‍ നിന്ന ആളും ആയിരുന്നു.   കീഴ് ജാതിക്കാര്‍   എന്നു പറഞ്ഞ് അവഗണിക്കപ്പെട്ടവരുടെ   ഇടയില്‍ നിന്നും ശരിക്കും    ഭാരതത്തിന്‍റെ   ഭാവി നിശ്ചയിച്ച   ഭരണഘടന ഉണ്ടാക്കുന്ന   സഭയില്‍    വരെ   എത്തിയവര്‍. പുലയര്‍ സമുദായത്തില്‍    ജനിച്ച   അവര്‍ അവരുടെ സമുദായത്തില്‍ നിന്ന് ആദ്യമായി ഉന്നത   വിദ്യാഭ്യാസം നേടി. അവരുടെ   കുടുംബത്തില്‍    നിന്ന്   ആദ്യം മാറു മറച്ചു പുറത്തിറങ്ങിയ   സ്ത്രീ , പട്ടികജാതിയില്‍ നിന്ന് ആദ്യത്തെ    ബിരുദധാരി , ശാസ്ത്ര    വിഷയം   പഠിച്ചയാള്‍...

22. പരംജിത് ഖുരാന - സസ്യ ജനിതക വിദഗ്ദ്ധ

  22.പരംജിത്  ഖുരാന എല്ലാ കാലാവസ്ഥയിലും   ഉപയോഗിക്കാന്‍   കഴിയുന്ന വിത്തുകള്‍   കണ്ടു പിടിച്ച ഒരു ഭാരതീയ സസ്യശാസ്ത്രജ്ഞയാണ്   പരംജിത്   ഖുരാന. മള്‍ബറി , ഗോതമ്പ് , നെല്ലു   എന്നിവയുടെ കടുത്ത വരള്‍ച്ചയില്‍   പോലും ഉപയോഗിക്കാന്‍   കഴിയുന്ന സംകര   ഇനങ്ങള്‍ വികസിപ്പിച്ചെടുത്തവര്‍   ആയിരുന്നു   ശ്രീമതി   ഖുരാന.   അവയ്ക്ക്    വര്‍ദ്ധിച്ച   ചൂടിനെയും    അല്‍ട്രാ   വയലറ്റ്    രശ്മികളെപ്പോലും തടഞ്ഞു നിര്‍ത്താന്‍   കഴിയുമായിരുന്നു. പരംജിത്    ഖുരാന 1956    ആഗസ്റ്റ് 15 നു   ജനിച്ചു. സസ്യബയൊടെക്നോളജി , മോളികുലര്‍   ബയൊളജി സസ്യജനിതക   പഠനങ്ങള്‍   എന്നിവയില്‍ വിദഗ്ദ്ധയായിരുന്നു. അവര്‍ ഡല്‍ഹി    യൂണിവേര്‍സിറ്റിയിലെ   സസ്യ   ബയോളജിയില്‍ പ്രൊഫസര്‍ ആയി   ജോലി   ചെയ്യുന്നു. അവര്‍ക്ക്      പല   അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്.125 ലധികം ഗവേഷണപ്രബന്ധങ്ങള്‍ അവരുടെതായിട്ടുണ്ട് ജീവചരിത്രം പരംജിത് ...